"നമ്മുടെ സ്വന്തം അയ്യപ്പനും കോശിയും എന്ന ചിത്രത്തിന്റെ ഒരു മാസ്സ് മസാല പതിപ്പ്.. അതാണ് എനിക്ക് ഈ പവൻ കല്യാൺ, രണ ദഗ്ഗ്ബതി ചിത്രം.."
സച്ചിയുടെ കഥയ്ക്ക് തൃവിക്രം ശ്രീനിവാസ് തിരകഥ രചിച്ച ഈ തെലുഗ് ആക്ഷൻ ഡ്രാമ സാഗർ കെ ചന്ദ്ര ആണ് സംവിധാനം ചെയ്തത്...
ചിത്രം സഞ്ചരിക്കുന്നത് ഡാനിയേൽ ശേഖറിലൂടെയാണ്... ഒരു എക്സ് മിലിറ്ററികാരൻ ആയ അദ്ദേഹം തെലുങ്കനായിൽ നിന്നും ആന്ധ്രായിലേക് ബോർഡർ ക്രോസ്സ് ചെയ്യുമ്പോൾ അയാളെ ഭീമലാ നായക് എന്ന എസ് എയ് യും സംഘവും കള്ള് കയ്യിൽ വെച്ചതിനു പോകുന്നു... ആദ്യം ഇങ്ങനെഒരു ചെറിയ പ്രശ്നത്തിൽ നിന്നും തുടങ്ങുന്ന ചിത്രം പിന്നീട് അവർ തമ്മിൽ ഒരു ഈഗോ ക്ലാഷ് ആകുന്നതും പിന്നീട് നടക്കുന്ന സംഭവങ്ങളും ആണ് ചിത്രത്തിന്റെ ആധാരം...
പവൻ കല്യാൺ ആണ് ചിത്രത്തിന്റെ ടൈറ്റിൽ കഥപ്പാത്രം ആയ ഭീമലാ നായക് ആയി എത്തിയത്... ഹാവിൽദാർ ഡാനിയേൽ ആയി രാണ എത്തിയ ഈ ചിത്രത്തിൽ ഡാനിയിലിന്റെ അച്ഛൻ ജീവൻ കുമാർ ആയി സമുദ്രകന്നിയും, നിത്യ മേനോൻ ഭീമിന്റെ ഭാര്യ സുഗുണ ആയും,സംയുക്ത മേനോൻ ഡാനിയിൽന്റെ ഭാര്യ ആയും എത്തി.. ഇവരെ കൂടാതെ രോ രമേശ്,മുരളി ശർമ,രഘു ബാബു എന്നിവർ ആണ് മറ്റു പ്രധാന കഥാപാത്രങ്ങൾ ആയി ചിത്രത്തിൽ ഉള്ളത്...
Ravi K. Chandran ചായഗ്രഹണം നിർവഹിച്ച ഈ ചിത്രത്തിന്റെ എഡിറ്റിംഗ് Naveen Nooli ആയിരുന്നു.. Ramajogayya Sastry, Trivikram Srinivas എന്നിവരുടെ വരികൾക്ക് S. Thaman ഈണമിട്ട ഇതിലെ ഗാനങ്ങൾ Aditya Music ആണ് വിതരണം... Sithara Entertainments ഇന്റെ ബന്നറിൽ Suryadevara Naga Vamsi നിർമിച്ച ഈ ചിത്രം അവർ തന്നെ ആണ് വിതരണം നടത്തിയത്....
ക്രിട്ടിസിന്റെ ഇടയിൽ നല്ല അഭിപ്രായം നേടിയ ഈ ചിത്രം ബോക്സ് ഓഫീസിലും വലിയ വിജയം ആയി... തീയേറ്റർ റിലീസ് കഴിഞ്ഞ് ഇപ്പോൾ ഹോട്സ്റ്ററിൽ എത്തിട്ടുള്ള ഈ ചിത്രം ഒരു വട്ടം കണ്ടു നോകാം.. But dont compare with ayyapanum koshiyum...
No comments:
Post a Comment