"ശ്രീനിയേട്ടൻ : അമേരിക്കയിൽ എവിടെ?
ലാലേട്ടൻ :അമേരിക്കൻ ജംഗ്ഷനിൽ
ശ്രീനിയേട്ടൻ :അമേര്ഷ്യൻ ജംഗ്ഷൻ പോലും.. അമേരിക്കയിൽ അങ്ങനെ ഒരു സ്ഥാലമേ ഇല്ലാ... ഹ ഹ ഹ ഹ
ലാലേട്ടൻ : എന്ത് വിഡ്ഢിത്തമാണ് ഇവിനി പറയുന്നത്? അമേരിക്കയിൽ ജംഗ്ഷൻ ഇല്ലാ പോലും.. ജക്ഷന് ഇല്ലാത്ത നാട് ഉണ്ടോ?
ജഗതിച്ചേട്ടൻ : എടാ എടാ എടാ മണ്ടൻ കുണാപ്പി എന്നെ കൂടുതൽ വട്ടാനാകാതെടാ..
ശ്രീനിയേട്ടൻ : അങ്കിൾ ഇവനാണോ അമേരിക്ക അതോ ഞാനാണോ അമേരിക്ക എന്ന് ഞാൻ ഇന്ന് തെളിയിക്കും.. how many kms from washington dc to miyami beach?
ലാലേട്ടൻ :ഏഹ്?
ശ്രീനിയേട്ടൻ : how many kilometers from washington dc to miyami beach?
ലാലേട്ടൻ : ha ha ha I am the answer.. kilometers and kilometers in this days of degradating decensies miyami beach to washington when diplomacy and reprocity will become from complication of america
ശ്രീനിയേട്ടൻ : stop it.. ഇയാൾക് അമേരിക്കയിൽ പോയി എന്ന് അവകാശപ്പെടുന്ന ഇവന് ഇംഗ്ലീഷ് ഗ്രാമർ പോലും അറിയില്ല... he doesn't know the basic of english grammar
ലാലേട്ടൻ : അമേരിക്കയിൽ ഗ്രാമർ ഇല്ലടെയ്
ശ്രീനിയേട്ടൻ : പോടാ
ലാലേട്ടൻ : you talk too much.i will kick you face and get out.you talk nonsense in house of my wife mother and father? Uncle sent him out..out.. out..go go go go away..
ജഗതിച്ചേട്ടൻ : go away you stupid..in the house of my wife and daughter you will not see any minut of the today..get out house..ഇറങ്ങി പോടാ
ജഗദിഷിന്റെ കഥയ്ക് ശ്രീനിവാസൻ തിരക്കഥ രചിച്ച ഈ പ്രിയദർശൻ ചിത്രം ഈ ഒരു സീൻ കാണാൻ വേണ്ടി മാത്രം എത്രയോ തവണ കണ്ട ചുരുക്കം ചില ചിത്രങ്ങളിൽ ഒന്നാണ്...
എം ഐ ധവാൻ എന്നാ പേര് ചുരുക്കി മാധവൻ അമേരിക്കയിൽ നിന്നും വീട്ടിൽ എത്തുന്നതും അങ്ങനെ അദേഹത്തിന്റെ അച്ഛൻ അവനെ സർദാർ കൃഷ്ണ കുറുപ്പിന്റെ മകൾ ശോഭയുമായി കല്യാണം ആലോചികുന്നു... കല്യാണത്തിന് മുൻപ് പെൺകുട്ടിയെ ദൂരെനിന്നും പഠിക്കാൻ മാധവൻ തന്റെ ഡ്രൈവർ ശംഭുവിന്റെ കൂടെ കൃഷണ കുറുപ്പിന്റെ വീട്ടിലേക് വരുന്നതും പക്ഷെ അതിനിടെ കൃഷ്ണ കുറുപ്പിനും വീട്ടുകാര്കും കല്യാണ ചെക്കനും ഡ്രൈവറും മാറുന്നതോടെ നടക്കുന്ന രസകരമായ സംഭവങ്ങൾ ആണ് ചിത്രത്തിന്റെ ആധാരം..
ശംഭു ആയി ലാലേട്ടൻ എത്തിയ ചിത്രത്തിൽ മാധവൻ ആയി ശ്രീനിയേട്ടൻ എത്തി... സർദാർ കൃഷ്ണ കുറുപ്പ് എന്നാ കഥാപാത്രം ആയി ജഗതി ചേട്ടൻ എത്തിയപ്പോൾ അദേഹത്തിന്റെ കസിൻ സർദാർ കോമ കുറുപ്പ് എന്നാ കഥപാത്രത്തെ പപ്പു ചേട്ടൻ കൈകാര്യം ചെയ്തു... ലിസി ശോഭ എന്നാ കൃഷണ കുറുപ്പിന്റെ മകൾ വേഷം കൈകാര്യം ചെയ്തപ്പോൾ ഇവരെ കൂടാതെ മുകേഷേട്ടൻ, മണിയൻപിള്ള രാജു, പ്രിയ എന്നിങ്ങനെ വലിയൊരു താരനിര ചിത്രത്തിൽ ഉണ്ട്... ഇവരെ കൂടാതെ മമ്മൂക്കയും, ഹനീഫിക്കയും, കഥാകൃത്
ജഗദിഷേട്ടനും cameo റോളിലും ചിത്രത്തിൽ ഉണ്ട്....
Panthalam Sudhakaranand ഇന്റെ വരികൾക്ക് K. J. Joy ആണ് ഇതിലെ ഗാനങ്ങൾക് ഈണമിട്ടത്... S. Kumar ഛായാഗ്രഹണം നിർവഹിച്ച ചിത്രത്തിന്റെ എഡിറ്റിംഗ് N. Gopalakrishnan ആയിരുന്നു... Chithradesham Productions ഇന്റെ ബന്നേറിൽ Edappazhanji Velappan നിർമിച്ച ഈ ചിത്രം Saj Movies ആണ് വിതരണം നടത്തിയത്...
Saradaga Kasepu എന്നാ പേരിൽ ഒരു തെലുഗു പതിപ്പ് വന്ന ഈ ചിത്രം ആ വർഷത്തെ ഏറ്റവും വലിയ വിജയ ചിത്രം ആയിരുന്നു... ഇപ്പോഴും മലയത്തിലെ ഏറ്റവും മികച്ച കോമഡി ചിത്രങ്ങളിൽ ഒന്നായി കണക്കാക്കെപ്പടുന്ന ഈ ചിത്രം ഇന്നും പ്രയക്ഷകനെ ചിരിപ്പിച്ചു കൊണ്ട് നില്കുന്നു....
No comments:
Post a Comment