Saturday, August 1, 2020

Uma Maheswara Ugra Roopasya (telugu)



" ഒറ്റ വാക്കിൽ പറഞ്ഞാൽ മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തിന്റെ ഒരു ഒന്നന്നര remake.. far better than nimir "

നമ്മുടെ സ്വന്തം പോത്തേട്ടന്റെ മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ remake ആയ ഈ തെലുഗു കോമഡി ഡ്രാമ ചിത്രത്തിൽ സത്യദേവ് കഞ്ചാരണ ഉമ മഹേശ്വര രോ  എന്ന കഥാപാത്രം ആയി എത്തി... 

മഹേഷിന്റെ പ്രതികാരത്തിൽ ഉള്ളത് പോലെ തന്നെ ഒരു ഫോട്ടോഗ്രാഫർ ആയ മഹേഷിന് ഒരു പ്രത്യേക സാഹചര്യത്തിൽ ഒരു അപരിചിതനുമായി തല്ലുകൂടേണ്ടി വരുന്നതും അതിനോട് അനുബന്ധിച്ചു നടക്കുന്ന സംഭവങ്ങളും ആണ്‌ ചിത്രത്തിന്റെ ഇതിവൃത്തം... 

Syam Pushkaran ഇന്റെ കഥയ്ക് Venkatesh Maha തിരക്കഥ രചിച്ച ഈ ചിത്രത്തിന്റെ ഛായാഗ്രഹണം Appu Prabhakar ഉം എഡിറ്റിംഗ് Ravi Teja Girijala ആണ്‌ ചെയ്‍തത്.... 

സത്യദേവിനെ കൂടാതെ നമ്മുടെ രാഘവേട്ടന് മനോഹർ രോ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചപ്പോൾ ബബ്‌ജി എന്ന കഥാപാത്രത്തെ നരേഷും, സുഹാസ് കോറ സുഹാസ് എന്ന കഥാപാത്രം ആയും എത്തി.... 
ഇവരെ കൂടാതെ ,ഹരി ചന്ദന,  രൂപ കൊടുവായൂർ ശ്രീധരൻ റെഡ്‌ഡി, എന്നിവർ ആണ്‌ മറ്റു പ്രധാന കഥാപാത്രങ്ങൾ ആയി ഉള്ളത്... 

Viswa, Rehman, Raghukul Mokirala എന്നിവരുടെ വരികൾക് Bijibal ഈണമിട്ട ഇതിലെ ഗാനങ്ങൾ Aditya Music ആണ്‌ വിതരണം നടത്തിയത്... 

Arka Media Works, Mahayana Motion Pictures എന്നിവരുടെ ബന്നേരിൽ Vijaya Praveena Paruchuri, Shobu Yarlagadda, Prasad Devineni എന്നിവർ ചേർന്ന് നിർമിച്ച ഈ ചിത്രം കോവിടിന്റെ പശ്ചാത്തലത്തിൽ Netflix ആണ്‌ വിതരണം നടത്തിയത്... ക്രിട്ടിസിന്റെ ഇടയിൽ മികച്ച അഭിപ്രായം നേടുന്ന ഈ ചിത്രം ഒറിജിനൽനിനോട് 100% നീതിപുലർത്തി എന്ന് തന്നെ പറയാം... മഹേഷിനെ പോലെ തന്നെ വീണ്ടും വീണ്ടും കണ്ട്‌ ആസ്വദിക്കാൻ പറ്റുന്ന ചിത്രം... ഒരു മികച്ച അനുഭവം

No comments:

Post a Comment