Friday, August 28, 2020

T-34(russian)



Aleksey Sidorov കഥയെഴുതി സംവിധാനം ചെയ്ത ഈ റഷ്യൻ യുദ്ധ് ചിത്രം പേര് പോലെ  പറയുന്നത് ഒരു t-34 ടാങ്കിന്റെയും അതിലെ ആള്കാരുടെയും  കഥയാണ്... 

ചിത്രം സഞ്ചരിക്കുന്നത് Nikolai Ivushkin എന്ന ടാങ്ക് കമ്മാൻഡറിലൂടെയാണ്... ഡിസംബർ 1941 യിൽ Junior Lieutenant Nikolay Ivushkin ഉം അദേഹത്തിന്റെ ചെറിയ പടയും യാത്ര ചെയ്യവേ അവരെ നാസി പട പിടികൂടുന്നു.. മൂന്ന് വർഷം നാസികളുടെ തടവിൽ കിടന്ന നിക്കോളയെ തേടി നാസി കമാൻഡർ  Standartenführer Klaus Jäger അവരുടെ ആൾക്കാരെ ട്രെയിൻ ചെയ്യിക്കാൻ അയാളോട് കല്പിക്കുന്നതും ആ തക്കം നോക്കി അദ്ദേഹവും കൂട്ടുകാരും എങ്ങനെ ആണ്‌ ആ ടാങ്കിന്റെ സഹായത്തോടെ അവിടെ നിന്നും രക്ഷപെടുന്നതും എന്നാണ് ചിത്രം നമ്മളോട് പറയുന്നത്... 

Nikolay Ivushkin ആയി Alexander Petrov എത്തിയ ഈ ചിത്രത്തിൽ Standartenführer Klaus Jäger എന്ന കഥാപാത്രത്തെ Vinzenz Kiefer അവതരിപ്പിച്ചു... ഇവരെ കൂടാതെ Viktor Dobronravov, Irina Starshenbaum, Yuriy Borisov എന്നിവർ ആണ്‌ ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്... 

Vadim Maevskiy, Aleksandr Turkunov, Ivan Burlyaev, Dmitriy Noskov എന്നിവർ സംഗീതം നൽകിയ ഈ ചിത്രത്തിന്റെ എഡിറ്റിംഗ് Dmitry Korabelnikov  ഉം ഛായാഗ്രഹണം Mikhail Milashin ഉം ആയിരുന്നു...... 

Mars Media Entertainment, Amedia, Burnish Creative, Welldone Production എന്നിവരുടെ ബന്നേറിൽ Ruben Dishdishyan (ru), Anton Zlatopolskiy (ru), Len Blavatnik, Nelly Yaralova, Nikita Mikhalkov, Leonid Vereshchagin (ru), Yuliya Ivanova, Nikolay Larionov എന്നിവർ നിർമിച്ച ഈ ചിത്രം Central Partnership ആണ്‌ വിതരണം നടത്തിയത്.... 

ക്രിട്ടിസിന്റെ ഇടയിൽ മികച്ച അഭിപ്രായം നേടിയ ഈ ചിത്രം അവിടത്തെ ഏറ്റവും വലിയ പണം വാരി പടങ്ങളിൽ രണ്ടാം സ്ഥാനത് എത്തി..... മികച്ച ക്യാമറ വർക്കും,  ബി ജി എം, വിഷ്വൽ എഫക്ട് ഉം കൂടാതെ സംവിധാനവും തോന്നിയ ഈ ചിത്രത്തിന് Golden Eagle Award യിലെ Best Director, Best Adapted Screenplay, Best Visual Effects, അവാർഡും Best Motion Picture അടക്കം ഒൻപതോളം നോമിനേഷനും ലഭിച്ചു... വാർ മൂവീസ് ഇഷ്ടമുള്ളർക് തീർച്ചയായും ഒന്ന് കണ്ട്‌ നോകാം... ഒരു മികച്ച അനുഭവം..... 

"Hurray! Freedom!"

No comments:

Post a Comment