നല്ലാ :"മുന്നും പിന്നും തെറിയാത്ത ഒരു പയ്യനകഹാ കണ്ണീർ വിടരത അന്ത മനസ് ഇരിക്കെ... അതു താൻ കടവുൾ... "
അറസ് : "അതു താൻ നീയും പണ്ണിയിരിക്കെ? "
നല്ലാ : "എന്നാ നാനും കടവുൾ.. "
Kamal Haasan കഥയെഴുതി സുദർ സി സംവിധാനം നിർവ്വഹിച്ച ഈ റാമ്പ് കോമഡി ഡ്രാമ ചിത്രത്തിൽ കമൽ ഹസ്സൻ, മാധവൻ എന്നിവർ പ്രധാന കഥാപാത്രങ്ങൾ ആയി എത്തി...
ചിത്രം സഞ്ചരിക്കുന്നത് നല്ലശിവം , അൻപരസ്സ് എന്നിങ്ങനെ രണ്ട് പേരിലൂടെയാണ്.... ഭുദേവനേശ്വറിൽ നിന്നും ചെന്നൈയിലേക്കുള്ള യാത്രക്കിടെ അൻപ് എന്ന പുതുമുഖ സംവിധായകൻ നല്ല എന്ന ഒരു പഴയൊരു സോഷ്യലിസ്റ്റിനെ പരിചയപ്പെടുന്നതും ആ യാത്ര അംബിന്റെ ജീവിതത്തിൽ നടത്തുന്ന മാറ്റങ്ങളും ആണ് ചിത്രം പറയുന്നത്...
നല്ല ആയി ഉലകനായകൻ എത്തിയ ചിത്രത്തിൽ അൻപ് ആയി മാധവൻ എത്തി... കിരൺ റാത്തോഡ് ബാലസരസ്വതി എന്ന നല്ലയുടെ പെയർ ആയി എത്തിയപ്പോൾ ഇവരെ കൂടാതെ നാസ്സർ, സീമ, സന്താന ഭാരതി എന്നിവർ മറ്റു കഥാപാത്രങ്ങൾ ആയി ചിത്രത്തിൽ ഉണ്ട്...
വൈരമുത്തു, പി വിജയ് എന്നിവരുടെ വരികൾക് വിദ്യസാഗർ ഈണമിട്ട ഇതിലെ ഗാനങ്ങൾ Ayngaran Music ആണ് വിതരണം നടത്തിയത്... ഛായാഗ്രഹണം
Arthur A. Wilson ഉം എഡിറ്റിംഗ് P. Sai Suresh ഉം നിർവഹികുകയും M. Prabhaharan കലാ സംവിധാനവും ചെയ്തു...
മാനവികതയുടെ അർത്ഥം കമ്മ്യൂണിസം നിരീശ്വരവാദം, പരോപകാരാവും ആണ് എന്ന് അദേഹത്തിന്റെ വീക്ഷണത്തിന്റെ അടിവരയായ ഈ ചിത്രം Safdar Hashmi എന്ന കമ്മ്യൂണിസ്റ്റിന്റെ ജീവിതം ആസ്‍പദമാക്കി എടുത്തതാണ്...
2003 യിലെ International Film Festival of India യിലെ Indian Panorama സെക്ഷനിൽ പ്രദർശനം നടത്തിയ ഈ ചിത്രം 51st Filmfare Awards South യിലെ Special Jury Award നേടി..കൂടാതെ
ബെസ്റ്റ് ഫിലിം, ബെസ്റ്റ് ആക്ടർ ക്യാറ്റഗറിയിൽ നോമിനേഷനും നേടി...ഇത് കൂടാതെ 2003 Tamil Nadu State Film Awards യിൽ Best Actor അവാർഡ് മാധവന് ഈ ചിത്രത്തിലൂടെ ലഭിച്ചു.... കൂടാതെ Filmfare Awards South, South Indian Cinematographers Association (SICA) Awards, Tamil Nadu State Film Awards എന്നിങ്ങനെ പല അവാർഡ് വേദികളിലും ചിത്രം തിളങ്ങി...
Lakshmi Movie Makers ഇന്റെ ബന്നേറിൽ K. Muralitharan, V. Swaminathan, G. Venugopal, Sundar C. എന്നിവർ നിർമിച്ച ഈ ചിത്രം അവർ തന്നെ ആണ് വിതരണം നടത്തിയത്.... ക്രിട്ടിസിന്റെ ഇടയിൽ മികച്ച അഭിപ്രായം നേടിയ ഈ ചിത്രം പക്ഷെ ബോക്സ് ഓഫീസിൽ പരാജയം ആയി, പിന്നീട് ഇപ്പോൾ വർഷങ്ങൾക് ഇപ്പുറം ഈ ചിത്രത്തിന് ഞാൻ അടക്കം പല ഫോള്ളോവെഴ്‌സും ഉണ്ടായി എന്നത് സത്യം തന്നെ......
എന്റെ ഏറ്റവും പ്രിയ ചിത്രങ്ങളിൽ ഒന്ന്.... 🥰🥰
No comments:
Post a Comment