Thursday, March 31, 2022

Pada

 പാലക്കാട്‌ നടന്ന ഒരു യഥാർത്ഥ സംഭവത്തെ ആസ്പദമാക്കി കമൽ കെ എം കഥഎഴുതി സംവിധാനം ചെയ്ത ഈ മലയാളം മിസ്ട്രി ത്രില്ലെർ ചിത്രം നടക്കുന്നത് 1996യിൽ ആണ്..

ആ രാവിലെ പാലക്കാട് കളക്ടരുടെ ഓഫീസ് പതിവുപോലെ തുടങ്ങുന്നു... അന്നേരം അവിടേക്ക് എത്തുന്ന, അയങ്കാളി പട എന്ന്‌ സ്വയം വിശേഷിപ്പിക്കുന്ന,നാല് പേര് അദ്ദേഹത്തെ ബന്ദി ആകുന്നു.. അവരുടെ ആവശ്യം ആദിവാസികളുടെ പോരാട്ടം നാട് മൊത്തം അറിയിക്കുക എന്നായിരുന്നു.. പിന്നീട് ആ ഓഫീസിൽ നടക്കുന്ന സംഭവങ്ങളും അവരുടെ ആവിശ്യം എങ്ങനെ ആണ് അവർ നേടിയെടുക്കാൻ പ്രയത്നിക്കുന്നത് എന്നൊക്കെയാണ് ചിത്രം നമ്മളോട് പറയുന്നത്...

ചിത്രം നടക്കുന്നത് 1996യിൽ ആണെങ്കിലും അന്ന് അവർ ഉന്നയിച്ച അതെ പ്രശനങ്ങൾ ഇന്നും അതേപോലെ ഉണ്ട് എന്ന ആ കറുത്ത സത്യം മനസിലാകുമ്പോൾ ആണ് നമ്മൾ ഈ ചിത്രത്തിന്റെ കാലിക പ്രസക്തി അറിയുന്നത്.. കുറച്ചു ദിവസന്തങ്ങൾക് മുൻപ് ഇരുൾ സമുദായത്തിന്റെ പ്രശങ്ങൾ കാട്ടി എത്തിയ ജയ് ഭീം ഉന്നയിച്ച അതെ വാക്പോരുകൾ തന്നെ ആണ് വേറെ രീതിയിൽ സംവിധായകൻ ഇവിടെ കാണിച്ചത് എന്നാണ് എന്നിക് തോന്നിയത്...

അയങ്കാളി പട യുടെ പോരാളികൾ ആയ രാകേഷ് കാഞ്ഞങ്ങാട്, അരവിന്ദൻ മന്നൂർ, ബാലു കല്ലാർ, നാരായൻകുട്ടി എന്നി കഥാപാത്രങ്ങളെ കുഞ്ചാക്കോ ബോബൻ, ജോജു ജോർജ്, വിനായകൻ, ദിലീഷ് പോത്തൻ എന്നിവർ എത്തിയപ്പോൾ കളക്ടർ Ajay Shripad Dange ആയി അർജുൻ രാധാകൃഷ്ണനും, ചീഫ് സെക്രട്ടറി  എൻ രാജശേഖരൻ ഐ യെ യസ് ആയി പ്രകാശ് രാജ് ഉം എത്തി....ടി ജി രവി അഡ്വക്കേറ്റ് ജയപാലൻ ആയപ്പോൾ ഇവരെ കൂടാതെ ജഗദിഷ്,ഉണ്ണിമായ പ്രസാദ്, സാവിത്രി ശ്രീധരൻ,ഇന്ദ്രൻസ് എന്നിവർ ആണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്...

സമീർ താഹിറും സംഘവും ചായഗ്രഹണം നിർവഹിച്ച ഈ ചിത്രത്തിന്റെ എഡിറ്റിംഗ് ഷാൻ മുഹമ്മദ്‌ ഉം, സംഗീതം വിഷ്ണു വിജയും ആയിരുന്നു... E4 Entertainment, AVA Productions എന്നിവരുടെ ബന്നറിൽ മുകേഷ് മെഹത്ത, എ വി അനൂപ്, സി വി സാരഥി എന്നിവർ നിർമ്മിച്ച ഈ ചിത്രം അവർ തന്നെ ആണ് വിതരണം നടത്തിയത്...

ക്രിട്ടിസിന്റെ ഇടയിൽ മികച്ച അഭിപ്രായം നേടിയ ഈ ചിത്രം ബോക്സ്‌ ഓഫീസിൽ ആവറേജ് /ഫ്ലോപ്പ് ആയിരുന്നു എന്നാണ് അറിവ്.. തിയേറ്റർ റിലീസ് കഴിഞ്ഞ് ഇപ്പോൾ ആമസോൺ പ്രൈയിൽ എത്തിട്ടുള്ള ഈ ചിത്രം എന്നിക് ഒരു മികച്ച അനുഭവം ആയിരുന്നു..  കാണാൻ മറക്കേണ്ട....സൂപ്പർ...

No comments:

Post a Comment