ശകുന്തള ദേവി എന്ന ഭാരതത്തിന്റെ human computer ഇന്റെ ജീവിതത്തെ ആസ്‍പദമാക്കി Anu Menon, Nayanika Mahtani എന്നിവരുടെ കഥയ്ക്കും തിരക്കഥയ്ക്കും Anu Menon സംവിധാനം നിർവഹിച്ച ഈ ഹിന്ദി ബിയോഗ്രഫിക്കൽ ഡ്രാമയിൽ വിദ്യ ബാലൻ ടൈറ്റിൽ കഥാപാത്രം ആയി എത്തി...
മനസ് കണക്കിൽ നിപുണി ആയ ശകുന്തള ദേവിയുടെ ജീവിതത്തിൽ നടന്ന സംഭവങ്ങൾ ആസ്പദമാക്കി എടുത്ത ഈ ചിത്രത്തിൽ അവരും അവരുടെ മകളും തമ്മിലുള്ള ബന്ധം ആണ് കൂടുതൽ ഊന്നൽ കൊടുത്തിരിക്കുന്നത്... അവരുടെ ജീവിതത്തിലൂടെ യാത്രയിൽ അവർ എന്തൊക്കെയാണ് ചെയ്‍തത് അവരുടെ ജയങ്ങൾ പരാജയങ്ങൾ എന്നൊക്കെ വളരെ മികച്ച രീതിയിൽ ചിത്രത്തിൽ പറയുന്നു...
വിദ്യ ബാലനെ കൂടാതെ Jisshu Sengupta, Sanya Malhotra, Amit Sadh എന്നിവർ മറ്റു പ്രധാന കഥാപാത്രങ്ങൾ ആയി ചിത്രത്തിൽ എത്തി...Vayu, Priya Saraiya എന്നിവരുടെ വരികൾക് Sachin–Jigar സംഗീതം നൽകിയ ചിത്രത്തിന്റെ ഒറിജിനൽ സ്കോർ Karan Kulkarni ആണ് നിർവഹിച്ചത്...
Keiko Nakahara ഛായാഗ്രഹണം നിർവഹിച്ച ചിത്രത്തിന്റെ എഡിറ്റിംഗ് Antara Lahiri ആയിരുന്നു....Abundantia Entertainment, Sony Pictures Networks India, A Genius Films Production എന്നിവരുടെ ബന്നേറിൽ Sony Pictures Networks India, Vikram Malhotra എന്നിവർ നിർമിച്ച ഈ ചിത്രം കോവിഡ് കാരണം Prime Video ആണ് നേരിട്ട് വിതരണം നടത്തിയത്....
ക്രിട്ടിസിന്റെ ഇടയിൽ നല്ല അഭിപ്രായം നേടിയ ചിത്രം പ്രയക്ഷകനും ഒരു നല്ല അനുഭവം ആണ്.. കാണാത്തവർക് ഒന്ന് കണ്ട് നോകാം... എല്ലാവരും അവരുടെ റോൾ ഭംഗിയായി അവതരിപ്പിച്ചു...
No comments:
Post a Comment