"പൊളി പൊളി പൊപോളി "
മഹേഷ് നാരായൺ കഥയെഴുതി സംവിധാനം ചെയ്ത ഈ മലയാള മിസ്ടറി ഡ്രാമ ചിത്രം മുഴുവനായി ഐഫോണിൽ ചിത്രീകരിച്ച സിനിമയാണ്...
ചിത്രം പറയുന്നത് ജിമ്മയുടെ കഥയാണ്... middle east യിലെ ഒരു കമ്പനിയിൽ ജോലി ചെയ്യുന്ന അയാൾ അനു എന്ന പെൺകുട്ടിയുമായി ഒരു ഡേറ്റ് ആപ്പ് വഴി പരിചയപെട്ടു ഇഷ്ടത്തിൽ ആവുകയും ചെയ്യുന്നു.. അതിനിടെ അനു ഒരു പ്രശ്നത്തിൽ അകപ്പെടുകയും അവളെ രക്ഷിക്കാൻ അവന്റെ വീട്ടുകാർ കെവിന് എന്ന അവന്റെ കസിന്റെ സഹായം തേടുന്നതോടെ നടക്കുന്ന സംഭവങ്ങൾ ആണ് ചിത്രം നമ്മളോട് പറയുന്നത്...
ആദ്യം തന്നെ മഹേഷ് നാരായൺ.. സമ്മതിച്ചു...നിങ്ങൾ മലയാള സിനിമയിൽ വന്നത് വെറുതെ അല്ല... മലയാളം ചലച്ചിത്ര ശാഖയെ അടുത്ത ലെവെലിലേക് എടുത്തു ഉയർത്തിപ്പിടിക്കാൻ ലോകത്തിന് കാണിച്ചു കൊടുക്കാൻ ഈ ചിത്രം കൊണ്ട് നിങ്ങൾക് സാധിക്കട്ടെ... ആ ഒന്നര മണിക്കൂർ നിങ്ങൾ എന്നെ ടെൻഷൻ അടിപിച്ച പോലെ ഞാൻ അടുത്ത് കാലത്ത് ഇത്രെയും ടെൻഷൻ അടിച്ചിട്ടില്ല ..
പിന്നീട് എടുത്തു പറയേണ്ടത് അനു ആയി ദർശന രാജേന്ദ്രന്റെ പ്രകടനം...ഇതാണ് ചിത്രത്തിന്റെ കാതൽ... ചിത്രത്തിലെ ഏറ്റവും പ്രധാന കഥാപാത്രം അനു തന്നെ... ശരിക്കും അവർ ഞെട്ടിച്ചു.. നിങ്ങൾക് മലയാള സിനിമയിൽ നല്ലയൊരു സ്ഥാനം ഉറപ്പിക്കാം... പിന്നെ ഫഹദ് ഇക്കയുടെ കെവിൻ.. ആ സീറ്റിൽ ഇരുന്ന് ലാപ്‌ടോപ്പിലൂടെ അദ്ദേഹം എങ്ങനെയാ ഓരോ കാര്യങ്ങൾ കാട്ടികൂട്ടിയെ എന്ന് നോക്കി നിൽക്കാനേ കഴിയു... he just rocked.. പിന്നെ റോഷന്റെ ജിമ്മയും ശരിക്കും മികച്ചു നിന്നു... ഇവരെ കൂടാതെ സ്‌ക്രീനിൽ എത്തിയ സൈജു കുറുപ്,മാള പർവതി എന്നിവരും അവരുടെ ഭാഗം ഭംഗിയായി ചെയ്തു...
സംവിധായകൻ തന്നെ എഡിറ്റിംഗ് ചെയ്ത ഈ ചിത്രത്തിന്റെ ഛായാഗ്രഹണം സംവിധായകനും Sabin Uralikandy ഉം ആയിരുന്നു... ഗോപി സുന്ദർ ആണ് സംഗീതം...
Fahadh Faasil and Friends ഇന്റെ ബന്നേറിൽ Fahadh Faasil, Nazriya Nazim എന്നിവർ നിർമിച്ച ഈ ചിത്രം Amazon Prime Video ആണ് വിതരണം നടത്തിയത്... ക്രിട്ടിസിന്റെ ഇടയിൽ മികച്ച അഭിപ്രായം നേടിയ ചിത്രം പ്രയക്ഷനെയും ആകാംഷയുടെ മുൾമുനയിൽ നിർത്തുന്നു.... dont miss
No comments:
Post a Comment