"പോലീസ്‌കാരൻ :ലേ defective divakara
Divakar: ലോ uneducated ഉ, അതു defective അല്ല detective"
Dayanand T. K യുടെ കഥയ്ക് Jayatheertha തിരക്കഥ രചിച്ച സംവിധാനം ചെയ്ത ഈ കന്നട ക്രൈം കോമഡി ത്രില്ലെർ നടകുന്നത് 1980 കളിൽ ആണ്...
ഒരു പോലീസ് കോൺസ്റ്റബിൾ ആയ ദിവാകരിലൂടെയാണ് ചിത്രം സഞ്ചരിക്കുന്നത്.. കൊച്ചു നാൾ മുതൽക്കേ ഒരു ഡിറ്റക്റ്റീവ് ആവാൻ നടക്കുന്ന ദിവാകരന് പക്ഷെ അച്ഛന്റെ നിർബന്ധത്തിന് വഴങ്ങി പോലീസിൽ കോൺസ്റ്റബിൾ ആകേണ്ടി വരുന്നു.. അതിനിടെ ആ നാട്ടിലേ പോലീസ് സ്റ്റേഷനുകളിൽ ചില കവർച്ചകൾ നടക്കുന്നതോടെ ആ കേസ് അന്വേഷണം കോൺസ്റ്റബിൾ ആയ ദിവാകരന്റെ കയ്യിൽ എത്തുന്നതും അദ്ദേഹം അതു ഒരു പിടിവള്ളി ആക്കി തന്റെ ഡിറ്റക്റ്റീവ് കുപ്പായത്തിൽ അന്വേഷണം ആരംഭിക്കാൻ തുടങ്ങുന്നതും ആണ് കഥാസാരം...
ദിവാകർ ആയി ഋഷഭ് ഷെട്ടി എത്തിയ ചിത്രത്തിൽ അദേഹത്തിന്റെ അച്ഛൻ അന്നപ്പ ആയി അച്യുത് കുമാരും പ്രേമിനി കുസുമ ആയി ഹരിപ്രിയയും എത്തി.. ഇവരെ കൂടാതെ യോഗ്‌രാജ് ഭട്ട്, പ്രമോദ് ഷെട്ടി എന്നിവർ ആണ് ചിത്രത്തിലേ മറ്റു അഭിനേതാക്കൾ...
Raghu Niduvalli, Yogaraj Bhat എന്നിവരുടെ വരികൾക് B. Ajaneesh Loknath ഈണമിട്ട ഇതിലെ ഗാനങ്ങൾ Rishab Audio ആണ് വിതരണം നടത്തിയത്.. Aravind Kashyap ഛായാഗ്രഹണം നിര്വഹിച്ചപ്പോൾ K. M. Prakash ആയിരുന്നു എഡിറ്റിംഗ്...
Golden Horse Cinema യുടെ ബന്നേറിൽ Santhosh Kumar K. C. നിർമിച്ച ഈ ചിത്രം Jayanna Films ആണ് വിതരണം നടത്തിയത്... ക്രിട്ടിസിന്റെ ഇടയിൽ മികച്ച അഭിപ്രായം നേടിയ ചിത്രം കന്നട ബോക്സ് ഓഫീസിലും വലിയ വിജയം ആയി...
ഹിന്ദിയിലും തമിഴിലും ഇതേ പേരിൽ റീമാകെ ചെയ്യപ്പെടുന്ന ഈ ചിത്രം കാണുന്ന ഓരോ പ്രയക്ഷകനും ഒരു മികച്ച അനുഭവം ആകുന്നു...just loved it
No comments:
Post a Comment