Saturday, October 17, 2020

Putham Pudhu Kaalai(tamil)

 


ഈ കോവിഡ് 19 കാലത്തെ  ലോക്കഡൗണിനെ ആധാരമാക്കി തമിഴ് സിനിമയിലെ അഞ്ച് പ്രമുഖ സംവിധായക്കാർ സംവിധാനം ചെയ്ത ഈ തമിഴ് ചലച്ചിത്ര സമാഹാരത്തിൽ (anthology)  ജയറാം, എം എസ് ഭാസ്കർ , ശ്രുതി ഹസ്സൻ,ആൻഡ്രേയ,ബോബി സിംഹ എന്നിവർ പ്രധാന കഥാപാത്രങ്ങൾ ആയി എത്തി.....ഓരോ ചിത്രത്തെയും കുറിച്ച് വിശദമായി പറയാം...


1. Ilamai Idho Idho


Francis Thomas,,Shruti Ramachandran എന്നിവരുടെ കഥയ്ക് Sudha Kongara സംവിധാനം ചെയ്ത ഈ കൊച്ചു പ്രണയ ചിത്രത്തിൽ ജയറാം, കാളിദാസ് ജയറാം, ഉർവശി, കല്യാണി പ്രിയദർശൻ  എന്നിവർ പ്രധാന കഥാപാത്രങ്ങൾ ആയി എത്തി... ഒരു ദിവസം രാജീവിന്റെ വീട്ടിലേക് ലക്ഷ്മി എന്ന അവളുടെ പ്രണയിനി വരുന്നതും അതിന്ടെ 21 ദിവസത്തെ ലോക്കഡോൺ പ്രഖ്യാപനം അവരുടെ ജീവിതത്തിൽ നടത്തുന്ന മാറ്റങ്ങളും ആണ്‌ ഷോർട് ഫിലിമിന്റെ ഇതിവൃത്തം..... 


G. V. Prakash Kumar സംഗീതം നൽകിയ ഈ ചിത്ത്രത്തിന്റെ എഡിറ്റിംഗ് E. Sangathamizhan ഉം ഛായാഗ്രഹണം Niketh Bommi യും ആയിരുന്നു...ഈ സമാഹാരത്തിലെ മൂന്നാം പ്രിയ ചിത്രം...ഒരു ഫീൽ ഗുഡ് മൂവി... 3.5/5


2. Avarum Naanum – Avalum Naanum


Reshma Ghatala യുടെ കഥയ്ക് Gautham Vasudev Menon സംവിധാനം നിർവ്വഹിച്ച ഈ കൊച്ചു ഡ്രാമ പറയുന്നത് ഒരു മുത്തച്ഛന്നും അദേഹത്തിന്റെ കൊച്ചുമകളുടെയും കഥയാണ്.. വർഷങ്ങൾക് മുൻപ് തന്റെ മകളെ നഷ്ടപെട്ട ആ അച്ചന്റെ അടുത്തേക് അദ്ദേഹത്തിന്റെ കൊച്ചുമകളുടെ കടന്നുവരവും അതിനോട് അനുബന്ധിച് ആ വീട്ടിൽ നടക്കുന്ന ഒരു sweet കഥയും ആണ്‌ gvm  ഈ ചിത്രത്തിൽ പറയുന്നത്...


 എം എസ് ഭാസ്കർ മുത്തച്ഛൻ ആയി എത്തിയ ചിത്രത്തിൽ ഋതു വർമ കണ്ണാ എന്ന കൊച്ചുമകൾ കഥാപാത്രം കൈകാര്യം ചെയ്തു...Govind Vasantha സംഗീതം ചിത്രത്തിന്റെ സംഗീതം നൽകിയപ്പോൾ അന്തോണി എഡിറ്റിംഗും,P. C. Sreeram ഛായാഗ്രഹണവും നിർവഹിച്ചു... ഈ സമാഹാരത്തിലെ ഏറ്റവും പ്രിയ ചിത്രം.. കണ്ണിലും കാത്തിലും മനസിലും ഒരു കൊച്ചു കണ്ണുനീരായി ചിത്രം അവസാനിക്കുമ്പോൾ ഇനിയും അവസാനിക്കല്ലേ എന്ന് തോന്നി പോകും... 5/5.. കൂടുതൽ ഒന്നും പറയാൻ ഇല്ലാ...ജസ്റ്റ്‌ loved like anything


"കണ്ണാ തൂത്തു പോടാ,

ഉന്മയി ചൊല്ലിവാടാ "


3. Coffee, Anyone?


Mani Ratnam,,Suhasini Maniratnam  എന്നിവരുടെ കഥയ്ക്കും തിരക്കഥയ്ക്കും Suhasini Maniratnam സംവിധാനം ചെയ്ത ഈ ചിത്രം പറയുന്നത് ഒരു കുടുംബത്തിന്റെ കഥയാണ്..


അച്ഛൻ അമ്മയെ കൃത്യമായി നോക്കുന്നില്ല എന്ന് തോന്നുന്ന അവരുടെ മക്കൾ വല്ലി ,സരസ്സും അമ്മയെ കാണാൻ വിദേശത്തിൽ നിന്നും നാട്ടിൽ ലോക്കഡോൺ കാലത്ത്  എത്തുന്നതും ഇവിടെ അമ്മ കോമയിൽ ആണ്‌ എന്ന് അറിയുന്നതും അതിനോട് അനുബന്ധിച്ചു നടക്കുന്ന സംഭവങ്ങളും ആണ്‌ ചിത്രം നമ്മളോട് പറയുന്നത്...


വല്ലി ആയി സുഹാസിനിയും സരസ്സ് ആയി അനു ഹാസനും എത്തിയ ചിത്രത്തിൽ ശ്രുതി ഹസ്സൻ അവരുടെ അനിയത്തി ആയ രമ്യ എന്ന മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു.. Kathadi Ramamurthy, Komalam Charuhasan എന്നിവർ ആണ്‌ മറ്റു കഥാപാത്രങ്ങൾ ആയി ചിത്രത്തിൽ ഉള്ളത്...


A. Sreekar Prasad എഡിറ്റിംഗ് നിർവ്വഹിച്ച ചിത്രത്തിന്റ സംഗീതം Satish Raghunathan ഉം ഛായാഗ്രഹണം Selvakumar S. K. യും ആയിരുന്നു...നമ്മുടെ ഒക്കെ വീട്ടിൽ നടക്കുന്ന ചില സംഭവങ്ങളെ ഒരു കൊച്ചു കുപ്പിക്കുളിൽ മികച്ച രീതിയിൽ അവതരിപ്പിച്ച സുഹാസിനി ചേച്ചിക് കൈയടികൾ...ഈ സമാഹാരത്തിലെ രണ്ടാം പ്രിയ ചിത്രം...4/5


4. Reunion


Rajiv Menon, Adhithya KR, Krishnaswamy Ramkumar എന്നിവർ കഥയും തിരക്കഥയും രചിച്ച ഈ ചിത്രത്തിൽ സംവിധായകനും അദ്ദേഹം തന്നെ ആയിരുന്നു.  


ചിത്രം പറയുന്നത് വിക്രം സാധന എന്നിവരുടെ കഥയാണ്... സ്കൂൾ കാലത്തിലെ തന്റെ  കൂട്ടുകാരീ  സാധനയ്ക്കൊപ്പം ലോക്കഡോൺ കാലത്ത് അവിചാരിതമായി ഗണേഷ് അവരുടെ വേറൊരു കൂട്ടുകാരൻ ആയ വിക്രത്തിന്റെ വീട്ടിൽ എത്തിപെടുന്നടും അതിനോട് അനുബന്ധിച്ചു നടക്കുന്ന സംഭവങ്ങളിലേക്കും വിരൽ ചൂണ്ടിയ ഈ ചിത്രത്തിൽ വിക്രം ആയി ഗുരുചാരനും സാധന ആയി ആൻഡ്രിയയും എത്തി...ഭൈരവി എന്ന മറ്റൊരു പ്രധാന കഥാപാത്രത്തെ ലീല സാംസൺ ആണ്‌ അവതരിപ്പിച്ചത് ..


T. S. Suresh എഡിറ്റിംഗ് നിർവ്വഹിച്ച ചിത്രത്തിന്റെ സംഗീതം ഛായാഗ്രഹണം രാജീവ്‌ മേനോനും ആയിരുന്നു... ഈ സമാഹാരത്തിലെ നാലാം പ്രിയ ചിത്രം..  3/5..


5. Miracle


Karthik Subbaraj കഥയെഴുതി സംവിധാനം ചെയ്ത ഈ ചിത്രത്തിൽ ബോബി സിംഹയും, കെ മുത്തുകുമാറും ആണ്‌ പ്രധാന കഥാപാത്രങ്ങൾ ആയി എത്തിയത്...


ചിത്രം പറയുന്നത് ദേവൻ - മൈക്കിൾ എന്നിവരുടെ കഥയാണ്... ഒരു ഗുരുജിയുടെ വാക്ക് കേട്ട് പെട്ടന്ന് പണക്കാരൻ ആവാൻ അവർ നടത്തുന്ന ശ്രമങ്ങളും അതിനോട് അനുബന്ധിച് നടക്കുന്ന സംഭവങ്ങളും ആണ്‌ ചിത്രം നമ്മളോട് പറയുന്നത്....

ദേവൻ ആയി ബോബി സിംഹ എത്തിയ ചിത്രത്തിൽ മൈക്കിൾ ആയി മുത്തുകുമാർ എത്തി...ഇവരെ കൂടാതെ ശരത് രവി,എഴിൽ എന്നിവർ ആണ്‌ മറ്റ് പ്രധാന കഥാപാത്രങ്ങൾ ആയി എത്തി....


Vivek Harshan എഡിറ്റിംഗ് നിർവ്വഹിച്ച ഈ ചിത്രത്തിന്റെ ഛായാഗ്രഹണം Shreyaas കൃഷ്ണ ആയിരുന്നു...ഈ സമാഹാരത്തിലെ ഇഷ്ടപെടാത്ത മൂവി... 2/5...

Meenakshi Cinemas, Lion Tooth Studios, Madras Talkies, Rajiv Menon Productions, Stone Bench എന്നിവരുടെ ബന്നേറിൽ അവർ നിർമിച്ച ഈ ചിത്രം Amazon Prime Video ആണ്‌ വിതരണം നടത്തിയത്... നല്ല അനുഭവം ... കാണാൻ മറക്കേണ്ട  .....

No comments:

Post a Comment