Monday, August 17, 2020

The Ash Lad: In the Hall of the Mountain King (norwegian)

പതിനെട്ടാം നൂറ്റാണ്ടിലെ നോർവെജിയൻ യക്ഷികളെ ആസ്‍പദമാക്കി  Aleksander Kirkwood Brown, Espen Enger എന്നിവർ കഥയെഴുതി Mikkel Brænne Sandemose സംവിധാനം  ചെയ്ത ഈ നോർവെജിയൻ ഫാന്റസി അഡ്വെഞ്ചുർ ചിത്രം പറയുന്നത് പേർ, പാൽ, എസ്പാൻ എന്നിവരുടെ കഥയാണ്... 

ആ രാജ്യത്തെ വിശ്വാസപ്രകാരം അവിടത്തെ രാജകുമാരിക് പതിനെട്ടു വയസ്സാകുമ്പോലേക്കും അവളുടെ കല്യാണം കഴിഞ്ഞില്ലെങ്കിൽ അവളെ അവരുടെ യക്ഷിക്കഥകളിലെ വിരൂപനായ കഥാപാത്രം(troll) വന്നു പിടിച്ചു കൊണ്ട് പോകും എന്നായിരുന്നു... അങ്ങനെ പതിനെട്ടു വയസ്സ് തികഞ്ഞ രാജകുമാരി ക്രിസ്റ്റിനെ കാണാതാവുന്നതും, അവളെ കണ്ടുപിടിച്ചു കൊടുക്കുന്നവർക് രാജകുമാരിയെ വിവാഹം ചെയ്തു കൊടുക്കും എന്നാ രാജാവിന്റെ കല്പന കേട്ടു  അവളെ തേടി പെർ, പാൽ, എസ്പാൻ എന്നിങ്ങനെ മൂന്ന് സഹോദരങ്ങളും അവളെ ഇഷ്ടമുള്ള ഫെഡറിക് രാജകുമാരനും യാത്രയാവുന്നതോടെ നടക്കുന്ന സംഭാവനകൾ ആണ്‌ ചിത്രത്തിന്റെ ഇതിവൃത്തം... 


Espen Askeladd എന്നാ കഥാപാത്രം ആയി Vebjørn Enger എത്തിയ ചിത്രത്തിൽ Princess Kristin ആയി Eili Harboe എത്തി... Prince Frederick ആയി Allan Hyde എത്തിയപ്പോൾ ഇവരെ കൂടാതെ Mads Sjøgård Pettersen പെർ ആയും Elias Holmen Sørensen പാൽ ആയും എത്തി.. 


Ginge Anvik സംഗീതം നലകിയ ചിത്രത്തിന്റെ എഡിറ്റിംഗ് Vidar Flataukan ഉം ഛായാഗ്രഹണം John Christian Rosenlund ഉം ആയിരുന്നു... Nordisk Film ഇന്റെ ബന്നേരിൽ Maipo നിർമിച്ച ഈ ചിത്രം Czech Republics' Sirene Film,  Irish Subotica Entertainment എന്നിവർ  ചേർന്നാണ് വിതരണം നടത്തിയത്... 

നോർവെജിയൻ ചിത്രങ്ങളിലെ ഏറ്റവും വലിയ പണംവാരി ആയി മാറിയ ഈ ചിത്രം ക്രിട്ടിസിന്റെ ഇടയിൽ മികച്ച അഭിപ്രായം നേടുകയും ചെയ്തു.... 

Amanda Awards, Kosmorama, Trondheim Internasjonale Filmfestival എന്നിങ്ങനെ പല അവാർഡ് വേദികളിലും മികച്ച അഭിപ്രായം നേടിയ ചിത്രം അവിടെ പല നോമിനേഷനുകളും നേടി.. fairy tales ഇഷ്ടമുള്ളവർക് ഒന്ന്‌ കണ്ടു നോകാം.. ഒരു നല്ല അനുഭവം

No comments:

Post a Comment