Taxi driver എന്ന ഇംഗ്ലീഷ് ചിത്രത്തിൽ നിന്നും പ്രേരണ ഉൾക്കൊണ്ട് Robin Bhatt കഥയെഴുതി Mahesh Bhatt സംവിധാനം ചെയ്ത ഈ ഹിന്ദി റൊമാന്റിക് ത്രില്ലെർ ചിത്രത്തിൽ സഞ്ജയ് ദത്ത്, പൂജ ഭട്ട് എന്നിവർ പ്രധാന കഥാപാത്രങ്ങൾ ആയി എത്തി...
ചിത്രം പറയുന്നത് രവിയുടെ കഥയാണ്... ബോംബയിൽ ടാക്സി ഓടിക്കുന്ന അദ്ദേഹം ഒരു ദിനം പൂജ എന്ന പെൺകുട്ടിയെ കണ്ടുമുട്ടി ഇഷ്ടത്തിൽ ആകുന്നു... പക്ഷെ അവളെ പറ്റി കൂടുതൽ അന്വേഷിച്ചപ്പോൾ അവൾ മഹാറാണി എന്ന ട്രാൻസ്‍ജിൻഡർ പിമ്പിന്റെ അടിമ ആണ് എന്ന് അദ്ദേഹം മനസിലാകുന്നു...അവളെ രക്ഷിക്കാൻ അങ്ങനെ അയാൾ കൂട്ടുകാരൻ ഗോട്യാകൊപ്പം ഇറങ്ങിപുറപ്പെടുന്നതും പക്ഷെ ആ യാത്രയിൽ രവിക്ക് കൂട്ടുകാരനെ നഷ്ടപ്പെടുന്നതും അങ്ങനെ അയാളെയും പൂജയെയും മഹാറാണിയുടെ ആൾകാർ ഓടിക്കാൻ തുടങ്ങുന്നതോടെ നടക്കുന്ന സംഭവങ്ങൾ ആണ് ചിത്രം നമ്മളോട് പറയുന്നത്...
രവി ആയി സഞ്ജയ് ദത്ത് എത്തിയ ചിത്രത്തിൽ ഗോട്യാ ആയി ദീപക് തിരോജി എത്തി... Sadashiv Amrapurkar മഹാറാണി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചപ്പോൾ പൂജ ആയി പൂജ ഭട്ടും എത്തി... ഇവരെ കൂടാതെ പങ്കജ് ദീർ, അവതാർ ഗിൽ എന്നിവർ ആണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്...
Sameer ഇന്റെ വരികൾക് Nadeem Shravan ഈണമിട്ട ഇതിലെ ഗാനങ്ങൾ T-Series ആണ് വിതരണം നടത്തിയത്.... Pravin Bhatt ഛായാഗ്രഹണം നിർവഹിച്ച ചിത്രത്തിന്റെ എഡിറ്റിംഗ് A Muthu നിർവഹിച്ചു...Vishesh films ഇന്റെ ബന്നേറിൽ മുകേഷ് ഭട്ട് നിർമിച്ച ഈ ചിത്രം ആ വർഷത്തെ ഏറ്റവും വലിയ പണം വാരി ചിത്രം ആയിരുന്നു...
ഈ ചിത്രത്തിലെ അഭിനയത്തിന് Sadashiv Amrapurkar യിക് Filmfare Award for Best Performance in a Negative Role വിഭാഗത്തിൽ ഫിലിം ഫെയർ അവാർഡ് ലഭിക്കുകയുണ്ടായി... sadak 2 എന്ന പേരിൽ ഒരു രണ്ടാം ഈ വർഷം ഇറങ്ങിയ ഈ ചിത്രം എന്റെ പ്രിയ ചിത്രങ്ങളിൽ ഒന്ന് തന്നെ... ഒരു നല്ല അനുഭവം
No comments:
Post a Comment