Mohan Krishna Indraganti കഥയെഴുതി സംവിധാനം ചെയ്ത ഈ തെലുഗ് ആക്ഷൻ ചിത്രം നാനിയുടെ ഇരുപത്തിയഞ്ചാം ചിത്രം ആണ്... അതുപോലെ അദ്ദേഹം ആദ്യമായി ഒരു വില്ലനോളം പോന്ന നായകൻ ആയി അഭിനയിക്കുന്ന ആദ്യ ചിത്രവും...
ചിത്രം പറയുന്നത് DCP ആദിത്യയുടെ കഥയാണ്... ഹൈദ്രബാദിലെ കലാപം കൈകാര്യം ചെയ്തതിനു മെഡൽ കിട്ടിയതിന് പിന്നാലെ അദ്ദേഹത്തെ വെല്ലിവിളിച്ചുകൊണ്ട് നാട്ടിൽ ചില കൊലപാതങ്ങൾ നടക്കുന്നതും അതിന്റ സത്യാവസ്ഥ തേടിയുള്ള ആദിത്യയുടെ യാത്രയും ആണ് കഥാസാരം..
Dcp ആദിത്യ ആയി സുധീർ ബാബു എത്തിയ ചിത്രത്തിൽ വിഷ്ണു എന്ന നെഗറ്റീവ് ടച്ച് കഥാപാത്രത്തെ നാനി അവതരിപ്പിച്ചു.. നിവേദിത തോമസ് അപൂർവ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചപ്പോൾ അദിതി രോ സാഹിബ എന്ന കഥാപാത്രം ആയും എത്തി.. ഇവരെ കൂടാതെ കിഷോർ, തലൈവാസൽ വിജയ്, രവി വർമ, ഹരീഷ് ഉത്തമൻ എന്നിവർ ആണ് മറ്റു പ്രധാന കഥാപാത്രങ്ങൾ ആയി ചിത്രത്തിൽ ഉള്ളത്....
Sirivennela Seetharama Sastry, Ramajogayya Sastry, Krishna Kanth എന്നിവരുടെ വരികൾക് S. Thaman ഈണമിട്ട ഇതിലെ ഗാനങ്ങൾ Aditya Music ആണ് വിതരണം നടത്തിയത്... P. G. Vinda ഛായാഗ്രഹണം നിര്വഹിച്ചപ്പോൾ Marthand K. Venkatesh ആയിരുന്നു എഡിറ്റിംഗ്...
Sri Venkateswara Creations ഇന്റെ ബന്നേറിൽ Dil Raju, Sirish, Lakshman, Harshith Reddy എന്നിവർ നിർമിച്ച ഈ ചിത്രം Amazon Prime Video ആണ് വിതരണം നടത്തിയത്...
ചിത്രത്തിലെ ചില ആക്ഷൻ, ഛായാഗ്രഹണം എന്നി വിഭാഗങ്ങൾ മികച്ചയായപ്പോൾ സംവിധായകൻ കഥയും പരിസരവും ചില സമയത്ത് മറന്നത് പോലെ തോന്നി.... ആദ്യത്തെ ആദിത്യയുടെ വരവും, പിന്നെ വിഷ്ണുവിന്റെ ഇന്ട്രോയും നന്നായിയെങ്കിലും ചിത്രത്തിന്റെ ബി ജി എം എവിടെയൊക്കയോ എന്നിക് രാച്ചസൻ ഫീൽ തന്നു. പിന്നെ ഫസ്റ്റ് ഹാൾഫിൽ ഉണ്ടായ ആ ക്യാറ്റ് ആൻഡ് മൗസ് ഫീൽ സെക്കന്റ് ഹാൾഫിൽ പല എടുത്തും കൈവിട്ടു പോയി...
നേരിട്ട് ott റിലീസ് ആയ ഈ ചിത്രം മുഴുവൻ ഒരു നാനി ഷോ ആണ്...അദേഹത്തിന്റെ പല സീന്സും കൊണ്ട് മാത്രം പല സ്ഥലത്തും പിടിച്ചു നിന്ന ഈ ചിത്രം in and out നാനി ഷോ എന്ന് തന്നെ പറയാം... എന്തോ വലിയ പ്രതീക്ഷ ഉണ്ടായത് കൊണ്ട് ആവണം എന്നിക് ഈ ചിത്രം ഒരു ആവറേജ് അനുഭവം ആണ് സമ്മാനിച്ചത്... one time watchable for nani
No comments:
Post a Comment