Sunday, March 27, 2022

83(hindi)



ഈ അടുത്ത കാലത്ത് ഒരു ചിത്രം കണ്ടു ഇത്രെയും ആവേശം കൊണ്ടിട്ടില്ല.. Just a marvellous movie...

Kabir Khan,Sanjay Puran Singh Chauha,Vasan bala എന്നിവരുടെ കഥയ്ക് അവർ തന്നെ തിരക്കഥ രചിച്ച ഈ ഹിന്ദി സ്പോർട്സ് ഡ്രാമ കബീർ ഖാൻ ആണ് സംവിധാനം ചെയ്തിരിക്കുന്നത്....

ചിത്രം പറയണത് പേര് പോലെ തന്നെ ഭാരതത്തിന്റെ 1983യിലെ ക്രിക്കറ്റ്‌ വേൾഡ് കപ്പ്‌ പ്രയാണം ആണ്... അന്ന് പേട്ടന്ന് ഇന്ത്യൻ ക്യാപ്റ്റൻ ആകേണ്ടി വരുന്ന കപിൽ ദേവ് എന്ന ആ ചെറുപ്പക്കാരൻ എങ്ങനെ ആണ് ആരും ആ സമയത്ത് പേരിനു പോലും വിചാരിക്കാത്ത india എന്ന മഹാരാജ്യത്തെ ക്രിക്കറ്റ്‌ വേൾഡ് കപ്പ്‌ നേടുന്നതിൽ കാരണമായി എന്നും അദ്ദേഹവും ആ ടീമും ക്രിക്കറ്റ്റിന്റെ അതേവരെയുള്ള തലത്തപ്പന്മാരെ കീഴ്പ്പെടുത്തി കിരീടം നേടി എന്ന കഥയാണ് ചിത്രം നമ്മളോട് പറയുന്നത്...

കപിൽ ആയി രൺവീർ സിംഗ് എത്തിയ ഈ ചിത്രത്തിൽ പങ്കജ് തൃപ്പാട്ടീ പി ആർ മാൻ സിംഗ് എന്ന ഇന്ത്യൻ ടീമിന്റെ മാനേജർ ആയും എത്തി... ജിവ ശ്രീകാന്ത് ആയി എത്തിയപ്പോൾ Tahir Raj Bhasin സുനിൽ ഗവസ്കർ, saqib സലീം മോഹിന്ദർ അമർനാഥ, Jatin Sarna യാഷ്പൽ ശർമ,Adinath Kothare ദിലീപ് വേങ്ങസർക്കാർ,Dhairya Karwa രവി ശാസ്ത്രി ആയും എത്തി... ഇവരെ കൂടാതെ ദീപിക പദ്ക്കോൻ,വെമിഖ ഗബ്ബി,അടിനോത് കോതരെ പിന്നെ സ്വയം കപിൽ ദേവ്,മോഹിന്ദർ അമർന്നത്, പിന്നെ കുറെ ഏറെ ദേശി വിദേശി താരങ്ങളും ചിത്രത്തിന്റെ ഭാഗമായി എത്തി....

Nitin Baid എഡിറ്റിംഗ് നിർവഹിച്ച ഈ ചിത്രത്തിന്റെ ചായഗ്രഹണം അസീം മിഷ്റ ആയിരുന്നു...Julius Packiam ബിജിഎം ചെയ്ത ഈ ചിത്രത്തിന്റെ സംഗീതം പ്രിതം ആയിരുന്നു...Kausar Munir, Jaideep Sahni, Prashant Ingole,Ashish Pandit എന്നിവരുടേതാണ് വരികൾ...Reliance Entertainment,Phantom Films,Vibri Media,KA Productions,Nadiadwala Grandson Entertainmen,Kabir Khan Films എന്നിവരുടെ ബന്നറിൽ Deepika Padukone,Kabir KhanL,Vishnu Vardhan Induri,Sajid Nadiadwala,Reliance Entertainment,83 Film Ltd എന്നിവർ നിർമിച്ച ഈ ചിത്രം Reliance Entertainment PVR Pictures എന്നിവർ ചേർന്നാണ് വിതരണം നടത്തിയത്...

Red Sea International Film Festival യിൽ ആദ്യ പ്രദർശനം നടത്തിയ ഈ ചിത്രം ക്രിട്ടിസിന്റെ ഇടയിൽ മികച്ച അഭിപ്രായം നേടിയ പക്ഷെ ബോക്സ്‌ ഓഫീസിൽ പരാജയം ആയിരുന്നു എന്നാണ് അറിവ്.. തീയേറ്റർ റിലീസിനു ശേഷം ഇപ്പോൾ  netflix യിൽ  എത്തിട്ടുള്ള ഈ ചിത്രം ശരിക്കും എന്നിലെ പ്രായക്ഷകനെ ഒരു കളി കാണുന്ന ആവേശം തന്നു.. ഒരു മികച്ച അനുഭവം.... എല്ലാവരും അവരുടെ റോളുകൾ മികച്ചതാക്കിയ ഞാൻ കണ്ട ചുരുക്കും ചില ചിത്രങ്ങളിൽ ഒന്ന്... Don't miss

No comments:

Post a Comment