"El Dorrado is MINE"
ഇത് കന്നഡ സിനിമയുടെ പുതു ചരിത്രം....
ഒരു ചിത്രത്തിന് നിങ്ങളെ എത്ര പോരെ കോരി തരിപ്പിക്കാൻ കഴിയും.. ഒരു 1 മണിക്കൂർ?..1.5 മണിക്കൂർ?...പക്ഷെ ഒരു ചിത്രം കാണുന്നവനെ ആദ്യം മുതൽ അവസാനം വരെ കോരിതരിപ്പിച്ചിട്ടുണ്ടെകിൽ എന്താ പറയാ... ഹോ ആദ്യ പാർട്ട് മൊബൈൽ സ്‌ക്രീനിൽ കാണേണ്ടി വന്നല്ലോ എന്ന വിഷമത്തിൽ അതിന്റെ രണ്ടാം ഭാഗം അത് ഷൂട്ട് ചെയ്ത അതെ ഭാഷയിൽ അവരുടെ നാട്ടിൽ വെച് അവരുടെ ഇടയിൽ ആർപ്പുവിളികളും ആരാവങ്ങളോടും കൂടി ഒന്ന് കണ്ടുനോക്കിയാലോ... It's a life time experience..... Yes KGF-2 was a lifetime experience for me...
Mr. പ്രശാന്ത് നീൽ, എവിടുന്ന് കിട്ടി താങ്കൾക് ഈ ധൈര്യം... ആക്ഷന് ആക്ഷൻ, സ്റ്റോറിക് സ്റ്റോറി, ചിരിക്ക് ചിരി, വേദനക്ക് വേദന പിന്നെ അമ്മ പാസം എങ്ങനെ എടുക്കണം എന്ന് പല പ്രമുഖ സംവിധായക്കാരും ഇങ്ങേരെ കണ്ടു പഠിച്ചാൽ കൊള്ളാം.. സ്‌ക്രീനിൽ ചായയുമായി വന്ന ആ കുട്ടി മുതൽ റോക്കയെ വർണിച്ച ആ അച്ചാച്ചൻ വരെ നമ്മളുടെ സിരകളെ കോരി തരിപ്പിച്ചിട്ടുണ്ടെങ്കിൽ ഇങ്ങേരെ നോക്കി വെച്ചൊ... ഇന്ത്യൻ സിനിമയെ ലോക നിലവാരത്തിൽ എത്തിക്കാൻ.. ചിലപ്പോൾ ഇന്ത്യൻ സിനിമയെ അടുത്ത ഘട്ടത്തിൽ എത്തിക്കാൻ ഇദ്ദേഹത്തിന് പറ്റും... അടുത്ത ചിത്രമായ സലാറിന് വേണ്ടി കട്ട വെയ്റ്റിങ്.. ഇതിൽ പ്രഭാസ്, പ്രിത്വിരാജ് എന്നിവർ ആണ് പ്രധാന കഥാപാത്രങ്ങൾ എന്നതും വെയ്റ്റിംഗിന് അക്കം കൂട്ടുന്നു....
"നീ ഇത് ആർക് വേണ്ടി ചെയ്തു....
എന്റെ അമ്മയ്ക്ക് വേണ്ടി........
A promise of that will be kept for a lifetime.....
കഥയുടെ രണ്ടാം ഘട്ടം തുടങ്ങുന്നത് ആനന്ദ് കഥ നിർത്തിയ അടുത്ത് നിന്നാണ്.. അന്ന് രാത്രി ചെറിയൊരു സ്ട്രോക് വന്നു ഹോസ്പിറ്റലിൽ ആയ ആനന്ദിനെ തേടി ഹോസ്പിറ്റൽ എത്തുന്ന ദീപ അവിടെ വച്ച് അദേഹത്തിന്റെ മകൻ വിജയന്ദ്ര ഇങ്ങലാഗിയെ കണ്ടുമുട്ടുന്നതും അവിടെ വച്ച് അദ്ദേഹം റോക്കിയുടെ കഥയുടെ ബാക്കി ഭാഗം പറഞ്ഞുതരുന്നതും ആണ് ചിത്രത്തിന്റെ സാരം...
Mr. യാഷ് നിങ്ങൾ ഇനിയും ഇതുപോലെ ഉള്ള കേട്ടുറപ്പുള്ള തിരകഥ നോക്കി എടുക്കുക... നിങ്ങൾ ആണ് ഈ ചിത്രത്തിന്റെ കാതൽ.. ഗാങ് ആയി വന്നവൻ ഗാങ്സ്റ്റർ.. ഇവൻ ഒറ്റക്കാണ് വന്നത് മോൺസ്റ്റർ....പിന്നെ അധീര ആയി എത്തിയ സഞ്ജയ് ദത്ത്...ഒരു വില്ലനെ കൊള്ളുമ്പോൾ ഏറ്റവും പ്രയക്ഷകന് ആനന്ദം കിട്ടണമെങ്കിൽ അയാൾ അത്രെയും വലിയ ക്രൂരൻ ആകണം... സ്‌ക്രീനിൽ അധിക നേരം ഇല്ലെങ്കിലും അധീരക്ക് കൊടുത്ത ഹൈപ്പ് ആദ്യം മുതൽ ഒരു പേടി സ്വപനം പ്രായക്ഷകന്റെ ഉള്ളിലും കൊടുക്കാൻ കഴിഞ്ഞതാണ് ചിത്രത്തിന്റെ ഏറ്റവും വലിയ പ്ലസ്...
പിന്നെ രവീണ ടണ്ടൻ ചെയ്ത രമിക്കാ സെൻ എന്ന പ്രധാന മന്ത്രി കഥാപാത്രം... ഞെട്ടിച്ചു... പിന്നെ റോകിയുടെ അമ്മയായി എത്തിയ അർച്ചന.. റീന ആയി എത്തിയ Srinidhi Shetty, പ്രകാശ് രാജിന്റെ വിജയന്ദ്ര ഇങ്ങലാഗി, അച്യ്‌ത് കുമാറിന്റെ ഗുരു പണ്ഡിയൻ, last but not the least അയ്യപ്പാ ശർമ്മയുടെ വനരം ചിത്രത്തിന്റെ ഏറ്റവും വലിയ പ്ലസ് പോയിന്റുകൾ ആയി ഉണ്ടാകും....
Bhuvan Gowda ചായഗ്രഹണം നിർവഹിച്ച ചിത്രത്തിന്റെ എഡിറ്റിംഗ് Ujwal Kulkarni യും സംഗീതം Ravi Basrur യും ആയിരുന്നു...Hombale Films ഇന്റെ ബന്നറിൽ Vijay Kiragandur നിർമിച്ച ഈ ചിത്രം Hombale Films(kannada),Excel Entertainment(hindi),Varahi Chalana Chitram(telugu),Dream Warrior Pictures(telugu),Prithviraj Productions(malayalam) എന്നിവർ ആണ് വിതരണം നടത്തിയത്.....
ക്രിട്ടിസിന്റെ ഇടയിൽ മിക്സഡ് റിവ്യൂ ആണ് ചിത്രം നേടിയെങ്കിലും ജനങ്ങൾക്ക് ഇടയിൽ അദ്ദേഹം രാജാവ് ആണ്... കെജിഫ് ഇന്റെ രാജാവ്... ആയിരം കോടി കണ്ണും നാട്ടു മുന്പോട്ട് പോകുന്ന ചിത്രത്തിനു ഒരു മൂന്നാം ഭാഗം കൂടി ഉണ്ടാകും എന്ന് ഹിന്റ് ഇട്ടാണ് അവസാനിക്കുന്നത്... കാത്തിരിക്കാം അതിനായി.... വെയ്റ്റിംഗ്.....
"സലാം റോകി ഭായ്, സലാം റോക്കി ഭായ്..
ഇലാകാ തേരാ ഭായ്, തു ഹേയ് സബ്കാ ഭായ്....
No comments:
Post a Comment