Thursday, January 27, 2022

Namasthe bali


ദിനിൽ ബാബു, ദേവദാസ് എന്നിവരുടെ കഥയ്ക്കും തിരകഥയ്ക്കും K. V. Bejoy സംവിധാനം നിർവഹിച്ച ഈ മലയാള ചിത്രം റോമയുടെ മൂന്ന് വർഷത്തിന് ശേഷം ഉള്ള തിരിച്ചു വരവ് ചിത്രം ആയിരുന്നു...

ചിത്രം പറയുന്നത് അന്നമ്മയുടെ കഥയാണ്... ചാണ്ടിയുമായി കല്യാണം ഉറപ്പിച്ച അന്ന് ചാണ്ടി വീട്ടിൽ നിന്നും മുങ്ങുന്നു.. അവനെ തേടുന്ന അന്നമ്മ അയാൾ ബലിയിൽ ഉണ്ട് എന്ന് അറിയുന്നതും അങ്ങനെ ചാണ്ടിയെ തേടി ബാലിയിലേക്ക് ഇറങ്ങിപുറപ്പെടുന്നതും അതിനോട് അനുബന്ധിച്ചു നടക്കുന്നാ സംഭവങ്ങളും ആണ് ചിത്രം നമ്മളോട് പറയുന്നത്...

അന്നമ്മ ആയി റോമാ എത്തിയ ഈ ചിത്രത്തിൽ ചാണ്ടി ആയി അജു വർഗീസ് എത്തി...ബാലു വര്ഗീസ് ടോണി എന്ന കഥാപാത്രം ആയി എത്തിയപ്പോൾ ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രം ആയ സണ്ണി ആയി മനോജ്‌ കെ ജയൻ എത്തി.. ഇവരെ കൂടാതെ മാസ്റ്റർ ഗൗരവ്,ദേവൻ,സുനിൽ സുഖദ എന്നിവർ ആണ് മറ്റു പ്രധാന കഥപാത്രങ്ങൾ..

ഫാസിൽ നാസർ ചായഗ്രഹണം നിർവഹിച്ച ഈ ചിത്രത്തിന്റെ ഗാനങ്ങൾ മനു മൻജിത്,ഹരി നാരായൺ,എന്നിവരുടെ വരികൾക്ക് സംഗീതം ഗോപി സുന്ദർ ആയിരുന്നു.. മിൻഹാൽ പ്രോഡക്ഷൻസിന്റെ ബന്നറിൽ വി പി മുഹമ്മദലി നിർമിച്ച ഈ ചിത്രം മിൻഹാൽ റിലീസ് ആണ് വിതരണം നടത്തിയത്...

ക്രിട്ടിസിന്റെ ഇടയിൽ മോശം റിവ്യൂസ് നേടിയ ചിത്രം ബോക്സ്‌ ഓഫീസിലും പരാജയം ആയിരുന്നു... ചുമ്മാ ഒരു വട്ടം കണ്ടു മറക്കാൻ പറ്റുന്ന ഈ ചിത്രം വേണേൽ ഒന്ന് യൂട്യൂബിൽ കണ്ടു നോകാം... Just time pass one

No comments:

Post a Comment