"ഒരു ചുമരിന്റെ കഥ "
Pa. Ranjith കഥയെഴുതി സംവിധാനം ചെയ്ത ഈ തമിഴ് പൊളിറ്റിക്കൽ ആക്ഷൻ ഡ്രാമ ചിത്രം പറയുന്നത് ഒരു നാട്ടിലെ ഒരു ചുമരിന്റെ കഥയാണ്...
അവിടെ ഉള്ള രണ്ട് പൊളിറ്റിക്കൽ പാർട്ടിക്കാർ ആദ്യം ഒന്നായും പിന്നീട് പല കാരണങ്ങളാൽ പിളർന്നപ്പോൾ അവർ അവരുടെ അഹംഭാവം കാണിക്കാൻ അവിടെയുള്ള ഒരു ചുമരിനേ ഉപയോഗിക്കാൻ തുടങ്ങി... മാറി മാറി വരുന്ന പാർട്ടിക്കാർ അവർ അവരുടെ തലവന്മാരുടെ ചിത്രങ്ങൾ വരച്ചു തങ്ങളുടെ ആധിപത്യം കാണിക്കാൻ തുടങ്ങി... അങ്ങനെ ഒരു സമയത്ത് നമ്മൾ കാളി -അൻപ് എന്നി രണ്ട് കൂട്ടുകാരെ പരിചയപ്പെടുന്നതും, അവരുടെ ജീവിതം ആ ചുമര് കാരണം എങ്ങനെ മാറിമറിയുന്നു എന്നുമാണ് ചിത്രം നമ്മളോട് പറയുന്നത്...
കാളി ആയി കാർത്തി എത്തിയ ചിത്രത്തിൽ അൻപ് ആയി kalaiyarasan എത്തി.. മാരീ എന്ന അന്പിന്റെ പാർട്ടിയുടെ തലവൻ ആയി ചാൾസ് വിനോദ് എത്തിയപ്പോൾ പോസ്റ്റർ നന്ദകുമാർ കണ്ണൻ എന്ന കഥാപാത്രം ആയും മിം ഗോപി പെരുമാൾ എന്ന മറ്റൊരു പ്രധാന കഥാപാത്രത്തെയും അവതരിപ്പിച്ചു... ഇവരെ കൂടാതെ കാതറീൻ തെരേസ, ഋത്വികാ, വി യി എസ് ജനപാലൻ എന്നിവർ ആണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ...
Gana Bala, Kabilan, Umadevi എന്നിവരുടെ വരികൾക് Santhosh Narayanan ഈണമിട്ട ഇതിലെ ഗാനങ്ങൾ Think Music ആണ് വിതരണം നടത്തിയത്... സന്തോഷ് തന്നെ ആണ് ചിത്രത്തിന്റെ ആ മാസ്മരിക ബി ജി എം ഉം കൈകാര്യം ചെയ്തത്...
Murali G ഛായാഗ്രഹണം നിർവഹിച്ച ചിത്രത്തിന്റെ എഡിറ്റിംഗ് Praveen K. L. ആയിരുന്നു.. Studio Green ഇന്റെ ബന്നേറിൽ K. E. Gnanavel Raja, S. R. Prakashbabu, S. R. Prabhu എന്നിവർ നിർമിച്ച ഈ ചിത്രം Dream Factory, Studio Green, Kalasangham Films എന്നിവർ ഒന്നിച്ചാണ് വിതരണം ചെയ്തത് ..
ക്രിട്ടിസിന്റെ ഇടയിൽ മികച്ച അഭിപ്രായം നേടിയ ഈ ചിത്രം ആ ബോക്സ് ഓഫീസിലും നല്ല വിജയം ആയിരുന്നു... Ananda Vikatan Cinema Awards, Vijay Awards, Filmfare Awards South, Edison Awards, എന്നിങ്ങനെ പല അവാർഡ് വേദികളിൽ നിറകൈയടിയോടെ പ്രദർശനം നടത്തിയ ഈ ചിത്രത്തെ തേടി Critics Award for Best Actor, Best Female Debut, Best Male Playback Singer, Best Supporting Actress, Best Male Playback Singer, best, director എന്നിങ്ങനെ പല അവാർഡുകളും നോമിനേറ്റിനേഷനുകളും എത്തി...
The Hindu വിന്റെ ആ വർഷത്തെ top 20 Tamil-language ഫിലിമ്സിൽ ആദ്യ സ്ഥാനം കരസ്ഥമാക്കിയ ഈ ചിത്രം കാർത്തിയുടെ ഏറ്റവും മികച്ച അഞ്ചു കഥാപാത്രങ്ങളിൽ മുൻപന്തിയിൽ ഉണ്ടാകും.. ഇന്നും എന്റെ പ്രിയ തമിഴ് ചിത്രങ്ങളിൽ ഒന്ന്... നായകൻ, ബോംബെ, ഇരുവർ, കോ പോലെ തന്നെ അവരുടെ കൂടെ ചേർത്ത് വായിക്കേണ്ട ചിത്രങ്ങളിൽ ഒന്ന്... കാണാത്തവർ ഉണ്ടേൽ തീർച്ചയായും കാണു... ഒരിക്കലും ഒരു നഷ്ടം ആകില്ല...
No comments:
Post a Comment