Wednesday, January 26, 2022

Hridayam

" 'ഹൃദയ'പൂർവ്വം അരുൺ നീലകണ്ഠൻ "...

ചില ചിത്രങ്ങൾ ഉണ്ട്..  സിനിമ കണ്ടു കഴിഞ്ഞാൽ അതോടെ തീരും... രണ്ടാം വിഭാഗം ആണ്,ഒന്ന് കണ്ടു കഴിഞ്ഞ് അതിന്റെ ആ ഒരു ഇത് വീണ്ടും വീണ്ടും കാണുമ്പോൾ അതേപോലെ തരും......ഇതിൽ ആദ്യ വിഭാഗം ആണ് നമ്മൾ കാണുന്ന ഭൂരിഭാഗം ചിത്രങ്ങളും.. ഈ രണ്ടാം വിഭാഗത്തിൽ പെടുത്താവുന്ന  ചിത്രങ്ങളിൽ വിനീത് ഏട്ടന്റെ തന്നെ തട്ടത്തിൻ മറയത്തിനു ശേഷം കണ്ട മറ്റൊരു ചിത്രം ആണ് എന്നിക് ഈ "ഹൃദയം".....

വിനീത് ശ്രീനിവാസൻ കഥഎഴുതി സംവിധാനം ചെയ്ത ഈ മലയാള ഡ്രാമ പറയുന്നത് അരുൺ നീലകണ്ഠൻ എന്ന ഒരാളുടെ പതിനേഴു മുതൽ മുപ്പത് വയസ്സ് വരെയുള്ള ജീവിതം ആണ്.. തന്റെ കോളേജ് ജീവിതം ഒരു ട്രെയിനിൽ നിന്നും തുടങ്ങി അതെ ട്രെയിനിൽ അവസാനിക്കുമ്പോൾ അരുന്റെ ജീവിതത്തിലെ നാല് വർഷങ്ങൾ കടന്നു പോയിരുന്നു.. ആ യാത്ര അയാളെ സൗഹൃദം, പ്രണയം, വില്ലത്തരം, ക്രോധം, എല്ലാം ചേർന്ന ഒരു പുതു മനുഷ്യൻ ആക്കിയിരുന്നു.. ഞാൻ ആദ്യം എഴുതിയ വാചകം പോലെ ആ ജീവിതം അരുണിന്റെ ഹൃദയം ആണ് ... എന്നും മായാത്ത മുറിവും, വേദനയും, സൗഹൃദവും, പ്രണയവും എല്ലാം ചേർന്ന ഹൃദയം....

അരുൺ നീലകണ്ഠൻ എന്ന കഥാപാത്രം ആയി പ്രണവ് മോഹൻലാൽ അദേഹത്തിന്റെ കറിയറിലെ ഏറ്റവും മികച്ച കഥാപാത്രം അവതരിപ്പിച്ച ഈ ചിത്രത്തിലെ മറ്റു രണ്ടു പ്രധാന കഥപാത്രങ്ങൾ ആയ ദർശനാ,നിത്യ എന്നി കഥാപാത്രങ്ങളെ ദർശന രാജേന്ദ്രൻ, കല്യാണി പ്രിയദർശൻ എന്നിവർ അവതരിപ്പിച്ചു... ചിത്രത്തിൽ പിന്നെ മനസ്സിൽ തങ്ങി നില്കുന്നത് ആന്റണി താടിക്കാൻ എന്ന കഥാപാത്രം  ചെയ്ത ആശ്വന്ത്‌ ലാലും,സെൽവ എന്ന കഥാപാത്രം ചെയ്ത കലേഷ് രാമാനന്ദ് എന്നിവരാണ്.. കാരണം സെൽവ പോലത്തെ സുഹൃത്തുക്കൾ എല്ലാവർക്കും ഉണ്ടാകും.. അവൻ ആകും പരീക്ഷയുടെ അവസാനത്തെ അരമണിക്കൂർ കൊണ്ട് ആ സേം മുഴുവൻ ഉള്ളത് പഠിപ്പുകുന്നത്... അതുകൊണ്ട് തന്നെ ആ കഥാപാത്രത്തിന്റെ പെട്ടന്നുള്ള വിയോഗം എന്നിക് വല്ലാതെ അസ്വസ്ഥത ഉണ്ടാക്കി...

 ദർശനാ കഥാപാത്രം ചെയ്ത ദർശനാ രാജേന്ദ്രൻ തന്റെ കഥാപാത്രം മികച്ചതാക്കി... പ്രത്യേകിച്ച് അരുൺ അവളിൽ നിന്നും അകലുകയും പിന്നീട് അവൻ മേഘ/മായ (പേര് കൃത്യമായി ഓർക്കുന്നില്ല )യുംമായി flurt ചെയ്യുമ്പോൾ അവളിൽ ഈർഷ്യ ഉളവാക്കുന്ന സീനുകൾ വളരെ മികച്ചതാക്കി ആ കലാകാരി... നിത്യ എന്ന കഥാപാത്രം ചെയ്ത കല്യാണിക്ക് സീനുകൾ അധികം ഇല്ലെങ്കിലും ഉള്ളത് എല്ലാം നല്ലതായി അവർ ചെയ്തു... പിന്നെ എടുത്തു പറയേണ്ടത് ജോണി ആന്റണി ചെയ്ത ബാലഗോപാൽ എന്ന കഥാപാത്രം ആണ്.. നിത്യയുടെ അച്ഛൻ ആയി ആണ് അദ്ദേഹം എത്തിയത് ... അതുപോലെ ഉള്ള അച്ഛന്മാരെ കിട്ടാൻ വലിയ പാടാണ്...അതുപോലെ ചിത്രത്തിൽ എത്തിയ ചെറുതും വലുതുമായ കഥപാത്രങ്ങൾ ചെയ്ത എല്ലാരും അവരുടെ ഭാഗം മികച്ചതാക്കി...

Kaithapram Damodaran Namboothiri,Arun Alat,Vineeth Sreenivasan,Guna Balasubramanian  എന്നിവരുടെ വരികൾക്ക് Hesham Abdul Wahab സംഗീതവും ബിജിഎം വും ചെയ്ത ഇതിലെ ഗാനങ്ങൾ Think Music ആണ് വിതരണം നടത്തിയത്... ഈ ചിത്രത്തിൽ ചെറുതും വലുതുമായി ഉള്ള പതിനച്ചോളാം ഗാനങ്ങളിൽ ഒരണ്ണം പോലും മിസ്പ്ലേസ് ആയിരുന്നു തോന്നിയില്ല എന്ന് മാത്രമല്ല അത് ഒരിടത്തും ലാഗ് അടുപ്പിച്ചില്ല... ആ ഗാനങ്ങൾ  എല്ലാം ബ്ലൻഡ് ചെയ്ത രീതി ശെരിക്കും മികച്ചയി.. കാരണം ഇത്രെയും ഗാനങ്ങൾ വരുമ്പോൾ ചിത്രം ലാഗ് അടുപ്പിക്കും, പക്ഷെ ഇവിടെ ഒരിടത്തു പോലും അത് ലാഗ് അടുപ്പിച്ചില്ല, സിനിമയുടെ ഒഴുക്കിൽ ഒഴുകി ഒഴുകി ആ ഗാനങ്ങളും അലിഞ്ഞു ഇല്ലാതായി....ചിത്രത്തിലെ ദർശനാ, ഒണക്ക മുന്തിരി,ബസ് കാർ ജി എന്ന ഹിന്ദി ഗാനങ്ങൾ വളരെ ഇഷ്ടമായി(എല്ലാ ഗാനകളും മികച്ചതാണ്.. ബട്ട്‌ അതിൽ കൂടുതൽ ഇഷ്ടമായത് ആണ് ഈ മൂന്ന് ട്രാക്കും)..

Ranjan Abraham എഡിറ്റിംഗ് നിർവഹിച്ച ചിത്രത്തിന്റെ ചായഗ്രഹണം Viswajith Odukkathil ആയിരുന്നു...Merryland Cinemas,Big Bang Entertainments എന്നിവരുടെ ബന്നറിൽ Visakh Subramaniam,Noble Babu Thomas എന്നിവർ നിർമിച്ച ഈ ചിത്രം Merryland Cinemas ആണ് വിതരണം നടത്തിയത്....

ക്രിട്ടിസിന്റെ ഇടയിൽ മികച്ച അഭിപ്രായം നേടിയ മുന്നേറുന്ന ഈ ചിത്രത്തിൽ വിനീതേട്ടൻ പറഞ്ഞ പോലെ, ഈ ചിത്രം അവസാനിക്കുമ്പോൾ എന്തെങ്കിലും നമ്മൾ തിരിച്ചു കൊണ്ട് പോയിട്ടുണ്ടാകും... അത് തന്നെയാണ് ഈ ചിത്രത്തിന്റെ ഏറ്റവും വലിയ വിജയവും... തിങ്ക് മ്യൂസിക് വർഷങ്ങൾക് ശേഷം ഇതിന്റെ ഓഡിയോ കാസറ്റ്റും ഓഡിയോ സിഡിയും ഇറക്കി ചരിത്രം സൃഷ്ടിച്ചപ്പോൾ  ഈ ചിത്രം ഇനി ഒരു നൊമ്പരം അല്ല ഒരു സ്വീറ്റ് മെമ്മറി ആയി മനസിന്റെ ഒരു കോണിൽ തീര്ച്ചയായും ഉണ്ടാകും...

കണ്ടു കഴിഞ്ഞും തീരരുതേ എന്ന് പ്രാർത്ഥിച് ചുരുക്കം ചിത്രങ്ങളിൽ ഒന്ന്....Thanks vineethetta for this wonderful movie... I just miss my college days badly😒

No comments:

Post a Comment