"ഒരു രാത്രിയിലെ ഉറക്കം പോയിക്കിട്ടി..."
രാഹുൽ സദാശിവൻ, ശ്രീകുമാർ ശ്രേയസ് എന്നിവരുടെ കഥയ്ക്കും തിരകഥയ്ക്കും രാഹുൽ തന്നെ സംവിധാനം നിർവഹിച്ച ഈ മലയാളം ഹോർറർ ത്രില്ലെർ പറയുന്നത് ഒരു അമ്മയുടെയും മകന്റെയും കഥയാണ്...
തന്റെ അമ്മയുടെ /അമ്മാമയുടെ വിയോഗത്തിന് ശേഷം ഡിപ്രെഷൻ anxiety വേട്ടയാടുന്ന ഒരു അമ്മയുടെയും അവരുടെ മകൻ വിനുവിലൂടെയും ആണ് കഥ സഞ്ചരിക്കുന്നത്.... ആ വീട്ടിൽ നിന്നും വിട്ടു പുറത്ത് പോയി ജോലി നോക്കാൻ പറ്റാത്തതിൽ frustration അനുഭവിക്കുന്ന വിനു അവസാനം ഒരു ജോലിക് ശ്രമിക്കുമ്പോൾ അത് ശരിയാവുന്നുമില്ല... അതിനിടെ ആ വീട്ടിൽ ചില പ്രശ്ങ്ങൾ ഉടലെടുക്കുന്നതും അതിന്റെ സത്യാവസ്ഥ തേടി ഒരു മെന്റൽ ഹെൽത്ത് കൗൺസിലർ ഇറങ്ങിപുറപെടുമ്പോൾ കഥ കൂടുതൽ ത്രില്ലിങ്ങും സങ്കീർണവും ആകുന്നു....
വിനു ആയിരുന്നു ഷൈൻ നിഗം എത്തിയ ഈ ചിത്രത്തിൽ അമ്മ ആശ ആയിരുന്നു രേവതി എത്തി.. ചിത്രത്തിലെ ഒരു മുക്കാൽ ഭാഗവും ഇവർ തമ്മിൽ ഉള്ള കോമ്പിനേഷൻ സീനുകൾ ആണ്.. അതാണേൽ ഒന്നിനൊന്നു മെച്ചം... അമ്മയും മകനും ഒരു ടേബിലിന്റെ അപ്പുറവും ഇപ്പുറവും ഇരുന്നു സംസാരിക്കുന്ന രംഗം എല്ലാം കിടിലം ആയിരുന്നു...മെന്റൽ ഹെൽത്ത് കൗൺസിലർ ആയി സൈജു കുറുപ് ആണ് എത്തിയത്.. ഇവരെ കൂടാതെ ആതിര പട്ടേൽ,ജെയിംസ് എളിയ എന്നിവർ ആണ് മറ്റു പ്രധാന കഥപാത്രങ്ങൾ...
ഗോപി സുന്ദർ സംഗീതം നിർവഹിച്ച ഈ ചിത്രത്തിന്റെ എഡിറ്റിംഗ് ഷഫീഖ് മുഹമ്മദ് അലിയും ചായഗ്രഹണം ഷെഹനാദ് ജലാലും ആയിരുന്നു.. ഈ ചിത്രത്തിൽ ഒന്ന് രണ്ടു jump scare സീനുകൾ ശരിക്കും പേടിപ്പിച്ചു... പ്രത്യേകിച്ച് ആ വാതിലിന്റെ keyhole ഇൽ കൂടി വിനു നോക്കുന്ന രംഗം... ശെരിക്കും ഞെട്ടി.... അതുപോലെ പിന്നീടയും ഒന്ന് രണ്ടു എണ്ണം ഉണ്ട്... വികി കിഷൻ എന്നിവരുടെ സൗണ്ട് ഡിസൈനും പൊളിയായിരുന്നു.. ഇതൊക്കെ അനുഭവിക്കാൻ നട്ടപാതിരി ഒറ്റക് ഹെഡ്സെറ്റ് വെച്ചു കാണുക.. ഇന്നലെ ചിലപ്പോൾ ഫീൽ കിട്ടു...
വളരെ സ്ലോ ആയി തുടങ്ങി അവസാനത്തെ ഒരു അര മണിക്കൂർ ഹോർറർ എലമെന്റ്സ് കൊണ്ട് ആളികത്തിയ ഈ ചിത്രം plant t films, shine nigam films എന്നിവരുടെ ബന്നറിൽ സുനില ഹബീബ്,ടെറസ റാണി എന്നിവർ ആണ് നിർമിച്ചത്... അൻവർ റഷീദ് ഉം sonyliv ആണ് ചിത്രം വിതരണം നടത്തിയത്... ക്രിട്ടിസിന്റെ ഇടയിൽ നല്ല അഭിപ്രായം നേടികൊണ്ട് നിൽക്കുന്ന ചിത്രം ഹോർറർ ചിത്രങ്ങൾ കാണാൻ ഇഷ്ട്ടമുള്ളവർക് ഒരു നല്ല അനുഭവം ആകാൻ ചാൻസ് ഉണ്ട്... അവസനത്തെ ഒരു അര മണിക്കൂർ ശരിക്കും പേടിപ്പിച്ചു വിടും... ഇഷ്ടമായി...
വാൽകഷ്ണം :
ചിത്രം ഒരു ഹോർറർ ത്രില്ലെർ ആണോ അതോ സൈക്കോളജിക്കൽ ത്രില്ലെർ ആണോ എന്ന് ചോദിച്ചാൽ എന്നിക് ഇപ്പോഴും ഡൌട്ട് ഉണ്ട്.. കാരണം ആ വീട്ടിൽ നടക്കുന്ന സംഭവങ്ങൾ ആ ഒരു പോയിന്റ് വരെ ഹോർറർ ആയിരുന്നു തോന്നുമെങ്കിലും ആശയുടെയും വിനുവിന്റെയും മെന്റൽ കണ്ടിഷൻ വെച്ചു നോക്കുമ്പോൾ അതി അവർക്ക് തോന്നിയത് ആയികൂടാ.. എന്തായാലും ഈ വർഷം മികച്ച കണ്ട ചിത്രങ്ങളിൽ ഒന്ന് ഇതാകും എന്നതിൽ തർക്കം ഇല്ല.... പൊളി ഐറ്റം...
No comments:
Post a Comment