Sunday, October 11, 2020

Prisoners (english)

Aaron Guzikowski കഥയെഴുതി Denis Villeneuve സംവിധാനം ചെയ്ത ഈ അമേരിക്കൻ ത്രില്ലെർ ചിത്രത്തിൽ Hugh Jackman, Jake Gyllenhaal എന്നിവർ പ്രധാന കഥാപാത്രങ്ങൾ ആയി എത്തി.... 

Pennsylvania യിലെ ഒരു ഹോട്ടലിൽ സുഹൃത് Franklin Birch ഇന്റെ കുടുംബത്തോടൊപ്പം Thanksgiving dinner ഇന് എത്തുന്ന keller dover അദേഹത്തിന്റെ കുടുമ്ബത്തിന്റെയും കഥയാണ് ചിത്രം പറയുന്നത്...  അവിടെ വച്ച് കെല്ലരിന്റെ മകൾ അന്നയും ഫ്രാങ്ക് ഇന്റെ മകൻ ജോയ്യെയും കാണാതാവുന്നതും അതിന്റെ സത്യാവസ്ഥ തേടി Detective Loki എത്തുന്നതോടെ നടക്കുന്ന സംഭവങ്ങൾ ആണ്‌ ചിത്രത്തിന്റെ ഇതിവൃത്തം.... 

Keller Dover ആണ്‌ Hugh Jackman എത്തിയ ഈ ചിത്രത്തിൽ Detective Loki ആയി Jake Gyllenhaal എത്തി... Franklin Birch എന്ന കെല്ലെറിന്റെ സുഹൃത് ആയി Terrence Howard എത്തിയപ്പോൾ അന്ന എന്ന കഥാപാത്രം ആയി Erin Gerasimovich ഉം ജോയ് ആയി Kyla-Drew Simmons ഉം എത്തി... ഇവരെ കൂടാതെ Viola Davis, Maria Bello, Melissa Leo, Paul Dano എന്നിവർ ആണ്‌ മറ്റു പ്രധാന കഥാപാത്രങ്ങൾ ആയി ചിത്രത്തിൽ ഉള്ളത്.... 

Jóhann Jóhannsson സംഗീതം നൽകിയ ചിത്രത്തിന്റെ ഛായാഗ്രഹണം Roger A. Deakins ഉം എഡിറ്റിംഗ് Joel Cox, Gary D. Roach ഉം ആയിരുന്നു.... Alcon Entertainment, 8:38 Productions, Madhouse Entertainment എന്നിവരുടെ ബന്നേറിൽ Broderick Johnson, Kira Davis, Andrew A. Kosove, Adam Kolbrenner എന്നിവർ നിർമിച്ച ഈ ചിത്രം Warner Bros. Pictures, Summit Entertainment  എന്നിവർ ആണ്‌ വിതരണം നടത്തിയത്... 

ക്രിട്ടിസിന്റെ ഇടയിൽ മികച്ച അഭിപ്രായം നേടിയ ചിത്രം ബോക്സ് ഓഫീസിലും വലിയ വിജയം ആയിരുന്നു..2013യിൽ  Telluride Film Festival യിൽ ആദ്യ പ്രദർശനം നടത്തിയ ഈ ചിത്രത്തെ തേടി 86th Academy Awards യിലെ Best Cinematography നോമിനേഷൻ എത്തുകയും National Board of Review യിലെ 2013 യിളെ top ten films of 2013 ആയി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു... ഇതുകൂടാതെ American Society of Cinematographers, Critics' Choice Movie Awards, Empire Awards, Hollywood Film Festival, National Board of Review എന്നിങ്ങനെ പല അവാർഡ് വേദികളിലും ചിത്രം മികച്ച അഭിപ്രായത്തോടെ പ്രദർശനം നടത്തുകയും ചെയ്തു.... ഒരു മികച്ച അനുഭവം...

No comments:

Post a Comment