"You are angel.. angel from the heaven.. എന്റെ അച്ഛന്റെ അല്ല എന്റെ ഏട്ടന്റെ പ്രതികാരം തീർക്കാൻ ദൈവം അയച്ചതാണ് നിങ്ങളെ " ഈ സീരീസ് കണ്ടുകൊണ്ട് നിന്നപ്പോൾ പിൻഗാമി എന്ന എവർഗ്രീൻ ചിത്രത്തിലെ ആ ഡയലോഗ് ഈ രീതിയിൽ മാറ്റിയാൽ ഈ സീരിസ് ആയി എന്ന് തോന്നും....
Hwaseong serial murders യിൽ നിന്നും പ്രേരണ ഉൾക്കൊണ്ട് Kim Eun-hee ഇന്റെ കഥയ്ക് Kim Won-seok ആണ് സംവിധാനം ചെയ്തത്...
സീരീസ് പറയുന്നത് criminal profiler Park Hae Young ഇന്റെ കഥയാണ്... 2015 യിൽ കൊറിയൻ പോലീസ് തുടങ്ങുന്ന കോൾഡ് കേസ് ടീമിൽ അംഗമായ പാർക്കിന് ഒരു വാക്കി ടാകി കിട്ടുന്നതും, അതിലുടെ 1989യിൽ ജീവിച്ച Lee Jae-Han എന്ന പോലീസ് ഓഫീസെറിനോട് സംസാരിക്കാൻ അവസരം ലഭിക്കുന്നത്തോടെ അവർ ഒന്നിച്ചു പക കേസുകളും തെളിയുക്കുകയും ചെയുന്നു... പക്ഷെ ആ യാത്രയിൽ ലീക് ഒരു പ്രശ്നത്തിൽ അകപെടുന്നതും അതു പാർക്കിന്റെ ജീവിതവുമായി ഒന്നാകുമ്പോൾ നടക്കുന്ന അപ്രതീക്ഷിത സംഭവങ്ങൾ ആണ് സീരിസിന്റെ ഉള്ളടക്കം.....
Lee Je-hoon ആണ് Park Hae Young എന്ന കഥാപാത്രം ആയി എത്തിയ സീരിസിൽ
Lee Jae-Han എന്ന പോലീസ് ഓഫീസർ വേഷം Cho Jin-woong കൈകാര്യം ചെയ്തു.. ഇവർക്കു ഇടയിലെ മറ്റൊരു പ്രധാന കഥാപാത്രം ആയ Detective Cha Soo-Hyun എന്ന കഥാപാത്രം ആയി Kim Hye-soo എത്തി... ഇവരെ കൂടാതെ Jang Hyun-sung, Jung Hae-kyun, Kim Won-hae എന്നിവരും മറ്റു പ്രധാന കഥാപാത്രങ്ങൾ ആയി സീരിസിൽ ഉണ്ട്...
Choi Sang-mook, Lee Joo-young എന്നിവർ ചേർന്ന് ഛായാഗ്രഹണം നിർവ്വഹിച്ച ഈ സീരിസിന്റെ എഡിറ്റിംഗ് Kim Na-young നിർവഹിച്ചു...
AStory യുടെ ബന്നേറിൽ Lee Jae-moon
Park Eun-kyung എന്നിവർ ചേർന്ന് നിർമിച്ച ഈ സീരീസ് tvN ആണ് വിതരണം നടത്തിയത്.... Signal 2 എന്ന പെരിൽ ഒരു രണ്ടാം സീസൺ എത്തുന്ന ഈ സീരീസ് ക്രിട്ടിസിന്റെ ഇടയിൽ മികച്ച അഭിപ്രായം നേടുകയും highest-rated Korean drama in cable television history ആയി മാറുകയും ചെയ്തു...
52nd Baeksang Arts Awards, 5th APAN Star Awards, 9th Korea Drama Awards, tvN10 Awards, 1st Asia Artist Awards, 18th Mnet Asian Music Awards, Brand of the Year Awards എന്നിങ്ങനെ പല അവാർഡ് വേദികളിലും മികച്ച അഭിപ്രായത്തോടെ പ്രദര്ശനം നടത്തിയ ഈ സീരീസ് japanese, ചൈനീസ് ഭാഷകളിലും remake ചെയ്തു എത്തീട്ടുണ്ട്... ഒരു മികച്ച അനുഭവം...ജസ്റ്റ് ബ്രില്ലിയൻറ്
No comments:
Post a Comment