Panchu Arunachalam ഇന്റെ കഥയ്ക് Mohan Rangachari എന്നാ crazy മോഹനും കമൽ ഹസ്സനും തിരക്കഥ രചിച്ച ഈ തമിഴ് മസാല ചിത്രം Singeetam Srinivasa Rao ആണ് സംവിധാനം നിർവഹിച്ചത്.
സേതുപതി എന്നാ പോലീസ് ഓഫീസറിൽ നിന്നാണ് കഥ തുടങ്ങുന്നത്.... ധർമരാജ്,ഫ്രാൻസിസ് അബറസ്,നല്ലശിവം,സത്യമൂർത്തി എന്നി വലിയ കൈകളെ വിലങ്ങണിയിച്ച അദ്ദേഹത്തിന് പക്ഷെ അതിന്റെ അവസാനം മരിക്കേണ്ടി വരുന്നു.. അവൽ നിന്നും രക്ഷപെട്ടു ഓടുന്ന സേതുപതിയുടെ ഭാര്യ കാവേരി മുനിയമ്മയുടെ അടുത്ത് എത്തി ഇരട്ടകുട്ടികൾക് ജന്മം നൽകുകയും പക്ഷെ വിധിയുടെ വിളയാട്ടം ആ രണ്ടു കുട്ടികളെ പിരിക്കുന്നതും പിന്നീട് വർഷങ്ങൾക് ഇപ്പുറം അതിൽ ഒരുവൻ ആയ അപ്പു അച്ഛന്റെ കൊലയായാളികളെ കുറിച് അറിഞ്ഞു അവരെ തീർക്കാൻ ഇറങ്ങി പുറപ്പെടുന്നതും ആണ് കഥാസാരം..അതിനിടെ അവൻ തന്റെ അനിയനെയും അവർ കണ്ടുമുട്ടുന്നതും പിന്നീട് നടക്കുന്ന സംഭവങ്ങൾ ആണ് ചിത്രത്തിന്റെ ഇതിവൃത്തം..
സേതുപതി,അപ്പു,രാജ എന്നി മൂന്ന് കഥാപാത്രങ്ങൾ ആയി ഉലകനായകൻ എത്തിയ ഈ ചിത്രത്തിൽ കാവേരി എന്നാ കഥാപാത്രത്തെ ശ്രീവിദ്യ അവതരിപ്പിച്ചു... സത്യമൂർത്തി, ധർമരാജ്, ഫ്രാൻസിസ്, നല്ലശിവം എന്നി വില്ലൻ കഥപ്പാത്രങ്ങൾ ആയി ജയ്ശങ്കർ,നാഗേഷ്,ഡൽഹി ഗണേഷ്, നാസ്സർ എന്നിവർ എത്തിയപ്പോൾ ഗൗതമി രാജയുടെ പ്രണയിനി ആയ ജാനകി എന്നാ കഥാപാത്രത്തെ അവതരിപ്പിച്ചു....മനോ എന്നാ മറ്റൊരു കഥാപാത്രം രുപിണി കൈകാര്യം ചെയ്തു...
വാലി യുടെ വരികൾക്ക് ഇളയരാജ ഈണമിട്ട ഇതിലെ ഗാനങ്ങൾ ആ എക്കാലവും ഓർത്തുവെക്കുന്ന ഒരു പിടി മികച്ച ഗാനങ്ങൾ ആണ്.. ഇതിലെ "ഉന്ന നിനച്ചൻ "എന്ന് തുടങ്ങുന്ന ഗാനം ദി ഹിന്ദു പത്രത്തിന്റെ Best of Vaali: From 1964 – 2013 എന്നാ എപ്പിസോഡിൽ ഉൾപെടുത്തിട്ടുണ്ട്...പ്രേം ധാവൻ,രാജശ്രീ എന്നിവരാണ് ചിത്രതിന്റെ ഹിന്ദി തെലുഗ് വേർഷനിനു ഗാനങ്ങൾ രചിച്ചത്...
പി സി ശ്രീറാം ഛായാഗ്രഹണം നിർവഹിച്ച ഈ ചിത്രത്തിന്റെ എഡിറ്റിംഗ് ബി ലെനിൻ,വി ടി വിജയൻ എന്നിവരായിരുന്നു...Raaj Kamal Films International ഇന്റെ ബന്നേറിൽ കമൽ തന്നെ നിർമിച്ച ഈ ചിത്രം International Film Festival of India യിൽ ആണ് ആദ്യ പ്രദർശനം നടത്തിയത്...ക്രിട്ടിസിന്റെ ഇടയിലും ബോക്സ് ഓഫീസിലും നല്ല അഭിപ്രായവും വിജയവും ആയ ഈ ചിത്രം Filmfare Award for Best Film – Tamilഉം,Tamil Nadu State Film Awards യിൽ ബെസ്റ്റ് ആക്ടർ, Best Lyricist എന്നിവിഭാഗങ്ങളിൽ അവാർഡും സ്വന്തമാക്കി....
ഈ ചിത്രത്തിൽ അപ്പു എന്നാ കുള്ളൻ കഥാപാത്രത്തെ The Times of India അവരുടെ Kamal Haasan's Top 10 mindblowing avatars ആയി ഉൾപെടുത്തുകയും ചെയ്തു.. എന്റെ പ്രിയ കമൽ ചിത്രങ്ങളിൽ ഒന്ന്...ചിത്രം ഇപ്പോൾ amazon prime യിൽ കാണാം...
No comments:
Post a Comment