2014 യിൽ പുറത്തിറങ്ങിയ കാർത്തിക് സുബ്ബരാജ് ചിത്രം ജിഗർത്തണ്ടയുടെ തെലുഗ് റീമേക് ആയ ഈ തെലുഗ് ആക്ഷൻ ത്രില്ലെർ Harish Shankar ആണ് തിരക്കഥ രചിച്ച സംവിധാനം ചെയ്തത്...
ചിത്രം പറയുന്നത് അഭി എന്ന അഭിലാഷിൻറെ കഥയാണ്.. ഒരു പിടിക്കാൻ ഉള്ള ആഗ്രഹവും ആയി നടക്കുന്ന അവനെ ഒരു ഡയറക്ടർ അപമാനിക്കുന്നതും അതിന്റെ ഫലമായി ഒരു യഥാർത്ഥ ഗ്യാങ്സ്റ്റർ ചിത്രം നിർമിക്കാൻ അഭി പുറപ്പെടുന്നു.. ആ യാത്ര അങ്ങനെ Gaddalakonda എന്ന ദേശത്തെ ഗണേഷ് എന്ന ഗാംഗ്‌സ്റ്ററിൽ ചെന്ന് അവസാനിക്കുമ്പോൾ നടക്കുന്ന സംഭവങ്ങൾ ആണ് ചിത്രം നമ്മളോട് പറയുന്നത്...
ചിത്രത്തിലെ ടൈറ്റിൽ കഥാപാത്രം ആയ
Gaddalakonda ganesh ആയി വരുൺ തേജ എത്തിയപ്പോൾ അഭി ആയി അഥർവ മുരളി എത്തി.. ബുജ്ജമ്മ എന്ന അഭിയുടെ പ്രണയിനി ആയി മൃണാളിനി രവി എത്തിയപ്പോൽ പൂജ ഹെഡ്ഗെ ദേവി എന്ന ഗണേഷിന്റെ പ്രണയിനിയെ അവതരിപ്പിച്ചു... ഇവരെ കൂടാതെ Supriya Pathak, Brahmaji, Tanikella Bharani എന്നിവർ ആണ് ചിത്രത്തിലെ മറ്റു ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്...
Bhaskarbhatla Ravikumar, Vanamali എന്നിവരുടെ വരികൾക് Mickey J. Meyer ഈണമിട്ട ഇതിലെ ഗാനങ്ങൾ Sony Music, Saregama എന്നിവർ ചേർന്ന് സംയുകതമായി ആണ് വിതരണം നടത്തിയത്.. Ayananka Bose ഛായാഗ്രഹണം നിര്വഹിച്ചപ്പോൽ Chota K. Prasad ആണ് എഡിറ്റർ..
14 Reels Plus ഇന്റെ ബാനറിൽ Ram Achanta
Gopichand Achanta എന്നിവർ നിർമിച്ച ഈ ചിത്രം ക്രിട്ടിസിന്റെ ഇടയിൽ നല്ല അഭിപ്രായവും ബോക്സ് ഓഫീസിൽ നല്ല പ്രകടനവും നടത്തി... ജിഗർത്തണ്ട കണ്ടവർക്കും ഒന്ന് കണ്ട് നോകാം..good one
No comments:
Post a Comment