Saturday, August 15, 2020

Mariyam Vannu Vilakkoothi

  


Jenith Kachappilly കഥയെഴുതി സംവിധാനം ചെയ്ത ഈ മലയാള കോമഡി ത്രില്ലെർ ചിത്രത്തിൽ സിജു വിൽ‌സൺ, കൃഷ്ണ ശങ്കർ, ശബരീഷ് വർമ, അൽത്താഫ് സലിം എന്നിവർ പ്രധാന കഥാപാത്രങ്ങൾ ആയി എത്തി... 

ചിത്രം പറയുന്നത് ഉമ്മൻ, റോണി, ബാലു, ഉണ്ണികൃഷ്ണൻ എന്നിവരുടെ കഥയാണ്... ഉണ്ണികൃഷ്ണന്റെ പിറന്നാൾ ആഘോഷിക്കാൻ അവന്റെ കൂട്ടുക്കാർ ആയ ഉമ്മൻ,  റോണി,  ബാലു എന്നിവർ ഉണ്ണിയുടെ വീട്ടിൽ എത്തുന്നതും അന്ന് രാത്രി അവന്റെ ആ വീട്ടിൽ നടക്കുന്ന സംഭവങ്ങൾ ആണ്‌ ചിത്രത്തിന്റെ ഇതിവൃത്തം.... 

ഉമ്മൻ കോശി ആയി സൈജു വിൽസൺ എത്തിയ ചിത്രത്തിൽ റോണി, ബാലു, ഉണ്ണികൃഷ്ണൻ എന്നി കഥാപാത്രങ്ങളെ കൃഷ്ണകുമാർ, ശബരീഷ് വർമ, അൽത്താഫ് സലിം എന്നിവർ അവതരിപ്പിച്ചു .. മറിയാമ്മ ആയി സേതു ലക്ഷ്മി അമ്മ എത്തിയ ചിത്രത്തിൽ ഇവരെ കൂടാതെ ഷിയാസ്, ബൈജു ചേട്ടൻ, സിദ്ധാർഥ് ശിവ,  ബേസിൽ ജോസഫ് എന്നിവർ എന്നിവർ ആണ്‌ മറ്റു പ്രധാന കഥാപാത്രങ്ങൾ ആയി എത്തി...

Wazim-Murali സംഗീതം നൽകിയ ചിത്രത്തിന്റെ എഡിറ്റിംഗ് Appu N. Bhattathiri യും ഛായാഗ്രഹണം Sinoj P. Ayyappan ഉം ആയിരുന്നു... ARK Media യുടെ ബന്നേറിൽ Rajesh Augustine നിർമിച്ച ഈ ചിത്രം Sree Senthil Pictures ആണ്‌ വിതരണം നടത്തിയത്... 

വെറുതെ ഒരു കണ്ട്‌ ചിരിച് മറക്കാം... ഒരു മാതിരി കിളി പോയ പടം...

No comments:

Post a Comment