Thursday, May 5, 2022

Moonknight(series)

 


Marvel Comics ഇന്റെ ഇതേപേരിലുള്ള കോമിക് കഥാപാത്രത്തിന്റെ ദൃശ്യാവിഷ്കാരം ആയ ഈ അമേരിക്കൻ ടി വി മിനിസീരീസ് Jeremy Slater ഇന്റെ കഥയിൽ Mohamed Diab ആണ് സംവിധാനം ചെയ്തത്...


ചിത്രം സഞ്ചരിക്കുന്നത്  Marc Spector എന്ന dissociative identity disorder ഉള്ള ഒരു വ്യക്തിയിലൂടെ ആണ്.... ഈജിറ്റിന്റെ ചന്ദ്രഭഗവാൻ  Khonshu വിന്റെ അവതാരമാകാൻ വിധിക്കപ്പെട്ട അയാക്ക് പല പേരുടെ സ്വഭാവങ്ങൾ വരുന്നതും അതിലുടെ ആർതർ ഹർറോ എന്ന വില്ലന്റെയും അദേഹത്തിന്റെ ദുഷ്ട ദേവത അമ്മിറ്റിന്റെയും ദുർപ്രവർത്തികൾക് അറുതിവെറുത്താൻ ഇറങ്ങുമ്പോൾ കഥ കൂടുതൽ രസകരവും ത്രില്ലിങ്ങും ആകുന്നു...


Marc Spector / Moon Knight,Steven Grant / Mr. Knight,Jake Lockley എന്നി കഥാപാത്രങ്ങൾ ആയി Oscar Isaac പൂണ്ടു വിളയാടിയ ഈ സീരിസിൽ  May Calamawy മാർക്കിന്റെ ഭാര്യ Layla El-Faouly ആയും പിന്നീട് ഈജിപ്ഷൻ ദേവത Scarlet Scarab ആയും എത്തി..Khonshu എന്ന ദേവൻ ആയി Karim El Hakim എത്തിയപ്പോൾ Arthur Harrow എന്ന കഥാപാത്രം ആയി Ethan Hawke എത്തി...


The Goldfish Problem, Summon the Suit, The Friendly Type, The Tomb,  Asylum, Gods and Monsters എന്നിങ്ങനെ ആറു എപ്പിസോഡ് ഉള്ള ഈ മിനി സീരീന്റെ എഡിറ്റിംഗ് Cedric Nairn-Smith,Joan Sobel, Ahmed Hafez എന്നിവരും ചായഗ്രഹണം Gregory Middleton,Andrew Droz Palermo എന്നിവരും ആയിരുന്നു...


Marvel Studios ഇന്റെ ബന്നറിൽ Peter Cameron നിർമിച്ച ഈ സീരീസ് Disney Platform Distribution ഇന്റെ ഹോട്സ്റ്ററിൽ ആണ് എത്തിട്ടുള്ളത്...ക്രിട്ടിസിന്റെ ഇടയിൽ മികച്ച അഭിപ്രായം നേടിയ ഈ സീരീസ് എന്നിലെ പ്രായക്ഷകനെയും ഒന്ന് നല്ലവണ്ണം പിടിച്ചിരുത്തി...Marvel Studios: Assembled എന്ന പേരിൽ ഒരു ഡോക്യൂമെന്ററി പണിപ്പുരയിൽ ഉള്ള ഈ സീരിസിൻറെ red carpet premiere ലോസ് അഞ്ചെൽസിലെ El Capitan Theatre യിൽ ആണ് നടന്നത്...ഒരു മികച്ച അനുഭവം.. കാണാൻ മറക്കേണ്ട...

No comments:

Post a Comment