"ഒരാളെപ്പോലെ ഏഴു പേര് ഉണ്ടാകും എന്ന് പറയുന്നത് വെറുതെയാ... ഒരാളെ പോലെ ഒരാൾ മാത്രേ ഉള്ളു "
രഞ്ജിത്ത് കഥയെഴുതി സംവിധാനം ചെയ്ത ഈ മലയാളം റൊമാന്റിക് ഡ്രാമ ചിത്രം ചിറക്കൽ ശ്രീഹരിയുടെ പഴയ ഓർമകളിലൂടെ സഞ്ചരിച്ചു അദേഹത്തിന്റെ പ്രണയത്തിന്റെ പ്രതികാരത്തിന്റെ കഥ പറയുന്നു...
വർഷങ്ങൾക് മുൻപ് ഒരു കൊലപാതക കുറ്റത്തിന് ജയിലിൽ ശിക്ഷ അനുഭവിച്ച ശ്രീഹരി നാട് വിട്ടു പാരിസിൽ ചേക്കേറുന്നു... അവിടെ നിന്നും തനിക് കാൻസർ ആണ് സത്യം മനസിലാകുന്ന അദ്ദേഹം വർഷങ്ങൾക് ഇപ്പുറം തന്റെ തറവാട് വീട്ടിലേക് ആ പഴയ ഓർമ്മകൾ തേടി അവസാന വട്ടം എത്തുന്നു.... പക്ഷെ ഇവുടെ അദ്ദേഹത്തെ തേടി ഇന്ദു എന്ന അദേഹത്തിന്റെ കളികൂട്ടുകാരിയും , അവളുടെ ഭർത്താവും, കൂടാതെ കൂർമ്മ ബുദ്ധിക്കാരൻ ആയ അവരുടെ കളിക്കൂട്ടുകാരൻ രാമനുണ്ണിയും
എന്നിവർ കാത്തുനില്പുണ്ടായിരുന്നു ... അങ്ങനെ അവിടെ അദ്ദേഹം എത്തിയ കാരണം ചില പ്രശ്നങ്ങളിൽ പൊങ്ങിവരുന്നതും പിന്നീട് ആ പ്രശ്ങ്ങളിലൂടെയും ആണ് ചിത്രം സഞ്ചരിക്കുന്നു....
ചിറക്കൽ ശ്രീഹരി ആയി ലാലേട്ടൻ എത്തിയ ചിത്രത്തിൽ രഞ്ജിത്ത് രാമനുണ്ണി എന്ന വില്ലൻ വേഷത്തിൽ ആയി എത്തി.... ഇന്ദു ആയി മീന എത്തിയപ്പോൾ ദുർഗ എന്ന മറ്റൊരു പ്രധാന കഥാപാത്രം ആയി ഖുശ്ബുവും, സന്തോഷ് സഹദേവൻ എന്ന കഥപാത്രം ആയും എത്തി... ഇവരെ കൂടാതെ കൊച്ചിൻ ഹനീഫ, സുജാത, ജഗദീഷ്, പിന്നെ നമ്മുടെ ദക്ഷിണ മൂർത്തി സാമികൾ എന്നിവർ ആണ് മറ്റ് പ്രധാന കഥാപാത്രങ്ങൾ...
ഗിരീഷ് പുത്തഞ്ചേരിയുടെ വരികൾക് വിദ്യാസാഗർ ഈണമിട്ട ഇതിലെ ഗാനങ്ങൾ ഇന്നും എന്റെ പ്രിയ ട്രാക്ക് ലിസ്റ്റിൽ ഉണ്ട്.. മുറ്റത്തെത്തും തെന്നലേ, ആരാരും കാണാതെ, എന്നി ഗാനങ്ങൾ ഇന്നും നമ്മുടെ എല്ലാം പ്രിയ ഗാനങ്ങളിൽ ഒന്ന് തന്നെ ആകും....
Alagappan N. ഛായാഗ്രഹണം നിർവഹിച്ച ചിത്രത്തിന്റെ എഡിറ്റിംഗ് L. Bhoominathan ആയിരുന്നു... Damor Cinema യുടെ ബന്നേറിൽ Santhosh Damodharan നിർമിച്ച ഈ ചിത്രം Damor Cinema Release ആണ് വിതരണം നടത്തിയത്...
മറ്റു പല ചിത്രങ്ങളെയും പോലെ ഇറങ്ങിയ സമയത്ത് മോശം/ആവറേജ് റിവ്യൂ നേടിയ ചിത്രം ബോക്സ് ഓഫീസിലും പരാജയം മണത്തു.. പക്ഷെ പിന്നീട് ടീവീ യിലും ഡിവിഡി ഒക്കെ ഇറങ്ങിയപ്പോൾ ചിത്രം ഒരു cult classic ആയി മാറി.. ഞാൻ അടക്കം പല പേരുടെയും ഇഷ്ട ചിത്രങ്ങളിൽ മുൻപന്തിയിൽ എത്തി.... എന്റെ ഏറ്റവും ഇഷ്ടമുള്ള ലാൽ ചിത്രങ്ങളിൽ ഒന്ന്... ഇന്നും ടീവിയിൽ വരുമ്പോൾ തരം കിട്ടിയാൽ കാണുന്ന ചിത്രം...അതിനും മാത്രം എന്തോ ഒരു പ്രത്യേകത ഈ ചിത്രം കാണുമ്പോൾ കിട്ടും... one of my favourite lal movie...
പഴകും തോറും വീര്യം കൂടുന്ന ഒരു വീഞ്ഞാണ് ഈ ചിറക്കൽ ശ്രീഹരി...
"ബെസ്റ്റ് കണ്ണാ ബെസ്റ്റ്... "
No comments:
Post a Comment