Chesley Sullenberger, Jeffrey Zaslow എന്നിവരുടെ Highest Duty എന്ന പുസ്തകത്തെ ആസ്പദമാക്കി Todd Komarnicki യുടെ തിരക്കഥയ്ക് Clint Eastwood സംവിധാനം ചെയ്ത ഈ American biographical drama യിൽ ടോം ഹാങ്ക്സ് ചിത്രത്തിന്റെ ടൈറ്റിൽ കഥാപാത്രം ആയ Chesley Sullenberger എന്ന സുള്ളി ആയി എത്തി....
ഒരു നടന്ന സംഭവത്തിന്റെ ദൃശ്യാവിഷ്‌കാരം ആയ ഈ ചിത്രം പറയുന്നത് സുള്ളി എന്ന പൈലറ്റ് ക്യാപ്റ്റിൻറെയും അദേഹത്തിന്റെ ഫസ്റ്റ് ഓഫീസർ Jeff Skiles ഇന്റെയും കഥയാണ്... LaGuardia Airport യിൽ നിന്നും Charlotte Douglas International Airport യിലേക്കുള്ള യാത്രാമധ്യേ US Airways Flight 1549 എന്ന അവർ ഓടിച്ച ഫ്ലൈറ്റിനെ പക്ഷികൾ വന്നടിച്ചു നിയത്രണം വിട്ടപ്പോൾ, അവര്ക് അതിനെ Hudson River യിൽ ഇറക്കേണ്ടി വരുന്നതും, അതിനോട് അനുബന്ധിച്ചു അവര്ക് നേരിടേണ്ടി വരുന്ന പ്രശ്നങ്ങളും ആണ് ചിത്രം നമ്മളോട് പറയുന്നത്...
ടോം ഹാങ്ക്സിനെ കൂടാതെ Jeff Skiles എന്ന അദേഹത്തിന്റെ സഹ പൈലറ്റ് ആയി Aaron Eckhart എത്തിയപ്പോൾ സുള്ളിയുടെ ഭാര്യാ കഥാപാത്രം ആയ Lorraine Sullenberger ആയി Laura Linney എത്തി... ഇവരെ കൂടാതെ Mike O'Malley, Anna Gunn, Jamey Sheridan എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്...
Christian Jacob, The Tierney Sutton Band എന്നിവർ ചേർന്ന് സംഗീതം നൽകിയ ഈ ചിത്രത്തിന്റെ എഡിറ്റിംഗ് Blu Murray യും ഛായാഗ്രഹണം Tom Stern ഉം ആയിരുന്നു... Village Roadshow Pictures, Flashlight Films, The Kennedy/Marshall Company, Malpaso Productions, Orange Corp എന്നിവരുടെ ബന്നേറിൽ Clint Eastwood, Frank Marshall, Tim Moore, Allyn Stewart എന്നിവർ നിർമിച്ച ഈ ചിത്രം Warner Bros. ആണ് വിതരണം നടത്തിയത്...
43rd Annual Telluride Film Festival യിൽ ആദ്യ പ്രദർശനം നടത്തിയ ഈ ചിത്രം ക്രിട്ടിസിന്റെ ഇടയിൽ മികച്ച അഭിപ്രായം നേടുകയും ബോക്സ് ഓഫീസിൽ വലിയ വിജയം ആവുകയും ചെയ്തു.. 89th Academy Awards യിൽ Best Sound Editing നോമിനേഷൻ ലഭിച്ച ഈ ചിത്രം National Board of Review, American Film Institute എന്നിവരുടെ 2016 യിലെ top 10 movies യിൽ ഒന്നായിരുന്നു... ഇത് കൂടാതെ Critics' Choice Awards, Alliance of Women Film Journalists, Cinema Audio Society Awards, AARP Annual Movies for Grownups Awards, Hollywood Film Awards എന്നിങ്ങനെ പല അവാർഡ് വേദികളിലും നിറകൈയടിയോടെ പ്രദർശനം നടത്തിയ ഈ ചിത്രം അവിടെയെല്ലാം അവാർഡുകളും നോമിനേഷനുകളും നേടി..
ഒരു മികച്ച അനുഭവം.. കാണാത്തവർ ഉണ്ടെങ്കിൽ തീർച്ചയായും കണ്ട് നോക്കൂ...
No comments:
Post a Comment