Vamsi Paidipally,Koratala Siva എന്നിവരുടെ കഥയ്ക്കും തിരകഥയ്കും Vamshi Paidipally സംവിധാനം ചെയ്ത ഈ തെലുഗ് റൊമാന്റിക് കോമഡി ചിത്രത്തിൽ jnr.ntr, കാജൽ ആഗ്രവൽ,സാമന്ത എന്നിവർ പ്രധാന കഥാപാത്രങ്ങൾ ആയി എത്തി...
ചിത്രം പറയുന്നത് കൃഷ്ണാ എന്ന കൃഷിന്റെ കഥയാണ്... കോടീശ്വരനായ സുരേന്ദ്രയുടെ മകനായ അദ്ദേഹം ഇന്ദു എന്ന പെൺകുട്ടിയുമായി ഇഷ്ടത്തിലാണ്.... അങ്ങനെ ഇരിക്കെ ഒരു ദിനം ഇന്ദു അവളുടെ കൂട്ടുകാരി ഭൂമിയെ സഹായിക്കണം എന്ന ആവിശ്യവുമായി കൃഷിന്റെ അടുത്ത് എത്തുന്നു.. പരസപരം ധാരണ പ്രകാരം കൃഷ് അങ്ങനെ ഭൂമിയെ സഹായിക്കാൻ ആയി അവളുടെ നാട്ടിൽ അവളുടെ കാമുകനായി എത്തുന്നതും പിന്നേ അവിടെ നടക്കുന്ന രസകരമായ സംഭവങ്ങളും ആണ് ചിത്രത്തിന്റെ ഇതിവൃത്തം....
Jnr. Ntr കൃഷ്ണ ആയി എത്തിയ ഈ ചിത്രത്തിൽ ഇന്ദു ആയി സാമന്തയും ഭൂമി ആയി കാജളും എത്തി.. ഇന്ദുവിന്റെ അമ്മാവൻ ശിവടു ആയി ശ്രീഹരി എത്തിയപ്പോൾ ഭൂമിയുടെ അച്ഛൻ ഭാനു പ്രസാദ് എന്ന കഥാപാത്രത്തെ പ്രകാശ് രാജ് കൈകാര്യം ചെയ്തു...ശിവടു-ഭാനു എന്നിവരുടെ അച്ഛൻ ആയ ദുർഗ പ്രസാദ് എന്ന കഥാപാത്രത്തെ കോട്ട ശ്രീനിവാസ രോ കൈകാര്യം ചെയ്തപ്പോൾ ഇവരെ കൂടാതെ മുകേഷ് ഋഷി,അജയ്,പ്രകത്തി എന്നിവർ ആണ് മറ്റു കഥാപാത്രങ്ങൾ ആയി ചിത്രത്തിൽ ഉള്ളത്..
Marthand K Venkatesh എഡിറ്റിംഗ് നിർവഹിച്ച ഈ ചിത്രത്തിന്റെ ചായഗ്രഹണം Chota K. Naidu ആയിരുന്നു... Ananta Sriram, Krishna Chaitanya, Ramajogayya Sastry എന്നിവരുടെ വരികൾക്ക് S.S Thaman ഈണമിട്ട ഇതിലെ ഗാനങ്ങൾ Aditya Music ആണ് വിതരണം നടത്തിയത്...
ക്രിട്ടിസിന്റെ ഇടയിൽ മികച്ച അഭിപ്രായം നേടിയ ഈ ചിത്രം ആ വർഷത്തെ ബോക്സ് ഓഫീസിലും നല്ല വിജയം ആയിരുന്നു..Sri Venkateswara Creations ഇന്റെ ബന്നറിൽ Dil Raju,Sirish, Laxman എന്നിവർ നിർമിച്ച ഈ ചിത്രം അവറ് തന്ന ആണ് വിതരണം നടത്തിയത്...
Brindavana എന്ന പേരിൽ കണ്ണട,Love Master എന്ന പേരിൽ ഒരിയാ,Buk Fatey To Mukh Foteyna എന്ന പേരിൽ ബംഗാളി,Vrundavan എന്ന പേരിൽ മറാത്തി, Hum Hai Jodi No 1 എന്ന പേരിൽ ഭോജ്പുരി ഭാഷകളിൽ പുനർനിമിക്കപ്പെട്ട ഈ ചിത്രം കാണാന്ന പ്രയക്ഷകനും ഒരു നല്ല അനുഭവം ആകുന്നു... ചിത്രം ഇപ്പോൾ zee5 യിൽ തമിഴ് ഡബ്ബിൽ ലഭ്യമാണ്... ഒരു നല്ല അനുഭവം.. കുറെ ചിരിക്കാൻ ഉണ്ട്...
No comments:
Post a Comment