"Powerful people come from powerful places.. Mr.Rajamouli നമിച്ച് അണ്ണാ..."
ഈ അടുത്ത കാലത്ത് ഞാൻ കണ്ട ഏറ്റവും മികച്ച തീയേറ്റർ experience.. just mind blowing.. പറ്റിയാൽ 3D തന്നെ കാണുക...
K. V. Vijayendra Prasad ൻ്റെ കഥയ്ക് Sai Madhav Burra തിരക്കഥ രചിച്ച ഈ തെലുഗു എപിക് പിരിഡ് ആക്ഷൻ ചിത്രം നടകുന്നത് 1920യുകളിൽ ആണ്..
തൻ്റെ ഗോത്രത്തിൽ ഉള്ള മല്ലി എന്ന പെൺകുട്ടിയെ ബ്രിട്ടീഷുകാർ പിടിച്ചുകൊണ്ട് പോയപ്പോൾ കോമരം ഭീം തൻ്റെ കുറച് സുഹുർത്തുക്കളൊപ്പം അവളെ രക്ഷിക്കാൻ ഡൽഹിയിൽ എത്തുന്നു.. അവിടെ ചില പ്രശ്നങ്ങൾ ഉണ്ടാകുന്ന ഭീമിനെ പിടിച്ചാൽ ചില പാരിതോഷങ്ങൾ പ്രഖ്യാപിക്കുമ്പോൾ അത് നേടാൻ ബ്രിട്ടീഷ് പടയിലെ അലൂറി സീതാരാമ രാജു എന്ന പോലീസ് ഓഫീസർ പുറപെടുനതും പിന്നിട് നടക്കുന്ന സംഭവങ്ങളും ആണ് ഈ രാജമൗലി ചിത്രത്തിൻ്റെ ഉള്ളടക്കം...
അല്ലൂരി സിത രാമരാജു എന്ന കഥാപാത്രം ആയി രാംചരൺൻ്റേ അഭിനയ ജീവിതത്തിലെ ഏറ്റവും മികച്ച അഞ്ചു കഥാപാത്രങ്ങളിൽ ഒന്നായി ഓർകപെടും എന്നതിൽ തർക്കമില്ല... ജോലിയും തൻ്റെ ലക്ഷ്യവും തമ്മിൽ ഉള്ള ആ ഒരു മാനസിക സംഘർഷത്തെ അയാൽ നേരിടുന്നത് നമ്മൾ പ്രയക്ഷകരിലും വേദന ഉണ്ടാകും.. പ്രത്യേകിച്ച് തൻ്റെ ഉറ്റ സുഹൃത്ത്നെ ചാട്ടവാർ കൊണ്ട് അടികുമ്പോൾ നമ്മളും പറയും ..അവനു വേണ്ടി ഒന്ന് താണ് കൊടുക്ക് ഭീം എന്ന്.... അതുപോലെ നാട്ടു സോങ്ങ് ഇലെ ഭാഗങ്ങൾ അങ്ങനെ പല സ്ഥലങ്ങളിലും ഭീമിൻ്റെ ലക്ഷ്യത്തിന് സ്വന്തം ലക്ഷ്യം മാറ്റി വെകുംബോൾ അല്ലൂറി സിതരാമ രാജു എന്ന ആ ബ്രിട്ടീഷ് സേനയിലെ പട്ടാളകാരൻ പല എടുത്തും ഒരു ചെറിയ വിങ്ങൾ ഉണ്ടാകും... പിന്നിട് എന്നത്തേയും പോലെ നമ്മുടെ സ്വന്തം jnr.ntr ഭീമായി അങ്ങ് ആടി തിമിർത്തു... അദേഹം സ്ക്രീനിൽ വരുന്ന പല ഭാഗങ്ങളിലും അദേഹം സ്വന്തം പേര് അങ്ങ് എഴുതി വെച്ചു... എടുത്തു പറയേണ്ട ചില ഭാഗങ്ങൾ ആണ് മല്ലിയെ കാണുന്ന സീനും പിന്നിട് ആദ്യ പകുതിക്ക് മുൻപുള്ള ആ ഒരു സംഭവവും... എൻ്റമ്മോ എന്ന് ആയി പോയ ഈ ചിത്രത്തിലെ ഏറ്റവും മികച്ച സീൻ ആണ് അത്... പിന്നിട് രണ്ടാളും ഒന്നിച്ച് വരുന്ന പല സീനുകളും തീയും - വെള്ളവും തന്നെ ആണ്...ഒരിടത്ത് ഒരാൽ score ചെയ്യുമ്പോൾ മറ്റീടുത് മറ്റേയാൾ ഇരട്ടി ആയി തിരിച്ച് കൊടുക്കും...ഇവരുടെ ആ ഒരു combination അല്ലാതെ ചിത്രത്തിൽ എടുത്തു പറയേണ്ട വേറെ പ്രത്യേക കഥാപാത്രങ്ങൾ ഉണ്ടെന്ന് തോന്നുന്നില്ല..
അജയ് ദേവ്ഗൺ ചെയ്ത വെങ്കട്ട രാമ രാജു എന്ന കഥാപാത്രത്തിന് കുറച് നേരമെ സ്ക്രീനിൽ കൊടുതുള്ളു... ആ സമയം അദേഹം നന്നായി ഉപയോഗിച്ചു. അതുപോലെ ആലിയ ഭട്ട് ചെയ്ത കഥാപാത്രവും ,ശ്രിയ ശരൺ ചെയ്ത കഥാപാത്രവും സ്ക്രീനിൽ അധികം ഇംപാക്ട് ഉണ്ടാക്കിയില്ല... ചിത്രത്തിൽ മറ്റൊരു നല്ല കഥാപാത്രം ആയി തോന്നിയത് മല്ലി എന്ന കഥാപാത്രം ചെയ്ത ട്വിൻകൾ ശർമയും ജെന്നിഫർ ചെയ്ത ഒളിവിയ മോറിസ്സിൻ്റെ കഥാപാത്രവും ആണ്...ഇവരെ കൂടാതെ സമുദ്രക്കന്നി, റേ സ്റീവൻസൺ, അലിസൺ ഡൂടി എന്നിവർ ആണ് മറ്റു പ്രധാന കഥാപാത്രങ്ങൾ....
K. K. Senthil Kumar ഛായഗ്രഹണം നിർവഹിച്ച ചിത്രത്തിൻ്റെ എഡിറ്റിംഗ് A. Sreekar Prasad ആയിരുന്നു... Sirivennela Seetharama Sastry,Chandrabose,Suddala Ashok Teja,M. M. Keeravaani, എന്നിവരുടെ വരികൾക്ക് M. M. Keeravani ഈണമിട്ട ഇതിലെ ഗാനങ്ങൾ Lahari Music,T-Series എന്നിവർ ചേർന്നാണ് വിതരണം നടത്തിയത്....
ക്രിടിസിൻ്റെ ഇടയിൽ മികിച്ച അഭിപ്രായം നേടുന്ന ഈ ചിത്രം ബോക്സ് ഓഫീസിൽ ഇപ്പൊൾ ആയിരം കോടിയിലേക് അടുക്കുന്നു... തെലുഗു അല്ലാതെ മലയാളം,ഹിന്ദി, തമിൾ,കന്നഡ എന്നീ ഭാഷകളിൽ എത്തിയ ഈ ചിത്രം കാണാത്തവർ ഉണ്ടെളിൽ തീയേറ്ററിൽ നിന്നും പറ്റിയാൽ 3D തന്നെ കാണുക..ഒരു മികച്ച അനുഭവം...
No comments:
Post a Comment