"ഒരേ നിറം, ഒരേ ഗുണം.
ഇവർ "
ഹോങ്കോങ് ചിത്രം internal affairs യിൽ നിന്നും പ്രേരണ ഉൾക്കൊണ്ട് ടീ കെ രാജീവ് കുമാർ കഥയെഴുതി സംവിധാനം ചെയ്ത ഈ മലയാള ക്രൈം ത്രില്ലെർ സ്റ്റീഡി ക്യാമറയിൽ ആണ് ഷൂട്ട് ചെയ്തിട്ടുള്ളത്...
ചിത്രം പറയുന്നത് രാഘവ മേനോൻ എന്നാ ഐ പി എസ് ഓഫീസറുടെ കഥയാണ്... നാട്ടിലെ ക്രൈം റേറ്റ് കുറക്കാൻ എസ് കെ നായര് എന്നാ ഐ പി എസ് ഓഫീസർ നാട്ടിൽ എത്തിക്കുന്ന അദ്ദേഹം പാമ്പ് ജോസ് എന്നാ നാട്ടിലെ പ്രധാന ഗുണ്ടയുടെ താവളത്തിൽ കേറിപ്പറ്റുന്നതും അങ്ങനെ അവിടെ വച്ച് അയാളെ തകർക്കാൻ കരുക്കൾ നീക്കുന്നതും ആണ് കഥാസാരം...
രാഘവ മേനോൻ ആയി ജയറാമേട്ടൻ എത്തിയ ഈ ചിത്രത്തിൽ പാമ്പ് ജോസ് ആയി ബിജു ചേട്ടൻ എത്തി... ഭാവന നന്ദിനി എന്നാ കഥാപാത്രം ആയപ്പോൾ നായർ എന്നാ കഥാപാത്രത്തെ ജനാർദ്ദനൻ ചേട്ടൻ കൈകാര്യം ചെയ്തു.. ഇവരെ കൂടാതെ സിദ്ദിഖ് ഇക്ക, ദേവി അജിത്, അനൂപ് മേനോൻ എന്നിവർ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചു...
ബീയാർ പ്രസാദ് ഇന്റെ വരികൾക്ക് ശ്രീനിവാസ് സംഗീതം നൽകിയ ഈ ചിത്രത്തിന്റെ എഡിറ്റിംഗ് അരുൺ കുമാറും ഛായാഗ്രഹണം മധു നീലകണ്ഠനും ആയിരുന്നു...ക്രിട്ടിസിന്റെ ഇടയിൽ മിക്സഡ് റിവ്യൂ നേടിയ ഈ ചിത്രം ബോക്സ് ഓഫീസിലും വലിയ ചലനം സൃഷ്ടിച്ചില്ല..
വാൽകഷ്ണം :
ചിത്രം കണ്ടുകൊണ്ട് നിന്നപ്പോൾ നമ്മുടെ പോക്കിരി ഇതിൽ ചില മാറ്റങ്ങൾ വരുത്തി എടുത്തതല്ലേ എന്ന് തോന്നി..
No comments:
Post a Comment