Jaco Van Dormael, Thomas Gunzig എന്നിവർ കഥയും തിരക്കഥയും രചിച്ച ഈ ഫ്രഞ്ച് ഡാർക്ക് ഫാന്റസി കോമഡി ചിത്രം Jaco Van Dormael ആണ് സംവിധാനം ചെയ്തത്...
ദൈവം ബ്രൂസ്സലെസിൽ ഭാര്യയും മകൾ ഏക്കും ഒപ്പം ജീവിച്ചു വരികയായിരുന്നു... ഒരു sadist ആയ അദ്ദേഹം ഭൂമിയിലെ ജീവിക്കുന്ന ആൾക്കാരെ ഉപദ്രവിച്ചു ആനന്ദം കാണുന്നവൻ ആണ്.. പക്ഷെ മകൾ ഏയഃ അതു ഇഷ്ടമില്ല... അവൾ ഒരു ദിനം അച്ഛന്റെ റൂം തുറന്ന് കുറേപേര്ക് അവരുടെ മരണ തിയതി അയച്ചു കൊടുത്തു അവരെ കുറിച്ചുള്ള അവളുടെ പുതിയ നിയമം എഴുതാൻ അവിടെ നിന്നും ഭൂമിയിലേക്ക് രക്ഷപെടുന്നതും പിന്നീട് നടക്കുന്ന രസകരമായ സംഭവങ്ങളും ആണ് ചിത്രത്തിന്റെ ആധാരം...
Pili Groyne, ഏയ് എന്ന കഥാപാത്രം ആയി എത്തിയ ചിത്രത്തിൽ ദൈവം ആയി Benoît Poelvoorde എത്തി... Catherine Deneuve മാർടീൻ എന്ന കഥാപാത്രം ആയി എത്തിയപ്പോൾ, Yolande Moreau ദൈവത്തിന്റെ ഭാര്യാ ആയും François Damiens ഫ്രാങ്കോയിസ്, Laura Verlinden ഔറിനെ ആയും എത്തി....
Christophe Beaucarne ഛായാഗ്രഹണം നിർവ്വഹിച്ച ചിത്രത്തിന്റെ എഡിറ്റിംഗ് Hervé de Luze ഉം സംഗീതം An Pierlé യും ചെയ്തു ..... Terra Incognita Films ഇന്റെ ബന്നേറിൽ Jaco Van Dormael, Frank Van Passel എന്നിവർ നിർമിച്ച ഈ ചിത്രം Le Pacte ആണ് വിതരണം നടത്തിയത്..
2015 Cannes Film Festival യിലെ Directors' Fortnight യിൽ ആദ്യ പ്രദർശനം നടത്തിയ ഈ ചിത്രം 88th Academy Awards യിൽ Best Foreign Language Film യിലേക്കുള്ള ഒഫീഷ്യൽ എൻട്രി ആയിരുന്നു പക്ഷെ നോമിനേറ്റ് ചെയ്യപ്പെട്ടില്ല... 6th Magritte Awards യിലെ മികച്ച ചിത്രം അടക്കം നാല് അവാർഡ് നേടിയ ചിത്രം Cannes Film Festival, Biografilm Festival, Austin Film Critics Association, David di Donatello, Norwegian International Film Festival, Satellite Awards എന്നിങ്ങനെ പല അവാർഡ് വേദികളിൽ പ്രദർശനം നടത്തുകയും അവാർഡുകൾ ഉൾപ്പടെ മികച്ച അഭിപ്രായം നേടുകയും ചെയ്തു...
ക്രിട്ടിസിന്റെ ഇടയിൽ മികച്ച അഭിപ്രായം നേടിയ ചിത്രം പക്ഷെ ബോക്സ് ഓഫീസിൽ വലിയ വിജയം ആയില്ലെങ്കിലും പിന്നീട് ചിത്രം പല പേരുടെയും ഇഷ്ട ചിത്രം ആകുകയും ഒരു cult classic ആയി വാഴ്ത്തപ്പെടുകയും ചെയ്തു... ഒരു മികച്ച അനുഭവം
No comments:
Post a Comment