Saturday, September 12, 2020

Dark water (Japenese)



Koji Suzuki യുടെ അതെ പേരിലുള്ള പുസ്തകത്തിന്റെ ദൃശ്യവിഷ്കാരം ആയ  ഈ 2002 ജാപ്പനീസ് ഹോർറോർ  ചിത്രം Yoshihiro Nakamura, Kenichi Suzuki എന്നിവരുടെ തിരക്കഥയ്ക് Hideo Nakata ആണ് സംവിധാനം ചെയ്തത്... 

ചിത്രം പറയുന്നത് Yoshimi Matsubara എന്ന അമ്മയുടെയും അവരുടെ മകൾ Ikuko യുടെയും കഥയാണ്.... ഭർത്താവിൽ നിന്നും ബന്ധം വേർപെടുത്തി ജീവിക്കുന്ന അവർ ഒരു പഴയ കെട്ടിടത്തിലേക് താമസം മാറുന്നു.. പക്ഷെ അവരുടെ വീടിന്റെ മേൽക്കൂരയിൽ നിന്നുമുള്ള തുടർച്ചയായ ചോർച്ച അവരെ കഷ്ടത്തിൽ ആകുന്നതും അതിന്റെ ഉത്ഭവം തേടിയുള്ള അവളുടെ യാത്ര, Mitsuko എന്ന പെൺകുട്ടിയുടെ തിരോധാനവും ആയി ബന്ധം സ്ഥാപിക്കുന്നതോടെ നടക്കുന്ന സംഭവങ്ങൾ ആണ്‌ ചിത്രം നമ്മളോട് പറയുന്നത്... 

Yoshimi Matsubara ആയി Hitomi Kuroki എത്തിയ ചിത്രത്തിൽ Ikuko Matsubara ആയി Rio Kanno എത്തി... Mitsuko Kawai എന്ന മറ്റൊരു പ്രധാന കഥാപാത്രം ആയി Mirei Oguchi എത്തിയപ്പോൽ ഇവരെ കൂടാതെ Yu Tokui, Fumiyo Kohinata എന്നിവർ ആണ്‌ മറ്റു പ്രധാന താരങ്ങൾ ആയി ചിത്രത്തിൽ ഉള്ളത്... 

Kenji Kawai സംഗീതം നൽകിയ ഈ ചിത്രത്തിന്റെ എഡിറ്റിംഗ് Katsumi Nakazawa യും ഛായാഗ്രഹണം Junichiro Hayashi യും ആയിരുന്നു... Oz Films, "Honogurai mizu no soko kara"  partners എന്നിവരുടെ ബന്നേറിൽ Takashige Ichise നിർമിച്ച ഈ ചിത്രം Toho ആണ്‌ വിതരണം നടത്തിയത് ... 

ക്രിട്ടിസിന്റെ ഇടയിൽ നല്ല അഭിപ്രായം നേടിയ ചിത്രം ബോക്സ് ഓഫീസിലും മോശമില്ലാത്ത പ്രകടനം നടത്തി... AFI Film Festival യിൽ പ്രദര്ശിപ്പിക്കപ്പെട്ട ഈ ചിത്രത്തിന് 2005 യിൽ ഇതേ പേരിൽ ഒരു ഇംഗ്ലീഷ് പതിപ്പും ഉണ്ടായി... ഹോർറോർ മിസ്ടറി കാണാൻ ആഗ്രഹമുള്ളവർക് ഒന്ന് കണ്ട്‌ നോകാം.. ചില ഇടങ്ങളിൽ ഞെട്ടുന്നതിനോടൊപ്പം  ഒരു നല്ല  കൊച്ചു കഥയും ചിത്രം നമ്മൾക്ക് പറഞ്ഞു തരുന്നു.. good one

No comments:

Post a Comment