Sunday, January 2, 2022

Satyameva Jayate(hindi)

Milap Milan Zaveri കഥ തിരക്കഥ സംഭാഷണം സംവിധാനം നിർവഹിച്ച ഈ ഹിന്ദി ജാഗ്രത ത്രില്ലെർ ചിത്രത്തിൽ ജോൺ അബ്രഹാം,മനോജ്‌ ബജപയ് എന്നിവർ പ്രധാന കഥാപാത്രങ്ങൾ ആയി എത്തി....

ചിത്രം പറയുന്നത് വീരേന്ദ്ര റാത്തോഡ്,ശിവൻഷ് റാത്തോഡ് എന്നിവരുടെ കഥയാണ്..നാട്ടിലെ അഴിമതിക്കാർ ആയ പോലീസ് ഓഫീസരർമാരെ തേടിപിടിച്ചു കൊലപെടുത്തുന്ന വീർ എന്നാ ഒരാളെ പിടിക്കാൻ സിറ്റി കമ്മിഷണർ മനീഷ് ശുക്ല ശിവൻഷ് റാത്തോഡ് എന്നാ പോലീസ് ഓഫീസറെ നിയമിക്കുന്നതും പിന്നീട് നടക്കുന്ന സംഭവങ്ങളും ആണ്‌ ചിത്രത്തിന്റെ ആധാരം...

വീർ ആയി ജോൺ അബ്രഹാം എത്തിയ ചിത്രത്തിൽ മനോജ്‌ ബജപയ് ശിവൻഷ് റാത്തോടെ എന്ന പോലീസ് ഓഫീസർ ആയി എത്തി...ഐഷ ശർമ dr. ശിഖ ശുക്ല എന്നാ കഥപാത്രം ആയി എത്തിയപ്പോൾ മനീഷ് ചൗദറി മനീഷ് ശുക്ല എന്നാ പോലീസ് കമ്മിഷണർ ആയും അമൃത ഖാൻവിൾകാർ സരിത റാത്തോടെ എന്നാ കഥാപാത്രത്തെയും അവതരിപ്പിച്ചു....

Shabbir Ahmed, Kumaar, Arko Pravo Mukherjee, Danish Sabri,Ikka എന്നിവരുടെ വരികൾക്ക്  Sajid–Wajid, Tanishk Bagchi, Rochak Kohli and Arko Pravo Mukherjee എന്നിവർ ഈണമിട്ട ഇതിലെ ഗാനങ്ങൾ T-Series ആണ്‌ വിതരണം നടത്തിയത്...Sanjoy Chowdhury ആയിരുന്നു ബിജിഎം...

Maahir Zaveri എഡിറ്റിംഗ് നിർവഹിച്ച ഈ ചിത്രത്തിന്റെ ഛായാഗ്രഹണം Nigam Bomzan ആയിരുന്നു..Emmay Entertainment,T-Series Films എന്നിവരുടെ ബന്നേറിൽ Bhushan Kumar,Krishan Kumar,Monisha Advani,Madhu Bhojwani,Nikkhil Advani എന്നിവർ നിർമിച്ച ഈ ചിത്രം T-Series ആണ്‌ വിതരണം നടത്തിയത്...

ക്രിട്ടിസിന്റെ ഇടയിൽ നല്ല അഭിപ്രായം നേടിയ ചിത്രം ആ വർഷത്തെ ഏറ്റവും വലിയ പണംവാരി പടങ്ങളിൽ ഒന്നായിരുന്നു... Satyameva jayathe 2 എന്നാ പേരിൽ ഒരു സ്പിൻ ഓഫ്‌ ഈ ചിത്രത്തിന് ഈ വർഷം പുറത്തിറങ്ങുട്ടുണ്ട്... ഒരു നല്ല ചിത്രം...ഒന്ന്‌ കണ്ട ആസ്വദിക്കാം....

No comments:

Post a Comment