Thursday, May 5, 2022

Moonknight(series)

 


Marvel Comics ഇന്റെ ഇതേപേരിലുള്ള കോമിക് കഥാപാത്രത്തിന്റെ ദൃശ്യാവിഷ്കാരം ആയ ഈ അമേരിക്കൻ ടി വി മിനിസീരീസ് Jeremy Slater ഇന്റെ കഥയിൽ Mohamed Diab ആണ് സംവിധാനം ചെയ്തത്...


ചിത്രം സഞ്ചരിക്കുന്നത്  Marc Spector എന്ന dissociative identity disorder ഉള്ള ഒരു വ്യക്തിയിലൂടെ ആണ്.... ഈജിറ്റിന്റെ ചന്ദ്രഭഗവാൻ  Khonshu വിന്റെ അവതാരമാകാൻ വിധിക്കപ്പെട്ട അയാക്ക് പല പേരുടെ സ്വഭാവങ്ങൾ വരുന്നതും അതിലുടെ ആർതർ ഹർറോ എന്ന വില്ലന്റെയും അദേഹത്തിന്റെ ദുഷ്ട ദേവത അമ്മിറ്റിന്റെയും ദുർപ്രവർത്തികൾക് അറുതിവെറുത്താൻ ഇറങ്ങുമ്പോൾ കഥ കൂടുതൽ രസകരവും ത്രില്ലിങ്ങും ആകുന്നു...


Marc Spector / Moon Knight,Steven Grant / Mr. Knight,Jake Lockley എന്നി കഥാപാത്രങ്ങൾ ആയി Oscar Isaac പൂണ്ടു വിളയാടിയ ഈ സീരിസിൽ  May Calamawy മാർക്കിന്റെ ഭാര്യ Layla El-Faouly ആയും പിന്നീട് ഈജിപ്ഷൻ ദേവത Scarlet Scarab ആയും എത്തി..Khonshu എന്ന ദേവൻ ആയി Karim El Hakim എത്തിയപ്പോൾ Arthur Harrow എന്ന കഥാപാത്രം ആയി Ethan Hawke എത്തി...


The Goldfish Problem, Summon the Suit, The Friendly Type, The Tomb,  Asylum, Gods and Monsters എന്നിങ്ങനെ ആറു എപ്പിസോഡ് ഉള്ള ഈ മിനി സീരീന്റെ എഡിറ്റിംഗ് Cedric Nairn-Smith,Joan Sobel, Ahmed Hafez എന്നിവരും ചായഗ്രഹണം Gregory Middleton,Andrew Droz Palermo എന്നിവരും ആയിരുന്നു...


Marvel Studios ഇന്റെ ബന്നറിൽ Peter Cameron നിർമിച്ച ഈ സീരീസ് Disney Platform Distribution ഇന്റെ ഹോട്സ്റ്ററിൽ ആണ് എത്തിട്ടുള്ളത്...ക്രിട്ടിസിന്റെ ഇടയിൽ മികച്ച അഭിപ്രായം നേടിയ ഈ സീരീസ് എന്നിലെ പ്രായക്ഷകനെയും ഒന്ന് നല്ലവണ്ണം പിടിച്ചിരുത്തി...Marvel Studios: Assembled എന്ന പേരിൽ ഒരു ഡോക്യൂമെന്ററി പണിപ്പുരയിൽ ഉള്ള ഈ സീരിസിൻറെ red carpet premiere ലോസ് അഞ്ചെൽസിലെ El Capitan Theatre യിൽ ആണ് നടന്നത്...ഒരു മികച്ച അനുഭവം.. കാണാൻ മറക്കേണ്ട...

Saturday, April 23, 2022

KGF 2 (kannada)


"El Dorrado is MINE"

ഇത് കന്നഡ സിനിമയുടെ പുതു ചരിത്രം....

ഒരു ചിത്രത്തിന് നിങ്ങളെ എത്ര പോരെ കോരി തരിപ്പിക്കാൻ കഴിയും.. ഒരു 1 മണിക്കൂർ?..1.5 മണിക്കൂർ?...പക്ഷെ ഒരു ചിത്രം കാണുന്നവനെ ആദ്യം മുതൽ അവസാനം വരെ കോരിതരിപ്പിച്ചിട്ടുണ്ടെകിൽ എന്താ പറയാ... ഹോ ആദ്യ പാർട്ട്‌ മൊബൈൽ സ്‌ക്രീനിൽ കാണേണ്ടി വന്നല്ലോ എന്ന വിഷമത്തിൽ അതിന്റെ രണ്ടാം ഭാഗം അത് ഷൂട്ട്‌ ചെയ്ത അതെ ഭാഷയിൽ അവരുടെ നാട്ടിൽ വെച് അവരുടെ ഇടയിൽ ആർപ്പുവിളികളും ആരാവങ്ങളോടും കൂടി ഒന്ന് കണ്ടുനോക്കിയാലോ... It's a life time experience..... Yes KGF-2 was a lifetime experience for me...

Mr. പ്രശാന്ത് നീൽ, എവിടുന്ന് കിട്ടി താങ്കൾക് ഈ ധൈര്യം... ആക്ഷന് ആക്ഷൻ, സ്റ്റോറിക് സ്റ്റോറി, ചിരിക്ക് ചിരി, വേദനക്ക് വേദന പിന്നെ അമ്മ പാസം എങ്ങനെ എടുക്കണം എന്ന് പല പ്രമുഖ സംവിധായക്കാരും ഇങ്ങേരെ കണ്ടു പഠിച്ചാൽ കൊള്ളാം.. സ്‌ക്രീനിൽ  ചായയുമായി വന്ന ആ കുട്ടി മുതൽ റോക്കയെ വർണിച്ച ആ അച്ചാച്ചൻ വരെ നമ്മളുടെ സിരകളെ കോരി തരിപ്പിച്ചിട്ടുണ്ടെങ്കിൽ ഇങ്ങേരെ നോക്കി വെച്ചൊ... ഇന്ത്യൻ സിനിമയെ ലോക നിലവാരത്തിൽ എത്തിക്കാൻ.. ചിലപ്പോൾ ഇന്ത്യൻ സിനിമയെ അടുത്ത ഘട്ടത്തിൽ എത്തിക്കാൻ ഇദ്ദേഹത്തിന് പറ്റും... അടുത്ത ചിത്രമായ സലാറിന് വേണ്ടി കട്ട വെയ്റ്റിങ്.. ഇതിൽ പ്രഭാസ്, പ്രിത്വിരാജ് എന്നിവർ ആണ് പ്രധാന കഥാപാത്രങ്ങൾ എന്നതും വെയ്റ്റിംഗിന് അക്കം കൂട്ടുന്നു....

"നീ ഇത് ആർക് വേണ്ടി ചെയ്തു....

എന്റെ അമ്മയ്ക്ക് വേണ്ടി........

A promise of that will be kept for a lifetime.....


കഥയുടെ രണ്ടാം ഘട്ടം തുടങ്ങുന്നത് ആനന്ദ് കഥ നിർത്തിയ അടുത്ത് നിന്നാണ്.. അന്ന് രാത്രി ചെറിയൊരു സ്ട്രോക് വന്നു ഹോസ്പിറ്റലിൽ ആയ ആനന്ദിനെ തേടി ഹോസ്പിറ്റൽ എത്തുന്ന ദീപ അവിടെ വച്ച് അദേഹത്തിന്റെ മകൻ വിജയന്ദ്ര ഇങ്ങലാഗിയെ കണ്ടുമുട്ടുന്നതും അവിടെ വച്ച് അദ്ദേഹം റോക്കിയുടെ കഥയുടെ ബാക്കി ഭാഗം പറഞ്ഞുതരുന്നതും ആണ് ചിത്രത്തിന്റെ സാരം...


Mr. യാഷ് നിങ്ങൾ ഇനിയും ഇതുപോലെ ഉള്ള കേട്ടുറപ്പുള്ള തിരകഥ നോക്കി എടുക്കുക... നിങ്ങൾ ആണ് ഈ ചിത്രത്തിന്റെ കാതൽ.. ഗാങ് ആയി വന്നവൻ ഗാങ്സ്റ്റർ.. ഇവൻ ഒറ്റക്കാണ് വന്നത് മോൺസ്റ്റർ....പിന്നെ അധീര ആയി എത്തിയ സഞ്ജയ്‌ ദത്ത്...ഒരു വില്ലനെ കൊള്ളുമ്പോൾ ഏറ്റവും പ്രയക്ഷകന് ആനന്ദം കിട്ടണമെങ്കിൽ അയാൾ അത്രെയും വലിയ ക്രൂരൻ ആകണം... സ്‌ക്രീനിൽ അധിക നേരം ഇല്ലെങ്കിലും അധീരക്ക് കൊടുത്ത ഹൈപ്പ് ആദ്യം മുതൽ ഒരു പേടി സ്വപനം പ്രായക്ഷകന്റെ ഉള്ളിലും കൊടുക്കാൻ കഴിഞ്ഞതാണ് ചിത്രത്തിന്റെ ഏറ്റവും വലിയ പ്ലസ്...

പിന്നെ രവീണ ടണ്ടൻ ചെയ്ത രമിക്കാ സെൻ എന്ന പ്രധാന മന്ത്രി കഥാപാത്രം... ഞെട്ടിച്ചു... പിന്നെ റോകിയുടെ അമ്മയായി എത്തിയ അർച്ചന.. റീന ആയി എത്തിയ Srinidhi Shetty, പ്രകാശ് രാജിന്റെ വിജയന്ദ്ര ഇങ്ങലാഗി, അച്യ്‌ത് കുമാറിന്റെ ഗുരു പണ്ഡിയൻ, last but not the least അയ്യപ്പാ ശർമ്മയുടെ വനരം ചിത്രത്തിന്റെ ഏറ്റവും വലിയ പ്ലസ് പോയിന്റുകൾ ആയി ഉണ്ടാകും....

Bhuvan Gowda ചായഗ്രഹണം നിർവഹിച്ച ചിത്രത്തിന്റെ എഡിറ്റിംഗ് Ujwal Kulkarni യും  സംഗീതം Ravi Basrur യും ആയിരുന്നു...Hombale Films ഇന്റെ ബന്നറിൽ Vijay Kiragandur നിർമിച്ച ഈ ചിത്രം Hombale Films(kannada),Excel Entertainment(hindi),Varahi Chalana Chitram(telugu),Dream Warrior Pictures(telugu),Prithviraj Productions(malayalam) എന്നിവർ ആണ് വിതരണം നടത്തിയത്.....

ക്രിട്ടിസിന്റെ ഇടയിൽ മിക്സഡ് റിവ്യൂ ആണ് ചിത്രം നേടിയെങ്കിലും ജനങ്ങൾക്ക് ഇടയിൽ അദ്ദേഹം രാജാവ് ആണ്... കെജിഫ് ഇന്റെ രാജാവ്... ആയിരം കോടി കണ്ണും നാട്ടു മുന്പോട്ട് പോകുന്ന ചിത്രത്തിനു ഒരു മൂന്നാം ഭാഗം കൂടി ഉണ്ടാകും എന്ന് ഹിന്റ് ഇട്ടാണ് അവസാനിക്കുന്നത്... കാത്തിരിക്കാം അതിനായി.... വെയ്റ്റിംഗ്.....

"സലാം റോകി ഭായ്, സലാം റോക്കി ഭായ്..

ഇലാകാ തേരാ ഭായ്, തു ഹേയ് സബ്കാ ഭായ്....

Wednesday, April 13, 2022

Yevudu(telugu)

 

Face off എന്ന ഇംഗ്ലീഷ് ചിത്രത്തിൽ നിന്നും പ്രേർണ ഉൾക്കൊണ്ട്‌ Vakkantham Vamsi,Vamshi Paidipally എന്നിവരുടെ കഥയിൽ Vamsi Paidipally,Abburi Ravi എന്നിവർ തിരകഥ രചിച്ച ഈ തെലുഗ് ആക്ഷൻ ത്രില്ലെർ ചിത്രം Vamsi Paidipally ആണ് സംവിധാനം ചെയ്തത്...

ചിത്രം പറയുന്നത് സത്യയുടെ കഥയാണ്... ദീപ്തിയുമായി സ്നേഹത്തിൽ ഉള്ള അവരുടെ ഇടയിലേക്ക് വീരു ഭായ് എത്തുനത്തും ആത് ദീപ്തിയുടെ മരണത്തിനും സത്യയുടെ മുഖത് ഒരു മേജർ ഓപ്പറേഷനും കാരണം ആകുന്നതോടെ നടക്കുന്ന സംഭവങ്ങൾ ആണ് ചിത്രത്തിന്റെ ഇതിവൃത്തം..

സത്യ ആയി അല്ലു അർജുൻ എത്തിയ ഈ ചിത്രത്തിൽ ഓപ്പറെഷന് ശേഷം ഉള്ള സത്യ,ചരൻ, റാം എന്നി പേരുകളിൽ രാംചാരൻ എത്തി... ശ്രുതി ഹസ്സൻ ചരന്റെ കാമുകി മഞ്ജു ആയപ്പോൾ സത്യയുടെ കാമുകി ദീപ്തി ആയി കാജൽ ആഗ്രവൽ എത്തി..ഇവരെ കൂടാതെ എമി ജാക്ക്സൺ,ജയസുധ,സായി കുമാർ, കോട്ട ശ്രീനിവാസ് രോ എന്നിവർ ആണ് മറ്റു പ്രധാന കഥാപാത്രങ്ങൾ ആയി ചിത്രത്തിൽ ഉള്ളത്...

Ramajogayya Sastry, Sirivennela Seetharama Sastry, Chandrabose, Krishna Chaitanya,Sri Mani എന്നിവരുടെ വരികൾക്ക് Devi Sri Prasad ഈണമിട്ട ഇതിലെ ഗാനങ്ങൾ  Aditya Music ആണ് വിതരണം നടത്തിയത്...

Marthand K. Venkatesh എഡിറ്റിംഗ് നിർവഹിച്ച ഈ ചിത്രത്തിന്റെ ഛായാഗ്രഹണം Ram പ്രസാദ് ആയിരുന്നു..Sri Venkateswara Creations ഇന്റെ ബന്നറിൽ Dil Raju നിർമിച്ച ഈ ചിത്രം അവർ തന്നെ ആണ് വിതരണം നടത്തിയത്...


ക്രിട്ടിക്‌സിന്റെ ഇടയിൽ നല്ല അഭിപ്രായം നേടിയ ചിത്രം ബോക്സ്‌ ഓഫീസിൽ വിജയവും ആയിരുന്നു... കാണാത്തവർക് ഒന്ന് കണ്ടു നോകാം.. ചിത്രം ആമസോൺ പ്രൈംയിൽ ഉണ്ട്.... ഗുഡ് മൂവി

Naaradan

 

"ഇപ്പോൾ നമ്മൾ കാണുന്ന ഈ പുതിയ മാധ്യമ ശൃംഘലയുടെ വരച്ചിട്ട രേഖാചിത്രം "

ഇന്നും എന്നും നമ്മൾ വാർത്തകൾ കാണുന്നവർ ആണ്.. പല വാർത്തകളും നമ്മൾ സത്യമാണോ എന്ന് അന്വേഷിക്കുന്നപോലും ഇല്ല.. ഇതുപോലെ ഉള്ള വാർത്തകൾ എങ്ങനെ ആണ് പല പേരുടെയും ജീവിതം മാറ്റിമറിക്കുന്നത് എന്നാണ് ഈ ആഷിഖ് അബു ചിത്രം ചർച്ച ചെയ്യുന്നത്...

ചിത്രം സഞ്ചരിക്കുന്നത് സിപി എന്ന ചന്ദ്രപ്രകാശിലൂടെയാണ്... ന്യൂസ്‌ മലയാളം ചാനലിലെ ഒന്നാം നമ്പർ അവതാരാകാൻ ആയ അദ്ദേഹത്തിന് ഒരു ഘട്ടത്തിൽ സ്വന്തം പ്രിൻസിപ്പ്ൾസ് മാറ്റി സ്വന്തം വിജയത്തിനു വേണ്ടി ഏത് അറ്റവും പോകാൻ തയ്യാർ ആവുന്നു.. അതിനു അദ്ദേഹം നാരദാ എന്ന പുതിയ ന്യൂസ്‌ ചാനൽ തുടങ്ങുന്നതും അതിലുടെ അദേഹത്തിന്റെ ഉന്നതിയും പതനവും ആണ് ചിത്രം സംസാരിക്കുന്നത്...

സിപി എന്ന ചന്ദ്രപ്രകാശ് എന്ന ആന്റിഹീറോ കഥാപാത്രം ആയി എത്തിയ ടോവിനോയുടെ കഥാപാത്രം ആണ് ചിത്രത്തിന്റെ കാതൽ.. ഒരു ഹീറോയിൽ നിന്നും ആന്റി ഹീറോ കഥാപാത്രത്തിലേക് ഉള്ള അദ്ദേഹത്തിൻറെ മാറ്റം മികച്ചതായി തോന്നി...ശാരിക മുഹമ്മദ് എന്ന അഡ്വക്കേറ്റ് ആയി അന്ന ബെൻ എത്തിയപ്പോൾ ഇന്ദ്രൻസ് ചോതി എന്ന ജഡ്ജ് ആയി മികച്ച ഒരു കഥാപാത്രത്തെ ആവതരിപ്പിച്ചു...ഷറഫുദീൻ പ്രദീപ്‌ ജോൺ ആയപ്പോൾ,ജെപി മാത്യു ശിവദാസ കുറുപ്പ് ആയും വിജയ രാഘവൻ ബാബുജി ആയും ചിത്രത്തിൽ എത്തി.. രഞ്ജി പണിക്കർ ആണ് ചിത്രത്തിൽ അഡ്വക്കേറ്റ് ഗോവിന്ദ് മേനോൻ എന്ന സിപി യുടെ അഡ്വക്കേറ്റ് കഥാപാത്രത്തെ അവതരിപ്പിച്ചത്...

ശേഖർ മേനോൻ സംഗീതം നൽകിയ ഈ ചിത്രത്തിന്റെ ഒറിജിനൽ സ്കോർ Yakzan Gary Pereira,Neha nair എന്നിവർ ചേർന്നു നിർവഹിച്ചു... Saiju Sreedharan എഡിറ്റിംഗ് നിർവഹിച്ച ഈ ചിത്രത്തിന്റെ ഛായഗ്രഹനം Jaffer Zadique ആയിരുന്നു...

ഉണ്ണി ആർ കഥയിൽ പിറന്ന ഈ ചിത്രം OPM Cinemas ഇന്റെ ബന്നറിൽ Santhosh T. Kuruvilla, Rima Kallingal,Aashiq Abu എന്നിവർ ചേർന്നാണ് നിർമ്മിക്കുകയും വിതരണം നടത്തുകയും ചെയ്തത്...ക്രിട്ടിസിന്റെ ഇടയിൽ മികച്ച അഭിപ്രായം നേടിയ ചിത്രം പക്ഷെ ബോക്സ് ഓഫീസിൽ വലിയ ചലനം സൃഷ്ടിച്ചില്ല എന്നാണ് അറിവ്... ചിത്രം ഇപ്പോൾ ആമസോൺ പ്രൈംയിൽ കാണാം.. ഒരു മികച്ച അനുഭവം..

Saturday, April 9, 2022

Brindavanam(telugu)

 Vamsi Paidipally,Koratala Siva എന്നിവരുടെ കഥയ്ക്കും തിരകഥയ്കും Vamshi Paidipally സംവിധാനം ചെയ്ത ഈ തെലുഗ് റൊമാന്റിക് കോമഡി ചിത്രത്തിൽ jnr.ntr, കാജൽ ആഗ്രവൽ,സാമന്ത എന്നിവർ പ്രധാന കഥാപാത്രങ്ങൾ ആയി എത്തി...

ചിത്രം പറയുന്നത് കൃഷ്ണാ എന്ന കൃഷിന്റെ കഥയാണ്... കോടീശ്വരനായ  സുരേന്ദ്രയുടെ മകനായ അദ്ദേഹം ഇന്ദു എന്ന പെൺകുട്ടിയുമായി ഇഷ്ടത്തിലാണ്.... അങ്ങനെ ഇരിക്കെ ഒരു ദിനം ഇന്ദു അവളുടെ കൂട്ടുകാരി ഭൂമിയെ സഹായിക്കണം എന്ന ആവിശ്യവുമായി കൃഷിന്റെ അടുത്ത് എത്തുന്നു.. പരസപരം ധാരണ പ്രകാരം കൃഷ് അങ്ങനെ ഭൂമിയെ സഹായിക്കാൻ ആയി അവളുടെ നാട്ടിൽ അവളുടെ കാമുകനായി എത്തുന്നതും പിന്നേ അവിടെ നടക്കുന്ന രസകരമായ സംഭവങ്ങളും ആണ് ചിത്രത്തിന്റെ ഇതിവൃത്തം....

Jnr. Ntr കൃഷ്ണ ആയി എത്തിയ ഈ ചിത്രത്തിൽ ഇന്ദു ആയി സാമന്തയും ഭൂമി ആയി കാജളും എത്തി.. ഇന്ദുവിന്റെ അമ്മാവൻ ശിവടു ആയി ശ്രീഹരി എത്തിയപ്പോൾ ഭൂമിയുടെ അച്ഛൻ ഭാനു പ്രസാദ് എന്ന കഥാപാത്രത്തെ പ്രകാശ് രാജ് കൈകാര്യം ചെയ്തു...ശിവടു-ഭാനു എന്നിവരുടെ അച്ഛൻ ആയ ദുർഗ പ്രസാദ് എന്ന കഥാപാത്രത്തെ കോട്ട ശ്രീനിവാസ രോ കൈകാര്യം ചെയ്തപ്പോൾ ഇവരെ കൂടാതെ മുകേഷ് ഋഷി,അജയ്,പ്രകത്തി എന്നിവർ ആണ് മറ്റു കഥാപാത്രങ്ങൾ ആയി ചിത്രത്തിൽ ഉള്ളത്..

Marthand K Venkatesh എഡിറ്റിംഗ് നിർവഹിച്ച ഈ ചിത്രത്തിന്റെ  ചായഗ്രഹണം Chota K. Naidu ആയിരുന്നു... Ananta Sriram, Krishna Chaitanya, Ramajogayya Sastry എന്നിവരുടെ വരികൾക്ക് S.S Thaman ഈണമിട്ട ഇതിലെ ഗാനങ്ങൾ Aditya Music ആണ് വിതരണം നടത്തിയത്...

ക്രിട്ടിസിന്റെ ഇടയിൽ മികച്ച അഭിപ്രായം നേടിയ ഈ ചിത്രം ആ വർഷത്തെ ബോക്സ്‌ ഓഫീസിലും നല്ല വിജയം ആയിരുന്നു..Sri Venkateswara Creations ഇന്റെ ബന്നറിൽ Dil Raju,Sirish, Laxman എന്നിവർ നിർമിച്ച ഈ ചിത്രം അവറ് തന്ന ആണ് വിതരണം നടത്തിയത്...

Brindavana എന്ന പേരിൽ കണ്ണട,Love Master എന്ന പേരിൽ ഒരിയാ,Buk Fatey To Mukh Foteyna എന്ന പേരിൽ ബംഗാളി,Vrundavan എന്ന പേരിൽ മറാത്തി, Hum Hai Jodi No 1 എന്ന പേരിൽ ഭോജ്പുരി ഭാഷകളിൽ പുനർനിമിക്കപ്പെട്ട ഈ ചിത്രം  കാണാന്ന പ്രയക്ഷകനും ഒരു നല്ല അനുഭവം ആകുന്നു... ചിത്രം ഇപ്പോൾ zee5 യിൽ തമിഴ് ഡബ്ബിൽ ലഭ്യമാണ്... ഒരു നല്ല അനുഭവം.. കുറെ ചിരിക്കാൻ ഉണ്ട്...

Monday, April 4, 2022

RRR(Telugu)

 "Powerful people come from powerful places.. Mr.Rajamouli നമിച്ച് അണ്ണാ..."

ഈ അടുത്ത കാലത്ത് ഞാൻ കണ്ട ഏറ്റവും മികച്ച തീയേറ്റർ experience.. just mind blowing.. പറ്റിയാൽ 3D തന്നെ കാണുക...

K. V. Vijayendra Prasad ൻ്റെ കഥയ്ക് Sai Madhav Burra തിരക്കഥ രചിച്ച ഈ തെലുഗു എപിക് പിരിഡ് ആക്ഷൻ ചിത്രം നടകുന്നത് 1920യുകളിൽ ആണ്..

തൻ്റെ ഗോത്രത്തിൽ ഉള്ള മല്ലി എന്ന പെൺകുട്ടിയെ ബ്രിട്ടീഷുകാർ പിടിച്ചുകൊണ്ട് പോയപ്പോൾ കോമരം ഭീം തൻ്റെ കുറച് സുഹുർത്തുക്കളൊപ്പം അവളെ രക്ഷിക്കാൻ ഡൽഹിയിൽ എത്തുന്നു.. അവിടെ ചില പ്രശ്നങ്ങൾ ഉണ്ടാകുന്ന ഭീമിനെ പിടിച്ചാൽ ചില പാരിതോഷങ്ങൾ പ്രഖ്യാപിക്കുമ്പോൾ അത് നേടാൻ ബ്രിട്ടീഷ് പടയിലെ അലൂറി സീതാരാമ രാജു എന്ന പോലീസ് ഓഫീസർ പുറപെടുനതും പിന്നിട് നടക്കുന്ന സംഭവങ്ങളും ആണ് ഈ രാജമൗലി ചിത്രത്തിൻ്റെ ഉള്ളടക്കം...

അല്ലൂരി സിത രാമരാജു എന്ന കഥാപാത്രം ആയി രാംചരൺൻ്റേ അഭിനയ ജീവിതത്തിലെ ഏറ്റവും മികച്ച അഞ്ചു കഥാപാത്രങ്ങളിൽ ഒന്നായി ഓർകപെടും എന്നതിൽ തർക്കമില്ല... ജോലിയും തൻ്റെ ലക്ഷ്യവും തമ്മിൽ ഉള്ള ആ ഒരു മാനസിക സംഘർഷത്തെ അയാൽ നേരിടുന്നത് നമ്മൾ പ്രയക്ഷകരിലും വേദന ഉണ്ടാകും.. പ്രത്യേകിച്ച് തൻ്റെ ഉറ്റ സുഹൃത്ത്നെ ചാട്ടവാർ കൊണ്ട് അടികുമ്പോൾ നമ്മളും പറയും ..അവനു വേണ്ടി ഒന്ന് താണ് കൊടുക്ക് ഭീം എന്ന്.... അതുപോലെ നാട്ടു സോങ്ങ് ഇലെ ഭാഗങ്ങൾ അങ്ങനെ പല സ്ഥലങ്ങളിലും ഭീമിൻ്റെ ലക്ഷ്യത്തിന് സ്വന്തം ലക്ഷ്യം മാറ്റി വെകുംബോൾ അല്ലൂറി സിതരാമ രാജു എന്ന ആ ബ്രിട്ടീഷ് സേനയിലെ പട്ടാളകാരൻ പല എടുത്തും ഒരു ചെറിയ വിങ്ങൾ ഉണ്ടാകും... പിന്നിട് എന്നത്തേയും പോലെ നമ്മുടെ സ്വന്തം jnr.ntr ഭീമായി അങ്ങ് ആടി തിമിർത്തു... അദേഹം സ്ക്രീനിൽ വരുന്ന പല ഭാഗങ്ങളിലും അദേഹം സ്വന്തം പേര് അങ്ങ് എഴുതി വെച്ചു... എടുത്തു പറയേണ്ട ചില ഭാഗങ്ങൾ ആണ് മല്ലിയെ കാണുന്ന സീനും പിന്നിട് ആദ്യ പകുതിക്ക് മുൻപുള്ള ആ ഒരു സംഭവവും... എൻ്റമ്മോ എന്ന് ആയി പോയ ഈ ചിത്രത്തിലെ ഏറ്റവും മികച്ച സീൻ ആണ് അത്... പിന്നിട് രണ്ടാളും ഒന്നിച്ച് വരുന്ന പല സീനുകളും തീയും - വെള്ളവും തന്നെ ആണ്...ഒരിടത്ത് ഒരാൽ score ചെയ്യുമ്പോൾ മറ്റീടുത് മറ്റേയാൾ ഇരട്ടി ആയി തിരിച്ച് കൊടുക്കും...ഇവരുടെ ആ ഒരു combination അല്ലാതെ ചിത്രത്തിൽ എടുത്തു പറയേണ്ട വേറെ പ്രത്യേക കഥാപാത്രങ്ങൾ ഉണ്ടെന്ന് തോന്നുന്നില്ല..

അജയ് ദേവ്ഗൺ ചെയ്ത വെങ്കട്ട രാമ രാജു എന്ന കഥാപാത്രത്തിന് കുറച് നേരമെ സ്ക്രീനിൽ കൊടുതുള്ളു... ആ സമയം അദേഹം നന്നായി ഉപയോഗിച്ചു. അതുപോലെ ആലിയ ഭട്ട് ചെയ്ത കഥാപാത്രവും ,ശ്രിയ ശരൺ ചെയ്ത കഥാപാത്രവും സ്ക്രീനിൽ അധികം ഇംപാക്ട് ഉണ്ടാക്കിയില്ല... ചിത്രത്തിൽ മറ്റൊരു നല്ല കഥാപാത്രം ആയി തോന്നിയത് മല്ലി എന്ന കഥാപാത്രം ചെയ്ത ട്വിൻകൾ ശർമയും ജെന്നിഫർ ചെയ്ത ഒളിവിയ മോറിസ്സിൻ്റെ കഥാപാത്രവും ആണ്...ഇവരെ കൂടാതെ സമുദ്രക്കന്നി, റേ സ്റീവൻസൺ, അലിസൺ ഡൂടി എന്നിവർ ആണ് മറ്റു പ്രധാന കഥാപാത്രങ്ങൾ....

K. K. Senthil Kumar ഛായഗ്രഹണം  നിർവഹിച്ച ചിത്രത്തിൻ്റെ എഡിറ്റിംഗ് A. Sreekar Prasad ആയിരുന്നു... Sirivennela Seetharama Sastry,Chandrabose,Suddala Ashok Teja,M. M. Keeravaani, എന്നിവരുടെ വരികൾക്ക് M. M. Keeravani ഈണമിട്ട ഇതിലെ ഗാനങ്ങൾ Lahari Music,T-Series എന്നിവർ ചേർന്നാണ് വിതരണം നടത്തിയത്....

ക്രിടിസിൻ്റെ ഇടയിൽ മികിച്ച അഭിപ്രായം നേടുന്ന ഈ ചിത്രം ബോക്സ് ഓഫീസിൽ ഇപ്പൊൾ ആയിരം കോടിയിലേക് അടുക്കുന്നു... തെലുഗു അല്ലാതെ മലയാളം,ഹിന്ദി, തമിൾ,കന്നഡ എന്നീ ഭാഷകളിൽ എത്തിയ ഈ ചിത്രം  കാണാത്തവർ ഉണ്ടെളിൽ തീയേറ്ററിൽ നിന്നും പറ്റിയാൽ 3D തന്നെ കാണുക..ഒരു മികച്ച അനുഭവം...

Saturday, April 2, 2022

Khiladi(Telugu)

 

Ramesh Varma കഥ എഴുതി സംവിധാനം ചെയ്ത ഈ തെലുഗു ആക്ഷൻ ത്രില്ലർ ചിത്രത്തിൽ രവി തേജ, അർജുൻ,ഉണ്ണി മുകുന്ദൻ,മീനാക്ഷി ചൗധരി,പിന്നെ ഡിംപിൾ ഹയത്തി എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപിച്ചു...

ബാല സിങ്കം എന്ന ബിസിനസ് കിംഗ് പിങ്ങിൻ്റെ ആയിരം കോടി ഇന്ത്യയിൽ എത്തുന്ന അതെ നേരത്ത് പൂജ എന്ന ക്രമിനോളജിസ്റ്റ് മോഹൻ ഗാന്ധി എന്ന ഒരു ജയിൽ പുള്ളിയെ തൻ്റെ ഒരു റിസർച്ചിൻ്റെ ഭാഗമായി കാണാൻ പോകുന്നതും പിന്നിട് നടക്കുന്ന സംഭവങ്ങളും ആണ് ചിത്രം നമ്മളോട് പറയുന്നത്...

മോഹൻ ഗാന്ധി എന്ന കഥാപാത്രം ആയി രവി തേജ എത്തിയ ഈ ചിത്രത്തിൽ പൂജ എന്ന കഥാപാത്രത്തെ മീനാക്ഷി ചൗധരിയും അർജുൻ ഭരത്വാജ് എന്ന കഥാപാത്രം ആയി അർജുൻ സരജ യും എത്തി... സച്ചിൻ ഖേദകറ് ജയറാം എന്ന കഥാപാത്രം ആയപ്പോൾ ഇവരെ കൂടാതെ ഉണ്ണി മുകുന്ദൻ, അനസൂയ ഭാരത്വാജ്,വെണ്ണല കിഷോർ എന്നിവർ ആണ് മറ്റു പ്രധാന കഥാപാത്രങ്ങൾ ആയി ചിത്രത്തിൽ ഉള്ളത്...

ശ്രീ മണിയുടെ വരികൾക് ടി എസ് പി സംഗീതം നിർവഹിച്ച ഇതിലെ ഗാനങ്ങൾ ആദിത്യ മ്യുസിക് ആണ് വിതരണം ചെയ്തത്.. Sujith Vaassudev, G.K.Vishnu എന്നിവർ ചേർന്ന് ഛായാഗ്രഹണം നിർവഹിചപ്പോൾ Amar Reddy Kudumula ആണ് എഡിറ്റർ..

Pen Studios A Studios എന്നിവരുടെ ബന്നേരിൽ Satyanarayana Koneru,Ramesh Varma എന്നിവർ നിർമിച്ച ഈ ചിത്രം Pen Studios ആണ് വിതരണം നടത്തിയത്...

ക്രിട്ടിക്സിൻ്റെ ഇടയിൽ നെഗറ്റീവ് റിവ്യൂ നേടിയ ഈ ചിത്രം ബോക്സ് ഓഫീസിൽ പരാജയം ആയിരുന്നു... സൽമാൻ ഖാൻ ഈ ചിത്രത്തിൻ്റെ റീമേക്ക് റൈറ്റ്സ് എടുത്തിട്ടുണ്ട് എന്ന് കേൾക്കുന്നു.. സമയം ഉണ്ടെങ്കിൽ ചിത്രം ഇപ്പൊൾ ഹോട്സ്റ്ററിൽ കാണാം..

Friday, April 1, 2022

Bheemla Nayak(telugu)

 

"നമ്മുടെ സ്വന്തം അയ്യപ്പനും കോശിയും എന്ന ചിത്രത്തിന്റെ ഒരു മാസ്സ് മസാല പതിപ്പ്.. അതാണ്‌ എനിക്ക് ഈ പവൻ കല്യാൺ, രണ ദഗ്ഗ്ബതി ചിത്രം.."

സച്ചിയുടെ കഥയ്ക്ക് തൃവിക്രം ശ്രീനിവാസ് തിരകഥ രചിച്ച ഈ തെലുഗ് ആക്ഷൻ ഡ്രാമ സാഗർ കെ ചന്ദ്ര ആണ് സംവിധാനം ചെയ്തത്...

ചിത്രം സഞ്ചരിക്കുന്നത് ഡാനിയേൽ ശേഖറിലൂടെയാണ്... ഒരു എക്സ് മിലിറ്ററികാരൻ ആയ അദ്ദേഹം തെലുങ്കനായിൽ നിന്നും ആന്ധ്രായിലേക് ബോർഡർ ക്രോസ്സ് ചെയ്യുമ്പോൾ അയാളെ ഭീമലാ നായക് എന്ന എസ് എയ് യും സംഘവും കള്ള് കയ്യിൽ വെച്ചതിനു പോകുന്നു... ആദ്യം ഇങ്ങനെഒരു ചെറിയ പ്രശ്നത്തിൽ നിന്നും തുടങ്ങുന്ന ചിത്രം പിന്നീട് അവർ തമ്മിൽ ഒരു ഈഗോ ക്ലാഷ് ആകുന്നതും പിന്നീട് നടക്കുന്ന സംഭവങ്ങളും ആണ് ചിത്രത്തിന്റെ ആധാരം...

പവൻ കല്യാൺ ആണ് ചിത്രത്തിന്റെ ടൈറ്റിൽ കഥപ്പാത്രം ആയ ഭീമലാ നായക് ആയി എത്തിയത്... ഹാവിൽദാർ ഡാനിയേൽ ആയി രാണ എത്തിയ ഈ ചിത്രത്തിൽ ഡാനിയിലിന്റെ അച്ഛൻ ജീവൻ കുമാർ ആയി സമുദ്രകന്നിയും, നിത്യ മേനോൻ ഭീമിന്റെ ഭാര്യ സുഗുണ ആയും,സംയുക്ത മേനോൻ ഡാനിയിൽന്റെ  ഭാര്യ ആയും എത്തി.. ഇവരെ കൂടാതെ രോ രമേശ്‌,മുരളി ശർമ,രഘു ബാബു എന്നിവർ ആണ് മറ്റു പ്രധാന കഥാപാത്രങ്ങൾ ആയി ചിത്രത്തിൽ ഉള്ളത്...

Ravi K. Chandran  ചായഗ്രഹണം നിർവഹിച്ച ഈ ചിത്രത്തിന്റെ എഡിറ്റിംഗ് Naveen Nooli ആയിരുന്നു.. Ramajogayya Sastry, Trivikram Srinivas എന്നിവരുടെ വരികൾക്ക് S. Thaman ഈണമിട്ട ഇതിലെ ഗാനങ്ങൾ  Aditya Music ആണ് വിതരണം... Sithara Entertainments ഇന്റെ ബന്നറിൽ Suryadevara Naga Vamsi നിർമിച്ച ഈ ചിത്രം അവർ തന്നെ ആണ് വിതരണം നടത്തിയത്....

ക്രിട്ടിസിന്റെ ഇടയിൽ നല്ല അഭിപ്രായം നേടിയ ഈ ചിത്രം ബോക്സ്‌ ഓഫീസിലും വലിയ വിജയം ആയി... തീയേറ്റർ റിലീസ് കഴിഞ്ഞ് ഇപ്പോൾ ഹോട്സ്റ്ററിൽ എത്തിട്ടുള്ള ഈ ചിത്രം ഒരു വട്ടം കണ്ടു നോകാം.. But dont compare with ayyapanum koshiyum...

Thursday, March 31, 2022

Pada

 പാലക്കാട്‌ നടന്ന ഒരു യഥാർത്ഥ സംഭവത്തെ ആസ്പദമാക്കി കമൽ കെ എം കഥഎഴുതി സംവിധാനം ചെയ്ത ഈ മലയാളം മിസ്ട്രി ത്രില്ലെർ ചിത്രം നടക്കുന്നത് 1996യിൽ ആണ്..

ആ രാവിലെ പാലക്കാട് കളക്ടരുടെ ഓഫീസ് പതിവുപോലെ തുടങ്ങുന്നു... അന്നേരം അവിടേക്ക് എത്തുന്ന, അയങ്കാളി പട എന്ന്‌ സ്വയം വിശേഷിപ്പിക്കുന്ന,നാല് പേര് അദ്ദേഹത്തെ ബന്ദി ആകുന്നു.. അവരുടെ ആവശ്യം ആദിവാസികളുടെ പോരാട്ടം നാട് മൊത്തം അറിയിക്കുക എന്നായിരുന്നു.. പിന്നീട് ആ ഓഫീസിൽ നടക്കുന്ന സംഭവങ്ങളും അവരുടെ ആവിശ്യം എങ്ങനെ ആണ് അവർ നേടിയെടുക്കാൻ പ്രയത്നിക്കുന്നത് എന്നൊക്കെയാണ് ചിത്രം നമ്മളോട് പറയുന്നത്...

ചിത്രം നടക്കുന്നത് 1996യിൽ ആണെങ്കിലും അന്ന് അവർ ഉന്നയിച്ച അതെ പ്രശനങ്ങൾ ഇന്നും അതേപോലെ ഉണ്ട് എന്ന ആ കറുത്ത സത്യം മനസിലാകുമ്പോൾ ആണ് നമ്മൾ ഈ ചിത്രത്തിന്റെ കാലിക പ്രസക്തി അറിയുന്നത്.. കുറച്ചു ദിവസന്തങ്ങൾക് മുൻപ് ഇരുൾ സമുദായത്തിന്റെ പ്രശങ്ങൾ കാട്ടി എത്തിയ ജയ് ഭീം ഉന്നയിച്ച അതെ വാക്പോരുകൾ തന്നെ ആണ് വേറെ രീതിയിൽ സംവിധായകൻ ഇവിടെ കാണിച്ചത് എന്നാണ് എന്നിക് തോന്നിയത്...

അയങ്കാളി പട യുടെ പോരാളികൾ ആയ രാകേഷ് കാഞ്ഞങ്ങാട്, അരവിന്ദൻ മന്നൂർ, ബാലു കല്ലാർ, നാരായൻകുട്ടി എന്നി കഥാപാത്രങ്ങളെ കുഞ്ചാക്കോ ബോബൻ, ജോജു ജോർജ്, വിനായകൻ, ദിലീഷ് പോത്തൻ എന്നിവർ എത്തിയപ്പോൾ കളക്ടർ Ajay Shripad Dange ആയി അർജുൻ രാധാകൃഷ്ണനും, ചീഫ് സെക്രട്ടറി  എൻ രാജശേഖരൻ ഐ യെ യസ് ആയി പ്രകാശ് രാജ് ഉം എത്തി....ടി ജി രവി അഡ്വക്കേറ്റ് ജയപാലൻ ആയപ്പോൾ ഇവരെ കൂടാതെ ജഗദിഷ്,ഉണ്ണിമായ പ്രസാദ്, സാവിത്രി ശ്രീധരൻ,ഇന്ദ്രൻസ് എന്നിവർ ആണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്...

സമീർ താഹിറും സംഘവും ചായഗ്രഹണം നിർവഹിച്ച ഈ ചിത്രത്തിന്റെ എഡിറ്റിംഗ് ഷാൻ മുഹമ്മദ്‌ ഉം, സംഗീതം വിഷ്ണു വിജയും ആയിരുന്നു... E4 Entertainment, AVA Productions എന്നിവരുടെ ബന്നറിൽ മുകേഷ് മെഹത്ത, എ വി അനൂപ്, സി വി സാരഥി എന്നിവർ നിർമ്മിച്ച ഈ ചിത്രം അവർ തന്നെ ആണ് വിതരണം നടത്തിയത്...

ക്രിട്ടിസിന്റെ ഇടയിൽ മികച്ച അഭിപ്രായം നേടിയ ഈ ചിത്രം ബോക്സ്‌ ഓഫീസിൽ ആവറേജ് /ഫ്ലോപ്പ് ആയിരുന്നു എന്നാണ് അറിവ്.. തിയേറ്റർ റിലീസ് കഴിഞ്ഞ് ഇപ്പോൾ ആമസോൺ പ്രൈയിൽ എത്തിട്ടുള്ള ഈ ചിത്രം എന്നിക് ഒരു മികച്ച അനുഭവം ആയിരുന്നു..  കാണാൻ മറക്കേണ്ട....സൂപ്പർ...

Sunday, March 27, 2022

83(hindi)



ഈ അടുത്ത കാലത്ത് ഒരു ചിത്രം കണ്ടു ഇത്രെയും ആവേശം കൊണ്ടിട്ടില്ല.. Just a marvellous movie...

Kabir Khan,Sanjay Puran Singh Chauha,Vasan bala എന്നിവരുടെ കഥയ്ക് അവർ തന്നെ തിരക്കഥ രചിച്ച ഈ ഹിന്ദി സ്പോർട്സ് ഡ്രാമ കബീർ ഖാൻ ആണ് സംവിധാനം ചെയ്തിരിക്കുന്നത്....

ചിത്രം പറയണത് പേര് പോലെ തന്നെ ഭാരതത്തിന്റെ 1983യിലെ ക്രിക്കറ്റ്‌ വേൾഡ് കപ്പ്‌ പ്രയാണം ആണ്... അന്ന് പേട്ടന്ന് ഇന്ത്യൻ ക്യാപ്റ്റൻ ആകേണ്ടി വരുന്ന കപിൽ ദേവ് എന്ന ആ ചെറുപ്പക്കാരൻ എങ്ങനെ ആണ് ആരും ആ സമയത്ത് പേരിനു പോലും വിചാരിക്കാത്ത india എന്ന മഹാരാജ്യത്തെ ക്രിക്കറ്റ്‌ വേൾഡ് കപ്പ്‌ നേടുന്നതിൽ കാരണമായി എന്നും അദ്ദേഹവും ആ ടീമും ക്രിക്കറ്റ്റിന്റെ അതേവരെയുള്ള തലത്തപ്പന്മാരെ കീഴ്പ്പെടുത്തി കിരീടം നേടി എന്ന കഥയാണ് ചിത്രം നമ്മളോട് പറയുന്നത്...

കപിൽ ആയി രൺവീർ സിംഗ് എത്തിയ ഈ ചിത്രത്തിൽ പങ്കജ് തൃപ്പാട്ടീ പി ആർ മാൻ സിംഗ് എന്ന ഇന്ത്യൻ ടീമിന്റെ മാനേജർ ആയും എത്തി... ജിവ ശ്രീകാന്ത് ആയി എത്തിയപ്പോൾ Tahir Raj Bhasin സുനിൽ ഗവസ്കർ, saqib സലീം മോഹിന്ദർ അമർനാഥ, Jatin Sarna യാഷ്പൽ ശർമ,Adinath Kothare ദിലീപ് വേങ്ങസർക്കാർ,Dhairya Karwa രവി ശാസ്ത്രി ആയും എത്തി... ഇവരെ കൂടാതെ ദീപിക പദ്ക്കോൻ,വെമിഖ ഗബ്ബി,അടിനോത് കോതരെ പിന്നെ സ്വയം കപിൽ ദേവ്,മോഹിന്ദർ അമർന്നത്, പിന്നെ കുറെ ഏറെ ദേശി വിദേശി താരങ്ങളും ചിത്രത്തിന്റെ ഭാഗമായി എത്തി....

Nitin Baid എഡിറ്റിംഗ് നിർവഹിച്ച ഈ ചിത്രത്തിന്റെ ചായഗ്രഹണം അസീം മിഷ്റ ആയിരുന്നു...Julius Packiam ബിജിഎം ചെയ്ത ഈ ചിത്രത്തിന്റെ സംഗീതം പ്രിതം ആയിരുന്നു...Kausar Munir, Jaideep Sahni, Prashant Ingole,Ashish Pandit എന്നിവരുടേതാണ് വരികൾ...Reliance Entertainment,Phantom Films,Vibri Media,KA Productions,Nadiadwala Grandson Entertainmen,Kabir Khan Films എന്നിവരുടെ ബന്നറിൽ Deepika Padukone,Kabir KhanL,Vishnu Vardhan Induri,Sajid Nadiadwala,Reliance Entertainment,83 Film Ltd എന്നിവർ നിർമിച്ച ഈ ചിത്രം Reliance Entertainment PVR Pictures എന്നിവർ ചേർന്നാണ് വിതരണം നടത്തിയത്...

Red Sea International Film Festival യിൽ ആദ്യ പ്രദർശനം നടത്തിയ ഈ ചിത്രം ക്രിട്ടിസിന്റെ ഇടയിൽ മികച്ച അഭിപ്രായം നേടിയ പക്ഷെ ബോക്സ്‌ ഓഫീസിൽ പരാജയം ആയിരുന്നു എന്നാണ് അറിവ്.. തീയേറ്റർ റിലീസിനു ശേഷം ഇപ്പോൾ  netflix യിൽ  എത്തിട്ടുള്ള ഈ ചിത്രം ശരിക്കും എന്നിലെ പ്രായക്ഷകനെ ഒരു കളി കാണുന്ന ആവേശം തന്നു.. ഒരു മികച്ച അനുഭവം.... എല്ലാവരും അവരുടെ റോളുകൾ മികച്ചതാക്കിയ ഞാൻ കണ്ട ചുരുക്കും ചില ചിത്രങ്ങളിൽ ഒന്ന്... Don't miss

Thursday, March 17, 2022

Salute


"ഇന്നലെ വളരെ വൈകിയാണ് ചിത്രം കണ്ടത്... കണ്ടു കഴിഞ്ഞപ്പോൾ എവിടേക്കയോ ഒരു മരവിപ്പ് അനുഭവപ്പെട്ടു..."

ബോബി-സഞ്ജയുടെ കഥയ്ക്കും തിരകഥയ്കും റോഷൻ ആൻഡ്രോസ് സൗയിധാനം നിർവഹിച്ച ഈ മലയാളം ക്രൈം ത്രില്ലെർ ചിത്രം സഞ്ചരിക്കുന്നത് എസ് ഐ അരവിന്ദ് കരുണാകരനിലൂടെയാണ്....

അഞ്ചു വർഷങ്ങൾക് മുൻപ് താനും ചേട്ടനും പിന്നെ മൂന്ന് പോലീസ്‌ക്കാരും ചേർന്നു ഒരാളെ കുടുക്കിയത് ഇപ്പോഴും അരവിന്ദിനു ഉൾകൊള്ളാൻ കഴിഞ്ഞിട്ടില്ല.. അന്ന് കാക്കി അഴിച് വെച്ചു വേറെ ജോലി തേടി പോകുന്ന അദ്ദേഹം പിന്നീട് വർഷങ്ങൾക് ഇപ്പുറം താൻ ഉൾപ്പെടെ ഉള്ള പോലീസ്‌കാർ നടത്തിയ ആ തെറ്റിന് പരിഹാരം കാണാൻ ഇറങ്ങിപുറപ്പെടുന്നതും അത് അയാളെ കൊണ്ടെത്തിക്കുന്ന ചില സത്യങ്ങളും ആണ് ചിത്രത്തിന്റെ ആധാരം....

എസ് ഐ അരവിന്ദ് ആയി ദുൽഖുർ എത്തിയ ഈ ചിത്രത്തിൽ അദേഹത്തിന്റെ ഏട്ടൻ dysp അജിത് കരുണാകരൻ ആയി മനോജ്‌ കെ ജയൻ എത്തി.. ഡയന പെന്റി അരവിന്ദിന്റെ കാമുകിയുടെ റോൾ കൈകാര്യം ചെയ്തപ്പോൾ ലക്ഷ്മി ഗോപാലസ്വാമി അജിത്തിന്റെ ഭാര്യ ആയും ബിനു പപ്പു എസ് ഐ ഹൈദർ സലിം എന്ന കഥപാത്രം ആയും ചിത്രത്തിൽ ഉണ്ട്...

Jakes Bejoy നൽകിയ ആ സംഗീതം ആണ് ചിത്രത്തിന്റെ നട്ടൽ... നമ്മൾ പ്രയക്ഷകരെ ചിത്രത്തിലേക് പിടിച്ചിരുതുന്നതിൽ അതിനു വലിയ പങ്ക് ഉണ്ട്.. വളരെ സ്ലോ പേസ് ആയി പോകുന്ന ചിത്രം പക്ഷെ എന്നെ എവിടെയും ലാഗ് അടുപ്പിച്ചില്ല എന്നതാണ് സത്യം.. സ്ലോ ആണേലും കഥ എൻഗേജ്ങ് ആയിരുന്നു.. ചില ഇടങ്ങളിൽ ലൈക്‌ വില്ലനെ നേരിൽ കണ്ടിട്ടും ഒന്നും ചെയ്യാൻ പറ്റാത്ത നിസഹായ അവസ്ഥ, കിട്ടേണ്ട ആളെ കിട്ടിയില്ലെങ്കിൽ കിട്ടുന്നവരെ പിടിച് പ്രതിയാകുക എന്നി പോലീസ് നയം എന്നിങ്ങനെ നമ്മൾ നിത്യ ജീവിതത്തിൽ കേൾക്കുന്ന പല സംഭവങ്ങളെയും ചിത്രത്തിൽ വളരെ നല്ല രീതിയിൽ കാണിച്ചതായി അനുഭവപ്പെട്ടു...

A. Sreekar Prasad എഡിറ്റിംഗ് നിർവഹിച്ച ഈ ചിത്രത്തിന്റെ ചായഗ്രഹണം Aslam K Purayil ആയിരുന്നു...Wayfarer Films ഇന്റെ ബന്നറിൽ ദുൽഖർ തന്നെ നിർമിച്ച ഈ ചിത്രം SonyLIV യിൽ ഡയറക്റ്റ് ott റിലീസ് ആയിയാണ് എത്തിയിരിക്കുന്നത്...

കുറച്ചു വർഷങ്ങൾക് മുൻപ് കണ്ട നായാട്ട്, ദുൽഖരിന്റെ തന്നെ കുറുപ്പ് എന്നി ചിത്രങ്ങളോട് സാമ്യം തോന്നിയ ഈ ചിത്രം ഒന്ന് കണ്ടു നോക്കാം... എന്നിക് ഇഷ്ടമായി.... അവസാനം കുറേകൂടി നന്നാകാമായിരുന്നു എന്ന് തോന്നി...

Friday, March 4, 2022

Oru CBI Diary kurippu


"The best ever investigation thriller in malayalam cinema with an iconic investigation character and an iconic BGM... Sethuramayyar from CBI"

ജമ്മു കശ്മീർ യിൽ ഉണ്ടായിരുന്ന പോലീസ് ഓഫീസർ Radha Vinod Raju വിനെ ആധാരമാക്കി എസ് എൻ സ്വാമിയുടെ കഥയ്ക് കെ മധു സംവിധാനം ചെയ്ത ഈ മലയാളം മിസ്ടറി ത്രില്ലെർ ചിത്രത്തിൽ മമ്മൂക്ക സേതുരാമയ്യർ എന്നാ സിബിഐ ഓഫീസർ ആയി എത്തി...

ഓമന എന്നാ പെൺകുട്ടി തന്റെ ഭർത്താവിന്റെ വീട്ടിന്റെ മുകളിൽ നിന്നും ചാടി മരിക്കുന്നു...... ആത്മഹത്യ എന്ന് രീതിയിൽ ആ കേസ് അന്വേഷണം ഏറ്റടുക്കുന്ന എസ് പി പ്രഭാകരന് ചില സംശയങ്ങൾ തിന്നുകയും അതിനെ കുറിച്ച് കൂടുതൽ അറിയുന്നതിന് മുൻപ് ആരൊക്കയോ അദ്ദേഹത്തെ സ്ഥലം മാറ്റുകയും  ചെയ്യുന്നതോടെ ഓമനയുടെ അച്ഛനും അനിയത്തിയും നീതിക്ക് വേണ്ടി പോരാടാൻ തുടങ്ങുന്നു.. ആ പോരാട്ടം സിബിഐ ഉദ്യോഗസ്ഥൻ ആയ സേതുരമയ്യരും സംഘത്തിന്റെയും കയ്യിൽ എത്തുന്നതും അവർ അന്വേഷണം തുടങ്ങുന്നതോടെ നടക്കുന്ന സംഭവബഹുലമായ സംഭവവികാസങ്ങൾ ആണ്‌ ചിത്രത്തിന്റെ ആധാരം...

മമ്മൂക്കയെ കൂടാതെ സുരേഷ് ഗോപി ചേട്ടൻ സി എയ് ഹാരി ആയും,ജഗതി ചേട്ടൻ എസ് എയ് ഹാരി ആയും എത്തിയ ഈ ചിത്രത്തിൽ ബഹദൂർ ഇക്ക ഓമനയുടെ അച്ഛൻ തോമാച്ചൻ ആയും, ലിസി ഓമന ആയും,ഉർവശി ആനി ആയും എത്തി... ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രം ആയ കോൺസ്റ്റബിൾ ചാക്കോ ആയി മുകേഷ് ഏട്ടൻ എത്തിയപ്പോൾ ഇവരെ കൂടാതസുകുമാരൻ,ജനാർദ്ദനൻ,ശ്രീനാഥ്,വിജയരാഘവൻ എന്നിവർ ആണ്‌ മറ്റു പ്രധന കഥാപാത്രങ്ങൾ.....

ശ്യാം സംഗീതം നിർവഹിച്ച ഈ ചിത്രത്തിന്റെ എഡിറ്റിംഗ് വി പി കൃഷ്ണനും, ഛായാഗ്രഹണം വിപിൻദാസും ആയിരുന്നു..Sunitha Productions ഇന്റെ ബന്നേറിൽ എം മണി നിർമിച്ച ഈ ചിത്രം Aroma Movies ആണ്‌ വിതരണം നടത്തിയത്...

ക്രിട്ടിസിന്റെ ഇടയിൽ മികച്ച അഭിപ്രായം നേടിയ ഈ ചിത്രം ആ സമയത്തെ ബോക്സ്‌ ഓഫീസ് ശരിക്കും ഇളക്കി മറിച്ചു.. ഇങ് കേരളത്തിൽ മാത്രമല്ല തമിഴ്നാട്ടിൽ 365 ദിവസം കളിച്ച ചുരുക്കം ചില മലയാള ചിത്രങ്ങളിൽ ഒന്നായിരുന്നു ഈ സിബിഐ ചിത്രം... മലയാളത്തിലെ ഒരു iconic character ആയി മാറിയ ഈ ചിത്രത്തിലെ സെൻട്രൽ കഥാപാത്രത്തിന്റെ ആദ്യ പേര് അലി ഇമ്രാൻ ആയിരുന്നു... പിന്നേ മമ്മൂക്കയുമായി സംസാരിച്ചതിന് ശേഷം അദേഹത്തിന്റെ ആവശ്യപ്രകാരം ആണ്‌ അലി ഇമ്രാൻ സേതുരാമയ്യർ ആയത് എന്നും കേട്ടിട്ടുണ്ട്.. മമ്മൂക്ക തന്നെയാണ് ആ കഥാപാത്രത്തിന് ആ ഒരു വേഷ പകർച്ച നടത്തിയത് എന്നും കേട്ടിട്ടുണ്ട്....പിന്നീട് ആ കഥാപാത്രം ഇവർ ലാലേട്ടനെ വെച്ച് ചെയ്ത മൂന്നാമുറയിൽ ഉപയോഗിച്ചു..

ചിത്രത്തിന്റെ ഈ വിജയം അവരെ കൊണ്ട് ജാഗ്രത, സേതുരാമയ്യർ സിബിഐ, നേരറിയാൻ സിബിഐ എന്നിങ്ങനെ മൂന്ന് തുടർഭാഗങ്ങൾ എടുക്കാൻ കാരണമായി... ഇപ്പോൾ സിബിഐ 5 എന്നാ പേരിൽ ഒരു പുതിയ പതിപ്പ് വരാൻ പോകുന്നു... എന്റെ പ്രിയ ഫിലിം സീരിസുകളിൽ ഒന്ന്‌...


വാൽകഷ്ണം :

കഴിഞ്ഞ നാലു ഭാഗങ്ങൾ തിയേറ്ററിൽ കാണാൻ പറ്റാതെ പോയ എന്നെ പോലെ ഉള്ള ഹതഭാഗ്യന്മാരെ ആവേശത്തിൽ ആക്കികൊണ്ട് അഞ്ചാം ഭാഗം അനൗൺസ് ചെയ്തപ്പോൾ ഒന്ന്‌ ഉറപ്പിച്ചു ഈ ചിത്രം കാണുന്നുണ്ടെകിൽ അത്‌ തീയേറ്ററിൽ നിന്നും തന്നെ... Waiting😍😍😍

ടു ടു ടു ടു ഡു ടു... ടു ടു ടു ടു ഡു ടു

Tuesday, February 22, 2022

Soggade Chinni Nayana(telugu)

 

"ഈ വർഷം ഇറങ്ങിയ ഈ ചിത്രത്തിന്റെ രണ്ടാം ഭാഗം ബംഗാർരാജു ആണ് എന്നെ ഈ ചിത്രം കാണാൻ പ്രേരിപ്പിച്ചത്... സത്യം പറഞ്ഞാൽ കണ്ടു കഴിഞ്ഞപ്പോൾ മനസ് നിറഞ്ഞു..."

Ram Mohan P യുടെ കഥയ്ക് Satyanand തിരകഥ രചിച് Kalyan Krishna Kurasala സംവിധാനം നിർവഹിച്ച ഈ തെലുഗ് സൂപ്പർനാച്ചുറൽ ഡ്രാമ പറയുന്നത് ബംഗാർരാജുവിന്റെ കഥയാണ്...

ചിത്രം തുടങ്ങുന്നത് ഈ കാലത്ത് ആണ്.. നമ്മൾ ഇവിടെ അങ്ങ് അമേരിക്കയിൽ ഉള്ള രാമു എന്ന രാം മോഹനേ പരിചയപെടുന്നു...   ജോലികാരണം തനിക് അധികം സ്നേഹം തരുന്നില് എന്ന് വിചാരിക്കുന്ന അദേഹത്തിന്റെ ഭാര്യ സീത,ഭർത്താവിനെ കൂട്ടി നാട്ടിൽ സത്യഭാമ എന്ന രാജുവിന്റെ അമ്മയുടെ അടുത്ത് എത്തുന്നു.. കാര്യങ്ങൾ അറിയുന്ന സത്യ തന്റെ മരിച്ചു പോയ ഭർത്താവ് ബംഗാർരാജു ആണ് ഇതിനു കാരണം എന്ന് പറഞ്ഞു അയാളുടെ ഫോട്ടോ നോക്കി ചീത്ത പറയാൻ തുടങ്ങുന്നു...അതെ സമയം അങ്ങ് നരകത്തിൽ അയാളെ കൊണ്ട് പൊറുതിമുട്ടിയ കാലൻ  ഈ ചീത്ത കേട്ട് അയാളെ ഭാര്യയെ കാണാനും കാര്യങ്ങൾക് തീരുമാനം ആകാനും അയാളെ ഭൂമിലേക് അയക്കുന്നതോടെ നടക്കുന്ന സംഭവങ്ങൾ ആണ് ചിത്രത്തിന്റെ ആധാരം....

ബംഗാർരാജു, രാമു എന്നി കഥാപാത്രങ്ങൾ ആയി നാഗാർജുന എത്തിയ ഈ ചിത്രത്തിൽ സത്യ എന്ന സത്യഭാമ ആയി രമ്യ കൃഷ്ണൻ എത്തി... ഇവരുടെ കെമിസ്ട്രി അപാരം ആയിരുന്നു ചിത്രത്തിൽ... സീത എന്ന രാമുവിൻറെ ഭാര്യ ആയി ലാവണ്യ തൃപ്പാടി എത്തിയപ്പോൾ ഇവരെ കൂടാതെ നാസർ, സമ്പത്, മഹാദേവൻ എന്നിവർ ആണി മറ്റു പ്രധാന കഥാപാത്രങ്ങൾ ആയി ചിത്രത്തിൽ ഉള്ളത്...

Bhaskarabhatla Ravi Kumar,Balaji,Ramajogayya Sastry എന്നിവരുടെ വരികൾക്ക് Anup Rubens സംഗീതം നൽകിയ ഈ ചിത്രത്തിന്റെ ഗാനങ്ങൾ Aditya Music ആണ്  വിതരണം നടത്തിയത്...Prawin pudi എഡിറ്റിംഗ് നിർവഹിച്ച ചിത്രത്തിന്റെ ചായഗ്രഹണം P. S. Vinod, siddhardh Ramaswami എന്നിവർ ചേർന്നായിരുന്നു നിർവഹിച്ചത്... Annapurna Studios ഇന്റെ  ബന്നറിൽ Nagarjuna തന്നെ നിർമ്മിച്ച ഈ ചിത്രം അക്കെനി കുടുംബം തന്നെ ആണ് വിതരണം നടത്തിയത്...

ക്രിട്ടിസിന്റെ ഇടയിൽ മികച്ച അഭിപ്രായം നേടിയ ഈ ചിത്രം ആ വർഷത്തെ ബോക്സ്ഓഫീസിലും വലിയ വിജയം ആയി...IIFA Utsavam,Filmfare Awards South,South Indian International Movie Awards,Nandi Awards എന്നിങ്ങനെ പല അവാർഡ് നിശകളിലും അവാർഡുകൾ നേടിട്ടുണ്ട്...Upendra Matte Baa എന്ന പേരിൽ ഒരു കണ്ണട പതിപ്പ് ഉള്ള ഈ ചിത്രത്തിന്റെ തമിഴ് പതിപ്പ് സോക്കലി മണിനാർ ഇപ്പോൾ യൂട്യൂബിൽ ഉണ്ട്... ഒരു മികച്ച അനുഭവം... കുറെ ഏറെ ചിരിക്കൻ ഉണ്ട്... കിടു പടം...

Friday, February 18, 2022

Anniyan(tamil)

 

"Mgr യെ പാത്രീക്കെ ശിവാജിയെ പാത്രികെ, രാജിനിയെ പാത്രികെ, കമലെ പാത്രികെ ഉന്നെ മാതിരി ഒരു നടികനെ പാതതെ ഇല്ലാ ടാ "

ചില ചിത്രങ്ങൾ ദിവസങ്ങളെ അതിജീവിക്കുന്നു.. ചിലത് മാസങ്ങളെ അതിജീവിക്കുന്നു...ചിലത് വർഷങ്ങളെ അതിജീവിക്കുന്നു പക്ഷെ ചിലത് കാലത്തെ അതിജീവിക്കുന്നു... അതിൽ മുൻപന്തിയിൽ ഉള്ള ചിത്രങ്ങളിൽ ഒന്നിൽ തീർച്ചയായും ഈ ശങ്കർ -വിക്രം ഉണ്ടാകും..

ശങ്കരുടെ കഥയ്ക് അദ്ദേഹവും സുജാത എന്നാ ചെല്ല പേരിൽ അറിയപ്പെടുന്ന S. Rangarajanഉം ചേർന്നു തിരക്കഥ രചിച്ച ഈ തമിഴ് സൈക്കോളജിക്കൽ ആക്ഷൻ ത്രില്ലെർ ചിത്രം ആസ്കാർ ഫിലിംസിന്റെ ബന്നേറിൽ വി രവിചന്ദ്രൻ ആണ്‌ നിർമിച്ചത്..

അംബി എന്നാ Dissociative identity disorder ഉള്ള ഒരാളുടെ കഥയാണ് ചിത്രം പറയുന്നത്... റൂൾസ്‌ രാമാനുജം എന്നാ ചെല്ല പേരിൽ അറിയപ്പെടുന്ന രാമാനുജം അയങ്കറിൽ നിന്നും ആണ്‌ കഥ തുടങ്ങുന്നത്... നാട്ടിൽ നടക്കുന്ന അനീതികൾക് എതിരെ എന്നും ശബ്ദം ഉയർത്തുന്ന രാമാനുജം നാട്ടുകാർക്കിടയിൽ ഒരു കോമഡി പീസ് ആണ്‌... അതുകൊണ്ട് തന്നെ ഒരു വകീൽ aaയ അയാൾ എടുക്കാൻ കേസ് ഒക്കെ പാവങ്ങൾക്ക് വേണ്ടി ആകുകയും പക്ഷെ അതിൽ എല്ലം തോറ്റുകൊണ്ട് നിന്ന് കൂടുതൽ അതിൽ ഫ്രസ്ട്രേറ്റഡ്ഉം ആണ്‌.. ഈ ഒരു ഫ്രസ്ട്രഷൻ അയാളുടെ alter ego ഉണർത്തുകയും അയാൾ അന്യൻ എന്നാ പേരിൽ നാട്ടിലെ തിന്മകൾ എതിരെ പോരാടാൻ തുടങ്ങുകയും ചെയ്യുന്നു... പിന്നീട് ഇതുപോലത്തെ പല പ്രശങ്ങൾ അദ്ദേഹത്തിനു പ്രണയത്തിലും നേരിടേണ്ടി വരുമ്പോൾ അയാൾ റെമോ എന്നാ പേര് സ്വീകരിച്ചു നന്ദിനി എന്നാ തന്റെ പ്രണയിനിയെ സ്വന്തമാക്കാനും നടത്തുന്ന പ്രയത്നങ്ങളും ആണ്‌ ചിത്രത്തിന്റെ ആധാരം....

വിക്രം അംബി, അന്യൻ, റെമോ എന്നിങ്ങനെ മൂന്ന് വേഷങ്ങളിൽ എത്തിയ ഈ ചിത്രത്തിൽ നന്ദിനി ആയി സദാ എത്തി... നെടുമുടി ചേട്ടൻ പാർത്ഥസാരഥി എന്നാ അമ്പിയുടെ അച്ഛൻ ആയി എത്തിയപ്പോൾ പ്രകാശ് രാജ് ഡിസിപി പ്രഭാകർ ആയും വിവേക് ചാരി എന്നാ അമ്പിയുറ്റ് സുഹൃത് ആയും എത്തി...നാസ്സർ ആണ്‌ ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രം ആയ സൈക്കാട്രിസ്‌റ് വിജയകുമാർ എന്നാ പ്രധാന വേഷം കൈകാര്യം ചെയ്തത്..ഇവരെ കൂടാതെ കലാഭവൻ മണി,കൊച്ചിൻ ഹനീഫ,മനോബല  എന്നിവരും ചിത്രത്തിൽ ഉണ്ട്‌....

Vairamuthu, Na. Muthukumar, Kabilan എന്നിവരുടെ വരികൾക്ക് ഹാരിസ് ജയരാജ്‌ ഈണമിട്ട ഇതിലെ ഗാനങ്ങൾ Star Music,Ayngaran Music,An Ak Audio,Hit Musics എന്നിവർ ആണ്‌ വിതരണം നടത്തിയത്.. ഈ ചിത്രത്തിന്റെ ആൽബത്തിനു ഇന്നും വലിയ ആരാധന വലയം ഉണ്ട്‌....ഇതിലെ ഗാനങ്ങൾക്  രണ്ടു ഫിലിം ഫെയർ അവാർഡുകളും Tamil Nadu State Film Award യിൽ Best Music Director അവാർഡും നേടി...

V. Manikandan,Ravi Varman എന്നിവർ ചേർന്നു ഛായാഗ്രഹണം നിർവഹിച്ച ഈ ചിത്രത്തിന്റെ എഡിറ്റിംഗ് V. T. Vijayan ആയിരുന്നു.. Oscar Films ഇന്റെ ബന്നേരിൽ V. Ravichandran നിർമിച്ചു വിതരണം നടത്തിയ ഈ ചിത്രം തെലുഗു, ഹിന്ദി, ഫ്രഞ്ച് എന്നി ഭാഷകളിലും പുറത്തിറങ്ങി...

ക്രിറ്റിക്സിന്റെ ഇടയിലും പ്രയക്ഷകർക് ഇടയിൽ മികച്ച അഭിപ്രായങ്ങൾ നേടിയ ഈ ചിത്രം ആ സമയത്തെ ബോക്സ്‌ ഓഫീസ് പിടിച്ചു കുലുക്കി...എട്ടു ഫിലിം ഫെയർ അവാർഡ് നേടിയ ചിത്രം ആറു സ്റ്റേറ്റ് അവാർഡും സ്പെഷ്യൽ എഫക്സ്സിൽ ദേശിയ അവാർഡും നേടിയിരുന്നു.. ഇപ്പോൾ ചിത്രം ആമസോൺ പ്രൈമിൽ ലഭ്യമാണ്... ഇന്നും ഇടയ്ക്ക് കാണുന്ന ചുരുക്കം ചില തമിഴ് ചിത്രങ്ങൾ... My favourite😘😘

Wednesday, February 16, 2022

Peruchazhi

 "യുണിറ്റഡ് സ്റ്റേറ്റ്സ് ഓഫ് അടിപൊളിക്ക "

Arun Vaidyanathan ഇന്റെ കഥയിൽ Ajayan Venugopalan തിരകഥ രചിച്ച ഈ മലയാളം political satire ചിത്രം Arun Vaidyanathan തന്നെ ആണ് സംവിധാനം നിർവഹിച്ചിരിക്കുന്നത്...അരുൺ ആദ്യം ഈ ചിത്രത്തിന്റെ തിരകഥ ഇംഗ്ലീഷിലും തമിഴ്ലും ആണ് രചിച്ചത്.. പിന്നീട് സുഹൃത് അജയ് വേണുഗോപാലൻ അദ്ദേഹത്തിന് ഇതിന്റെ മലയാള തർജിമ ചെയ്തു കൊടുകയായിരുന്നു എന്ന് കേട്ടിട്ടുണ്ട്...

ചിത്രം നടക്കുന്നത് കാലിഫോണിയയിൽ വച്ചാണ്... അവിടെ തിരഞ്ഞെടുപ്പ് ചൂട് ആഞ്ഞു പിടിച്ച ആ സമയത്ത് സണ്ണി കുരിശിങ്ങൽ, അവിടത്തെ Republican gubernatorial cadidate ജോൺ കൊറി യുടെ ചീഫ് അഡ്വൈസർ,  ഇപ്പോൾ ഒന്ന് ഡൌൺ ആയി ജോണിന്റെ വോട്ട് എങ്ങനെ കൂട്ടാം എന്ന് ആലോചിച് ഇങ് കേരളത്തിലെ തന്റെ സുഹൃത്ത് ഫ്രാൻസിസ് കുഞ്ഞാപ്പന്റെ സഹായം ആവശ്യപെടുന്നു... ഇത് അറിയുന്ന ഫ്രാൻസിസ് എന്ന തന്റെ കൂട്ടുകാരനും,രാഷ്ട്രീയ എതിരാളിയെയും  ആയ ജഗന്നാഥനേ അവിടേക്ക് പറഞ്ഞയക്കുന്നതും പിന്നീട് അങ്ങ് അമേരിക്കയിൽ നടക്കുന്ന സംഭവങ്ങളും ആണ് ചിത്രത്തിന്റെ ഇതിവൃത്തം...

ജഗനാഥൻ ആയി ലാലേട്ടൻ എത്തിയ ഈ ചിത്രത്തിൽ സണ്ണി ആയി വിജയ് ബാബുവും,ജോൺ കൊറി ആയി Sean James Sutton ഉം എത്തി..Ragini Nandwani ജെസ്സി എന്ന ജഗനാഥന്റെ പെയർ ആയി എത്തിയപ്പോൾ വാളയാർ വർക്കി-പൊട്ടാകുഴി ജബ്ബാർ എന്നി ജഗനാഥന്റെ സുഹൃത്തുക്കൾ ആയി അജു വര്ഗീസ്-ബാബുരാജ് എന്നിവർ എത്തി...ഇവരെ  കൂടാതെ ശങ്കർ രാമകൃഷ്ണൻ,സാന്ദ്ര തോമസ്, മുകേഷ്, രമേശ്‌ പിശാരടി എന്നിവർ ആണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്...

അരവിന്ദ കൃഷ്ണൻ ചായഗ്രഹണം നിർവഹിച്ച ഈ ചിത്രത്തിന്റെ എഡിറ്റിംഗ് വിവേക് ഹർഷൻ ആയിരുന്നു.. Rajeev Nair,R venugopal,  blaaze എന്നിവരുടെ വരികൾക്ക് Arrora ഈണമിട്ട ഇതിലെ ഗാനങ്ങൾ Think Music ആണ് വിതരണം നടത്തിയത്....

Friday Film House ഇന്റെ ബന്നറിൽ വിജയ് ബാബു -സാന്ദ്ര തോമസ് എന്നിവർ നിർമിച്ച ഈ ചിത്രം Friday Tickets,Fox Star Studios എന്നിവർ ചേർന്നാണ് വിതരണം നടത്തിയത്...ക്രിട്ടിസിന്റെ ഇടയിൽ മോശം റിവ്യൂ നേടിയ ചിത്രം ബോക്സ്‌ ഓഫീസിലും ശോഭിച്ചില്ല... ചിത്രം ഇപ്പോൾ യൂട്യൂബിൽ ഉണ്ട്... ഒന്ന് കണ്ടു നോകാം

Tuesday, February 15, 2022

Pakalpooram

രാജൻ കിര്യത്തിന്റെ കഥയ്ക്കും തിരക്കഥയ്ക്കും അനിൽ ബാബു സംവിധാനം ചെയ്ത ഈ മലയാള കോമഡി ചിത്രത്തിൽ മുകേഷ്, ഗീതു മോഹൻദാസ് എന്നിവർ പ്രധാന കഥാപാത്രങ്ങൾ ആയി എത്തി...

ചിത്രം പറയുന്നത് ഗൗരിദാസൻ നമ്പൂതിരിയുടെ കഥയാണ്..  വർഷങ്ങൾക് മുൻപ് അവന്റെ അച്ഛൻ ബ്രഹ്മദത്തൻ നമ്പൂതിരിയുടെ വീട്ടിൽ നിന്നും  അദേഹത്തിന്റെ അനിയൻ സൂരി നമ്പൂതിരിക്കാരണം പടി ഇറങ്ങേണ്ടി വന്ന  അവനെ വിധി തിരിച്ചു ആ വീട്ടിലേക്,ആ നാട്ടിലെ ഒരു കോടൂര യക്ഷിയെ തളക്കാൻ, എത്തിക്കുന്നതും പിന്നീട് നടക്കുന്ന സംഭവങ്ങളും ആണ്‌ ചിത്രത്തിന്റെ ആധാരം...

ഗൗരിദാസൻ ആയി മുകേഷ് എത്തിയ ഈ ചിത്രത്തിൽ സീമന്തിനീ എന്നാ യക്ഷി ആയി ഗീതു മോഹൻദാസ് എത്തി... ബ്രഹ്മദത്തൻ നമ്പൂതിരി ആയി റിസബാവ എത്തിയപ്പോൾ ബാബു നമ്പൂതിരി സൂരി നമ്പൂതിരി ആയും ജഗതി ശ്രീകുമാർ വാമനൻ നമ്പൂതിരി ആയും കവിത ജോസ അനാമിക ആയും എത്തി... ഇവരെ കൂടാതെ ഇന്ദ്രൻസ്,ഹരിശ്രീ അശോകൻ,സി ഐ പോൾ എന്നിവർ ആണ്‌ മറ്റു പ്രധാന കഥാപാത്രങ്ങൾ..

S Ramesan Nair യ്യുടെ വരികൾക്ക് രവീന്ദ്രൻ മാഷ് ഈണമിട്ട ഇതിലെ ഗാനങ്ങൾ ആ സമയം വലിയ ഹിറ്റ്‌ ആയിരുന്നു..പി സി മോഹനൻ എഡിറ്റിംഗ് നിർവഹിച്ച ചിത്രത്തിന്റെ ഛായാഗ്രഹണം ഷാജി ആയിരുന്നു...ഇതിലെ പകൽപ്പൂരം,മായം ചൊല്ലും എന്ന് തുടങ്ങുന്ന ഗാനങ്ങൾ എന്റെ ഇഷ്ട ഗാനങ്ങൾ ആണ്‌...

ദാമർ സിനിമസിന്റെ ബന്നേറിൽ സന്തോഷ്‌ ദാമോദരൻ നിർമിച്ച ഈ ചിത്രം കാൾട്ടൻ ഫിലംസ് ആണ്‌ നിർവഹിച്ചത്....ക്രിട്ടിസിന്റെ ഇടയിൽ മിക്സഡ് റിവ്യൂസ് നേടിയ ചിത്രം പക്ഷെ ബോക്സ്‌ ഓഫീസിൽ ആ സമയം നല്ല പ്രകടനം നടത്തിയിരുന്നു.. ചിത്രം ഇപ്പോൾ യൂട്യൂബ് /ആമസോൺ പ്രൈമ് യിൽ കാണാം...

ഒന്ന്‌ മനസ്സ് നിറച്ച ചിരിച് പേടിക്കാൻ ഉള്ള ചിത്രം... One of my personal favourites...

Saturday, February 12, 2022

Dhaam dhoom(tamil)

 Robert King ഇന്റെ 1997 ചിത്രം Red Corner ഇനെ ആധാരമാക്കി ജീവയുടെ കഥയ്ക് അദ്ദേഹവും S. Ramakrishnan ഉം കൂടെ തിരക്കഥ രചിച്ച ഈ തമിഴ് ക്രൈം ആക്ഷൻ ത്രില്ലെർ ചിത്രം ജീവയാണ് സംവിധാനം ചെയ്തത്...

ചിത്രം സഞ്ചരിക്കുന്നത് ഗൗതം സുബ്രഹ്മണ്യം എന്നാ ഡോക്ടറുടെ കഥയാണ്.. റഷ്യയിൽ ഒരു കോൺഫ്രൻസ്സിന് പോകുന്ന ഗൗതം പക്ഷെ ഒരു കൊലപാതകം കുറ്റത്തിന് അറസ്റ് ആകുന്നതും അതോടെ അയാൾ പെട്ടുപോകുന്ന പ്രശ്ങ്ങളും ആണ് ചിത്രത്തിന്റെ ആധാരം..

Dr. ഗൗതം സുബ്രമണ്യം ആയിരുന്നു ജയം രവി എത്തിയ ഈ ചിത്രത്തിൽ രാഘവൻ നമ്പ്യാർ എന്നാ കഥാപാത്രം ആയിരുന്നു ജയറാം ഏട്ടനും ആരതി എന്നാ കഥാപാത്രം ആയിരുന്നു ലക്ഷ്മി റായ് എത്തി.. കങ്കന റൗത് ഗൗതമിന്റെ ഫിയാൻസി ആയ ഷെമ്പ ആയി എത്തിയപ്പോൾ ഇവരെ കൂടാതെ Maria Kozhevnikova, ശ്രീനാഥ്, അനു ഹസൻ, മഹാദേവൻ എന്നിവർ ആണ്‌ മറ്റു പ്രധാന കഥാപാത്രങ്ങൾ..

Na. Muthukumar,Pa. Vijay, എന്നിവരുടെ വരികൾക്ക് Harris Jayaraj ഈണമിട്ട ഇതിലെ ഗാനങ്ങൾ Ayngaran MusicAn Ak Audio എന്നിവർ ആണ്‌ വിതരണം നടത്തിയത്.. V. T. Vijayan എഡിറ്റിംഗ് നിർവഹിച്ച ഈ ചിത്രത്തിൻറെ ഛായാഗ്രഹണം Jeeva,P. C. Sreeram,B. Rajasekar എന്നിവർ ചേർന്നാണ് നിർവഹിച്ചത്...

Media One Global Entertainment,Metro Films Pvt.Ltd എന്നിവരുടെ ബന്നേറിൽ Dr. Murali Manohar,Sunanda Murali Manohar,Jayakumay എന്നിവർ നിർമിച്ച ഈ ചിത്രം Ayngaran International ആണ്‌ വിതരണം നടത്തിയത്...

ക്രിത്സിന്റെ ഇടയിൽ മികച്ച അഭിപ്രായം നേടിയ ഈ ചിത്രം ആ വർഷത്തെ ബോക്സ്‌ ഓഫീസിലും നല്ല കളക്ഷൻ നേടി.. വിജയ് അവാർഡ്സിൽ Best Female Playback Singer അവാർഡും Best Debut Actress നോമിനേഷനും നേടിയ ഈ ചിത്രം Filmfare Awards South (2009),Ananda Vikatan Cinema Awards (2009) യിലും നല്ല അഭിപ്രായം നേടിയിരുന്ന്‌...കാണാത്തവർ ഉണ്ടെങ്കിൽ തീർച്ചയായും കാണുക.. മികച്ച അനുഭവം... My favourite jayam ravi ചിത്രം....

Thursday, February 10, 2022

Mahaan(tamil)

"ഗാന്ധി vs ദാദഭായ് നാറോജി"

"Rise of a star in tamil cinema"

കാർത്തിക് സുബ്ബരാജ് പടങ്ങൾ എന്നും ഒരു വികാരം ആണ്‌.. അദ്ദേഹത്തിന്റെ കഴിഞ്ഞ പടം ആയ ജഗമേ തന്തിരം അദ്ദേഹത്തിന്റെ ഏറ്റവും മോശം പടം ആയിരുന്നു പറഞ്ഞ പല പേരെ കൊണ്ടും അദ്ദേഹത്തിന്റെയും പിന്നേ ഒന്ന്‌ നല്ലവണ്ണം ഡൌൺ ആയി ഇരുന്ന ചിയാനിന്റെയും one of the carrer best ആക്കി വന്ന ആ വരവുണ്ടല്ലോ.. യാ മോനെ..ഇതാണ് തിരിച്ചുവരവ്... "

ഗാന്ധി മഹാൻ എന്നാ ആളുടെ ജീവിതയാത്രയാണ് ചിത്രം നമ്മളോട് പറയുന്നത്.. ജീവിതത്തിൽ വലിയവൻ ആകാൻ വേണ്ടി ആച്ഛൻ മോഹൻദാസ് ഗാന്ധി എന്ന് പേരുവെച്ച അയാൾ പക്ഷേ വിധിയുടെ വിളയാട്ടം കാരണം സുഹൃത് സത്യവാൻ സൂസിയപ്പന്റെ കൂടെ ഒരു വലിയ കുറ്റവാളി ആകുന്നതും അതേ വിധി ഒരു ദിനം അച്ഛനെയും മകനെയും എതിരിൽ എത്തിക്കുമ്പോൾ നടക്കുന്ന സില സിരപാന സംഭവങ്ങൾ ആണ്‌ ചിത്രത്തിന്റെ ആധാരം....

ഗാന്ധി മഹാൻ ആയി വിക്രത്തിന്റെയും സത്യ ആയി ബോബി സിംഹയുടെയും ജീവിതത്തിലെ ഏറ്റവും മികച്ച രണ്ടു കഥാപാത്രങ്ങൾ കൊടുത്ത കാർത്തിക് ദാദ എന്നാ ദാദാഭായ് നാരോജി ആയി ധ്രുവ് വിക്രത്തിന്റെയും ഇതുവരെയുള്ള ബെസ്റ്റ് പെർഫോമൻസ് ആണ്‌ കാണികൾക് വിരുന്നായി തരുന്നത്..ഇവരെ കൂടാതെ ചിത്രത്തിൽ നാച്ചി ഗാന്ധി ആയി സിമ്രാനും,റോക്കി ആയി സണാനത്,ആടുകളം നരേൻ,വാണി ഭോജൻ എന്നിവർ ആണ്‌ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്...

വിവേക്, മുത്തുമണി,അസൽ കോലർ,ധുരൈ എന്നിവരുടെ വരികൾക്ക് സന്തോഷ്‌ നാരായണൻ ഈണമിട്ട ഇതിലെ ഗാനങ്ങൾ Sony Music South ആണ്‌ വിതരണം...വിവേക് ഹർഷൻ എഡിറ്റിംഗ് നിർവഹിച്ച ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ശ്രേയസ് കൃഷ്ണ ആയിരുന്നു...

Seven Screen Studio യുടെ ബന്നേറിൽ S. S. Lalit Kumar നിർമിച്ച ഈ ചിത്രം Amazon Prime Video ആണ്‌ വിതരണം നടത്തിയത്...ക്രിട്ടിസിന്റെ ഇടയിൽ മികച്ച അഭിപ്രായത്തോടെ പ്രദർശനം തുടങ്ങിയ ഈ ചിത്രം കാണുന്ന പ്രയക്ഷകനും ഒരു മികച്ച അനുഭവം ആകുന്നുണ്ട്...just bomblastic experience 

വാൽകഷ്ണം :

"കണ്ണാ കൊല്ലഗ് കൊട്പാട് ഇത് ഏതുമേ ഇല്ലമേ വാഴ്കെയിലെ അധികമാ അനുഭവിച് ആട്ടം ആടന നാനും ഒരു എക്സ്ട്രിമിസ്റ് താ.. ഏതോ ഒരു കൊല്ലഗ് കൊട്പാട് അളവുക്ക് അധികമേ മണ്ടയിൽ എത്തിക്കിട്ട് അത്‌ എതിർക്കവനെ ഈവർക്കമേ ഇല്ലമേ നസ്കരണ നീയും ഒരു എക്സ്ട്രിമിസ്റ് താ.. രണ്ടുമേ തപ്പ്.. ആളുവോമേ ഇരുന്താ താ എല്ലാമേ കറക്റ്റ് "

Monday, February 7, 2022

Batman: The long Halloween (English)

 

Jeph Loeb,Tim Sale എന്നിവരുടെ DC Comics,Batman: The Long Halloween എന്ന പുസ്തകത്തെ ആസ്പദമാക്കി Tim Sheridan ഇന്റെ തിരകഥയ്ക്ക് Chris Palmer സംവിധാനം നിർവഹിച്ച ഈ 2021 American two-part animated direct-to-video superhero ചിത്രം DC Universe Animated Original Movies ഇന്റെ 42ആം ചിത്രം ആയിരുന്നു...

പേര് പറയുമ്പോലെ തന്നെ ചിത്രം തുടങ്ങുന്നത് ഒരു halloween രാത്രിയിൽ ആണ്... ആ രാത്രി ഗോത്തം സിറ്റിയിലേ മൊബ് ബോസ്സ് Carmine "The Roman" Falcone ഇന്റെ മരുമകൻ ആയ Johnny Viti യുടെ കൊലപാതകം നടക്കുന്നു... ആ കേസ് അന്വേഷണം പോലീസ് ബാറ്റ്മാനിൻറ്റെ സഹായത്തോടെ അന്വേഷണം ആരംഭിക്കുന്നതും അതിനോട് അനുബന്ധിച്ചു അവർ എത്തിച്ചേരുന്ന നൂലാമാലകളും അതിന്റെ പിന്നിൽ പ്രവർത്തിച്ചവരുടെ സത്യങ്ങളും തേടിയുള്ള ബാറ്റ്മാനിൻറ്റെ യാത്ര ആ കൊലപാതകി ചില പ്രത്യേക ദിവസങ്ങളിൽ മാത്രം ആണ് കൊലപാതകം ചെയ്യുന്നത് എന്ന് മനസ്സിലാകുന്നതും അതിന്റെ കാരണംവും ആണ് ചിത്രം നമ്മളോട് പറയുന്നത്.....

ബാറ്മാൻ/Bruce Wayne ആയി Jensen Ackles എത്തിയ ഈ ചിത്രത്തിൽ Harvey Dent / Two-Face എന്ന കഥാപാത്രം Josh Duhamel ചെയ്തു..Carmine Falcone എന്ന കതപാത്രത്തെ Titus Welliver അവതരിപ്പിച്ചപ്പോൾ Selina Kyle / Catwoman ആയി Naya Rivera യും Commissioner Gordon എന്ന കതപാത്രത്തെ Billy Burke യും അവതരിപ്പിച്ചു... ഇവരെ കൂടാതെ David Dastmalchian,Troy Baker,Julie Nathanson എന്നിവർ ആണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്...

Michael Gatt സംഗീതം നിർവഹിച്ച ഈ ചിത്രത്തിന്റെ എഡിറ്റിംഗ് John Soares ആയിരുന്നു...Warner Bros. Animation,DC Entertainment എന്നിവരുടെ ബന്നേരിൽ Jim Krieg,Kimberly S. Moreau എന്നിവർ നിർമിച്ച ഈ ചിത്രം Warner Bros. Home Entertainment ആണ് വിതരണം നടത്തിയത്...

ചിത്രത്തിലെ ഒരു പ്രധാന കഥാപാത്രം ആയ catwoman ചെയ്ത Naya Rivera യുടെ അവസാന ചിത്രം ആയിരുന്ന ഈ ചിത്രം അവർക്ക് ഡെഡിക്കേറ്റ് ചെയ്തുകൊണ്ടാണ് തുടങ്ങുന്നത്... ക്രിട്ടിസിന്റെ ഇടയിൽ മികച്ച അഭിപ്രായം നേടിയ ഈ ചിത്രം ഇപ്പോൾ ആമസോൺ പ്രൈംയിൽ കാണാം...ഒരു മികച്ച അനുഭവം... കാണാൻ മറക്കേണ്ട

Aaha

"ആഹാ "

Tobit Chirayath ഇന്റെ കഥയ്ക് Bibin Paul Samuel സംവിധാനം നിർവഹിച്ച ഈ മലയാള സ്പോർട്സ് ഡ്രാമ പറയുന്നത് ആഹാ നെല്ലൂർ എന്ന ഒരു വടംവലി ടീമിന്റെ കഥയാണ്....

ചിത്രം തുടങ്ങുന്നത് 90'സ് യിൽ ആണ്.. നമ്മൾ അവിടെ ഗീവർഗീസ് ആശാനും അദേഹത്തിന്റെ ആഹാ നെല്ലൂർ എന്ന ടീംനെയും പരിചയപെടുന്നു...സ്വന്തം അർപണബോധത്താൽ പല വലിയ കളികളും ജയിച്ചു അജയ്യർ ആയി മാറുന്ന അവർക്ക് ഇടയിലുള്ള ഒത്തുരുമ്മ കേട്ട് പോകുന്ന ഏതോ ഒരു ദിനത്തിൽ അവർ പരാജയപെടുകയും തമ്മിൽ നിന്നും അകലുകയും ചെയ്യുന്നു... പിന്നെ വർഷങ്ങൾക് ഇപ്പുറം അനിയും കൂട്ടരും ആ ടീമിലേ ഒരംഗം ആയ കൊച്ചുവിനെ തേടി എത്തുന്നതും അതിനോട് അനുബന്ധിച് നടക്കുന്ന സംഭവങ്ങളും ആണ് ചിത്രം നമ്മളോട് പറയുന്നത്...

കൊച് ആയി ഇന്ദ്രജിത് എത്തിയ ഈ ചിത്രത്തിൽ മനോജ്‌ കെ ജയൻ ഗീവര്ഗീസ് ആശാൻ ആയും അമിത് ചക്കലകൾ അനി ആയിയും എത്തി....ചെങ്കൻ എന്ന ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രം ആയിരുന്നു അശ്വിൻ കുമാർ എത്തിയപ്പോൾ ഇവരെ കൂടാതെ സന്റി ബാലചന്ദ്രൻ,സിദ്ധാർഥ് ശിവ,ആശ്വന്ത്‌ ലാൽ എന്നിവർ ആണ് മറ്റു പ്രധാന കഥാപാത്രങ്ങൾ...

Sayanora Philip, Jubith Naradath എന്നിവരുടെ വരികൾക്ക് സയനോറ തന്നെ ആണ്  ഇതിലെ ഗാനങ്ങൾക് ഈണമിട്ടത്..Rahul Balachandran ചായഗ്രഹണം നിർവഹിച്ച ഈ ചിത്രത്തിന്റെ എഡിറ്റിംഗ് സംവിധായാകൻ തന്നെ ആയിരുന്നു...

Zsazsa Productions ഇന്റെ ബന്നറിൽ Prem Abraham നിർമിച്ച ഈ ചിത്രം അവർ തന്നെ ആണ് വിതരണം നടത്തിയത്.. ക്രിട്ടിസിന്റെ ഇടയിൽ നല്ല അഭിപ്രായം നേടിയ ചിത്രം zee5 യിൽ ആണ് ഉള്ളത്.. എന്നിക് ഇഷ്ടമായി...

വാൽകഷ്ണം :

അത് വരെ വില്ലൻ എന്ന് കരുതിയ ആൾ അവസാനം മുണ്ടും കുത്തി ഒരു വരവ് ഉണ്ട്...ശരിക്കും "ആഹാ " ആയി പോയ നിമിഷം അതായിരുന്നു ❤❤

Saturday, February 5, 2022

Mission C

"വ്യത്സ്ത്ഥനാം ഒരു ക്യാപ്റ്റനാം അഭിനവിനെ സത്യത്തിലാരും തിരിച്ചറിഞ്ഞില്ല 😝😝😝😝😝"

സോറി സ്ഥലം മാറിപ്പോയി....

ഇത് ഇപ്പൊ എന്താണ് എന്ന് വെച്ചാൽ വിനോദ് ഗുരുവായൂർ കഥയെഴുതി സംവിധാനം ചെയ്ത ഒരു മലയാള ചിത്രം കണ്ട്,അതിൽ പറയുന്ന ആ ഒരു വ്യത്യസ്ത ഹൈജാക്കിങ് കഥ കേട്ട്,കണ്ണ് നിറഞ്ഞ എന്നെ കൊണ്ട് ഈ പാട്ട് പാടിച്ചത്.....

ഒരു കോളേജ് ടൂറിനായി മുന്നറിലേക് പുറപ്പെട്ട ബസിൽ നിന്നാണ് കഥ തുടങ്ങുന്നത്. മുന്നാറിൽ പോകുന്ന വഴി ഒരു ബാങ്ക് കൊള്ള നടത്തി രക്ഷപെടുന്ന ഒരു കൂട്ടം തീവ്രവാദികൾ ആ ബസ് ആക്രമിക്കുന്നു... അതിൽ ഉള്ള കുട്ടികളെയും ആൾക്കാരെയും രക്ഷിക്കാൻ ഡി ഐ ജി ഹേമന്തും സംഘവും ശ്രമിക്കുകയും പരാജയപ്പെടുകയും ചെയ്യുന്ന ആ സമയത്ത് അവതാര പിറവിയുടെ എല്ലാ രൗദ്ര ഭാഗങ്ങളും ആവാഹിച്ചു അയാൾ വരുന്നു... ക്യാപ്റ്റിൻ അഭിനവ്..ശേഷം സ്‌ക്രീനിൽ...

ക്യാപ്റ്റയൻ അഭിനവ് എന്നാ കോരിതരിപ്പിക്കുന്ന😶‍🌫️ കഥാപാത്രം ആയി കൈലാഷ് എത്തിയ ചിത്രത്തിൽ ഡി ഐ ജി ഹേമന്ത് ആയിമേജർ രവി എത്തി... ഇവരെ കൂടാതെ അപ്പനി ശരത്,മീനാക്ഷി ദിനേശ്,ബാലാജി ശർമ എന്നിവർ ആണ്‌ മറ്റു പ്രധാനകഥപാത്രങ്ങളെ അവതരിപ്പിച്ചത്...റയാസ് ബന്ധർ എഡിറ്റിംഗ് നിർവഹിച്ച ഈ ചിത്രത്തിന്റെ ഛായാഗ്രഹണം സുശാന്ത് ശ്രീനിയും സംഗീതം പാർഥസാരഥി യും ആയിരുന്നു. സുനിൽ ചെറുക്കടവിന്റേതാണ് വരികൾ...

M square cinema യുടെ ബന്നേറിൽ മുല്ല ഷാജി നിർമിച്ച ഈ ചിത്രം അവർ തന്നെ ആണ്‌ വിതരണം നാടിത്തിയത്... ഇപ്പോൾ നീ സ്ട്രീം പ്ലാറ്റഫോംമിൽ വന്നിട്ടുള്ള ഈ ചിത്രം ചുമ്മാ സമയം ഉണ്ടകിൽ കണ്ടു നോകാം... 😐😒

വാൽകഷ്ണം :

നന്ദി ഉണ്ട് സാറേ ചിത്രം ഇത്രെയും പെട്ടന്ന് തീർത്തതിന്... 👍👍

Friday, February 4, 2022

Vettaiyaadu Vilaiyaadu (tamil)

"Back in home its called the Raghavan instinct"

ഗൗതം മേനോൻ കഥഎഴുതി സംവിധാനം ചെയ്ത ഈ തമിഴ് neo-noir ആക്ഷൻ ത്രില്ലെർ പറയുന്നത് രാഘവൻ ഐ പി എസ് ഇന്റെ കഥയാണ്...

ആരൊക്യ രാജ് എന്ന പഴയ തിരുനെൽവേലി പോലീസ് സുപ്പീരിന്റെണ്ഡന്റ് തന്റെ മകൾ റാണിയുടെ തിരോധനവുമായി ബന്ധപ്പെട്ടു ചെന്നൈ ക്രൈം ബ്രാഞ്ച് ഡിസിപിയും തന്റെ സുഹൃത്തും ആയ രാഘവൻ ഐ പി എസ് യിനെ കൊണ്ടുവരുന്നു..  മകളുടെ വിയോഗത്തിൽ നിന്നും ഒന്ന് മാറി നിൽക്കുന്ന അദ്ദേഹവും ഭാര്യയും പക്ഷെ അമേരിക്കയിൽ വെച്ചു കൊല്ലപ്പെടുന്നതും അതിന്റെ കാരണവും പിന്നിൽ ഉള്ള കൈകളെ പിടിക്കുവാനും വേണ്ടി രാഘവൻ ഇറങ്ങുന്നതോടെ  കഥകൾ കൂടുതൽ ത്രില്ലിംഗ് ആകുന്നു....

രാഘവൻ ആയി ഉലകനായകൻ എത്തിയ ഈ ചിത്രത്തിൽ ജ്യോതിക ആരാധന എന്ന കഥാപാത്രം ആയും ആരൊക്യ രാജ് ആയി പ്രകാശ് രാജ്ഉം എത്തി..ഡാനിയേൽ ബാലാജി അമൂദൻ എന്ന കഥാപാത്രം ആയി എത്തിയപ്പോൾ സലിം ബൈഗ് ഇളമാർൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു... ഇവരെ കൂടാതെ കൽമാണി മുഖർജീ,ലീവ് ഗോൺ,യോഗ ബജപീ എന്നിവർ ആണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്...

താമരയുടെ വരികൾക്ക് ഹാരിസ് ജയരാജ്‌ ഈണമിട്ട ഇതിലെ ഗാനങ്ങൾ എല്ലാം സൂപ്പർഹിറ്റ് ആയിരുന്നു...Ayngaran Music,An Ak Audio,Hit Musics എന്നിവർ ചേർന്നു വിതരണം നടത്തിയ ഇതിലെ ഗാനങ്ങളിൽ മഞ്ഞൾ വെയിൽ, പാർത്ത മുതൽ നാളെയ് എന്നി ഗാനങ്ങൾ ഇന്നും എന്റെ പ്രിയ ഗാനങ്ങളിൽ ഒന്നാണ്...

രവി വർമൻ ചായഗ്രഹണം നിർവഹിച്ച ഈ ചിത്രത്തിന്റെ എഡിറ്റിംഗ് ആന്റണി ആയിരുന്നു...Seventh Channel Communications യിനെറ് ബന്നറിൽ Manickam Narayanan നിർമിച്ച ഈ ചിത്രം ഇന്ത്യയിൽ Super 35 ഉപയോഗിച്ച് നിർമിച്ച ചിത്രങ്ങളിൽ ഒന്നായിരുന്നു..

ക്രിട്ടിസിന്റെ ഇടയിൽ മികച്ച അഭിപ്രായം നേടിയ ഈ ചിത്രം ബോക്സ്‌ ഓഫീസിൽ ബ്ലോക്ക്‌ ബ്ലസ്റ്റർ ആയിരുന്നു...Tamil Nadu State Film Award യിൽ ബെസ്റ്റ് ആക്ടർ അവാർഡ് കമൽ ജിക് നേടികൊടുത്ത ഈ ചിത്രത്തിലെ അഭിനയത്തിനു ജ്യോതിക മാഡം ഫിലിം ഫെയർ അവാർടും നേടി  ......ഇത് കൂടാതെ Film Fans Association Award യിലും ചിത്രം അവാർഡുകൾ നേടി...

ചിത്രത്തിന്റെ ഒരു തെലുഗ് പതിപ്പ് സോണി ലൈവ് യിൽ ഉണ്ട്...ഞാൻ ആദ്യകാലം കണ്ട കമൽ ചിത്രങ്ങളിൽ ഒന്ന്.. ഇന്നും എന്റെ ഫേവെറൈറ്റ് ഗൗതം മേനോൻ ചിത്രം... രാഘവൻ എന്ന പൂ അല്ലടാ ഫയർ😜..

Thursday, February 3, 2022

The Car

"ഒരു കാർ സമ്മാനം അടിച്ച മഹാദേവൻ പിന്നീട് പെട്ടു പോയ ഒരു പൊല്ലാപ്പിന്റെ കഥ "

Rafi Mecartin,Rajan Kiriyath,Vinu Kiriyath എന്നിവരുടെ കഥയ്ക്കും തിരകഥയ്കും രാജസേനൻ സംവിധാനം നിർവഹിച്ച ഈ മലയാളം ത്രില്ലെർ ഡ്രാമ പറയുന്നത് മഹാദേവന്റെ കഥയാണ്..

ജാനകി അമ്മയുടെ വീട്ടിൽ താമസിക്കുന്ന മഹാദേവൻ -കുമാരൻ എന്നി സുഹൃത്തുക്കളിലൂടെയാണ് ചിത്രം ആരംഭിക്കുന്നത്...ഒരു വാഷിംഗ്‌ പൌഡർ ബ്രാണ്ടിന്റെ പ്രൊമോഷൻവുമായി ബന്ധപ്പെട്ടു നടക്കുന്ന ഒരു മത്സരത്തിൽ മഹാദേവന് ഒരു കാർ ലഭിക്കുന്നതും പക്ഷെ അതെ സമയം വേറെ ഒരിടത് അതെ കളർ കാറിനു അതെ നമ്പർപ്ലേറ്റ് ലഭിക്കുന്നതും അയാൾ അത് വെച്ചു ഒരു കൊലപാതകം ചെയ്യാൻ പ്ലാൻ ചെയ്യുന്നതോടെ കഥ കൂടതൽ ത്രില്ലിംഗ് ആകുന്നു...

മഹാദേവൻ ആയി ജയരാമേട്ടൻ എത്തിയ ഈ ചിത്രത്തിൽ കുമാരൻ ആയിരുന്നു ജനാർദ്ദനൻ സാറും മായ എന്ന മറ്റൊരു പ്രധാന  കഥാപാത്രം ആയി ശ്രീലക്ഷമിയും എത്തി  ..... പ്രസിദ്ധ നടൻ ഉമ്മർ സാറിന്റെ അവസാന ചിത്രം ആയ ഇതിൽ അവരെ കൂടാതെ മണിച്ചേട്ടൻ, ഇന്ദ്രൻസ് ഏട്ടൻ എന്നിവരും എത്തിട്ടുണ്ട്...

ഹരിഹര പുത്രൻ എഡിറ്റിംഗ് നിർവഹിച്ച ഈ ചിത്രത്തിന്റെ ചായഗ്രഹണം ആനന്ദകുട്ടൻ ആയിരുന്നു..S. Ramesan Nair യുടെ വരികൾക്ക് Sanjeev സംഗീതം നിർവഹിച്ച ഇതിലെ ഗാനങ്ങൾ ആകാശ് ഓഡിയോസ് ആണ് വിതരണം നടത്തിയത്...

ശാന്തി സിനിമയുടെ ബന്നറിൽ അജിത് നിർമിച്ച ഈ ചിത്രം ഗോൾഡ് സ്റ്റാർ റിലീസ് ആണ് വിതരണം നടത്തിയത്.. ആ സമയം ബോക്സ്‌ ഓഫീസിൽ നല്ല പ്രകടനം കാഴ്ചവെച്ച ഈ ചിത്രം ക്രിട്ടിസിന്റെ ഇടയിൽ നല്ല അഭിപ്രായം നേടിയ എന്നാണ് അറിവ്.. ചിത്രം കാണാത്തവർക് ഇപ്പോൾ ചിത്രം ഹോട്സ്റ്ററിൽ ലഭ്യമാണ്...

ഇപ്പോൾ ഏറ്റവും കൂടതൽ മിസ്സ്‌ ചെയ്യുന്നത് ഇത്പോലെ ഉള്ള ജയറാം ചിത്രങ്ങൾ ആണ്.. ഇന്നും ടീവിയിൽ ഓക്കേ വന്നാൽ ഇരുന്ന കാണുന്ന ചിത്രങ്ങളിൽ ഒന്ന്... One of my favorite jayaram ettan movie

Monday, January 31, 2022

Bachelor(tamil)

 

Sathish Selvakumar, K M Rasheduzzaman Rafi എന്നിവരുടെ കഥയ്ക്കും തിരക്കഥയ്ക്കും Sathish Selvakumar സംവിധാനം നിർവഹിച്ച ഈ തമിഴ് റൊമാന്റിക് ഡ്രാമ ഡാർലിംഗ് -സുബ്ബു എന്നിവരുടെ കഥയാണ് പറയുന്നത്...

ജീവിതത്തിൽ ഒന്നിനും ഒരു കൂസലും ഇല്ലാതെ ജീവിക്കുന്ന ഡാർലിംഗ് എന്നാ പയ്യൻ സുബ്ബു എന്നാ സുബ്ബലക്ഷ്മിയേ പരിചയപ്പെടുന്നു... പെട്ടന്ന് തന്നെ അടിക്കുന്ന അവർ ഒരു ലിവിങ് ടുഗെതർ തുടങ്ങുകയും അതിനിടെ ഒരുദിവസം സുബ്ബു ഗർഭിണി ആണെന്ന് സത്യം ഡാർലിംഗ് അറിയുന്നതോടെ നടക്കുന്ന സംഭവങ്ങൾ ആണ്‌ ചിത്രത്തിന്റെ ഇതിവൃത്തം...

G. V. Prakash Kumar ഡാർലിംഗ് എന്നാ കഥാപാത്രം ആയി എത്തിയ ഈ ചിത്രത്തിൽ സുബ്ബലക്ഷ്മി എന്നാ സുബ്ബു ആയി Divyabharathi എത്തി...ഭഗവതി പെരുമാൾ ബക്കസ് എന്നാ ഡാർലിംഗിന്റെ സുഹൃത് ആയി എത്തിയപ്പോൾ ഇവരെ കൂടാതെ മിസ്ക്കൻ,കാർത്തിക് ഗുണശേഖരൻ,മണിഷ്‌കാന്ത് എന്നിവർ മറ്റു പ്രധാനകഥാപാത്രങ്ങൾ ആയി ചിത്രത്തിൽ ഉണ്ട്‌...

ദിവ്യഭാരതി എന്ന പുതുമുഖ നടിയുടെ പ്രകടനം ആണ്‌ ചിത്രത്തിന്റ ഹൈലൈറ്...മാനസികമായി പല തലങ്ങളിൽ പോകുന്ന ആ കഥാപാത്രം അവർ നന്നായി കൈകാര്യം ചെയ്തിട്ടുണ്ട്.... ജിവി പ്രകാശ് കുമാർ ചെയ്ത ഡാർലിംഗിന് അധികം ഡയലോഗ് ഇല്ലാതെ പോലെ തോന്നി.. അദ്ദേഹത്തേക്കാളും വർത്തമാനം അദേഹത്തിന്റെ കൂട്ടുകാർക്കും വീട്ടുകാർക്കും ഉണ്ടായിരുന്നു എന്നാണ് എന്നിക്ക് തോന്നിയത്... നന്നായിരുന്നു ആ കഥാപാത്രം....ഭഗവതി പെരുമാളിന്റെ കഥപാത്രവും മുനിഷ് കന്തിന്റെ കഥപാത്രവും നന്നായിരുന്നു.....

Asal Kolaar,GKB,Navakkarai Naveen Prabanjam,Nithish എന്നിവരുടെ വരികൾക്ക് G. V. Prakash Kumar, Dhibu Ninan Thomas, A. H. Kaashif എന്നിവർ ഈണമിട്ട ഇതിലെ ഗാനങ്ങൾ Think Music India ആണ്‌ വിതരണം നടത്തിയത്...Siddhu Kumar ആണ്‌ ചിത്രത്തിന്റെ ബിജിഎം...

Theni Eswar ഛായാഗ്രഹണം നിർവഹിച്ച ചിത്രത്തിന്റെ എഡിറ്റിംഗ് San Lokesh ആയിരുന്നു.. Axess Film Factory യൂടെ ബന്നേറിൽ G. Dillibabu നിർമിച്ച ഈ ചിത്രം Sakthi Film Factory ആണ്‌ വിതരണം നടത്തിയത്....

ക്രിട്ടിസിന്റെ ഇടയിൽ മിക്സ്ഡ് റിവ്യൂസ് നേടിയ ഈ ചിത്രം ഇപ്പോൾ സോണി ലൈവിൽ വന്നിട്ടുണ്ട്... പറയുന്ന വിഷയം നോക്കിയാൽ ഇപ്പോൾ വളരെ കാലിക പ്രസക്തി ഉള്ളത് ആണ്‌.. അതുകൊണ്ട് തന്നെ ചിത്രം ഒന്ന്‌ കണ്ടുനോക്കാം.... one time watchable...

Saturday, January 29, 2022

Superman

"പണ്ട് ദൂരദർശനിൽ ഞായറാഴ്ച വൈകുനേരം വരുന്ന നാല് മണി ചിത്രങ്ങൾ ഇന്നും ഒരു സുഖമുള്ള ഒരു ഓർമയാണ്... അങ്ങനെ ഒരു നാല് മണി സമയത്തു എങ്ങാനും ആണ് ഈ ചിത്രം കണ്ടിട്ടുള്ളത്.. ഇന്ന് വർഷങ്ങങ്ങൾക് ശേഷം ചുമ്മാ യൂട്യൂബിൽ പഴയ ചിത്രങ്ങളിലൂടെ ഒന്ന് സഞ്ചാരിച്ചപ്പോൾ ഈ ചിത്രം കണ്ട് വീണ്ടും ഒരുവട്ടം കണ്ടു. ആ നൊസ്റ്റാൾജിയ ഒന്ന് നല്ലവണ്ണം പുതുക്കി...."

റാഫി മേകാർട്ടിൻ കഥഎഴുതി സംവിധാനം ചെയ്ത ഈ മലയാള കോമഡി ആക്ഷൻ ഡ്രാമയിൽ ജയറാം ചിത്രത്തിലെ പ്രധാന കഥാപാത്രം ആയ ഹരീന്ദ്രൻ എന്ന സൂപ്പർമാൻ ആയി എത്തി...

ചിത്രം സഞ്ചരിക്കുന്നത് നിത്യ എന്ന നാട്ടിൽ പുതിയതായി ചാർജ് എടുത്ത പോലീസ് കമ്മീഷനരിലൂടെയാണ്... ഒരു കേസുമായി ബന്ധപെട്ടു പോലീസ്‌കാരെ സഹായിക്കുന്ന സൂപ്പർമാൻ എന്ന ആളെ തേടിയുള്ള യാത്ര അവരെ ഹരീന്ദ്രൻ എന്ന സാധാരണകാരന്റെ ജീവിതത്തിൽ നടന്ന കൊടും പീഡനങ്ങൾ അറിയാൻ ഇടവേരുതുന്നതും അതിനോട് അനുബന്ധിച്ചു നടക്കുന്ന സംഭവങ്ങളും ആണ് ചിത്രം നമ്മളോട് പറയുന്നത്...

ജയരാമേട്ടനെ കൂടാതെ DCP നിത്യ ആയി ശോഭന എത്തിയ ചിത്രത്തിൽ സിദ്ദിഖ് സിറ്റി പോലീസ് കമ്മീഷനർ ആയ രാജഗോപാൽ ആയിരുന്നു എത്തിയപ്പോൾ ജഗദിഷ് ബാലചന്ദ്രൻ എന്ന കഥാപാത്രം ആയും പറവൂർ രാമചന്ദ്രൻ MSV എന്ന കഥാപാത്രം ആയും എത്തി...ഇവരെ കൂടാതെ ഇന്നസെന്റ്,കൊച്ചിൻ ഹനീഫ,നെടുമുടി വേണു ഏട്ടൻ എന്നിവർ ആണ് മറ്റു പ്രധാന കഥാപാത്രങ്ങൾ ആയി എത്തി...

S. Ramesan Nair, I. S. Kundoor എന്നിവരുടെ വരികൾക് S. P. Venkatesh ഈണമിട്ട ഇതിലെ ഗാനങ്ങൾ Kavyachandrika Audios,Wilson Audios എന്നിവർ ചേർനാണ്‌ വിതരണം നടത്തിട്ടുള്ളത്... Anandakuttan ചായഗ്രഹണം നിർവഹിച്ച ഈ ചിത്രത്തിന്റെ എഡിറ്റിംഗ് Harihara Puthran ആയിരുന്നു...

Kavyachandrika യുടെ ബാനറിൽ Siddique,Lal,Azeez എന്നിവർ നിർമിച്ച ഈ ചിത്രം Kavyachandrika Release ആണ് വിതരണം നടത്തിയത്.. ഇറങ്ങിയ സമയത്ത് ക്രിട്ടിസിന്റെ ഇടയിൽ നല്ല അഭിപ്രായം നേടിയ ചിത്രം ബോക്സ്‌ ഓഫീസിൽ ബ്ലോക്കിബ്ലസ്റ്റർ ആയിരുന്നു..

ഇതിലെ പല കോമഡി സീനുകളും ഇന്നും കാണാൻ നല്ല രസമാണ്.. ആ കോടതി സീൻ, പിന്നെ അവസാനത്തെ ആ സൂപ്പർമാൻ ഷോ 97 എല്ലാം ഇന്നും ഇടയ്ക്ക് ഇടയ്ക്ക് യുട്യൂബിൽ ഇരുന്നു കാണാറുണ്ട്.. പുതു തലമുറയിൽ ആരെങ്കിലും കാണാത്തവർ ഉണ്ടെങ്കിൽ ഒന്ന് കണ്ടു നോക്കു.. ഒരു നല്ല കിടു പടം ആണ്... One of my jayaramettan favourites

Thursday, January 27, 2022

Namasthe bali


ദിനിൽ ബാബു, ദേവദാസ് എന്നിവരുടെ കഥയ്ക്കും തിരകഥയ്ക്കും K. V. Bejoy സംവിധാനം നിർവഹിച്ച ഈ മലയാള ചിത്രം റോമയുടെ മൂന്ന് വർഷത്തിന് ശേഷം ഉള്ള തിരിച്ചു വരവ് ചിത്രം ആയിരുന്നു...

ചിത്രം പറയുന്നത് അന്നമ്മയുടെ കഥയാണ്... ചാണ്ടിയുമായി കല്യാണം ഉറപ്പിച്ച അന്ന് ചാണ്ടി വീട്ടിൽ നിന്നും മുങ്ങുന്നു.. അവനെ തേടുന്ന അന്നമ്മ അയാൾ ബലിയിൽ ഉണ്ട് എന്ന് അറിയുന്നതും അങ്ങനെ ചാണ്ടിയെ തേടി ബാലിയിലേക്ക് ഇറങ്ങിപുറപ്പെടുന്നതും അതിനോട് അനുബന്ധിച്ചു നടക്കുന്നാ സംഭവങ്ങളും ആണ് ചിത്രം നമ്മളോട് പറയുന്നത്...

അന്നമ്മ ആയി റോമാ എത്തിയ ഈ ചിത്രത്തിൽ ചാണ്ടി ആയി അജു വർഗീസ് എത്തി...ബാലു വര്ഗീസ് ടോണി എന്ന കഥാപാത്രം ആയി എത്തിയപ്പോൾ ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രം ആയ സണ്ണി ആയി മനോജ്‌ കെ ജയൻ എത്തി.. ഇവരെ കൂടാതെ മാസ്റ്റർ ഗൗരവ്,ദേവൻ,സുനിൽ സുഖദ എന്നിവർ ആണ് മറ്റു പ്രധാന കഥപാത്രങ്ങൾ..

ഫാസിൽ നാസർ ചായഗ്രഹണം നിർവഹിച്ച ഈ ചിത്രത്തിന്റെ ഗാനങ്ങൾ മനു മൻജിത്,ഹരി നാരായൺ,എന്നിവരുടെ വരികൾക്ക് സംഗീതം ഗോപി സുന്ദർ ആയിരുന്നു.. മിൻഹാൽ പ്രോഡക്ഷൻസിന്റെ ബന്നറിൽ വി പി മുഹമ്മദലി നിർമിച്ച ഈ ചിത്രം മിൻഹാൽ റിലീസ് ആണ് വിതരണം നടത്തിയത്...

ക്രിട്ടിസിന്റെ ഇടയിൽ മോശം റിവ്യൂസ് നേടിയ ചിത്രം ബോക്സ്‌ ഓഫീസിലും പരാജയം ആയിരുന്നു... ചുമ്മാ ഒരു വട്ടം കണ്ടു മറക്കാൻ പറ്റുന്ന ഈ ചിത്രം വേണേൽ ഒന്ന് യൂട്യൂബിൽ കണ്ടു നോകാം... Just time pass one

Wednesday, January 26, 2022

Hridayam

" 'ഹൃദയ'പൂർവ്വം അരുൺ നീലകണ്ഠൻ "...

ചില ചിത്രങ്ങൾ ഉണ്ട്..  സിനിമ കണ്ടു കഴിഞ്ഞാൽ അതോടെ തീരും... രണ്ടാം വിഭാഗം ആണ്,ഒന്ന് കണ്ടു കഴിഞ്ഞ് അതിന്റെ ആ ഒരു ഇത് വീണ്ടും വീണ്ടും കാണുമ്പോൾ അതേപോലെ തരും......ഇതിൽ ആദ്യ വിഭാഗം ആണ് നമ്മൾ കാണുന്ന ഭൂരിഭാഗം ചിത്രങ്ങളും.. ഈ രണ്ടാം വിഭാഗത്തിൽ പെടുത്താവുന്ന  ചിത്രങ്ങളിൽ വിനീത് ഏട്ടന്റെ തന്നെ തട്ടത്തിൻ മറയത്തിനു ശേഷം കണ്ട മറ്റൊരു ചിത്രം ആണ് എന്നിക് ഈ "ഹൃദയം".....

വിനീത് ശ്രീനിവാസൻ കഥഎഴുതി സംവിധാനം ചെയ്ത ഈ മലയാള ഡ്രാമ പറയുന്നത് അരുൺ നീലകണ്ഠൻ എന്ന ഒരാളുടെ പതിനേഴു മുതൽ മുപ്പത് വയസ്സ് വരെയുള്ള ജീവിതം ആണ്.. തന്റെ കോളേജ് ജീവിതം ഒരു ട്രെയിനിൽ നിന്നും തുടങ്ങി അതെ ട്രെയിനിൽ അവസാനിക്കുമ്പോൾ അരുന്റെ ജീവിതത്തിലെ നാല് വർഷങ്ങൾ കടന്നു പോയിരുന്നു.. ആ യാത്ര അയാളെ സൗഹൃദം, പ്രണയം, വില്ലത്തരം, ക്രോധം, എല്ലാം ചേർന്ന ഒരു പുതു മനുഷ്യൻ ആക്കിയിരുന്നു.. ഞാൻ ആദ്യം എഴുതിയ വാചകം പോലെ ആ ജീവിതം അരുണിന്റെ ഹൃദയം ആണ് ... എന്നും മായാത്ത മുറിവും, വേദനയും, സൗഹൃദവും, പ്രണയവും എല്ലാം ചേർന്ന ഹൃദയം....

അരുൺ നീലകണ്ഠൻ എന്ന കഥാപാത്രം ആയി പ്രണവ് മോഹൻലാൽ അദേഹത്തിന്റെ കറിയറിലെ ഏറ്റവും മികച്ച കഥാപാത്രം അവതരിപ്പിച്ച ഈ ചിത്രത്തിലെ മറ്റു രണ്ടു പ്രധാന കഥപാത്രങ്ങൾ ആയ ദർശനാ,നിത്യ എന്നി കഥാപാത്രങ്ങളെ ദർശന രാജേന്ദ്രൻ, കല്യാണി പ്രിയദർശൻ എന്നിവർ അവതരിപ്പിച്ചു... ചിത്രത്തിൽ പിന്നെ മനസ്സിൽ തങ്ങി നില്കുന്നത് ആന്റണി താടിക്കാൻ എന്ന കഥാപാത്രം  ചെയ്ത ആശ്വന്ത്‌ ലാലും,സെൽവ എന്ന കഥാപാത്രം ചെയ്ത കലേഷ് രാമാനന്ദ് എന്നിവരാണ്.. കാരണം സെൽവ പോലത്തെ സുഹൃത്തുക്കൾ എല്ലാവർക്കും ഉണ്ടാകും.. അവൻ ആകും പരീക്ഷയുടെ അവസാനത്തെ അരമണിക്കൂർ കൊണ്ട് ആ സേം മുഴുവൻ ഉള്ളത് പഠിപ്പുകുന്നത്... അതുകൊണ്ട് തന്നെ ആ കഥാപാത്രത്തിന്റെ പെട്ടന്നുള്ള വിയോഗം എന്നിക് വല്ലാതെ അസ്വസ്ഥത ഉണ്ടാക്കി...

 ദർശനാ കഥാപാത്രം ചെയ്ത ദർശനാ രാജേന്ദ്രൻ തന്റെ കഥാപാത്രം മികച്ചതാക്കി... പ്രത്യേകിച്ച് അരുൺ അവളിൽ നിന്നും അകലുകയും പിന്നീട് അവൻ മേഘ/മായ (പേര് കൃത്യമായി ഓർക്കുന്നില്ല )യുംമായി flurt ചെയ്യുമ്പോൾ അവളിൽ ഈർഷ്യ ഉളവാക്കുന്ന സീനുകൾ വളരെ മികച്ചതാക്കി ആ കലാകാരി... നിത്യ എന്ന കഥാപാത്രം ചെയ്ത കല്യാണിക്ക് സീനുകൾ അധികം ഇല്ലെങ്കിലും ഉള്ളത് എല്ലാം നല്ലതായി അവർ ചെയ്തു... പിന്നെ എടുത്തു പറയേണ്ടത് ജോണി ആന്റണി ചെയ്ത ബാലഗോപാൽ എന്ന കഥാപാത്രം ആണ്.. നിത്യയുടെ അച്ഛൻ ആയി ആണ് അദ്ദേഹം എത്തിയത് ... അതുപോലെ ഉള്ള അച്ഛന്മാരെ കിട്ടാൻ വലിയ പാടാണ്...അതുപോലെ ചിത്രത്തിൽ എത്തിയ ചെറുതും വലുതുമായ കഥപാത്രങ്ങൾ ചെയ്ത എല്ലാരും അവരുടെ ഭാഗം മികച്ചതാക്കി...

Kaithapram Damodaran Namboothiri,Arun Alat,Vineeth Sreenivasan,Guna Balasubramanian  എന്നിവരുടെ വരികൾക്ക് Hesham Abdul Wahab സംഗീതവും ബിജിഎം വും ചെയ്ത ഇതിലെ ഗാനങ്ങൾ Think Music ആണ് വിതരണം നടത്തിയത്... ഈ ചിത്രത്തിൽ ചെറുതും വലുതുമായി ഉള്ള പതിനച്ചോളാം ഗാനങ്ങളിൽ ഒരണ്ണം പോലും മിസ്പ്ലേസ് ആയിരുന്നു തോന്നിയില്ല എന്ന് മാത്രമല്ല അത് ഒരിടത്തും ലാഗ് അടുപ്പിച്ചില്ല... ആ ഗാനങ്ങൾ  എല്ലാം ബ്ലൻഡ് ചെയ്ത രീതി ശെരിക്കും മികച്ചയി.. കാരണം ഇത്രെയും ഗാനങ്ങൾ വരുമ്പോൾ ചിത്രം ലാഗ് അടുപ്പിക്കും, പക്ഷെ ഇവിടെ ഒരിടത്തു പോലും അത് ലാഗ് അടുപ്പിച്ചില്ല, സിനിമയുടെ ഒഴുക്കിൽ ഒഴുകി ഒഴുകി ആ ഗാനങ്ങളും അലിഞ്ഞു ഇല്ലാതായി....ചിത്രത്തിലെ ദർശനാ, ഒണക്ക മുന്തിരി,ബസ് കാർ ജി എന്ന ഹിന്ദി ഗാനങ്ങൾ വളരെ ഇഷ്ടമായി(എല്ലാ ഗാനകളും മികച്ചതാണ്.. ബട്ട്‌ അതിൽ കൂടുതൽ ഇഷ്ടമായത് ആണ് ഈ മൂന്ന് ട്രാക്കും)..

Ranjan Abraham എഡിറ്റിംഗ് നിർവഹിച്ച ചിത്രത്തിന്റെ ചായഗ്രഹണം Viswajith Odukkathil ആയിരുന്നു...Merryland Cinemas,Big Bang Entertainments എന്നിവരുടെ ബന്നറിൽ Visakh Subramaniam,Noble Babu Thomas എന്നിവർ നിർമിച്ച ഈ ചിത്രം Merryland Cinemas ആണ് വിതരണം നടത്തിയത്....

ക്രിട്ടിസിന്റെ ഇടയിൽ മികച്ച അഭിപ്രായം നേടിയ മുന്നേറുന്ന ഈ ചിത്രത്തിൽ വിനീതേട്ടൻ പറഞ്ഞ പോലെ, ഈ ചിത്രം അവസാനിക്കുമ്പോൾ എന്തെങ്കിലും നമ്മൾ തിരിച്ചു കൊണ്ട് പോയിട്ടുണ്ടാകും... അത് തന്നെയാണ് ഈ ചിത്രത്തിന്റെ ഏറ്റവും വലിയ വിജയവും... തിങ്ക് മ്യൂസിക് വർഷങ്ങൾക് ശേഷം ഇതിന്റെ ഓഡിയോ കാസറ്റ്റും ഓഡിയോ സിഡിയും ഇറക്കി ചരിത്രം സൃഷ്ടിച്ചപ്പോൾ  ഈ ചിത്രം ഇനി ഒരു നൊമ്പരം അല്ല ഒരു സ്വീറ്റ് മെമ്മറി ആയി മനസിന്റെ ഒരു കോണിൽ തീര്ച്ചയായും ഉണ്ടാകും...

കണ്ടു കഴിഞ്ഞും തീരരുതേ എന്ന് പ്രാർത്ഥിച് ചുരുക്കം ചിത്രങ്ങളിൽ ഒന്ന്....Thanks vineethetta for this wonderful movie... I just miss my college days badly😒

Tuesday, January 25, 2022

Abhiyude Katha Anuvinteyum

 

Uday Mahesh യുടെ കഥയ്ക്ക് B. R. Vijayalakshmi സംവിധാനം നിർവഹിച്ച ഈ തമിഴ്/മലയാളം റൊമാന്റിക് ഡ്രാമ പേര് പോലെ അഭി-അനു എന്നിങ്ങനെ രണ്ടു പേരിലുടെ സഞ്ചരിക്കുന്നു,..

ഒരു ഐ ടി കമ്പനിയിൽ ജോലി ചെയ്യുന്ന അഭി ഫേസ്ബുക് വഴി അനു  എന്ന പെൺകുട്ടിയെ പരിചയപെടുന്നു... അവർ തമ്മിൽ പെട്ടന്നു അടുക്കുകയും തമ്മിൽ കല്യാണം കഴിക്കുകയും ചെയ്യുന്നു.. അങ്ങനെ അനു ഗർഭിണി ആകുന്നു... അവളെ കാണാൻ അവിടെ എത്തുന്ന അവരുടെ വീട്ടുകാർ തമ്മിൽ കാണുന്നതോടെ കഥയിൽ ഒരു ട്വിസ്റ്റ്‌ വരുന്നതും പിന്നീട് നടക്കുന്ന സംഭവങ്ങളും ആണ് ചിത്രം നമ്മളോട് പറയുന്നത്...

അനു ആയി പിയ ബാജപൈ എത്തിയ ഈ ചിത്രത്തിൽ അഭി ആയിരുന്നു ടോവിനോ അച്ചായൻ എത്തി..രോഹിണി അനുവിന്റെ അമ്മ മീന ആയി എത്തിയപ്പോൾ പ്രഭു അതെ പേരിലുള്ള കഥപാത്രം ആയും സുഹാസിനി അദ്ദേഹത്തിന്റെ ഭാര്യ രേവതി ആയും എത്തി..ഇവരെ കൂടാതെ മനോബാല,ദീപ രാമാനുജം,ഉദയഭാനു മഹേശ്വരൻ  എന്നിവർ ആണ് മാറ്റു പ്രധാന കഥപാത്രങ്ങൾ...

Madhan Karky യുടെ വരികൾക്ക് Dharan Kumar ആണ് ഇതിലെ ഗാനങ്ങൾക് ഈണമിട്ടിട്ടുള്ളത്..അഖിലൻ ചായഗ്രഹണം നിർവഹിച്ച ഈ ചിത്രത്തിന്റെ എഡിറ്റിംഗ് സുനിൽ ശ്രീ നായർ ആയിരിന്നു...Yoodlee films ഇന്റെ ബന്നറിൽ Saregama നിർമിച്ച ഈ ചിത്രം E4 Entertainment ആണ് വിതരണം നടത്തിയത്...

Abhiyum Anuvum എന്ന പേരിൽ തമിഴിൽ പുറത്തിറങ്ങിയ ഈ ചിത്രം ടോവിനോയുടെ ആദ്യ ചിത്രം ആയിരുന്നു.... ഇപ്പോൾ neestream, amazon prime എന്നി പ്ലാറ്റഫോംമിൽ എത്തിട്ടുള്ള ഈ ചിത്രം ഒന്ന് ചുമ്മാ കണ്ടു നോകാം... വലിയ ഇഷ്ടം ആയില്ല...

Sunday, January 23, 2022

Shyam Singha Roy(telugu)

"സ്ത്രീ ഒരിക്കലും ഒരു അടിമ അല്ല.. അതിപ്പോൾ ഇനി ദൈവത്തിനു ആയാൽ പോലും"

പുനർജ്ജന്മം ആധാരമാക്കി ഞാൻ കണ്ട എല്ലാ തെലുഗ് ചിത്രങ്ങളും ഒന്നിൽ ഒന്ന് മികച്ചതായിരുന്നു.. ആദ്യം കണ്ടത് "മഗധീര" ആയിരുന്നെങ്കിൽ പിന്നീട് ഇപ്പോഴും എപ്പോഴും കണ്ടുകൊണ്ട് നിൽക്കുന്ന  അക്കിനി കുടുംബത്തിന്റെ "മനം" ആണ്..... ഈ വർഷവും അങ്ങനെ ഒരു ചിത്രം ഇറങ്ങുന്നു എന്ന് അറിഞ്ഞപ്പോൾ നല്ല പ്രതീക്ഷ ഉണ്ടായിരുന്നു.. എന്റെ പ്രതീക്ഷകളെ വാനോളം ഉയർത്തിയ ഈ ചിത്രം, ഈ വർഷം ഞാൻ കണ്ട ഏറ്റവും മികച്ച തെലുഗ് ചിത്രങ്ങളിൽ മുൻപന്തിയിൽ തന്നെ ഉണ്ടാകും...

Janga Satyadev ഇന്റെ കഥയ്ക് Rahul Sankrityan തിരക്കഥ രചിച് സംവിധാനം ചെയ്ത ഈ തെലുഗ് സൈക്കോളജിക്കൽ പീരിയഡ് റൊമാന്റിക് ഡ്രാമ പറയുന്നത് ശ്യാം സിംഗ റോയ് എന്ന എഴുത്തുകാരന്റെ ജീവിതം ആണ്...

1970ഉകളിൽ ബംഗാളിൽ ആണ് ചിത്രത്തിന്റെ പ്രധാന കഥ നടക്കുന്നത്.. ചിത്രം ആരംഭിക്കുന്നത് വാസു എന്ന ഷോർട് ഫിലിം ഡയറക്ടറിലൂടെയാണ്.. ഷോർട് ഫിലംസ് ചെയ്തു കഴിവ് തെളിയിച്ചാൽ ഒരു feature film ചെയ്യാൻ സമ്മതം മൂളുന്ന ഒരു പ്രൊഡ്യൂസരെ ഇമ്പ്രെസ്സ് ചെയ്യാൻ അദ്ദേഹം കീർത്തി എന്ന സൈക്കോളജി സ്റുഡന്റിന്റെ സഹായത്തോടെ ഒരു ഷോർട് ഫിലിം ചെയ്യുകയും അതിൽ വിജയിക്കുകയും ചെയുന്ന അദ്ദേഹം ഒരു ഫുൾ feature ഫിലിം ചെയ്യുകയും ചെയ്യന്നു.. അതിനിടെ ഒരു ചെറിയ അടിപിടിയിൽ ചെവിയിൽ നിന്ന്നും രക്തം വരുന്ന വാസു ഇടയ്ക്ക് വേറൊരാളുടെ സ്വഭാവം കാണിക്കാൻ തുടങ്ങുന്നുമുണ്ട്..... അങ്ങനെ വാസുവിന്റെ തആദ്യ ചിത്രം പുറത്തു വരികയും ചിത്രം ബ്ലോക്ക്‌ ബ്ലസ്റ്റർ ആകുകയും ചെയ്യുന്നതോടെ ആ ചിത്രം "ശ്യാം സിംഗ റോയ് " എന്ന ആളുടെ പുസ്തകം കോപ്പി അടിച്ച് ഉണ്ടാക്കിയതാണ് എന്ന് ഒരു കോപ്പിറൈറ് പ്രശ്നം വരുന്നതും പിന്നീട് നടക്കുന്ന സംഭവങ്ങളും ആണ് ചിത്രം നമ്മളോട് പറയുന്നത്...

ശ്യാം സിംഗ റോയ്,വാസുദേവ ഗാന്റാ എന്ന വാസു എന്നി ഇരട്ട വേഷങ്ങളിൽ നാനി എത്തിയ ഈ ചിത്രത്തിൽ റോസി എന്ന കഥപാത്രം ആയിരുന്നു സായി പല്ലവി എത്തി.. സായിയുടെ ഏറ്റവും മികച്ച അഞ്ചു വേഷങ്ങളിൽ ഒന്ന് റോസി ഉണ്ടാകും.. ശരിക്കും റോസി-ശ്യാം പ്രണയം മനസ്സിൽ ഒരു വേങ്ങലായി മാറി.. സായിയുടെ ദുർഗ ഡാൻസ് 🔥🔥 ആയിരുന്നു....അതുപോലെ മഡോണ സെബിസ്റ്റിൻ ചെയ്ത ലോയർ പദ്മവതി,രാഹുൽ രവീന്ദ്രൻ ചെയ്ത മനോജ്‌ സിംഗ് റോയും കൈയടി അർഹിക്കുന്നു...

Krishna Kanth,Sirivennela Seetharama Sastry എന്നിവരുടെ വരികൾക് Mickey J. Meyer ഈണമിട്ട ഇതിലെ ഗാനങ്ങൾ Saregama Telugu ആണ് വിതരണം നടത്തിയത്...Sanu John Varghese ചായഗ്രഹണം നിർവഹിച്ച ഈ ചിത്രത്തിന്റെ എഡിറ്റിംഗ് Naveen Nooli ആയിരിന്നു... ഈ മൂന്ന് വിഭാഗങ്ങളും ഒന്നിലൊന്നു മികച്ചതായി തോന്നി... പ്രത്യേകിച്ച് ബിജിഎം കിടു ആയിരുന്നു... ഷോർട്സും കിടു ആയിരുന്നു... പ്രത്യേകിച്ച് മീശ പിടിക്കുന്ന രംഗം 🔥🔥...

Niharika Entertainment ഇന്റെ ബന്നറിൽ Venkat Boyanapalli നിർമിച്ച ഈ ചിത്രം ക്രിട്ടിസിന്റെ ഇടയിൽ നല്ല അഭിപ്രായം നേടിയെങ്കിലും ബോക്സ്‌ ഓഫീസിൽ ആവറേജ് ആയിരുന്നു എന്നാണ് അറിവ്(അത് പിന്നെ പണ്ടേ അങ്ങനെ ആണലോ 😒).. പല സീനുകളും എന്നിലെ പ്രായക്ഷകനെ കോരിതരിപ്പിച്ച ഈ ചിത്രം ഇപ്പോൾ netflix യിൽ ലഭ്യമാണ്..

മനസിന്റെ ഒരു കോണിൽ ഇനി മുതൽ ഒരു വിങ്ങലായിഈ ചിത്രം ഉണ്ടാകും... Just superb movie😘😘😘😘

വാൽകഷ്ണം:

"ഇല്ലാകാ ഒരു അമാവാസി റോജു നിൻ ഓഡിലോ പടകോനി നിന്നെ ചോസ്തു വോ മുതുചെയ്യാവുരുന്തോ ജാളി പാവ്വോനോത്തി.. അതെ ഞാൻ ആഖിരി ഖ്വാരിക്കാ "

Bhoothakalam

"ഒരു രാത്രിയിലെ ഉറക്കം പോയിക്കിട്ടി..."

രാഹുൽ സദാശിവൻ, ശ്രീകുമാർ ശ്രേയസ് എന്നിവരുടെ കഥയ്ക്കും തിരകഥയ്ക്കും രാഹുൽ തന്നെ സംവിധാനം നിർവഹിച്ച ഈ മലയാളം ഹോർറർ ത്രില്ലെർ പറയുന്നത് ഒരു അമ്മയുടെയും മകന്റെയും കഥയാണ്...

തന്റെ അമ്മയുടെ /അമ്മാമയുടെ വിയോഗത്തിന് ശേഷം ഡിപ്രെഷൻ anxiety വേട്ടയാടുന്ന ഒരു അമ്മയുടെയും അവരുടെ മകൻ വിനുവിലൂടെയും ആണ് കഥ സഞ്ചരിക്കുന്നത്.... ആ വീട്ടിൽ നിന്നും വിട്ടു പുറത്ത് പോയി ജോലി നോക്കാൻ പറ്റാത്തതിൽ frustration അനുഭവിക്കുന്ന വിനു അവസാനം ഒരു ജോലിക് ശ്രമിക്കുമ്പോൾ അത് ശരിയാവുന്നുമില്ല... അതിനിടെ ആ വീട്ടിൽ ചില പ്രശ്ങ്ങൾ ഉടലെടുക്കുന്നതും അതിന്റെ സത്യാവസ്ഥ തേടി ഒരു മെന്റൽ ഹെൽത്ത്‌ കൗൺസിലർ ഇറങ്ങിപുറപെടുമ്പോൾ കഥ കൂടുതൽ ത്രില്ലിങ്ങും സങ്കീർണവും ആകുന്നു....

വിനു ആയിരുന്നു ഷൈൻ നിഗം എത്തിയ ഈ ചിത്രത്തിൽ അമ്മ ആശ ആയിരുന്നു രേവതി എത്തി.. ചിത്രത്തിലെ ഒരു മുക്കാൽ ഭാഗവും ഇവർ തമ്മിൽ ഉള്ള കോമ്പിനേഷൻ സീനുകൾ  ആണ്.. അതാണേൽ ഒന്നിനൊന്നു മെച്ചം... അമ്മയും മകനും ഒരു ടേബിലിന്റെ അപ്പുറവും ഇപ്പുറവും ഇരുന്നു സംസാരിക്കുന്ന രംഗം എല്ലാം കിടിലം ആയിരുന്നു...മെന്റൽ ഹെൽത്ത്‌ കൗൺസിലർ ആയി സൈജു കുറുപ് ആണ് എത്തിയത്.. ഇവരെ കൂടാതെ ആതിര പട്ടേൽ,ജെയിംസ് എളിയ എന്നിവർ ആണ് മറ്റു പ്രധാന കഥപാത്രങ്ങൾ...

ഗോപി സുന്ദർ സംഗീതം നിർവഹിച്ച ഈ ചിത്രത്തിന്റെ എഡിറ്റിംഗ് ഷഫീഖ് മുഹമ്മദ്‌ അലിയും ചായഗ്രഹണം ഷെഹനാദ് ജലാലും ആയിരുന്നു.. ഈ ചിത്രത്തിൽ ഒന്ന് രണ്ടു jump scare സീനുകൾ ശരിക്കും പേടിപ്പിച്ചു... പ്രത്യേകിച്ച് ആ വാതിലിന്റെ keyhole ഇൽ കൂടി വിനു നോക്കുന്ന രംഗം... ശെരിക്കും ഞെട്ടി.... അതുപോലെ പിന്നീടയും ഒന്ന് രണ്ടു എണ്ണം ഉണ്ട്... വികി കിഷൻ എന്നിവരുടെ സൗണ്ട് ഡിസൈനും പൊളിയായിരുന്നു.. ഇതൊക്കെ അനുഭവിക്കാൻ നട്ടപാതിരി ഒറ്റക് ഹെഡ്സെറ്റ് വെച്ചു കാണുക.. ഇന്നലെ ചിലപ്പോൾ ഫീൽ കിട്ടു...

വളരെ സ്ലോ ആയി തുടങ്ങി അവസാനത്തെ ഒരു അര മണിക്കൂർ  ഹോർറർ എലമെന്റ്സ് കൊണ്ട് ആളികത്തിയ ഈ ചിത്രം plant t films, shine nigam films എന്നിവരുടെ ബന്നറിൽ സുനില ഹബീബ്,ടെറസ റാണി എന്നിവർ ആണ് നിർമിച്ചത്... അൻവർ റഷീദ് ഉം sonyliv ആണ് ചിത്രം വിതരണം നടത്തിയത്... ക്രിട്ടിസിന്റെ ഇടയിൽ നല്ല അഭിപ്രായം നേടികൊണ്ട് നിൽക്കുന്ന ചിത്രം ഹോർറർ ചിത്രങ്ങൾ കാണാൻ ഇഷ്ട്ടമുള്ളവർക് ഒരു നല്ല അനുഭവം ആകാൻ ചാൻസ് ഉണ്ട്... അവസനത്തെ ഒരു അര മണിക്കൂർ ശരിക്കും പേടിപ്പിച്ചു വിടും... ഇഷ്ടമായി...

വാൽകഷ്ണം :

ചിത്രം ഒരു ഹോർറർ ത്രില്ലെർ ആണോ അതോ സൈക്കോളജിക്കൽ ത്രില്ലെർ ആണോ എന്ന് ചോദിച്ചാൽ എന്നിക് ഇപ്പോഴും ഡൌട്ട് ഉണ്ട്.. കാരണം ആ വീട്ടിൽ നടക്കുന്ന സംഭവങ്ങൾ ആ ഒരു പോയിന്റ് വരെ ഹോർറർ ആയിരുന്നു തോന്നുമെങ്കിലും ആശയുടെയും വിനുവിന്റെയും മെന്റൽ കണ്ടിഷൻ വെച്ചു നോക്കുമ്പോൾ അതി അവർക്ക് തോന്നിയത് ആയികൂടാ.. എന്തായാലും ഈ വർഷം മികച്ച കണ്ട ചിത്രങ്ങളിൽ ഒന്ന് ഇതാകും എന്നതിൽ തർക്കം ഇല്ല.... പൊളി ഐറ്റം...

Saturday, January 22, 2022

Akhanda(telugu)

 

"ബാലകൃഷ്ണയുടെ പടങ്ങൾ ഒക്കെ കത്തി ആണ് എന്നു അറിഞ്ഞു തന്നെയാണ് കാണുന്നത്.. പക്ഷെ ഈ ഒരു ചിത്രംത്തിന്റെ രണ്ടാം പകുതി കണ്ടു കഴിഞ്ഞപ്പോൾ ഒരു കിടു ഫീലിംഗ് ആയിരുന്നു..."

Boyapati Srinu വിന്റെ കഥയിൽ അദ്ദേഹവും M. Ratnam വും ചേർന്നു തിരകഥ രചിച് Boyapati Srinu സംവിധാനം ചെയ്ത ഈ തെലുഗ് ആക്ഷൻ ഡ്രാമയിൽ നന്ദമുനി ബാലകൃഷ്ണ ടൈറ്റിൽ കഥപാത്രം ആയ അഖണ്ട ആയും മുരളി കൃഷ്ണൻ എന്ന അദേഹത്തിന്റെ ഇരട്ട സഹോദരനായും എത്തി...

ഒരു വീട്ടിൽ ജനികുന്നഇരട്ട കുട്ടികളിൽ ഒരാൾ മരിച്ചു എന്ന് കരുതി അവന്റെ അച്ഛൻ അതിനെ അന്നേരം അവിടെ എത്തുന്ന ആഘോരയ്ക് നൽകുന്നു.. വർഷങ്ങൾക് ഇപ്പുറം അതിൽ ഒരാൾ ആയ മുരളി കൃഷ്ണ ആ നാട്ടിൽ വരദരാജ് എന്ന നടത്തുന്ന ഒരു illegal mine ഇൻ എതിരെ പോരാടുകയും അവർക്ക് എതിരെ തോൽക്കാൻ തുടങ്ങുമ്പോൾ അഖണ്ട,അവന്റെ മരിച്ചു എന്ന് കരുതിയ ഏട്ടൻ, അവിടെ എത്തുന്നതും പിന്നേ നടക്കുന്ന സംഭവങ്ങളും ആണ് ചിത്രം നമ്മളോട് പറയുന്നത്...

ബാലകൃഷ്ണയെ കൂടാതെ ശ്രീകാന്ത് വരദരാജ് ആയി എത്തിയ ഈ ചിത്രത്തിൽ പ്രഗ്യാ ജെയ്സവൽ ശരണ്യ എന്ന മുരളിയുടെ ഭാര്യ ആയ IAS ഓഫീസർ ആയും,ഷംന കാസിം ശരണ്യയുടെ സെക്രട്ടറി പദ്മവതി ആയും എത്തി...ആഘോരാ ബാബ എന്ന മറ്റൊരു പ്രധാന കഥപാത്രം ആയി ജഗപതി ബാബു എത്തിയപ്പോൾ സുബ്ബാരാജ്,പ്രഭാകർ എന്നിവർ ആണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്...

C. Ram Prasad ചായഗ്രഹണം നിർവഹിച്ച ഈ ചിത്രത്തിന്റെ എഡിറ്റിംഗ് Kotagiri Venkateshwara Rao ആയിരുന്നു..Kalyan Chakravarthy,Ananta Sriram,എന്നിവരുടെ വരികൾക്ക് S. Thaman ഈണമിട്ട് ഇതിലെ ഗാനങ്ങൾ Lahari Music ആണ് വിതരണം നടത്തിയത്....

Dwaraka Creations ഇന്റെ ബന്നറിൽ Miryala Ravinder Reddy നിർമിച്ച ഈ ചിത്രം ക്രിട്ടിസിന്റെ ഇടയിൽ മിക്സഡ് അഭിപ്രായം നേടിയപ്പോൾ ബോക്സ്‌ ഓഫീസിൽ രണ്ടാം highest-grossing Telugu film ആയി... തിയേറ്റർ റിലീസ് കഴിഞ്ഞ് ഇപ്പോൾ hotstar യിൽ എത്തിട്ടുള്ള ഈ ചിത്രം എന്നിലെ പ്രായക്ഷകന്തൃപ്തിപെടുത് പ്രത്യേകിച്ച് അഖണ്ടയുടെ അഴിഞ്ഞാട്ടം ഉണ്ടായ ആ രണ്ടാം പകുതി കിടുക്കി... ഒന്ന് കണ്ടു നോക്കു... എന്നിക് ഇഷ്ടമായി

Friday, January 21, 2022

Garuda Gamana Vrishabha Vahana (kannada)

 

"സുബ്രഹ്മണ്യപുരം, ഗാങ്സ് ഓഫ് വസേപുർ, കമ്മട്ടിപ്പാടം എന്നി ചിത്രങ്ങൾ ഒപ്പം ചേർത്ത് വെക്കാൻ പറ്റുന്ന ഒരു ആർ ബീ ഷെട്ടി സംഭവം "

വിഷ്ണു ശിവൻ എന്നി ദേവന്മാരെ ആധാരമാക്കി രാജ് ബീ ഷെട്ടി സംവിധാനം നിർവഹിച്ച ഈ കണ്ണട ക്രൈം ഡ്രാമ പറയുന്നത് ഒരു സുഹൃത് ബന്ധത്തിന്റെ കഥയാണ്...

വർഷങ്ങൾക് മുൻപ് ഒന്നിച്ചു കളിച്ചു വളർന്ന ശിവ-ഹരി എന്നിവരുടെ കഥയാണ് ചിത്രം പറയുന്നത്.. നാട്ടുകാർക് ഇടയിൽ ഒരാൾ ശിവനെ പോലെ എല്ലാത്തിനെയും ഒരു മയവും ഇല്ലാതെ അടിച്ചു പറിച്ചു കൂടെ കൂട്ടുന്ന ആളാണെങ്കിൽ മാറ്റൽ വിഷ്ണുവിനെ പോലെ പാവം ആയി നടിച്ചു ആൾക്കാരെ ഉപയോഗിക്കും.. അവർ കാരണം മംഗലാപുരം നഗരത്തിലെ  മംഗൽദേവി എന്ന ആ ചെറിയ പട്ടണം മുഴുവൻ കിടുകിട വിറക്കുമ്പോൾ അവരെ വകവരുത്താൻ എത്തുന്ന ആ പാവം പോലീസ് ഓഫീസർ ബ്രഹ്മയ്യക്ക് അവരുടെ മുപിൽ പിടിച്ചു നില്കാൻ ഒരു പിടിവള്ളി കിട്ടുന്നതും അതിനോട് അനുബന്ധിച്ചു അയാൾ അവരെ മുഴുവനായി ഇല്ലാതാകുന്നതും ആണ് കഥസാരം.. അതായത് വിഷ്ണുവിനെയും ശിവനെയും സൃഷ്‌ടിച്ച അതെ ബ്രഹ്മവ് അവരെ തിരികെ എടുക്കുന്നു...

ഒണ്ട് മൊട്ടയെ കഥയ് എന്ന തന്റെ ആദ്യ ചിത്രം കൊണ്ട് എന്റെ മനസ്സിൽ ഒരു നല്ല നടന്നായും സംവിധായകൻ ആയും ഇടം പിടിച്ച ആർ ബീ ഷെട്ടി ശെരിക്കും ഞെട്ടിച്ച ചിത്രമാണ് ഇത്... കുറച്ചു വർഷങ്ങൾക് മുൻപ് ഒരു കണ്ണടികൻ വന്നു ഒരു പുലികളി കളിച്ചു ഞെട്ടിച്ചപ്പോൾ ഇവിടെ ഇവിടെ ഒരു പുലി താണ്ഡവം ആണ് ആടി തീർത്തത്... ആ മഴയിൽ ഉള്ള പുലി ഡാൻസ് മാത്രം കണ്ടാൽ മതി ഇദ്ദേഹത്തിന്റെ ഫാൻ ആകാൻ.... പിന്നെ റിഷഭ് ഷെട്ടി... ഇങ്ങേറെ കുറിച് എന്ത് പറയാൻ.. തന്റെ എല്ലാ ചിത്രങ്ങളിലും കിട്ടുന്ന വേഷം അതിഗംഭീരം ആകുന്ന ഇദ്ദേഹത്തിന്റെ മറ്റൊരു മികച്ച മുഖം ആയിരുന്നു ഇതിലെ ഇതിലെ ഹരി... തന്റെ വലംകൈ ശിവ എന്തിനും ഏതിനും എടുത്തുചാടുന്നത് ഇഷ്ടമല്ലെങ്കിലും അവനെ കൈയൊഴിഞ്ഞപ്പോൾ ആണ് അവന്റെ വില ഹരി മനസിലാകുന്നതും പിന്നീട് ഹരിയും ഹരനും തമ്മിലുള്ള വാക്ക്പോരിൾ ഏറ്റവും വലിയ നഷ്ടം സംഭവിക്കുന്ന ആൾ ആയും ഹരിമാറുന്നു... പിന്നീട് എടുത്തു പറയേണ്ട കഥപാത്രം ആയ ബ്രഹ്മയ്യൻ ചെയ്ത ഗോപാൽ കൃഷ്ണ ദേഷ്പണ്ടേയും മികച്ച അഭിനയം കാഴ്ചവെക്കുന്നുണ്ട്.. തന്നെ സ്ഥലം മാറ്റാൻ അവിടത്തെ എം എൽ എ യുടെ കാല് പിടിക്കാൻ എത്തുന്ന അയാളെ ചവിട്ടി പുറത്താക്കിയ അയാളെ കൊണ്ട് തന്നെ തന്നെ ബഹുമാനിക്കാൻ പഠിപ്പിക്കുന്ന അദ്ദേഹവും തന്റെ വേഷം മികച്ചതാക്കി... അവസാനത്തെ ആ ചെക്കിട്ടത്തടി അത് പൊളിച്ചു... ഇവരെ കൂടാതെ ജ്യോതിഷ് ഷെട്ടി,ഗുരു സനിൽ,ദീപക് റായ് എന്നിവർ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചു....

Praveen Shriyan ചായഗ്രഹണവും, എഡിറ്റിങ്ങും നിർവഹിച്ച ഈ ചിത്രത്തിന്റെ സംഗീതം മിഥുൻ മുകുന്ദൻ ആയിരുന്നു..ഈ മൂന്ന് വിഭാഗങ്ങളും ഒന്നിലൊന്നു മികച്ചതായിരുന്നു... ഓരോ ഷോട്സും ഹോ ഗംഭീരം.പ്രത്യേകിച്ച് ആ പുലി കളി സീനും ബ്രഹ്മയ്യൻ ആ പോലീസ് കോൺസ്റ്റബിലിനെ ആ വലിയ കൊറിയിൽ കൊണ്ടുപോയി അവർ തമ്മിൽ നടത്തുന്ന ആ സംഭാഷണവും സീനും മികച്ചതായിരുന്നു.. പിന്നെ അവസാനം ആ പിള്ളേർ ഹരിയുടെ മുൻപിൽ എത്താൻ നടത്തുന്ന ആ ചെറിയ ഓട്ടവും മികച്ചതായി തോന്നി...

Lighter Buddha Films, Coffee Gang Studios എന്നിവരുടെ ബാനറിൽ Ravi Rai Kalasa,Vachan Shetty എന്നിവർ നിർമിച്ച ഈ ചിത്രം രക്ഷിത് ഷെട്ടിയുടെ Paramvah Pictures ആണ് വിതരണം നടത്തിയത്....Film Companion ഇന്റെ FC Gold list of films യിൽ ഇടം നേടിയ ഈ ചിത്രം ക്രിട്ടിസിന്റെ ഇടയിൽ മികച്ച അഭിപ്രായം നേടുകയും ബോക്സ്‌ ഓഫീസിൽ ആവറേജ് പ്രകടനം നടത്തി ഇപ്പോൾ zee5 യിൽ ഓൺലൈൻ ആയി പ്രദർശനം ആരംഭിക്കുകയും ചെയ്തു.. ഒരു മികച്ച അനുഭവം.. Don't miss

Wednesday, January 19, 2022

Chandigarh Kari Aashiqui(hindi)


"എന്ത് എഴുതണം എവിടെ തുടങ്ങണം എന്ന് മറന്നു പോകുന്ന ഒരു ചിത്രം "

ഹിന്ദിയിൽ ഇപ്പോൾ ഉള്ളതിൽ വച്ച് കഥയിലും ചിത്രത്തിലും ഒരു മിനിമം ഗ്യാരന്റി തരുന്ന ആരാണ് നടൻ എന്ന് ചോദിച്ചാൽ ഞാൻ ആദ്യം പറയുന്ന നടൻ ആകും ആയുഷ്മാൻ ഖുറാനെ... അദ്ദേഹം കൈവച്ച ഓരോ ചിത്രവും എന്തോ കണ്ടുകൊണ്ട് നില്കാൻ രസം ആണ്‌.... തന്റെ ആദ്യ ചിത്രം ആയ വിക്കി ഡോണർ മുതൽ ഇന്നലെ കണ്ട ഈ ചിത്രം വരെ അദ്ദേഹം  ചിലത് ചിത്രത്തിൽ കരുതിവച്ചിട്ടുണ്ടാകും...

Abhishek Kapoor,Supratik Sen,Tushar Paranjpe എന്നിവരുടെ കഥയ്ക്കും തിരക്കഥയ്ക്കും Abhishek Kapoor സംവിധാനം നിർവഹിച്ച ഈ ഹിന്ദി റൊമാന്റിക് കോമഡി ഡ്രാമ പറയുന്നത് മനു എന്നാ മാനവിന്ദർ മുൻജാലിൻറെ കഥയാണ്...

കൂട്ടുകാർക്കൊപ്പം ഒരു ബോഡി ബിൽഡിംഗ്‌ ഷോപ്പ് നടത്തുന്ന മനു GOAT എന്നാ ബോഡിബിൽഡിംഗ് ചാമ്പ്യൻഷിപ്പിൽ ഭാഗമാക്കാൻ നല്ലവണ്ണം പ്രായത്നിക്കുന്നുമുണ്ട്... അതിനിടെ ആണ്‌ അദ്ദേഹം അവിടെ എത്തുന്ന മാൻവി എന്നാ സുമ്പാ ഇൻസ്‌ട്രെക്ടറെ പരിചയപ്പെടുന്നത്...തങ്ങളുടെ ജിമ്മിൽ തന്നെ സുമ്പാ പഠിപ്പിക്കാൻ തുടങ്ങുന്ന അവളോട് മനു ഇഷ്ടത്തിൽ ആകുകയും അവളെ കല്യണം കഴികാൻ പ്രൊപ്പോസ് ചെയ്യുന്ന മനു അവളെ കുറിച്ചുള്ള ഒരു രഹസ്യം അറിയുന്നതോടെ കഥ കൂടുതൽ സങ്കീർണവും ത്രില്ലിങ്ങും പിന്നീട് മനസിനെ പിടിച്ചു ഉലക്കുന്നാ ഒന്നായി മാറുന്നു...

ആയുഷ്മാൻ ഖുറാനെ മനു ആയി എത്തിയ ഈ ചിത്രത്തിൽ മാൻവി എന്നാ കഥാപാത്രത്തെ വാണി കപൂർ അവതരിപ്പിച്ചു.. അഭിഷേക് ബജാജ് സാൻഡി എന്നാ കഥാപാത്രം ആയി എത്തിയപ്പോൾ മാൻവിയുടെ അച്ഛൻ ആയി കന്വൽജിത് സിംഗ് എത്തി..ഇവരെ കൂടാതെ യോഗ്രാജ്‌ സിംഗ്, ഗൗരവ ശർമ എന്നിവർ ആണ്‌ മറ്റു പ്രധാനകഥാപാത്രങ്ങൾ ആയി ചിത്രത്തിൽ ഉള്ളത്..

IP Singh, Priya Saraiya, Vayu എന്നിവരുടെ വരികൾക്ക്  Sachin–Jigar,Tanishk Bagchi എന്നിവർ ഈണമിട്ട ഇതിലെ ഗാനങ്ങൾ T-Series ആണ്‌ വിതരണം നടത്തിയത്... മനോജ്‌ ലമ്പൊ ഛായാഗ്രഹണം നിർവഹിച്ച ഈ ചിത്രത്തിന്റെ എഡിറ്റിംഗ് ചന്ദ്രൻ ആരോര ആയിരുന്നു..


T-Series,Guy in the Sky Pictures എന്നിവരുടെ ബന്നേറിൽ, Bhushan Kumar,Pragya Kapoor,Krishan Kumar,Abhishek Nayyar എന്നിവർ നിർമിച്ച ഈ ചിത്രം AA Films ആണ്‌ വിതരണം ചെയ്തത്..ക്രിട്ടിസിന്റെ ഇടയിൽ മികച്ച അഭിപ്രായം നേടിയെങ്കിലും ചിത്രം ബോക്സ്‌ ഓഫീസിൽ പരാജയം ആയിരുന്നു... ചിത്രം ഇപ്പോൾ netflix യിൽ കാണാം...

വാൽകഷ്ണം:

ഈ ചിത്രം ഒരു ഓർമപ്പെടുത്തൽ ആണ്‌.. ഇങ്ങനെ ഉള്ള മനുഷ്യർ അവർക്കും respect, freedom എല്ലാത്തിനും അവകാശം ഉണ്ട്‌.. അവരെ തള്ളികളയരുത്... ഈ നാട്ടിൽ വളരുന്ന ഓരോരോ മേരികുട്ടിമാർ ആയിക്കോട്ടെ അല്ല മൻവി ആയികൊള്ളട്ടെ അവരും മനുഷ്യർ ആണ്‌.. അവരെയും ജീവിക്കാൻ അനുവദിക്കു..

ഈ വർഷം കണ്ട ഏറ്റവും മികച്ച ചിത്രങ്ങളിൽ ഒന്ന്‌..... Don't miss

Sunday, January 16, 2022

Madhuram


"കൊതി ഊരും മധു നുകരും ഈ മധുരം "

Ahammed Khabeer ഇന്റെ കഥയ്ക് Ashiq Amir, Fahim Safar എന്നിവർ തിരകഥ രചിച് അഹമ്മദ്‌ ഖബീർ തന്നെ സംവിധാനം നിർവഹിച്ച ഈ മലയാള റൊമാന്റിക് കോമഡി ഡ്രാമ സഞ്ചരിക്കുന്നത് കൊച്ചി മെഡിക്കൽ കോളേജിൽ എത്തുന്ന ജീവിതങ്ങളിലൂടെയാണ്..

ചിത്രത്തിന്റെ പ്രധാന കഥപാത്രങ്ങൾ ആയി വരുന്നത് സാബു - കെവിൻ എന്നിവർ ആണെങ്കിലും അവരെ കൂടാതെ എല്ലാവരും നല്ല പ്രാധാന്യം ചിത്രം കൊടുക്കുന്നുണ്ട്...  തന്റെ ഭാര്യയെ ചികിത്സിക്കാൻ എത്തുന്ന സാബു അവിടെ കെവിൻ എന്ന ഒരു ചെറുപ്പകാരനെ പരിചയപെടുന്നു.. തന്റെ ഭാര്യ ചെറിയുമായി ചില പ്രശ്ങ്ങൾ ഉള്ള കെവിനിനെ സഹായിക്കാൻ അയാൾ അവിടത്തെ അദേഹത്തിന്റെ സുഹൃത്തുക്കൾ ആയ രവി,വിഷ്ണു,അങ്ങനെ കുറച്ചു പേരുടെ സഹായം തേടുന്നതും അതിനിന്റെ ഭാഗമായി ആ ഹോസ്പിറ്റലിൽ നടക്കുന്ന സംഭവങ്ങളും ആണ് ചിത്രത്തിന്റെ ആധാരം..

സാബു ആയിരുന്നു ജോജു ജോർജ് എത്തിയ ചിത്രത്തിൽ കെവിൻ ആയി അർജുൻ അശോകൻ എത്തി.. സാബുവിന്റെ ഭാര്യ ചിത്ര ആയിരുന്നു ശ്രുതി രാമചന്ദ്രൻ എത്തിയപ്പോൾ കെവിന്റെ ഭാര്യ ചെറി ആയി നിഖില വിമൽ ആയിരുന്നു..ഇന്ദ്രൻസ് ഏട്ടൻ രവി എന്ന കഥപാത്രം ചെയ്തപ്പോൾ ജഗദീഷ്ഏട്ടൻ കെവിന്റെ അച്ഛൻ ആയും ലാൽ ഡോക്ടർ രാജ എന്ന കഥപാത്രം ആയും എത്തുന്നു...ഇവരെ കൂടാതെ ഫാഹിം സഫർ, ജാഫർ ഇടുക്കി,നവാസ് വെള്ളികുന്ന് എന്നിവരാണ് മാറ്റു പ്രധാനകഥാപാത്രങ്ങൾ ആയിരുന്നു ഉള്ളത്...

Jithin Stanislaus ചായഗ്രഹണം നിർവഹിച്ച ഈ ചിത്രത്തിന്റെ എഡിറ്റിംഗ് Mahesh Bhuvanend ആയിരുന്നു....Vinayak Sasikumar,Sharfu എന്നിവരുടെ വരികൾക്ക് Hesham Abdul Wahab, Govind Vasantha എന്നിവരാണ് ചിത്രത്തിന്റെ സംഗീതം കൈകാര്യം ചെയ്തത്.. ഇതിൽ Govind Vasantha ചിത്രത്തിന്റെ ബിജിഎം ഉം ചെയ്തിട്ടുണ്ട്... മനസ്സിൽ ഒരു കുളിർമ ആണ് ഇതിന്റെ സംഗീതം...

Appu Pathu Pappu Production House ഇന്റെ ബന്നറിൽ Joju GeorgeSijo Vadakkan എന്നിവർ നിർമിച്ച ഈ ചിത്രം SonyLIV ആണ് വിതരണം നടത്തിയത്...ക്രിട്ടിസിന്റെ ഇടയിൽ നല്ല അഭിപ്രായം നേടിയ ഈ ചിത്രം മനസ്സിൽ ഒരു കുളിർമയായി അവസാനിക്കുമ്പോൾ എന്നും മനസ്സിൽ കരുതി വെക്കാൻ പറ്റുന്ന ഒരു പറ്റം നല്ല ഓർമ്മകൾ സമ്മാനിക്കുന്നു.. Dont miss

Thursday, January 13, 2022

Apoorva Sagodharargal(tamil)


Panchu Arunachalam ഇന്റെ കഥയ്ക് Mohan Rangachari എന്നാ crazy മോഹനും കമൽ ഹസ്സനും തിരക്കഥ രചിച്ച ഈ തമിഴ് മസാല ചിത്രം Singeetam Srinivasa Rao ആണ്‌ സംവിധാനം നിർവഹിച്ചത്.

സേതുപതി എന്നാ പോലീസ് ഓഫീസറിൽ നിന്നാണ് കഥ തുടങ്ങുന്നത്.... ധർമരാജ്,ഫ്രാൻസിസ് അബറസ്,നല്ലശിവം,സത്യമൂർത്തി എന്നി വലിയ കൈകളെ വിലങ്ങണിയിച്ച അദ്ദേഹത്തിന് പക്ഷെ അതിന്റെ അവസാനം മരിക്കേണ്ടി വരുന്നു.. അവൽ നിന്നും രക്ഷപെട്ടു ഓടുന്ന സേതുപതിയുടെ ഭാര്യ കാവേരി മുനിയമ്മയുടെ അടുത്ത് എത്തി ഇരട്ടകുട്ടികൾക് ജന്മം നൽകുകയും പക്ഷെ വിധിയുടെ വിളയാട്ടം ആ രണ്ടു കുട്ടികളെ പിരിക്കുന്നതും പിന്നീട് വർഷങ്ങൾക് ഇപ്പുറം അതിൽ ഒരുവൻ ആയ അപ്പു അച്ഛന്റെ കൊലയായാളികളെ കുറിച് അറിഞ്ഞു അവരെ തീർക്കാൻ ഇറങ്ങി പുറപ്പെടുന്നതും ആണ്‌ കഥാസാരം..അതിനിടെ അവൻ തന്റെ അനിയനെയും അവർ കണ്ടുമുട്ടുന്നതും പിന്നീട് നടക്കുന്ന സംഭവങ്ങൾ ആണ്‌ ചിത്രത്തിന്റെ ഇതിവൃത്തം..

സേതുപതി,അപ്പു,രാജ എന്നി മൂന്ന് കഥാപാത്രങ്ങൾ ആയി ഉലകനായകൻ എത്തിയ ഈ ചിത്രത്തിൽ കാവേരി എന്നാ കഥാപാത്രത്തെ ശ്രീവിദ്യ അവതരിപ്പിച്ചു... സത്യമൂർത്തി, ധർമരാജ്, ഫ്രാൻസിസ്, നല്ലശിവം എന്നി വില്ലൻ കഥപ്പാത്രങ്ങൾ ആയി ജയ്ശങ്കർ,നാഗേഷ്,ഡൽഹി ഗണേഷ്, നാസ്സർ എന്നിവർ എത്തിയപ്പോൾ ഗൗതമി രാജയുടെ പ്രണയിനി ആയ ജാനകി എന്നാ കഥാപാത്രത്തെ അവതരിപ്പിച്ചു....മനോ എന്നാ മറ്റൊരു കഥാപാത്രം രുപിണി കൈകാര്യം ചെയ്തു...

വാലി യുടെ വരികൾക്ക് ഇളയരാജ ഈണമിട്ട ഇതിലെ ഗാനങ്ങൾ ആ എക്കാലവും ഓർത്തുവെക്കുന്ന ഒരു പിടി മികച്ച ഗാനങ്ങൾ ആണ്‌.. ഇതിലെ "ഉന്ന നിനച്ചൻ "എന്ന് തുടങ്ങുന്ന ഗാനം ദി ഹിന്ദു പത്രത്തിന്റെ Best of Vaali: From 1964 – 2013 എന്നാ എപ്പിസോഡിൽ ഉൾപെടുത്തിട്ടുണ്ട്...പ്രേം ധാവൻ,രാജശ്രീ എന്നിവരാണ് ചിത്രതിന്റെ ഹിന്ദി തെലുഗ് വേർഷനിനു ഗാനങ്ങൾ രചിച്ചത്...

പി സി ശ്രീറാം ഛായാഗ്രഹണം നിർവഹിച്ച ഈ ചിത്രത്തിന്റെ എഡിറ്റിംഗ് ബി ലെനിൻ,വി ടി വിജയൻ എന്നിവരായിരുന്നു...Raaj Kamal Films International ഇന്റെ ബന്നേറിൽ കമൽ തന്നെ നിർമിച്ച ഈ ചിത്രം International Film Festival of India യിൽ ആണ്‌ ആദ്യ പ്രദർശനം നടത്തിയത്...ക്രിട്ടിസിന്റെ ഇടയിലും ബോക്സ്‌ ഓഫീസിലും നല്ല അഭിപ്രായവും വിജയവും ആയ ഈ ചിത്രം Filmfare Award for Best Film – Tamilഉം,Tamil Nadu State Film Awards യിൽ ബെസ്റ്റ് ആക്ടർ, Best Lyricist എന്നിവിഭാഗങ്ങളിൽ അവാർഡും സ്വന്തമാക്കി....

ഈ ചിത്രത്തിൽ അപ്പു എന്നാ കുള്ളൻ കഥാപാത്രത്തെ The Times of India അവരുടെ Kamal Haasan's Top 10 mindblowing avatars ആയി ഉൾപെടുത്തുകയും ചെയ്തു.. എന്റെ പ്രിയ കമൽ ചിത്രങ്ങളിൽ ഒന്ന്‌...ചിത്രം ഇപ്പോൾ amazon prime യിൽ കാണാം...

Monday, January 10, 2022

Dawn of the planet of apes(english)


2011 യിൽ പുറത്തിറങ്ങിയ Rise of the Planet of the Apes എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗം ആയ ഈ അമേരിക്കൻ സയൻസ് ഫിക്ഷൻ ചിത്രം Pierre Boulle യുടെ Planet of the Apes എന്ന പുസ്തകത്തെ ആധാരമാക്കി Mark Bomback,Rick Jaffa,Amanda Silver എന്നിവരുടെ തിരകഥയിൽ Matt Reeves സംവിധാനം ചെയ്ത ചിത്രമാണ്...

ചിത്രം പറയുന്നത് സിസറിന്റെ കഥയുടെ തുടർച്ചയാണ്...പത്തു വർഷങ്ങൾക് ഇപ്പുറം സിമിൻ ഫ്ലൂ എന്ന മഹാമാരി മനുഷ്യ രാശി ഇല്ലാതായി കൊണ്ട് നില്കുകയാണ്.. അതെ സമയം സിസറിന്റെ സഹായത്തോടെ ബുദ്ധി വികസം സംഭവിച്ച ചിമ്പാൻസീ ആണ് ഇപ്പോൾ ലോകം ഭരിക്കുന്നത്.. ലോകത്തെ വെളിച്ചം നഷ്ടപ്പെട്ടു നിലക്കുന്ന ആ സമയത് മൽകം എന്ന ആളും അയാളുടെ സഹായികളും സാൻഫ്രാൻസിക്കോയിലെ ഒരു hydroelectric dam തേടി ഇറങ്ങുന്നതും ആ യാത്ര അവരെ സിസരും അദേഹത്തിന്റെ സംഘത്തിന്റെയും അടുത്തെത്തിക്കുന്നതോടെ നടക്കുന്ന സംഭവങ്ങൾ ആണ് ചിത്രം നമ്മളോട് പറയുന്നത്...

Andy Serkis സിസർ എന്ന കഥാപാത്രം അവതരിപ്പിച്ചപ്പോൾ Koba എന്ന നെഗറ്റീവ് കഥപാത്രം Toby Kebbell ആണ് ചെയ്തത്..മറ്റു പ്രധാന apes ആയ ബ്ലൂ എയെസ്‌,റോക്കറ്റ് എന്നിവർ ആയി നിക്ക് തുര്സ്റ്റോൺ,ടെറി നോടറി എന്നിവർ എത്തി.. ചിത്രത്തിന്റെ മനുഷ്യ കഥപാത്രങ്ങളിൽ മെയിൻ ആയ മൽകം,ഡ്രഫസ്, എല്ലി ആയി ജെസൺ ക്ലാർക്ക്,ഗറി ഓൾഡ്മാൻ, കേറി രസൽ എന്നിവർ എത്തി...

Michael Seresin ചായഗ്രഹണം നിർവഹിച്ച ഈ ചിത്രത്തിന്റെ എഡിറ്റിംഗ് William Hoy,Stan Salfas സും സംഗീതം Michael Giacchino ഉം ആയിരുന്നു...TSG Entertainment,Chernin Entertainment എന്നിവരുടെ ബന്നറിൽ Peter Chernin,Dylan Clark,Rick Jaffa,Amanda Silver എന്നിവർ നിർമിച്ച ഈ ചിത്രം 20th Century Fox ആണ് വിതരണം നടത്തിയത്...

San Francisco യിലെ Palace of Fine Arts യിൽ ആദ്യ പ്രദർശനം നടത്തിയ ഈ ചിത്രം 36th Moscow International Film Festival യിൽ ആണ് അവസാനം പ്രദർശനം നടത്തിയത്..ക്രിട്ടിസിന്റെ ഇടയിൽ മികച്ച അഭിപ്രായം നേടിയ ചിത്രം eighth-highest-grossing film of 2014 യും ആയിരുന്നു....

Academy Awards യിൽ Best Visual Effects യിന് നോമിനേറ്റ ചെയ്യപ്പെട്ട ഈ ചിത്രം 4th AACTA International Awards യിൽ Best International Supporting Actor,Art Directors Guild യിൽ  Best Fantasy Film എന്നി നോമിനേറ്റിനേഷനുകളും നേടി..ഇത് കൂടാതെ Annie Awards,Empire Awards,Critics' Choice Awards എന്നിങ്ങനെ പല അവാർഡ് നിശകളിലും മികച്ച അഭിപ്രായം നേടുകയും അവാർഡുകൾ വാരികൂട്ടുകയും ചെയ്തു

War for the Planet of the Apes എന്ന പേരിൽ ഒരു മൂന്നാം ഭാഗവും വന്ന ഈ സീരീസ് എന്റെ പ്രിയ ചിത്രങ്ങളിൽ ഒന്ന് തന്നെ.. കാണാൻ മറകേണ്ട.. ചിത്രം ഹോട്സ്റ്ററിൽ ഉണ്ട്...

Sunday, January 9, 2022

Raise of the planet of Apes(english)

 

Pierre Boulle യുടെ Planet of the Apes എന്ന ഫ്രൻച്ച് പുസ്തകത്തെ ആധാരമാക്കി Rick Jaffa,Amanda Silver എന്നിവരുടെ തിരകഥയ്ക്ക് Rupert Wyatt സംവിധാനം നിർവഹിച്ച ഈ അമേരിക്കൻ സയൻസ് ഫിക്ഷൻ ചിത്രം സീസർ എന്ന ചിമ്പാൻസിയുടെ കഥയാണ്....


അൽസിമേഴ്‌സ് ഇന് മരുന്ന് കണ്ടുപിക്കാൻ വേണ്ടി, ALZ-112 എന്ന ഡ്രഗ് ടെസ്റ്റ്‌ ചെയ്യുന്ന William Rodman എന്ന കെമിസ്റ്, ആ മരുന്ന് bright eyes എന്ന ചിമ്പാൻസീക് നൽകുന്നു... കുറച്ചു കഴിഞ്ഞു അതിന്റെ അതിന്റ അടുത്തേക് പോകുന്ന സയൻയ്സ്റ്നോട്‌ വളരെ അക്രമസക്തമായി പെരുമാറ്റം കാണിക്കുന്ന അതിന്റെ അവർ വെടിവെച്ചു വീഴ്ത്തിയെങ്കിലും അതിന്റെ കാരണം അതിനു ഒരു കുട്ടി ഉണ്ടായതാണ് എന്ന് മനസിലാകുന്ന വിൽ എന്ന ഒരു സയന്റിസ്റ് ആ കുട്ട്യേ സീസെർ എന്ന പേര് കൊടുത്തു എടുത്തു വളർതുന്നതും പിന്നീട് വർഷങ്ങൾക് ഇപ്പുറം നടക്കുന്ന സംഭവങ്ങലും നമ്മളോട് പറയുന്നു....


James Franco വിൽ റോഡ്മാൻ എന്ന കഥപാത്രം ആയി എത്തിയ ഈ ചിത്രത്തിൽ  Dr. Caroline Aranha എന്ന വില്ലിന്റെ കാമുകിയും സീസറിന്റെ കൂട്ടുകാരിയായും Freida Pinto എത്തി....John Lithgow വില്ലിന്റെ അച്ഛൻ ആയ Charles റോഡ്മാൻ ആയി എത്തിയപ്പോൾ Andy Serkis ആണ് സീസർ ആയി എത്തിയത്...


Andrew Lesnie ചായഗ്രഹണം നിർവഹിച്ച ഈ ചിത്രത്തിന്റെ സംഗീതം Patrick Doyle ഉം എഡിറ്റിംഗ് Conrad Buff,Mark Goldblatt എന്നിവരും ചേർന്നാണ് നിർവഹിച്ചത്..Chernin Entertainment,Dune Entertainment,Big Screen Productions, Ingenious Film Partners എന്നിവരുടെ ബന്നറിൽ Peter Chernin,Dylan Clark,Rick Jaffa,Amanda Silver എന്നിവർ നിർമിച്ച ഈ ചിത്രം 20th Century Fox ആണ് വിതരണം നടത്തിയത്...


ക്രിട്ടിസിന്റെ ഇടയിൽ നല്ല അഭിപ്രായം നേടിയ ഈ ചിത്രം ബോക്സ്‌ ഓഫീസിലും വലിയ വിജയം ആയിരുന്നു...84th Academy Awards യിൽ Best Visual Effects ഇന് നോമിനേറ്റ ചെയ്യപ്പെട്ട ഈ ചിത്രം Annie Awards യിൽ Character Animation in a Live Action Production എന്ന വിഭാഗത്തിൽ അവാർഡ് നേടി..ഇത് കൂടാതെ Alliance of Women Film Journalists,65th British Academy Film Awards,Broadcast Film Critics Association,Genesis Awards,Houston Film Critics Society എന്നിങ്ങനെ പല അവാർഡ് നിശകളിലും വളരെ നല്ല അഭിപ്രായം നേടുകയും കുറെ ഏറെ നോമിനേഷനും അവാർഡും നെടുകയും ചെയ്തു..


Dawn of the Planet of the Apes,War for the Planet of the Apes എന്നിങ്ങനെ രണ്ടു സീക്വൽസ് ഇറങ്ങിയ ഈ ചിത്രം ഇപ്പോൾ ഹോട്സ്റ്ററിൽ കാണാം.. ഒരു കിടു അനുഭവം...

Friday, January 7, 2022

Pushpa : The Rise (telugu)

 

"പാർട്ടി ലേതാ പുഷ്പ?"

ഈ വർഷം ഏറ്റവും കൂടുതൽ കാത്തിരുന്ന ചിത്രം...സുകുമാർ, അല്ലു പിന്നെ നമ്മുടെ സ്വന്തം ഫാഫയുടെ തെലുങ്ക് അരങ്ങേറ്റം... തിയേറ്ററിൽ കാണാൻ ആഗ്രഹിച്ചിരുണെങ്കിലും കാണാൻ പറ്റിയില്ല.... എന്തായാലും ഇന്നലെ ചിത്രം ആമസോൺ പ്രൈമിൽ റിലീസ് ചെയ്തപ്പോൾ കണ്ടു.. ഒറ്റവാക്കിൽ പോപ്പൊളി.....

സുകുമാർ കഥഎഴുതി സംവിധാനം ചെയ്ത ഈ തെലുഗ് ആക്ഷൻ ഡ്രാമ പറയുന്നത് പുഷ്പ എന്ന കൂലിയുടെ ഉയർച്ചയുടെ കഥയാണ്....

ചിത്രം നടക്കുന്നത് ആന്ധ്രാപ്രദേശിലെ ചിറ്റൂർ ജില്ലയിലെ Seshachalam Hills യിൽ ആണ്.. അവിടെ മാത്രം കിട്ടുന്ന കോടികൾ വിലമതിക്കുന്ന ഒരു പ്രത്യേക തര രക്തചന്ദനത്തിന്റെ കള്ളക്കടത്തും അതിനോട് അനുബന്ധിച് നടക്കുന്ന സംഭവങ്ങളിലേക്കും വിരൽ ചൂണ്ടുന്ന ഈ ചിത്രം പുഷ്പ എന്ന ആ കള്ളകടത്തിലിന്റെ ഒരു തലവന്റെ ഉയർച്ചയുടെ കഥപറയുന്നു....

നാട്ടിൽ നിന്നും എത്തി വളരെ പേട്ടന്ന് തന്നെ മംഗളം ശ്രീനു എന്ന ഒരാളുടെ വലംകൈ ആയി മാറുന്ന പുഷ്പ ഒരു ഡീൽ  അതിവിദഗ്ദ്ധമായി  ഫോറെസ്റ്കാരിൽ നിന്നും രക്ഷപെടുത്തുന്നു... അതിന്റെ ആഘോഷം നടക്കുന്ന ആ വേളയിൽ ശ്രീനു തന്നോട് ചെയ്യുന്ന ചതിയുടെ ആഘാതം മനസിലാകുന്ന പുഷ്പ സ്വന്തം സാമ്രാജ്യം കെട്ടിപ്പെടുത്താൻ തുങ്ങുന്നതും അതെ സമയം അയാൾ ശ്രീവല്ലി എന്ന പെൺകുട്ടിയുമായി ഇഷ്ടത്തിൽ ആകുകയും ചെയ്യുന്നു... അയാളുടെ ജീവിതം അങ്ങനെ പോകുമ്പോൾ ആണ് അയാൾ എത്തുന്നത്...."ഭൻവർ സിംഗ് ഷെഖാവത്ത്"... ശേഷം സ്‌ക്രീനിൽ....

പുഷ്പ എന്ന പുഷ്പരാജ്‌ ആയി അല്ലു തകർത്തപ്പോൾ ഭൻവർ സിംഗ് ഷെഖാവത്ത് എന്ന പോലീസ് ഓഫീസർ ആയി ഈ വലിയ ചിത്രത്തിന്റെ ആദ്യ ഭാഗത്തിന്റെ ഇരുപത് മിനിറ്റ് ഫഫ തന്റെ പേരിൽ കുറിച്ചിട്ടു.. ഒരു ചെറിയ ഷമ്മി ടച് 😜...പിന്നെ മംഗളം ശ്രീനു എന്ന കഥപാത്രം ചെയ്ത സുനിലും,അനസൂയയുടെ ദാക്ഷായണി എന്ന കഥാപാത്രവും എന്നിക് ഇഷ്ടമായി... ശ്രീവള്ളി എന്ന പുഷ്പയുടെ ഭാര്യ/കാമുകി ആയി രാഷ്മിക എത്തിയപ്പോൾ ഇവരെ കൂടാതെ ജഗദീഷ് പ്രതാപ് ബണ്ടാരി,രോ രമേശ്‌,അജയ് എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്....

ചന്ദ്രബോസിന്റെ വരികൾക്ക് DSP ഈണമിട്ട് ഇതിലെ ഗാനങ്ങൾ ആദിത്യ മ്യൂസിക് ആണ് വിതരണം നടത്തിയത്...Mirosław Kuba Brożek ചായഗ്രഹണം നിർവഹിച്ച ഈ ചിത്രത്തിന്റെ എഡിറ്റിംഗ് Karthika Srinivas,Ruben എന്നിവർ ചേർന്നാണ്...Mythri Movie Makers,Muttamsetty Media എന്നിവരുടെ ബന്നറിൽ Naveen Yerneni.Y Ravi Shankar എന്നിവർ നിർമിച്ച ഈ ചിത്രം E4 Entertainment,(Kerala),Lyca Productions,Sri Lakshmi Movies (Tamil Nadu),Goldmines Telefilms,AA Films (North India),Swagath Enterprises (Karnataka) എന്നിവർ ആണ് വിതരണം നടത്തിയത്...

ക്രിട്ടിസിന്റെ ഇടയിൽ പോസിറ്റീവ്/മിക്സഡ് റിവ്യൂ നേടിയ ഈ ചിത്രം highest grossing Indian film in 2021 ആവുകയും the highest-grossing Telugu films യിൽ ആദ്യ ഭാഗത്ത് എത്തുകയും ചെയ്തു..തെലുഗ് അല്ലാതെ മലയാളം, തമിഴ്, ഹിന്ദി,കണ്ണട ഭാഷകളിൽ ഡബ്ബിങ് ചെയ്തു ഇറക്കിയ ചിത്രത്തിന്റെ രണ്ടാം ഭാഗം Pushpa 2: The Rule എന്ന പേരിൽ അണിയറയിൽ ഒരുങ്ങുന്നു... പൊളിച്ചു.. ഫഫ 🔥🔥🔥🔥

Thursday, January 6, 2022

The woman in the Window (english)


A. J. Finn ഇന്റെ ഇതേ പേരിലുള്ള പുസ്തകത്തിന്റെ റീമേക്ക് ആയ ഈ അമേരിക്കൻ സൈക്കോളജിക്കൽ ത്രില്ലെർ ട്രസി ലെറ്റസിന്റെ തിരക്കഥയ്ക്ക് ജോ റൈറ്റ് ആണ്‌ സംവിധാനം നിർവഹിച്ചത്..

ചിത്രം പറയുന്നത് Dr. Anna Fox ഇന്റെ കഥയാണ്..agoraphobia അസുഖം അലട്ടുന്ന ഒരു കുട്ടികളുടെ സൈക്കോളജിസ്റ് ആയ അവരുടെ പ്രധാന വിനോദം അപ്പുറത്തെ വീട്ടിൽ നടക്കുന്ന കാര്യങ്ങൾ  തന്റെ വീട്ടിലിരുന്നു നിരീക്ഷണം നടത്തുകയാണ്.. അങ്ങനെ ഒരു ദിനം അവരെ നിരീക്ഷിച്ചുകൊണ്ട് നിൽകുമ്പോൾ ആണ്‌ അവർ അപ്രതീക്ഷിതമായി ആ വീട്ടിൽ ഒരു കൊലപാതകം കാണുകയും അത് റിപ്പോർട്ട്‌ ചെയ്യുന്നതോടെ അവർ എത്തിപ്പെടുന്ന പ്രശ്നങ്ങൾ ആണ്‌ ചിത്രത്തിന്റെ ഇതിവൃത്തം...

Dr. Anna Fox ആയി Amy Adams എന്നാ കഥാപാത്രം ആയി ചിത്രത്തിൽ എത്തിയത്... Alistair Russell എന്നാ അയൽവീട്ടുകാരൻ ആയി Gary Oldman എത്തിയപ്പോൾ Jane Russell എന്നാ അലിസ്റ്ററിന്റെ ഭാര്യ ആയി Jennifer Jason Leigh ഉം Anthony Mackie അന്നയുടെ ഭർത്താവ് Edward Fox ആയി എത്തി...Det. Little എന്നാ ചിത്രത്തിലെ വേറൊരു പ്രധാന കഥാപാത്രത്തെ Brian Tyree Henry അവതരിപ്പിച്ചു...

Danny Elfman സംഗീതം   നിർവഹിച്ച ചിത്രത്തിന്റെ എഡിറ്റിംഗ് Valerio Bonelli ഉം ഛായാഗ്രഹണം Bruno Delbonnel ഉം ആയിരുന്നു..20th Century Studios,Fox 2000 Pictures,Scott Rudin Productions എന്നിവരുടെ ബന്നേറിൽ Scott Rudin,Eli Bush,Anthony Katagas എന്നിവർ നിർമ്മിച്ച ഈ ചിത്രം Netflix ആണ്‌ വിതരണം നടത്തിയത്... ഒരു നല്ല അനുഭവം..  ഒന്ന്‌ കണ്ടു നോക്കാം

Tuesday, January 4, 2022

Antlers(english)

"Netflix യിൽ ചുമ്മാ ഹോർറർ മൂവീസ് തപ്പിയപ്പോൾ കിട്ടിയ ഒരു ഒന്നൊന്നര ഐറ്റം "


Aiden : Is God really dead?

Lucas : What?

Aiden : Daddy said God is dead.

Lucas : Just remember what Mama told us.Me and you, we was born under the lucky star


Nick Antosca യുടെ " A quiet boy " എന്ന ഷോർട് സ്റ്റോറിയെ ആസ്പദമാക്കി C. Henry Chaisson, Nick Antosca, Scott Cooper എന്നിവരുടെ തിരകഥയിൽ Scott Cooper സംവിധാനം നിർവഹിച്ച ഈ അമേരിക്കൻ സൂപ്പർനാച്ചുറൽ ഹോർറർ ചിത്രം Julia Meadows എന്ന സ്കൂൾ ടീച്ചരുടെ കഥയാണ്...

തന്റെ ക്ലാസ്സിൽ പഠിക്കുന്ന ലക്കാസ് എന്ന കുട്ടി വരക്കുന്ന ചിത്രങ്ങൾ ജൂലിയിൽ സംശയം ജനിപ്പിക്കുന്നു.. അവനെ ആരോ sexual abuse ചെയ്യുന്നുണ്ടോ എന്ന്.. ഈ സംശയം തന്റെ പോലീസ് ഓഫീസർ ആയ പോൾ എന്ന തന്റെ സഹോദരനെ അവൾ അറിയിക്കുന്നതും അങ്ങനെ ആ സത്യാവസ്ഥ തേടിയുള്ള അവരുടെ യാത്രയിൽ അവർ ലക്കസിന്റെ വീട്ടിൽ എത്തുന്നതും ആ വീട്ടിൽ പിന്നീട് നടക്കുന്ന ഭീകരമായ സംഭവങ്ങളും ചിത്രം നമ്മളോട് പറയുന്നു...

ലക്കസ് ആയി Jeremy T. Thomas എത്തിയ ഈ ചിത്രത്തിൽ Julia Meadows എന്ന സ്കൂൾ ടീച്ചർ ആയി Keri Russell എത്തി...Paul Meadows എന്ന ജൂലിയയുടെ സഹോദരൻ ആയി Jesse Plemons എത്തിയപ്പോൾ ഫ്രാങ്ക് എന്ന ലക്കസിന്റെ അച്ഛൻ ആയി Scott Haze ഉം ഐഡൻ എന്ന ലക്കസിന്റെ സഹോദരൻ ആയി Sawyer Jones ഉം എത്തി... Amy Madigan,Rory Cochrane,Graham Greene എന്നിവർ ആണ് മറ്റു പ്രധാന കഥപാത്രങ്ങൾ....

Florian Hoffmeister ചായഗ്രഹണം നിർവഹിച്ച ഈ ചിത്രത്തിന്റെ എഡിറ്റിംഗ് Dylan Tichenor ഉം സംഗീതം Javier Navarrete ആയിരുന്നു..TSG Entertainment,Phantom Four Films,Double Dare You Productions എന്നിവരുടെ ബന്നറിൽ Guillermo del Toro,David S. Goyer,J. Miles Dale എന്നിവർ നിർമിച്ച ഈ  Searchlight Pictures ആണ് വിതരണം നടത്തിയത്......

Beyond Fest യിൽ ആദ്യ പ്രദർശനം നടത്തിയ ഈ ചിത്രം ക്രിട്ടിസിന്റെ ഇടയിൽ നെഗറ്റീവ് മിക്സഡ് റിവ്യൂ നേടി... ബോക്സ്‌ ഓഫീസിലും വലിയ ചലനം ഒന്നും സൃഷ്ടിക്കാഞ്ഞ ചിത്രം hotstar ആണ് ഓൺലൈനിൽ എത്തിച്ചത്... ഹോർറർ ചിത്രങ്ങൾ ഇഷ്ടമുള്ളവർക് ഒന്ന് കണ്ടു നോക്കാം.. ഒന്ന് രണ്ടു നല്ല മികച്ച സീനുകൾ ഉണ്ട്.. ഒന്ന് കണ്ടു നോക്കാം.. എന്നിക് ഇഷ്ടമായി..

Run(English)

 

"ഇന്നലെ ചുമ്മാ ഏതെങ്കിലും ഹോർറർ ചിത്രം കാണാം എന്ന് വച്ച് netflix നോക്കിയപ്പോൾ ഈ ചിത്രം കണ്ടു.. ഒരു രസത്തിനു കണ്ടു തുടങ്ങിയതാ... പക്ഷെ സത്യം പറയാലോ കണ്ടു കഴിഞ്ഞപ്പോൾ കുട്ടിമാമ ഞാൻ ഞെട്ടിമാമ എന്ന അവസ്ഥ ആയി...."

Aneesh Chaganty (ഇങ്ങേരു ആന്ധ്രകാരൻ ആണ്) യുടെ കഥയ്ക് അദ്ദേഹവും Sev Ohanian തിരകഥ രചിച്ചു അനീഷ് തന്നെ സംവിധാനം ചെയത ഈ അമേരിക്കൻ psychological thriller ചിത്രത്തിൽ Kiera Allen,Sarah Paulson എന്നിവർ പ്രധാന കഥപാത്രങ്ങൾ ആയി എത്തി....

ചിത്രം പറയുന്നത് Chloe യും അവളുടെ അമ്മ Diane Sherman ഇന്റെയും കഥയാണ്.. തന്റെ കാലുകൾക് തളർച്ച ബാധിച്ച്  വീൽചെയറിൽ കഴിയുന്ന chole തന്റെ ഇഷ്ട യൂണിവേഴ്സിറ്റിയിൽ നിന്നും വിളിയും കാത്തു ഇരിപ്പാണ്...അതിന്ടെ ചില മരുന്നുകൾ അമ്മയുടെ ആവശ്യപ്രകാരം അവൾ തന്റെ ആസ്ത്മക്കും പിന്നെ തന്റെ ചില പ്രശ്നങ്ങൾക്കും അമ്മയുടെ ആവശ്യപ്രകാരം അവൾ കഴിക്കുന്നമുണ്ട്....

അങ്ങനെ ഇരിക്കെ ഒരു ദിനം തന്റെ ഇഷ്ട ചോക്ലേറ്റ് തേടി അമ്മ കൊണ്ടുവന്ന ഒരു ബാഗ് തപ്പുന്ന chole യ്ക്ക് ഒരു മരുന്ന് കുപ്പി കിട്ടുന്നതും അതിൽ  ചില സംശയങ്ങൾ തോന്നിയ chole ആ മുരുന്നിനെ കുറിച് കൂടുതൽ പഠിക്കുന്നതോടെ ആ വീട്ടിൽ നടക്കുന്ന ചില ഞെട്ടിപ്പിക്കുന്ന രഹസ്യങ്ങൾ അറിയുന്നത്തും പിന്നീട് നടക്കുന്ന സംഭവങ്ങളും ആണ് ചിത്രത്തിന്റെ ഇതിവൃത്തം....

Chole ആയി Kiera Allen എത്തിയ ഈ ചിത്രത്തിൽ Diane Sherman എന്ന അമ്മയായി Sarah Paulson എത്തി.. ചിത്രത്തിലെ മറ്റൊരു പ്രധാന കഥപാത്രം ആയ Mailman Tom ആയി Pat Healy എത്തിയപ്പോൾ ഇവരെ കൂടാതെ Sara Sohn,Tony Revolori എന്നിവരും മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചു...

Torin Borrowdale സംഗീതം നൽകിയ ഈ ചിത്രത്തിന്റെ എഡിറ്റിംഗ് Nick Johnson,Will Merrick എന്നിവർച്ചേർന്നു നിർവഹിച്ചു..Hillary Fyffe Spera ആയിരുന്നു ചായഗ്രഹണം.... ഈ രണ്ടു വിഭാഗങ്ങളും ഒന്നിലൊന്നു മികച്ചതായി തോന്നി...Lionsgate, Search Party എന്നിവരുടെ ബന്നറിൽ Natalie Qasabian,Sev Ohanian എന്നിവർ നിർമിച്ച ഈ ചിത്രം netflix, hulu എന്നി പ്ലാറ്റഫോംമുകൾ ആണ് വിതരണം നടത്തിയത്.. ക്രിട്ടിസിന്റെ ഇടയിൽ മികച്ച അഭിപ്രായം നേടിയ ഈ ചിത്രം എന്നയും ടെൻഷൻ  അടിപിച്ചും പേടിപ്പിച്ചും ത്രില്ല് അടിപിച്ചും മുന്പോട്ട് കൊണ്ടുപോകുന്നുണ്ട്...ചില സീനുകൾ ഒക്കെ അതിഗംഭീരം ആണ്...

കാണാത്തവർ ഉണ്ടെങ്കിൽ തീർച്ചയായും കാണാൻ ശ്രമികുക...ഒരു മികച്ച അനുഭവം... കിടു പടം

Sunday, January 2, 2022

Satyameva Jayate(hindi)

Milap Milan Zaveri കഥ തിരക്കഥ സംഭാഷണം സംവിധാനം നിർവഹിച്ച ഈ ഹിന്ദി ജാഗ്രത ത്രില്ലെർ ചിത്രത്തിൽ ജോൺ അബ്രഹാം,മനോജ്‌ ബജപയ് എന്നിവർ പ്രധാന കഥാപാത്രങ്ങൾ ആയി എത്തി....

ചിത്രം പറയുന്നത് വീരേന്ദ്ര റാത്തോഡ്,ശിവൻഷ് റാത്തോഡ് എന്നിവരുടെ കഥയാണ്..നാട്ടിലെ അഴിമതിക്കാർ ആയ പോലീസ് ഓഫീസരർമാരെ തേടിപിടിച്ചു കൊലപെടുത്തുന്ന വീർ എന്നാ ഒരാളെ പിടിക്കാൻ സിറ്റി കമ്മിഷണർ മനീഷ് ശുക്ല ശിവൻഷ് റാത്തോഡ് എന്നാ പോലീസ് ഓഫീസറെ നിയമിക്കുന്നതും പിന്നീട് നടക്കുന്ന സംഭവങ്ങളും ആണ്‌ ചിത്രത്തിന്റെ ആധാരം...

വീർ ആയി ജോൺ അബ്രഹാം എത്തിയ ചിത്രത്തിൽ മനോജ്‌ ബജപയ് ശിവൻഷ് റാത്തോടെ എന്ന പോലീസ് ഓഫീസർ ആയി എത്തി...ഐഷ ശർമ dr. ശിഖ ശുക്ല എന്നാ കഥപാത്രം ആയി എത്തിയപ്പോൾ മനീഷ് ചൗദറി മനീഷ് ശുക്ല എന്നാ പോലീസ് കമ്മിഷണർ ആയും അമൃത ഖാൻവിൾകാർ സരിത റാത്തോടെ എന്നാ കഥാപാത്രത്തെയും അവതരിപ്പിച്ചു....

Shabbir Ahmed, Kumaar, Arko Pravo Mukherjee, Danish Sabri,Ikka എന്നിവരുടെ വരികൾക്ക്  Sajid–Wajid, Tanishk Bagchi, Rochak Kohli and Arko Pravo Mukherjee എന്നിവർ ഈണമിട്ട ഇതിലെ ഗാനങ്ങൾ T-Series ആണ്‌ വിതരണം നടത്തിയത്...Sanjoy Chowdhury ആയിരുന്നു ബിജിഎം...

Maahir Zaveri എഡിറ്റിംഗ് നിർവഹിച്ച ഈ ചിത്രത്തിന്റെ ഛായാഗ്രഹണം Nigam Bomzan ആയിരുന്നു..Emmay Entertainment,T-Series Films എന്നിവരുടെ ബന്നേറിൽ Bhushan Kumar,Krishan Kumar,Monisha Advani,Madhu Bhojwani,Nikkhil Advani എന്നിവർ നിർമിച്ച ഈ ചിത്രം T-Series ആണ്‌ വിതരണം നടത്തിയത്...

ക്രിട്ടിസിന്റെ ഇടയിൽ നല്ല അഭിപ്രായം നേടിയ ചിത്രം ആ വർഷത്തെ ഏറ്റവും വലിയ പണംവാരി പടങ്ങളിൽ ഒന്നായിരുന്നു... Satyameva jayathe 2 എന്നാ പേരിൽ ഒരു സ്പിൻ ഓഫ്‌ ഈ ചിത്രത്തിന് ഈ വർഷം പുറത്തിറങ്ങുട്ടുണ്ട്... ഒരു നല്ല ചിത്രം...ഒന്ന്‌ കണ്ട ആസ്വദിക്കാം....