Wednesday, September 9, 2020

Time trap(english)



Mark Dennis ഇന്റെ കഥയ്ക് അദ്ദേഹവും Ben Foster ഉം സംവിധാനം ചെയ്ത ഈ സയൻസ് ഫിക്ഷൻ അഡ്വെഞ്ചർ ചിത്രം പറയുന്നത് ഒരു കൂട്ടം കോളേജ് കുട്ടികളുടെ കഥയാണ്... 

തങ്ങളുടെ പ്രൊഫസ്സർ ഹൊപ്പേരുടെ തിരോധാനവുമായി ബന്ധപെട്ടു ജാക്കി, കാര, വീവ്‌സ്, ഫർബി എന്നി സുഹൃത്തുക്കൾ അദ്ദേഹത്തെ തേടി ഇറങ്ങുന്നു.... ഒരു ആർക്കിയോളജി പ്രൊഫസ്സർ ആയ അദ്ദേഹത്തെ തേടിയുള്ള അവരുടെ യാത്ര എല്ലാം നിശ്ചലം ആകുന്ന ഒരു ഗുഹയിൽ ചെന്ന് അവസാനിക്കുമ്പോൾ അവിടെ നടക്കുന്ന സംഭവങ്ങളിലൂടെ ചിത്രം വികസിക്കുന്നു... 

ഹോപ്പർ ആയി Andrew Wilson എത്തിയ ഈ ചിത്രത്തിൽ ജാക്കി, കാര, വീവ്‌സ്, ഫെർബി എന്നി കഥാപാത്രങ്ങൾ ആയി Brianne Howey, Cassidy Gifford, Olivia Draguicevich, Max Wright എന്നിവർ എത്തി.... ഇവരെ കൂടാതെ Reiley McClendon, Max Wright എന്നിവർ മറ്റു കഥാപാത്രങ്ങൾ ആയി ചിത്രത്തിൽ ഉണ്ട്... 

Xiaotian Shi സംഗീതം നൽകിയ ചിത്രത്തിൽ എഡിറ്റിംഗ് Mike Simpson ആയിരുന്നു... Pad Thai Pictures, Filmsmith Production & Management, Rising Phoenix Casting എന്നിവരുടെ ബന്നേറിൽ Mark Dennis
Ben Foster എന്നിവർ നിർമിച്ച ഈ ചിത്രം Paladin, Broadmedia Studios, Eagle Films, Giant Interactive എന്നിവർ ചേർന്നാണ് വിതരണം നടത്തിയത്..... 

Seattle International Film Festival യിൽ ആദ്യ പ്രദർശനം നടത്തിയ ഈ ചിത്രം ക്രിട്ടിസിന്റെ ഇടയിൽ മിക്സഡ് റിവ്യൂ നേടുകയും ബോക്സ് ഓഫീസിൽ ആവറേജ് പ്രകടനം നടത്തുകയും ചെയ്തു...scifi മൂവി ഇഷ്ടമുള്ളവർക് കണ്ട്‌ നോകാം...

No comments:

Post a Comment