Hemant Madhukar കഥയെഴുതി സംവിധാനം രചിച്ച ഈ തമിഴ്/തെലുഗ് മിസ്ടറി ത്രില്ലെർ ചിത്രത്തിന്റെ തിരക്കഥ Kona Venkat ആണ്...
ചിത്രം പറയുന്നത് സാക്ഷിയും അവളുടെ രണ്ടു സുഹൃത്തുക്കളുടെയും കഥയാണ്...ഒരു മൂക്ക- ബാധിര ഡബ്ബിങ് ആര്ടിസ്റ് ആയ സാക്ഷിയുടെ ഉറ്റ സുഹൃത്തകൾ ആണ് വിവേക്കും-സണാലിയും... അവരുടെ ഇടയിലേക്ക് ആന്റണിയുടെ കടന്നു വരവ്, സാക്ഷിയിൽ പോസസ്സീവ് ആയ സണാലിയിൽ ചില പ്രശങ്ങൾ ഉണ്ടാകുകയും അവളെ അതിനിടെ കാണാതാവുകയും ചെയ്യുന്നു...... അവളെ തേടുന്നതിനിടെ ആന്റണിയുടെ കൂടെ കല്യാണം ഉറപ്പിച്ച സാക്ഷി, അയാളുടെ നിർബന്ധത്തിന് വഴങ്ങി ഒരു ട്രിപ്പിന് പോകുന്നു... ആ യാത്രയിൽ അവർ, ഒരു പെയിന്റിംഗ് അന്വേഷിച്ചു, ഒരു പ്രേത ഭവനത്തിൽ എത്തുന്നതും, അവിടെ വച്ച് ആന്റണി കൊല്ലപെടുനത്തോടെ നടക്കുന്ന സംഭവങ്ങൾ ആണ് ചിത്രത്തിന്റെ ആധാരം....
സാക്ഷി ആയി അനുഷ്ക എത്തിയ ചിത്രത്തിൽ ആന്റണി ആയി മാധവൻ എത്തി... സണാലി ആയി ശാലിനി പണ്ടേ എത്തിയപ്പോൾ സുബ്ബാരാജ് വിവേക് എന്നാ കഥാപാത്രം ആയി എത്തി... ഇവരെ കൂടാതെ അഞ്ജലി മഹാലക്ഷ്മി എന്നാ പോലീസ് ഓഫീസർ ആയി എത്തിയപ്പോൾ ഇവരെ കൂടാതെ മൈക്കിൾ മാഡ്സെൻ, ശ്രീനിവാസ് അവസരല എന്നിവർ ആണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചത്...
Bhaskarabhatla, Sreejo, Karunakaran എന്നിവരുടെ വരികൾക്ക് Gopi Sundar ഈണമിട്ട ഇതിലെ ഗാനങ്ങൾ Mango Music ആണ് വിതരണം നടത്തിയത്.... ഇതിലെ നീയേ നീയേ എന്ന് തുടങ്ങുന്ന ഗാനം എന്നിക് ഇഷ്ടമായി... Girishh G. ആണ് ബിജിഎം...
Shaneil Deo ഛായാഗ്രഹണം നിർവഹിച്ച ഈ ചിത്രത്തിന്റെ എഡിറ്റിംഗ് Prawin Pudi ആയിരുന്നു... Kona Film Corporation, People Media Factory എന്നിവരുടെ ബന്നേറിൽ Kona Venkat
TG Vishwa Prasad എന്നിവർ നിർമിച്ച ഈ ചിത്രം Amazon Prime Video ആണ് വിതരണം നടത്തിയത്.... ഒന്ന് കണ്ടു മറക്കാം...
No comments:
Post a Comment