Wednesday, April 13, 2022

Naaradan

 

"ഇപ്പോൾ നമ്മൾ കാണുന്ന ഈ പുതിയ മാധ്യമ ശൃംഘലയുടെ വരച്ചിട്ട രേഖാചിത്രം "

ഇന്നും എന്നും നമ്മൾ വാർത്തകൾ കാണുന്നവർ ആണ്.. പല വാർത്തകളും നമ്മൾ സത്യമാണോ എന്ന് അന്വേഷിക്കുന്നപോലും ഇല്ല.. ഇതുപോലെ ഉള്ള വാർത്തകൾ എങ്ങനെ ആണ് പല പേരുടെയും ജീവിതം മാറ്റിമറിക്കുന്നത് എന്നാണ് ഈ ആഷിഖ് അബു ചിത്രം ചർച്ച ചെയ്യുന്നത്...

ചിത്രം സഞ്ചരിക്കുന്നത് സിപി എന്ന ചന്ദ്രപ്രകാശിലൂടെയാണ്... ന്യൂസ്‌ മലയാളം ചാനലിലെ ഒന്നാം നമ്പർ അവതാരാകാൻ ആയ അദ്ദേഹത്തിന് ഒരു ഘട്ടത്തിൽ സ്വന്തം പ്രിൻസിപ്പ്ൾസ് മാറ്റി സ്വന്തം വിജയത്തിനു വേണ്ടി ഏത് അറ്റവും പോകാൻ തയ്യാർ ആവുന്നു.. അതിനു അദ്ദേഹം നാരദാ എന്ന പുതിയ ന്യൂസ്‌ ചാനൽ തുടങ്ങുന്നതും അതിലുടെ അദേഹത്തിന്റെ ഉന്നതിയും പതനവും ആണ് ചിത്രം സംസാരിക്കുന്നത്...

സിപി എന്ന ചന്ദ്രപ്രകാശ് എന്ന ആന്റിഹീറോ കഥാപാത്രം ആയി എത്തിയ ടോവിനോയുടെ കഥാപാത്രം ആണ് ചിത്രത്തിന്റെ കാതൽ.. ഒരു ഹീറോയിൽ നിന്നും ആന്റി ഹീറോ കഥാപാത്രത്തിലേക് ഉള്ള അദ്ദേഹത്തിൻറെ മാറ്റം മികച്ചതായി തോന്നി...ശാരിക മുഹമ്മദ് എന്ന അഡ്വക്കേറ്റ് ആയി അന്ന ബെൻ എത്തിയപ്പോൾ ഇന്ദ്രൻസ് ചോതി എന്ന ജഡ്ജ് ആയി മികച്ച ഒരു കഥാപാത്രത്തെ ആവതരിപ്പിച്ചു...ഷറഫുദീൻ പ്രദീപ്‌ ജോൺ ആയപ്പോൾ,ജെപി മാത്യു ശിവദാസ കുറുപ്പ് ആയും വിജയ രാഘവൻ ബാബുജി ആയും ചിത്രത്തിൽ എത്തി.. രഞ്ജി പണിക്കർ ആണ് ചിത്രത്തിൽ അഡ്വക്കേറ്റ് ഗോവിന്ദ് മേനോൻ എന്ന സിപി യുടെ അഡ്വക്കേറ്റ് കഥാപാത്രത്തെ അവതരിപ്പിച്ചത്...

ശേഖർ മേനോൻ സംഗീതം നൽകിയ ഈ ചിത്രത്തിന്റെ ഒറിജിനൽ സ്കോർ Yakzan Gary Pereira,Neha nair എന്നിവർ ചേർന്നു നിർവഹിച്ചു... Saiju Sreedharan എഡിറ്റിംഗ് നിർവഹിച്ച ഈ ചിത്രത്തിന്റെ ഛായഗ്രഹനം Jaffer Zadique ആയിരുന്നു...

ഉണ്ണി ആർ കഥയിൽ പിറന്ന ഈ ചിത്രം OPM Cinemas ഇന്റെ ബന്നറിൽ Santhosh T. Kuruvilla, Rima Kallingal,Aashiq Abu എന്നിവർ ചേർന്നാണ് നിർമ്മിക്കുകയും വിതരണം നടത്തുകയും ചെയ്തത്...ക്രിട്ടിസിന്റെ ഇടയിൽ മികച്ച അഭിപ്രായം നേടിയ ചിത്രം പക്ഷെ ബോക്സ് ഓഫീസിൽ വലിയ ചലനം സൃഷ്ടിച്ചില്ല എന്നാണ് അറിവ്... ചിത്രം ഇപ്പോൾ ആമസോൺ പ്രൈംയിൽ കാണാം.. ഒരു മികച്ച അനുഭവം..

No comments:

Post a Comment