Saturday, August 8, 2020

Perempuan Tenah Jahanam (Impetigore : Family can get under your skin /Indonesia)

 

സാത്താൻ സ്ലാവ്സ് ചെയ്ത Joko anwar കഥയെഴുതി സംവിധാനം  ചെയ്ത ഈ ഇന്തോനേഷ്യൻ ഹോർറോർ മിസ്ടറി  ത്രില്ല്‌ർ ചിത്രം പറയുന്നത് മായയുടെ കഥയാണ്... 

ഒരു ടോൾ ബൂത്ത്‌ കളക്ടർ ആയ മായ തന്റെ പ്രിയ കൂട്ടുകാരി ദിനിക്ക് ഒപ്പം തന്റെ പഴയ തറവാട് വീടുള്ള സ്ഥലത്തേക്ക് വരുന്നു.. തന്റെ അച്ഛനെയും അമ്മയെയും വലിയ പണക്കാർ ആയിരുന്നു എന്ന സത്യം വളരെ വൈകിയാണ് അവൾക് മനസിലായത്.. പക്ഷെ ആ നാട്ടിൽ എത്തുന്നതോടെ അവിടെ ആ നാട്ടിൽ കുട്ടികൾ വാഴുന്നില്ല എന്ന സത്യം അവർ മനസിലാകുന്നു.... അതിനിന്റെ കാരണം തേടിയുള്ള യാത്ര മായയെ അവളുടെ കുടുംബത്തിന്റെ വലിയ രഹസ്യവും അതിന്റെ ഭവിഷ്യത്തായി അവൾ  വലിയ  ആപത്തിൽ എത്തുന്നതോടെ നടക്കുന്ന സംഭവങ്ങൾ ആണ്‌ ചിത്രം നമ്മളോട് പറയുന്നത്... 

മായ ആയി Tara Basro എത്തിയ ചിത്രത്തിൽ ദിനി ആയി Marissa Anita എത്തി... Ki Saptadi എന്ന പാവകളിക്കാരൻ ആയി Ario Bayu എത്തിയപ്പോൾ ഇവരെ കൂടാതെ  Christine Hakim,  Asmara Abigail,  Kiki Narendra എന്നിവർ മറ്റു പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചു... 

Tony Merl, Bembi Gusti, എന്നിവർ സംഗീതം നൽകിയ ഈ ചിത്രത്തിന്റെ എഡിറ്റിംഗ് Dinda Amanda യും ഛായാഗ്രഹണം Ical Tanjung യും ആയിരുന്നു... Abby Eldipie ചിത്രത്തിന്റെ മികച്ച  

visual effects കൈകാര്യം ചെയ്തപ്പോൾ  BASE Entertainment, Ivanhoe Pictures, Rapi Films, CJ Entertainment, എന്നിവരുടെ  ബന്നേറിൽ Aoura Lovenson Chandra, Bernhard Subiakto, Shanty Harmayn, Tia Hasibuan എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുകയും വിതരണം നടത്തുകയും ചെയ്തത്... 

ക്രിട്ടിസിന്റെ ഇടയിൽ മികച്ച അഭിപ്രായം നേടിയ ചിത്രം പ്രയക്ഷകനെയും ഒന്ന് നല്ലവണ്ണം പേടിപ്പിക്കുന്നുണ്ട്...ചില ഭാഗങ്ങളിൽ ഉള്ള ജമ്പ് സ്‌കേർസ് ശരിക്കും സ്കോർ ചെയ്യുന്നുമുണ്ട്... ചിത്രത്തിന്റെ സൗണ്ട് എഫക്ട് അതുകൊണ്ട തന്നെ ഹെഡ്സെറ്റ് വെച്ച് കാണുന്നവർക്ക് ഒരു ട്രീറ്റ്‌ ആണ്‌... ഒരു മികച്ച അനുഭവം....

No comments:

Post a Comment