Uday Mahesh യുടെ കഥയ്ക്ക് B. R. Vijayalakshmi സംവിധാനം നിർവഹിച്ച ഈ തമിഴ്/മലയാളം റൊമാന്റിക് ഡ്രാമ പേര് പോലെ അഭി-അനു എന്നിങ്ങനെ രണ്ടു പേരിലുടെ സഞ്ചരിക്കുന്നു,..
ഒരു ഐ ടി കമ്പനിയിൽ ജോലി ചെയ്യുന്ന അഭി ഫേസ്ബുക് വഴി അനു എന്ന പെൺകുട്ടിയെ പരിചയപെടുന്നു... അവർ തമ്മിൽ പെട്ടന്നു അടുക്കുകയും തമ്മിൽ കല്യാണം കഴിക്കുകയും ചെയ്യുന്നു.. അങ്ങനെ അനു ഗർഭിണി ആകുന്നു... അവളെ കാണാൻ അവിടെ എത്തുന്ന അവരുടെ വീട്ടുകാർ തമ്മിൽ കാണുന്നതോടെ കഥയിൽ ഒരു ട്വിസ്റ്റ് വരുന്നതും പിന്നീട് നടക്കുന്ന സംഭവങ്ങളും ആണ് ചിത്രം നമ്മളോട് പറയുന്നത്...
അനു ആയി പിയ ബാജപൈ എത്തിയ ഈ ചിത്രത്തിൽ അഭി ആയിരുന്നു ടോവിനോ അച്ചായൻ എത്തി..രോഹിണി അനുവിന്റെ അമ്മ മീന ആയി എത്തിയപ്പോൾ പ്രഭു അതെ പേരിലുള്ള കഥപാത്രം ആയും സുഹാസിനി അദ്ദേഹത്തിന്റെ ഭാര്യ രേവതി ആയും എത്തി..ഇവരെ കൂടാതെ മനോബാല,ദീപ രാമാനുജം,ഉദയഭാനു മഹേശ്വരൻ എന്നിവർ ആണ് മാറ്റു പ്രധാന കഥപാത്രങ്ങൾ...
Madhan Karky യുടെ വരികൾക്ക് Dharan Kumar ആണ് ഇതിലെ ഗാനങ്ങൾക് ഈണമിട്ടിട്ടുള്ളത്..അഖിലൻ ചായഗ്രഹണം നിർവഹിച്ച ഈ ചിത്രത്തിന്റെ എഡിറ്റിംഗ് സുനിൽ ശ്രീ നായർ ആയിരിന്നു...Yoodlee films ഇന്റെ ബന്നറിൽ Saregama നിർമിച്ച ഈ ചിത്രം E4 Entertainment ആണ് വിതരണം നടത്തിയത്...
Abhiyum Anuvum എന്ന പേരിൽ തമിഴിൽ പുറത്തിറങ്ങിയ ഈ ചിത്രം ടോവിനോയുടെ ആദ്യ ചിത്രം ആയിരുന്നു.... ഇപ്പോൾ neestream, amazon prime എന്നി പ്ലാറ്റഫോംമിൽ എത്തിട്ടുള്ള ഈ ചിത്രം ഒന്ന് ചുമ്മാ കണ്ടു നോകാം... വലിയ ഇഷ്ടം ആയില്ല...
No comments:
Post a Comment