Thursday, September 3, 2020

2 states



Jacky S. Kumar കഥയെഴുതി സംവിധാനം ചെയ്ത ഈ മലയാള റൊമാന്റിക്  കോമഡിയിൽ മനു പിള്ള, ശരണ്യ നായർ, മുകേഷ് ഏട്ടൻ എന്നിവർ പ്രധാന കഥാപാത്രങ്ങൾ ആയി എത്തി... 

ചിത്രം പറയുന്നത് ഹരികൃഷ്ണന്റെ കഥയാണ്... അച്ഛന്റെയും അപ്പന്റെയും കൂടെ ജീവിക്കുന്ന അവന്റെ ജീവിതത്തിലേക്ക് സൂഷി എന്ന പെൺകുട്ടിയുടെ കടന്നുവരവും അതിനിടെ ഒന്നിക്കാൻ തീരുമാനിക്കുന്ന അവരുടെ ജീവിതത്തിലേക്ക് അവളുടെ അച്ഛന്റെ കടന്നു വരവ് നടത്തുന്ന അവരുടെ കല്യാണ സ്വപനങ്ങൾക് എങ്ങനെ പ്രശങ്ങൾ ഉണ്ടാകുന്നു എന്നാണ് കഥാസാരം.. 

ഹരികൃഷ്ണൻ ആയി മനു പിള്ള എത്തിയ ഈ ചിത്രം ശരണ്യ സുഷി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു.. ഇവരെ കൂടാതെ മുകേഷേട്ടൻ ഹരിയുടെ അച്ഛൻ ആയി എത്തി.. അവന്റെ അപ്പാപ്പൻ ആയി വിജയരാഘവൻ ഏട്ടൻ എത്തി... 

ജാക്സ് ബിജോയ്‌ സംഗീതം നൽകിയ ചിത്രത്തിന്റെ എഡിറ്റിംഗ് സാഗർ ദാസും ഛായാഗ്രഹണം Sanjay Harris, Prasanth Krishna ഉം ആയിരുന്നു... ക്രിട്ടിസിന്റെ ഇടയിൽ ആവറേജ് അഭിപ്രായം നേടിയ ചിത്രം ഒന്ന് കണ്ട്‌ ചിരിച് മറക്കാം..

No comments:

Post a Comment