Sunday, August 30, 2020

Thappad(hindi)


"One ചെകിടത്തടി can change your  life "

Anubhav Sinha, Mrunmayee Lagoo എന്നിവർ ചേർന്ന് കഥയും തിരക്കഥയും രചിച് Anubhav Sinha സംവിധാനം ചെയ്ത് ഈ ഹിന്ദി ഡ്രാമയിൽ തപസീ പന്നു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു... 

ചിത്രം പറയുന്നത് അമൃത-വിക്രം ദമ്പതികളുടെ കഥയാണ്... വിക്രമിന്റെ പ്രൊമോഷനിന്റെ ഭാഗമായി ഒരു പാർട്ടി അവരുടെ വീട്ടിൽ അവർ നടത്തുകയും,  അതിനിടെ അദേഹത്തിന്റെ ആ പ്രൊമോഷൻ ക്യാൻസൽ ആയി എന്ന് പറഞ്ഞു വന്ന ഒരു കാൾ അവിടെ ഒരു ചെറിയ വാക്കുതർക്കത്തിനു കാരണം ആകുന്നു... അതിനിടെ അതു തടുക്കാൻ അവരുടെ ഇടയിലേക്ക് അമൃത വരികയും, അതു ഇഷ്ടപ്പെടാതെ വിക്രം അവുടെ ചെകിട്ടത് ഇട്ടു ഒരു അടികൊടുന്നതും അതിനോട് അനുബന്ധിച്ചു അവൾ ഡിവോഴ്സ് കേസ് ഫയൽ ചെയ്യുന്നതോടെ നടക്കുന്ന സംഭവങ്ങൾ ആണ്‌ ചിത്രത്തിന്റെ ആധാരം..... 

അമൃത സബർവാൾ ആയി താപ്‍സി എത്തിയ ഈ ചിത്രത്തിൽ വിക്രം സബർവാൾ എന്ന കഥാപാത്രത്തെ പാവലിൽ ഗുലാത്തി അവതരിപ്പിച്ചു...  ദിയ മിർസ ശിവാനി എന്ന കഥാപാത്രം ആയി എത്തിയപ്പോൾ ഇവരെ കൂടാതെ രാം കപൂർ, ഗീതിക, കുമുദ് മിശ്ര എന്നിവർ മറ്റു പ്രധാന കഥാപാത്രങ്ങൾ ആയി ചിത്രത്തിൽ ഉണ്ട്... 

Shakeel Azmi, Sanah Moidutty എന്നിവരുടെ വരികൾക് Anurag Saikia ഈണമിട്ട ഇതിലെ ഗാനങ്ങൾ T-Series ആണ്‌ വിതരണം നടത്തിയത് . Mangesh Dhakde ആണ്‌ ചിത്രത്തിന്റെ ബി ജി എം.... 

Soumik Mukherjee ഛായാഗ്രഹണം നിർവഹിച്ച ഈ ചിത്രത്തിന്റെ എഡിറ്റിംഗ് Yasha Ramchandani ആയിരുന്നു... Benaras Media Works, T-Series ഇന്റെ ബന്നേറിൽ Bhushan Kumar, Krishan Kumar, Anubhav Sinha എന്നിവർ നിർമിച്ച ഈ ചിത്രം AA Films ആണ്‌ വിതരണം നടത്തിയത്... 

ക്രിട്ടിസിന്റെ ഇടയിൽ മികച്ച അഭിപ്രായം നേടിയ ഈ ചിത്രം ബോക്സ് ഓഫീസിൽ ആവറേജ് പ്രകടനം നടത്തി...ഈ ചിത്രത്തിന്റെ  ഫസ്റ്റ് പോസ്റ്റർ വന്നപ്പോൾ അതിനെ രാജസ്ഥാൻ പോലീസ് അവരുടെ സ്ത്രീകൾക് എതിരെയുള്ള ആക്രമണം തടയുനതിനുള്ള helpline number ഇന്റെ പോസ്റ്ററിൽ ഉൾപ്പെടുത്തി... ഒരു മികച്ച അനുഭവം...

No comments:

Post a Comment