Monday, January 10, 2022

Dawn of the planet of apes(english)


2011 യിൽ പുറത്തിറങ്ങിയ Rise of the Planet of the Apes എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗം ആയ ഈ അമേരിക്കൻ സയൻസ് ഫിക്ഷൻ ചിത്രം Pierre Boulle യുടെ Planet of the Apes എന്ന പുസ്തകത്തെ ആധാരമാക്കി Mark Bomback,Rick Jaffa,Amanda Silver എന്നിവരുടെ തിരകഥയിൽ Matt Reeves സംവിധാനം ചെയ്ത ചിത്രമാണ്...

ചിത്രം പറയുന്നത് സിസറിന്റെ കഥയുടെ തുടർച്ചയാണ്...പത്തു വർഷങ്ങൾക് ഇപ്പുറം സിമിൻ ഫ്ലൂ എന്ന മഹാമാരി മനുഷ്യ രാശി ഇല്ലാതായി കൊണ്ട് നില്കുകയാണ്.. അതെ സമയം സിസറിന്റെ സഹായത്തോടെ ബുദ്ധി വികസം സംഭവിച്ച ചിമ്പാൻസീ ആണ് ഇപ്പോൾ ലോകം ഭരിക്കുന്നത്.. ലോകത്തെ വെളിച്ചം നഷ്ടപ്പെട്ടു നിലക്കുന്ന ആ സമയത് മൽകം എന്ന ആളും അയാളുടെ സഹായികളും സാൻഫ്രാൻസിക്കോയിലെ ഒരു hydroelectric dam തേടി ഇറങ്ങുന്നതും ആ യാത്ര അവരെ സിസരും അദേഹത്തിന്റെ സംഘത്തിന്റെയും അടുത്തെത്തിക്കുന്നതോടെ നടക്കുന്ന സംഭവങ്ങൾ ആണ് ചിത്രം നമ്മളോട് പറയുന്നത്...

Andy Serkis സിസർ എന്ന കഥാപാത്രം അവതരിപ്പിച്ചപ്പോൾ Koba എന്ന നെഗറ്റീവ് കഥപാത്രം Toby Kebbell ആണ് ചെയ്തത്..മറ്റു പ്രധാന apes ആയ ബ്ലൂ എയെസ്‌,റോക്കറ്റ് എന്നിവർ ആയി നിക്ക് തുര്സ്റ്റോൺ,ടെറി നോടറി എന്നിവർ എത്തി.. ചിത്രത്തിന്റെ മനുഷ്യ കഥപാത്രങ്ങളിൽ മെയിൻ ആയ മൽകം,ഡ്രഫസ്, എല്ലി ആയി ജെസൺ ക്ലാർക്ക്,ഗറി ഓൾഡ്മാൻ, കേറി രസൽ എന്നിവർ എത്തി...

Michael Seresin ചായഗ്രഹണം നിർവഹിച്ച ഈ ചിത്രത്തിന്റെ എഡിറ്റിംഗ് William Hoy,Stan Salfas സും സംഗീതം Michael Giacchino ഉം ആയിരുന്നു...TSG Entertainment,Chernin Entertainment എന്നിവരുടെ ബന്നറിൽ Peter Chernin,Dylan Clark,Rick Jaffa,Amanda Silver എന്നിവർ നിർമിച്ച ഈ ചിത്രം 20th Century Fox ആണ് വിതരണം നടത്തിയത്...

San Francisco യിലെ Palace of Fine Arts യിൽ ആദ്യ പ്രദർശനം നടത്തിയ ഈ ചിത്രം 36th Moscow International Film Festival യിൽ ആണ് അവസാനം പ്രദർശനം നടത്തിയത്..ക്രിട്ടിസിന്റെ ഇടയിൽ മികച്ച അഭിപ്രായം നേടിയ ചിത്രം eighth-highest-grossing film of 2014 യും ആയിരുന്നു....

Academy Awards യിൽ Best Visual Effects യിന് നോമിനേറ്റ ചെയ്യപ്പെട്ട ഈ ചിത്രം 4th AACTA International Awards യിൽ Best International Supporting Actor,Art Directors Guild യിൽ  Best Fantasy Film എന്നി നോമിനേറ്റിനേഷനുകളും നേടി..ഇത് കൂടാതെ Annie Awards,Empire Awards,Critics' Choice Awards എന്നിങ്ങനെ പല അവാർഡ് നിശകളിലും മികച്ച അഭിപ്രായം നേടുകയും അവാർഡുകൾ വാരികൂട്ടുകയും ചെയ്തു

War for the Planet of the Apes എന്ന പേരിൽ ഒരു മൂന്നാം ഭാഗവും വന്ന ഈ സീരീസ് എന്റെ പ്രിയ ചിത്രങ്ങളിൽ ഒന്ന് തന്നെ.. കാണാൻ മറകേണ്ട.. ചിത്രം ഹോട്സ്റ്ററിൽ ഉണ്ട്...

No comments:

Post a Comment