Ramesh Varma കഥ എഴുതി സംവിധാനം ചെയ്ത ഈ തെലുഗു ആക്ഷൻ ത്രില്ലർ ചിത്രത്തിൽ രവി തേജ, അർജുൻ,ഉണ്ണി മുകുന്ദൻ,മീനാക്ഷി ചൗധരി,പിന്നെ ഡിംപിൾ ഹയത്തി എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപിച്ചു...
ബാല സിങ്കം എന്ന ബിസിനസ് കിംഗ് പിങ്ങിൻ്റെ ആയിരം കോടി ഇന്ത്യയിൽ എത്തുന്ന അതെ നേരത്ത് പൂജ എന്ന ക്രമിനോളജിസ്റ്റ് മോഹൻ ഗാന്ധി എന്ന ഒരു ജയിൽ പുള്ളിയെ തൻ്റെ ഒരു റിസർച്ചിൻ്റെ ഭാഗമായി കാണാൻ പോകുന്നതും പിന്നിട് നടക്കുന്ന സംഭവങ്ങളും ആണ് ചിത്രം നമ്മളോട് പറയുന്നത്...
മോഹൻ ഗാന്ധി എന്ന കഥാപാത്രം ആയി രവി തേജ എത്തിയ ഈ ചിത്രത്തിൽ പൂജ എന്ന കഥാപാത്രത്തെ മീനാക്ഷി ചൗധരിയും അർജുൻ ഭരത്വാജ് എന്ന കഥാപാത്രം ആയി അർജുൻ സരജ യും എത്തി... സച്ചിൻ ഖേദകറ് ജയറാം എന്ന കഥാപാത്രം ആയപ്പോൾ ഇവരെ കൂടാതെ ഉണ്ണി മുകുന്ദൻ, അനസൂയ ഭാരത്വാജ്,വെണ്ണല കിഷോർ എന്നിവർ ആണ് മറ്റു പ്രധാന കഥാപാത്രങ്ങൾ ആയി ചിത്രത്തിൽ ഉള്ളത്...
ശ്രീ മണിയുടെ വരികൾക് ടി എസ് പി സംഗീതം നിർവഹിച്ച ഇതിലെ ഗാനങ്ങൾ ആദിത്യ മ്യുസിക് ആണ് വിതരണം ചെയ്തത്.. Sujith Vaassudev, G.K.Vishnu എന്നിവർ ചേർന്ന് ഛായാഗ്രഹണം നിർവഹിചപ്പോൾ Amar Reddy Kudumula ആണ് എഡിറ്റർ..
Pen Studios A Studios എന്നിവരുടെ ബന്നേരിൽ Satyanarayana Koneru,Ramesh Varma എന്നിവർ നിർമിച്ച ഈ ചിത്രം Pen Studios ആണ് വിതരണം നടത്തിയത്...
ക്രിട്ടിക്സിൻ്റെ ഇടയിൽ നെഗറ്റീവ് റിവ്യൂ നേടിയ ഈ ചിത്രം ബോക്സ് ഓഫീസിൽ പരാജയം ആയിരുന്നു... സൽമാൻ ഖാൻ ഈ ചിത്രത്തിൻ്റെ റീമേക്ക് റൈറ്റ്സ് എടുത്തിട്ടുണ്ട് എന്ന് കേൾക്കുന്നു.. സമയം ഉണ്ടെങ്കിൽ ചിത്രം ഇപ്പൊൾ ഹോട്സ്റ്ററിൽ കാണാം..
No comments:
Post a Comment