A. J. Finn ഇന്റെ ഇതേ പേരിലുള്ള പുസ്തകത്തിന്റെ റീമേക്ക് ആയ ഈ അമേരിക്കൻ സൈക്കോളജിക്കൽ ത്രില്ലെർ ട്രസി ലെറ്റസിന്റെ തിരക്കഥയ്ക്ക് ജോ റൈറ്റ് ആണ് സംവിധാനം നിർവഹിച്ചത്..
ചിത്രം പറയുന്നത് Dr. Anna Fox ഇന്റെ കഥയാണ്..agoraphobia അസുഖം അലട്ടുന്ന ഒരു കുട്ടികളുടെ സൈക്കോളജിസ്റ് ആയ അവരുടെ പ്രധാന വിനോദം അപ്പുറത്തെ വീട്ടിൽ നടക്കുന്ന കാര്യങ്ങൾ തന്റെ വീട്ടിലിരുന്നു നിരീക്ഷണം നടത്തുകയാണ്.. അങ്ങനെ ഒരു ദിനം അവരെ നിരീക്ഷിച്ചുകൊണ്ട് നിൽകുമ്പോൾ ആണ് അവർ അപ്രതീക്ഷിതമായി ആ വീട്ടിൽ ഒരു കൊലപാതകം കാണുകയും അത് റിപ്പോർട്ട് ചെയ്യുന്നതോടെ അവർ എത്തിപ്പെടുന്ന പ്രശ്നങ്ങൾ ആണ് ചിത്രത്തിന്റെ ഇതിവൃത്തം...
Dr. Anna Fox ആയി Amy Adams എന്നാ കഥാപാത്രം ആയി ചിത്രത്തിൽ എത്തിയത്... Alistair Russell എന്നാ അയൽവീട്ടുകാരൻ ആയി Gary Oldman എത്തിയപ്പോൾ Jane Russell എന്നാ അലിസ്റ്ററിന്റെ ഭാര്യ ആയി Jennifer Jason Leigh ഉം Anthony Mackie അന്നയുടെ ഭർത്താവ് Edward Fox ആയി എത്തി...Det. Little എന്നാ ചിത്രത്തിലെ വേറൊരു പ്രധാന കഥാപാത്രത്തെ Brian Tyree Henry അവതരിപ്പിച്ചു...
Danny Elfman സംഗീതം നിർവഹിച്ച ചിത്രത്തിന്റെ എഡിറ്റിംഗ് Valerio Bonelli ഉം ഛായാഗ്രഹണം Bruno Delbonnel ഉം ആയിരുന്നു..20th Century Studios,Fox 2000 Pictures,Scott Rudin Productions എന്നിവരുടെ ബന്നേറിൽ Scott Rudin,Eli Bush,Anthony Katagas എന്നിവർ നിർമ്മിച്ച ഈ ചിത്രം Netflix ആണ് വിതരണം നടത്തിയത്... ഒരു നല്ല അനുഭവം.. ഒന്ന് കണ്ടു നോക്കാം
No comments:
Post a Comment