Sunday, September 6, 2020

Kilometers and Kilometers



ജിയോ ബേബി കഥയെഴുതി സംവിധാനം ചെയ്ത ഈ മലയാള റോഡ് ഡ്രാമ ചിത്രത്തിൽ ടോവിനോ, ഇന്ത്യ ജാർവിസ്, സിദ്ധാർഥ് ശിവ എന്നിവർ പ്രധാന കഥാപാത്രങ്ങൾ ആയി എത്തി.... 

ചിത്രം പറയുന്നത് ജോസ്‌മോൻറെ കഥയാണ്... വീട്ടിലെ പ്രശങ്ങൾ കാരണം ജീവിത്തിന്റെ മുന്പോട്ട് ഉള്ള പോക് വഴിമുട്ടി നിൽകുമ്പോൾ അദേഹത്തിന്റെ കൂട്ടുകാർ അവനോട്‌ ക്യതി എന്ന അമേരിക്കൻ ടൂറിസ്റ്റിന്റെ ഗൈഡായും,  അവരെ നാട് ചുറ്റികാണിക്കാൻ  അവരെ സഹായിക്കാൻ പറയുന്നന്നു... പക്ഷെ ആ യാത്ര അവന്റെ ജീവിതം തന്നെ മാറ്റി മറിക്കുമ്പോൾ നമ്മൾ പ്രയക്ഷകരും ആ യാത്രയിൽ പങ്കാളികൾ ആകുന്നു... 

ജോസ്‌മോൻ ആയി ടോവിനോ എത്തിയ ഈ ചിത്രത്തിൽ ക്യത്തി ആയി ഇന്ത്യ ജാർവിസ് എത്തി.. സിദ്ധാർഥ് ശിവ സണ്ണി എന്ന മറ്റൊരു പ്രധാന കഥാപാത്രം ആയി എത്തിയപ്പോൾ, ജോജോ ചേട്ടന്റെ അപ്പച്ചനും, ബേസിൽ ജോസെഫിന്റെ കഥാപാത്രവും ചിത്രത്തിലെ മറ്റു രണ്ട് നല്ല കഥാപാത്രങ്ങൾ തന്നെ.. 

Vinayak Sasikumar ഇന്റെ വരികൾക് Sooraj S Kurup ഈണമിട്ട ഇതിലെ ഗാനങ്ങൾ Muzik247 ആണ്‌ വിതരണം നടത്തിയത്.... Sushin Shyam ആണ്‌ ചിത്രത്തിന്റെ പാശ്ചാത്തല സംഗീതം... 

Sinu Sidharth ഛായാഗ്രഹണം നിർവ്വഹിച്ച ഈ ചിത്രത്തിന്റെ എഡിറ്റിംഗ് Rahman Mohammed Ali, Prejish Prakash എന്നിവർ ചേർന്നാണ് നിർവഹിച്ചത്... Anto Joseph Film Company, Ramshi Ahamed Productions, എന്നിവരുടെ ബന്നേറിൽ Tovino Thomas, Ramshi Ahamed, Anto Joseph, Sinu Sidharth എന്നിവർ നിർമിച്ച ഈ ചിത്രം കോവിഡ് കാരണം നേരിട്ട് ടീവിയിൽ റിലീസ് ആയിരുന്നു.... 

ഒരു നല്ല അനുഭവം... കണ്ട്‌ കഴിഞ്ഞപ്പോൾ ഒരു വല്ലാത്ത ഫീൽ കിട്ടി...

No comments:

Post a Comment