Thursday, September 10, 2020

The baby's room(spanish)


Jorge Guerricaechevarría യുടെ കഥയ്ക് അദ്ദേഹവും Álex de la Iglesia യും തിരക്കഥ രചിച്ച ഈ സ്പാനിഷ്‌ ഹോർറോർ മിസ്ടറി ത്രില്ലെർ ചിത്രം Álex de la Iglesia ആണ്‌ സംവിധാനം നിർവഹിച്ചത്... 

ചിത്രം പറയുന്നത് ജുവാന്റെ കഥയാണ്... തന്റെ ഭാര്യ സോണിയ കൂടാതെ ചെറിയ മകന് ഒപ്പം ഒരു പഴയ വീട്ടിലേക് താമസം മാറുന്നു... അതിനിടെ കുട്ടികളെ നോക്കാൻ കിട്ടുന്ന ഒരു ഉപകരണം അദ്ദേഹം മകളുടെ റൂമിൽ സ്ഥാപിക്കുന്നതും, അതിന്റെ ഫലമായി ആരോ ആ വീട്ടിൽ ഉണ്ട് എന്ന് മനസിലാകുന്ന ജുവാൻ മകളെ രക്ഷിക്കാൻ ഇറങ്ങിപുറപ്പെടുന്നതോടെ കഥ കൂടുതൽ സങ്കീർണം ആകുന്നു... 

ജുവാൻ ആയി Javier Gutiérrez എത്തിയ ഈ ചിത്രത്തിൽ സോണിയ ആയി Leonor Watling എത്തി... ഡോമിംഗോ എന്ന ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രം ആയി Sancho Gracia എത്തിയപ്പോൾ ഇവരെ കൂടാതെ María Asquerino,  Antonio Dechent എന്നിവർ ആണ്‌ മറ്റു പ്രധാന കഥാപാത്രങ്ങൾ... 

Roque Baños സംഗീതം നൽകിയ ചിത്രത്തിന്റെ എഡിറ്റിംഗ്  Alejandro Lázaro ആയിരുന്നു..  José L. Moreno ആണ്‌ ഛായാഗ്രഹണം നിർവഹിച്ചത്.... ക്രിട്ടിസിന്റെ ഇടയിൽ മികച്ച അഭിപ്രായം നേടിയ ഈ ചിത്രം നോബൽ എന്റർടൈൻമെന്റിന്റെ ബന്നേറിൽ Álvaro Augustin ഉം സംഘവും ആണ്‌ നിർമിച്ചത്... ഒന്ന് ഞെട്ടാൻ ഉള്ളത് ഉണ്ട്.. ഹോർറോർ ത്രില്ലെർ കാണാൻ ആഗ്രഹം ഉള്ളവർക്കു ഒന്ന് കണ്ടുനോകാം.. ഇഷ്ടമായി..

No comments:

Post a Comment