Thursday, March 17, 2022

Salute


"ഇന്നലെ വളരെ വൈകിയാണ് ചിത്രം കണ്ടത്... കണ്ടു കഴിഞ്ഞപ്പോൾ എവിടേക്കയോ ഒരു മരവിപ്പ് അനുഭവപ്പെട്ടു..."

ബോബി-സഞ്ജയുടെ കഥയ്ക്കും തിരകഥയ്കും റോഷൻ ആൻഡ്രോസ് സൗയിധാനം നിർവഹിച്ച ഈ മലയാളം ക്രൈം ത്രില്ലെർ ചിത്രം സഞ്ചരിക്കുന്നത് എസ് ഐ അരവിന്ദ് കരുണാകരനിലൂടെയാണ്....

അഞ്ചു വർഷങ്ങൾക് മുൻപ് താനും ചേട്ടനും പിന്നെ മൂന്ന് പോലീസ്‌ക്കാരും ചേർന്നു ഒരാളെ കുടുക്കിയത് ഇപ്പോഴും അരവിന്ദിനു ഉൾകൊള്ളാൻ കഴിഞ്ഞിട്ടില്ല.. അന്ന് കാക്കി അഴിച് വെച്ചു വേറെ ജോലി തേടി പോകുന്ന അദ്ദേഹം പിന്നീട് വർഷങ്ങൾക് ഇപ്പുറം താൻ ഉൾപ്പെടെ ഉള്ള പോലീസ്‌കാർ നടത്തിയ ആ തെറ്റിന് പരിഹാരം കാണാൻ ഇറങ്ങിപുറപ്പെടുന്നതും അത് അയാളെ കൊണ്ടെത്തിക്കുന്ന ചില സത്യങ്ങളും ആണ് ചിത്രത്തിന്റെ ആധാരം....

എസ് ഐ അരവിന്ദ് ആയി ദുൽഖുർ എത്തിയ ഈ ചിത്രത്തിൽ അദേഹത്തിന്റെ ഏട്ടൻ dysp അജിത് കരുണാകരൻ ആയി മനോജ്‌ കെ ജയൻ എത്തി.. ഡയന പെന്റി അരവിന്ദിന്റെ കാമുകിയുടെ റോൾ കൈകാര്യം ചെയ്തപ്പോൾ ലക്ഷ്മി ഗോപാലസ്വാമി അജിത്തിന്റെ ഭാര്യ ആയും ബിനു പപ്പു എസ് ഐ ഹൈദർ സലിം എന്ന കഥപാത്രം ആയും ചിത്രത്തിൽ ഉണ്ട്...

Jakes Bejoy നൽകിയ ആ സംഗീതം ആണ് ചിത്രത്തിന്റെ നട്ടൽ... നമ്മൾ പ്രയക്ഷകരെ ചിത്രത്തിലേക് പിടിച്ചിരുതുന്നതിൽ അതിനു വലിയ പങ്ക് ഉണ്ട്.. വളരെ സ്ലോ പേസ് ആയി പോകുന്ന ചിത്രം പക്ഷെ എന്നെ എവിടെയും ലാഗ് അടുപ്പിച്ചില്ല എന്നതാണ് സത്യം.. സ്ലോ ആണേലും കഥ എൻഗേജ്ങ് ആയിരുന്നു.. ചില ഇടങ്ങളിൽ ലൈക്‌ വില്ലനെ നേരിൽ കണ്ടിട്ടും ഒന്നും ചെയ്യാൻ പറ്റാത്ത നിസഹായ അവസ്ഥ, കിട്ടേണ്ട ആളെ കിട്ടിയില്ലെങ്കിൽ കിട്ടുന്നവരെ പിടിച് പ്രതിയാകുക എന്നി പോലീസ് നയം എന്നിങ്ങനെ നമ്മൾ നിത്യ ജീവിതത്തിൽ കേൾക്കുന്ന പല സംഭവങ്ങളെയും ചിത്രത്തിൽ വളരെ നല്ല രീതിയിൽ കാണിച്ചതായി അനുഭവപ്പെട്ടു...

A. Sreekar Prasad എഡിറ്റിംഗ് നിർവഹിച്ച ഈ ചിത്രത്തിന്റെ ചായഗ്രഹണം Aslam K Purayil ആയിരുന്നു...Wayfarer Films ഇന്റെ ബന്നറിൽ ദുൽഖർ തന്നെ നിർമിച്ച ഈ ചിത്രം SonyLIV യിൽ ഡയറക്റ്റ് ott റിലീസ് ആയിയാണ് എത്തിയിരിക്കുന്നത്...

കുറച്ചു വർഷങ്ങൾക് മുൻപ് കണ്ട നായാട്ട്, ദുൽഖരിന്റെ തന്നെ കുറുപ്പ് എന്നി ചിത്രങ്ങളോട് സാമ്യം തോന്നിയ ഈ ചിത്രം ഒന്ന് കണ്ടു നോക്കാം... എന്നിക് ഇഷ്ടമായി.... അവസാനം കുറേകൂടി നന്നാകാമായിരുന്നു എന്ന് തോന്നി...

No comments:

Post a Comment