"The best ever investigation thriller in malayalam cinema with an iconic investigation character and an iconic BGM... Sethuramayyar from CBI"
ജമ്മു കശ്മീർ യിൽ ഉണ്ടായിരുന്ന പോലീസ് ഓഫീസർ Radha Vinod Raju വിനെ ആധാരമാക്കി എസ് എൻ സ്വാമിയുടെ കഥയ്ക് കെ മധു സംവിധാനം ചെയ്ത ഈ മലയാളം മിസ്ടറി ത്രില്ലെർ ചിത്രത്തിൽ മമ്മൂക്ക സേതുരാമയ്യർ എന്നാ സിബിഐ ഓഫീസർ ആയി എത്തി...
ഓമന എന്നാ പെൺകുട്ടി തന്റെ ഭർത്താവിന്റെ വീട്ടിന്റെ മുകളിൽ നിന്നും ചാടി മരിക്കുന്നു...... ആത്മഹത്യ എന്ന് രീതിയിൽ ആ കേസ് അന്വേഷണം ഏറ്റടുക്കുന്ന എസ് പി പ്രഭാകരന് ചില സംശയങ്ങൾ തിന്നുകയും അതിനെ കുറിച്ച് കൂടുതൽ അറിയുന്നതിന് മുൻപ് ആരൊക്കയോ അദ്ദേഹത്തെ സ്ഥലം മാറ്റുകയും ചെയ്യുന്നതോടെ ഓമനയുടെ അച്ഛനും അനിയത്തിയും നീതിക്ക് വേണ്ടി പോരാടാൻ തുടങ്ങുന്നു.. ആ പോരാട്ടം സിബിഐ ഉദ്യോഗസ്ഥൻ ആയ സേതുരമയ്യരും സംഘത്തിന്റെയും കയ്യിൽ എത്തുന്നതും അവർ അന്വേഷണം തുടങ്ങുന്നതോടെ നടക്കുന്ന സംഭവബഹുലമായ സംഭവവികാസങ്ങൾ ആണ് ചിത്രത്തിന്റെ ആധാരം...
മമ്മൂക്കയെ കൂടാതെ സുരേഷ് ഗോപി ചേട്ടൻ സി എയ് ഹാരി ആയും,ജഗതി ചേട്ടൻ എസ് എയ് ഹാരി ആയും എത്തിയ ഈ ചിത്രത്തിൽ ബഹദൂർ ഇക്ക ഓമനയുടെ അച്ഛൻ തോമാച്ചൻ ആയും, ലിസി ഓമന ആയും,ഉർവശി ആനി ആയും എത്തി... ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രം ആയ കോൺസ്റ്റബിൾ ചാക്കോ ആയി മുകേഷ് ഏട്ടൻ എത്തിയപ്പോൾ ഇവരെ കൂടാതസുകുമാരൻ,ജനാർദ്ദനൻ,ശ്രീനാഥ്,വിജയരാഘവൻ എന്നിവർ ആണ് മറ്റു പ്രധന കഥാപാത്രങ്ങൾ.....
ശ്യാം സംഗീതം നിർവഹിച്ച ഈ ചിത്രത്തിന്റെ എഡിറ്റിംഗ് വി പി കൃഷ്ണനും, ഛായാഗ്രഹണം വിപിൻദാസും ആയിരുന്നു..Sunitha Productions ഇന്റെ ബന്നേറിൽ എം മണി നിർമിച്ച ഈ ചിത്രം Aroma Movies ആണ് വിതരണം നടത്തിയത്...
ക്രിട്ടിസിന്റെ ഇടയിൽ മികച്ച അഭിപ്രായം നേടിയ ഈ ചിത്രം ആ സമയത്തെ ബോക്സ് ഓഫീസ് ശരിക്കും ഇളക്കി മറിച്ചു.. ഇങ് കേരളത്തിൽ മാത്രമല്ല തമിഴ്നാട്ടിൽ 365 ദിവസം കളിച്ച ചുരുക്കം ചില മലയാള ചിത്രങ്ങളിൽ ഒന്നായിരുന്നു ഈ സിബിഐ ചിത്രം... മലയാളത്തിലെ ഒരു iconic character ആയി മാറിയ ഈ ചിത്രത്തിലെ സെൻട്രൽ കഥാപാത്രത്തിന്റെ ആദ്യ പേര് അലി ഇമ്രാൻ ആയിരുന്നു... പിന്നേ മമ്മൂക്കയുമായി സംസാരിച്ചതിന് ശേഷം അദേഹത്തിന്റെ ആവശ്യപ്രകാരം ആണ് അലി ഇമ്രാൻ സേതുരാമയ്യർ ആയത് എന്നും കേട്ടിട്ടുണ്ട്.. മമ്മൂക്ക തന്നെയാണ് ആ കഥാപാത്രത്തിന് ആ ഒരു വേഷ പകർച്ച നടത്തിയത് എന്നും കേട്ടിട്ടുണ്ട്....പിന്നീട് ആ കഥാപാത്രം ഇവർ ലാലേട്ടനെ വെച്ച് ചെയ്ത മൂന്നാമുറയിൽ ഉപയോഗിച്ചു..
ചിത്രത്തിന്റെ ഈ വിജയം അവരെ കൊണ്ട് ജാഗ്രത, സേതുരാമയ്യർ സിബിഐ, നേരറിയാൻ സിബിഐ എന്നിങ്ങനെ മൂന്ന് തുടർഭാഗങ്ങൾ എടുക്കാൻ കാരണമായി... ഇപ്പോൾ സിബിഐ 5 എന്നാ പേരിൽ ഒരു പുതിയ പതിപ്പ് വരാൻ പോകുന്നു... എന്റെ പ്രിയ ഫിലിം സീരിസുകളിൽ ഒന്ന്...
വാൽകഷ്ണം :
കഴിഞ്ഞ നാലു ഭാഗങ്ങൾ തിയേറ്ററിൽ കാണാൻ പറ്റാതെ പോയ എന്നെ പോലെ ഉള്ള ഹതഭാഗ്യന്മാരെ ആവേശത്തിൽ ആക്കികൊണ്ട് അഞ്ചാം ഭാഗം അനൗൺസ് ചെയ്തപ്പോൾ ഒന്ന് ഉറപ്പിച്ചു ഈ ചിത്രം കാണുന്നുണ്ടെകിൽ അത് തീയേറ്ററിൽ നിന്നും തന്നെ... Waiting😍😍😍
ടു ടു ടു ടു ഡു ടു... ടു ടു ടു ടു ഡു ടു
No comments:
Post a Comment