Friday, January 21, 2022

Garuda Gamana Vrishabha Vahana (kannada)

 

"സുബ്രഹ്മണ്യപുരം, ഗാങ്സ് ഓഫ് വസേപുർ, കമ്മട്ടിപ്പാടം എന്നി ചിത്രങ്ങൾ ഒപ്പം ചേർത്ത് വെക്കാൻ പറ്റുന്ന ഒരു ആർ ബീ ഷെട്ടി സംഭവം "

വിഷ്ണു ശിവൻ എന്നി ദേവന്മാരെ ആധാരമാക്കി രാജ് ബീ ഷെട്ടി സംവിധാനം നിർവഹിച്ച ഈ കണ്ണട ക്രൈം ഡ്രാമ പറയുന്നത് ഒരു സുഹൃത് ബന്ധത്തിന്റെ കഥയാണ്...

വർഷങ്ങൾക് മുൻപ് ഒന്നിച്ചു കളിച്ചു വളർന്ന ശിവ-ഹരി എന്നിവരുടെ കഥയാണ് ചിത്രം പറയുന്നത്.. നാട്ടുകാർക് ഇടയിൽ ഒരാൾ ശിവനെ പോലെ എല്ലാത്തിനെയും ഒരു മയവും ഇല്ലാതെ അടിച്ചു പറിച്ചു കൂടെ കൂട്ടുന്ന ആളാണെങ്കിൽ മാറ്റൽ വിഷ്ണുവിനെ പോലെ പാവം ആയി നടിച്ചു ആൾക്കാരെ ഉപയോഗിക്കും.. അവർ കാരണം മംഗലാപുരം നഗരത്തിലെ  മംഗൽദേവി എന്ന ആ ചെറിയ പട്ടണം മുഴുവൻ കിടുകിട വിറക്കുമ്പോൾ അവരെ വകവരുത്താൻ എത്തുന്ന ആ പാവം പോലീസ് ഓഫീസർ ബ്രഹ്മയ്യക്ക് അവരുടെ മുപിൽ പിടിച്ചു നില്കാൻ ഒരു പിടിവള്ളി കിട്ടുന്നതും അതിനോട് അനുബന്ധിച്ചു അയാൾ അവരെ മുഴുവനായി ഇല്ലാതാകുന്നതും ആണ് കഥസാരം.. അതായത് വിഷ്ണുവിനെയും ശിവനെയും സൃഷ്‌ടിച്ച അതെ ബ്രഹ്മവ് അവരെ തിരികെ എടുക്കുന്നു...

ഒണ്ട് മൊട്ടയെ കഥയ് എന്ന തന്റെ ആദ്യ ചിത്രം കൊണ്ട് എന്റെ മനസ്സിൽ ഒരു നല്ല നടന്നായും സംവിധായകൻ ആയും ഇടം പിടിച്ച ആർ ബീ ഷെട്ടി ശെരിക്കും ഞെട്ടിച്ച ചിത്രമാണ് ഇത്... കുറച്ചു വർഷങ്ങൾക് മുൻപ് ഒരു കണ്ണടികൻ വന്നു ഒരു പുലികളി കളിച്ചു ഞെട്ടിച്ചപ്പോൾ ഇവിടെ ഇവിടെ ഒരു പുലി താണ്ഡവം ആണ് ആടി തീർത്തത്... ആ മഴയിൽ ഉള്ള പുലി ഡാൻസ് മാത്രം കണ്ടാൽ മതി ഇദ്ദേഹത്തിന്റെ ഫാൻ ആകാൻ.... പിന്നെ റിഷഭ് ഷെട്ടി... ഇങ്ങേറെ കുറിച് എന്ത് പറയാൻ.. തന്റെ എല്ലാ ചിത്രങ്ങളിലും കിട്ടുന്ന വേഷം അതിഗംഭീരം ആകുന്ന ഇദ്ദേഹത്തിന്റെ മറ്റൊരു മികച്ച മുഖം ആയിരുന്നു ഇതിലെ ഇതിലെ ഹരി... തന്റെ വലംകൈ ശിവ എന്തിനും ഏതിനും എടുത്തുചാടുന്നത് ഇഷ്ടമല്ലെങ്കിലും അവനെ കൈയൊഴിഞ്ഞപ്പോൾ ആണ് അവന്റെ വില ഹരി മനസിലാകുന്നതും പിന്നീട് ഹരിയും ഹരനും തമ്മിലുള്ള വാക്ക്പോരിൾ ഏറ്റവും വലിയ നഷ്ടം സംഭവിക്കുന്ന ആൾ ആയും ഹരിമാറുന്നു... പിന്നീട് എടുത്തു പറയേണ്ട കഥപാത്രം ആയ ബ്രഹ്മയ്യൻ ചെയ്ത ഗോപാൽ കൃഷ്ണ ദേഷ്പണ്ടേയും മികച്ച അഭിനയം കാഴ്ചവെക്കുന്നുണ്ട്.. തന്നെ സ്ഥലം മാറ്റാൻ അവിടത്തെ എം എൽ എ യുടെ കാല് പിടിക്കാൻ എത്തുന്ന അയാളെ ചവിട്ടി പുറത്താക്കിയ അയാളെ കൊണ്ട് തന്നെ തന്നെ ബഹുമാനിക്കാൻ പഠിപ്പിക്കുന്ന അദ്ദേഹവും തന്റെ വേഷം മികച്ചതാക്കി... അവസാനത്തെ ആ ചെക്കിട്ടത്തടി അത് പൊളിച്ചു... ഇവരെ കൂടാതെ ജ്യോതിഷ് ഷെട്ടി,ഗുരു സനിൽ,ദീപക് റായ് എന്നിവർ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചു....

Praveen Shriyan ചായഗ്രഹണവും, എഡിറ്റിങ്ങും നിർവഹിച്ച ഈ ചിത്രത്തിന്റെ സംഗീതം മിഥുൻ മുകുന്ദൻ ആയിരുന്നു..ഈ മൂന്ന് വിഭാഗങ്ങളും ഒന്നിലൊന്നു മികച്ചതായിരുന്നു... ഓരോ ഷോട്സും ഹോ ഗംഭീരം.പ്രത്യേകിച്ച് ആ പുലി കളി സീനും ബ്രഹ്മയ്യൻ ആ പോലീസ് കോൺസ്റ്റബിലിനെ ആ വലിയ കൊറിയിൽ കൊണ്ടുപോയി അവർ തമ്മിൽ നടത്തുന്ന ആ സംഭാഷണവും സീനും മികച്ചതായിരുന്നു.. പിന്നെ അവസാനം ആ പിള്ളേർ ഹരിയുടെ മുൻപിൽ എത്താൻ നടത്തുന്ന ആ ചെറിയ ഓട്ടവും മികച്ചതായി തോന്നി...

Lighter Buddha Films, Coffee Gang Studios എന്നിവരുടെ ബാനറിൽ Ravi Rai Kalasa,Vachan Shetty എന്നിവർ നിർമിച്ച ഈ ചിത്രം രക്ഷിത് ഷെട്ടിയുടെ Paramvah Pictures ആണ് വിതരണം നടത്തിയത്....Film Companion ഇന്റെ FC Gold list of films യിൽ ഇടം നേടിയ ഈ ചിത്രം ക്രിട്ടിസിന്റെ ഇടയിൽ മികച്ച അഭിപ്രായം നേടുകയും ബോക്സ്‌ ഓഫീസിൽ ആവറേജ് പ്രകടനം നടത്തി ഇപ്പോൾ zee5 യിൽ ഓൺലൈൻ ആയി പ്രദർശനം ആരംഭിക്കുകയും ചെയ്തു.. ഒരു മികച്ച അനുഭവം.. Don't miss

No comments:

Post a Comment