Saturday, October 17, 2020

The ABC Murders(BBC mini tv series)

 


അഗതാ ക്രിസ്റ്റിയുടെ അതെ പേരിലുള്ള പുസ്തകത്തിന്റെ ദൃശ്യാവിഷ്‌കാരം ആയ  ഈ BBC മിസ്ടറി ത്രില്ലെർ സീരിസ് Sarah Phelps ഇന്റെ തിരകഥയ്ക് Alex Gabassi ആണ്‌ സംവിധാനം നിർവഹിച്ചത്...

ചിത്രം പറയുന്നത് Hercule Poirot എന്ന ഡിറ്റക്റ്റീവിന്റെ കഥയാണ്..എബിസി എന്ന പേരിൽ അദ്ദേഹത്തിന് ചില കത്തുകൾ കിട്ടുന്നതും അതിൽ ആ പറയുന്ന സ്ഥലത്ത് ചില മരണങ്ങൾ സംഭവിക്കുന്നതോടെ അതിന്റെ സത്യാവസ്ഥ തേടിയുള്ള അദേഹത്തിന്റെയും Inspector Crome ഇന്റെയും  യാത്രയാണ് കഥാസാരം...

Hercule Poirot ആയി John Malkovich എത്തിയ സീരിസിൽ Inspector Crome ആയി Rupert Grint എത്തി.. ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രം ആയ Alexander Bonaparte Cust ആയി Eamon Farren  എത്തിയപ്പോൾ ഇവരെ കൂടാതെ Andrew Buchan,Jack Farthing,Gregor Fisher എന്നിവർ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു...

Isobel Waller-Bridge സംഗീതം നിർവഹിച്ച സീരിസിന്റെ എഡിറ്റിംഗ് Simon BrasseRob Hall എന്നിവർ ആയിരുന്നു.. Joel Devlin ആയിരുന്നു എഡിറ്റിംഗ്...

Mammoth Screen, Agatha Christie Productions എന്നിവരുടെ ബന്നേറിൽ Farah Abushwesha നിർമിച്ച ഈ സീരിസ് BBC ആണ് വിതരണം നടത്തിയത്...ക്രിട്ടിസിന്റെ ഇടയിലും പ്രായക്ഷകരുടെ ഇടയിലും ഒരുപോലെ നല്ല അഭിപ്രായം നേടിയ സീരീസ് ഒരു നല്ല അനുഭവം ആകുന്നു... കാണു ആസ്വദിക്കു

No comments:

Post a Comment